"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
==നാട്ടറിവുകൾ== | ==നാട്ടറിവുകൾ== | ||
| വരി 16: | വരി 14: | ||
[[പ്രമാണം:47234 kayyonni.jpeg|right|250px]] | [[പ്രമാണം:47234 kayyonni.jpeg|right|250px]] | ||
ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ | ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നു.കരൾ രോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. പുരാതനകാലം മുതൽക്കേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര, മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകാറുണ്ട്.
===മുത്തിൾ=== | ===മുത്തിൾ=== | ||
| വരി 25: | വരി 23: | ||
[[പ്രമാണം:47234 muthanga.jpeg|right|250px]] | [[പ്രമാണം:47234 muthanga.jpeg|right|250px]] | ||
നനവും ഈർപ്പവുമുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന സസ്യമാണിത്.അരയടിയോളം മാത്രം ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. ചെടിയുടെ നെറുകയിൽ ആന്റിന പോലെ ഉയർന്നു നിൽക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാൻ കഴിയും. വയറിളക്കം മാറുന്നതിനും മുലപ്പാൽ വർദ്ധിക്കുന്നതിനും നാട്ടുചികിത്സയിൽ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു | നനവും ഈർപ്പവുമുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന സസ്യമാണിത്.അരയടിയോളം മാത്രം ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. ചെടിയുടെ നെറുകയിൽ ആന്റിന പോലെ ഉയർന്നു നിൽക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാൻ കഴിയും. വയറിളക്കം മാറുന്നതിനും മുലപ്പാൽ വർദ്ധിക്കുന്നതിനും നാട്ടുചികിത്സയിൽ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ഇത് ദാഹശമനത്തിന് ഉത്തമമാണ്.20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേർത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താൽ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരിൽ തിളപ്പിച്ചു കൊടുക്കാം. മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിലുണ്ടാകുന്ന കുരുക്കൾ ശമിക്കുന്നതാണ്. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പതിവുണ്ട്. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാൽ വർദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചുകഴിച്ചാൽ വയറുകടിയും വയറിളക്കവും മാറും.
===ആവണക്ക്=== | ===ആവണക്ക്=== | ||
| വരി 34: | വരി 32: | ||
[[പ്രമാണം:47234 karivepp.jpeg|right|250px]] | [[പ്രമാണം:47234 karivepp.jpeg|right|250px]] | ||
ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത് | ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്.എണ്ണ കാച്ചുമ്പോൾ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേർത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയിൽ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാൻ നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണ്.കറിവേപ്പിൻറെ തളിരില ചവച്ചുതിന്നാൽ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളിൽ കറിവേപ്പില നല്ലതുപോലെ അരച്ചു അതിൽ കോഴിമുട്ട അടിച്ചു ചേർത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാൽ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കൾ കടിച്ച സ്ഥലത്തു പുരട്ടിയാൽ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാൻ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേർത്ത മിശ്രിതം പുരട്ടുന്നത് നല്ലതാണ്.പ്രമേഹം, കൊളസ്റ്റ്രോൾ ഈ രണ്ട് ജീവിത ശൈലീ രോഗങ്ങൾക്കും കറിവേപ്പില നല്ല മരുന്നാണ്.
===പാടത്താളി === | ===പാടത്താളി === | ||
| വരി 87: | വരി 84: | ||
===എള്ള് === | ===എള്ള് === | ||
ആയുർവേദത്തിൽ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എള്ള് ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് . വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് | ആയുർവേദത്തിൽ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എള്ള് ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് . വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ നല്ലതാണ്, പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.സ്ത്രീകൾക്കും ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്.
===പൂവാംകുറുന്തൽ=== | ===പൂവാംകുറുന്തൽ=== | ||
| വരി 126: | വരി 124: | ||
===ചുവന്നുള്ളി === | ===ചുവന്നുള്ളി === | ||
നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേർക്ക് അറിയാം. "ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന് " ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ് | നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേർക്ക് അറിയാം. "ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന് " ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും.അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളിനീര് എരുക്കിലയിൽ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയിൽ നിറുത്തുന്നത് ചെവിവേദനയ്ക്കും കേൾവിക്കുറവിനും നല്ലതാണ്.ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്‌ട്രോൾ വർധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാൻ കഴിയും.ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.ഉള്ളിയും തേനും കൂടി ചേർത്ത് സർബത്തുണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളിൽ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആർത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകൾക്കും ഫലപ്രദമാണ്. ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
===ജീരകം === | ===ജീരകം === | ||
| വരി 149: | വരി 148: | ||
[[പ്രമാണം:47234 kodittoova.jpeg|right|250px]] | [[പ്രമാണം:47234 kodittoova.jpeg|right|250px]] | ||
ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നതാണ് ഈ പേരിന് കാരണം. ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ | ഇതിൻറെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നതാണ് ഈ പേരിന് കാരണം. ചെറിയ ചൂടു വെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും. മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം.ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.പൊട്ടാസ്യം, അയേൺ, ഫോസ്ഫറസ്, വൈറ്റമിൻ സി, എ, ക്ലോറോഫിൽ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചിൽ അകറ്റാനും ഏറെ നല്ലതാണ്. ഇതിന്റെ വേരും തണ്ടും ഇലയും പൂവുമെല്ലാം തന്നെ ഗുണകരമാണ്. യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽകല്ല് ഇവയ്ക്കെല്ലാം പരിഹാരം.ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം.കുറച്ച് ഇലകൾ എടുത്ത് ചെറിയ ചൂടു വെള്ളത്തിൽ കഴുകുക. അപ്പോൾ ചൊറിച്ചിൽ മാറികിട്ടും. ഇത് നന്നായി കഴുകി തോർത്തിയെടുത്ത് ചെറുതായി അരിയുക. പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് ഉഴുന്ന് പരിപ്പ്, കടുക്, വറ്റൽ മുളക് എന്നിവ യഥാക്രമം മൂപ്പിച്ച് അരപ്പ് (കാൽ കപ്പ് ചിരകിയ തേങ്ങ, ചെറിയ ഉള്ളി 3,4 കഷണം, രണ്ടല്ലി വെളുത്തുള്ളി, ഒരു നുള്ള് മഞ്ഞൾ പൊടി അല്പം ജീരകപ്പൊടി, എരിവിന് പച്ചമുളക് ) ചേർത്തിളക്കുക. അരപ്പ് മൂത്തു വരുമ്പോൾ അരിഞ്ഞു വെച്ച ഇല ചേർത്തിളക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇല പെട്ടെന്ന് വാടിക്കിട്ടും വെള്ളം ഒട്ടും ചേർക്കരുത്.
===അത്തി === | ===അത്തി === | ||
| വരി 155: | വരി 155: | ||
===പർപ്പടകപ്പുല്ല്=== | ===പർപ്പടകപ്പുല്ല്=== | ||
ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്.വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ സമൂലം ഔഷധയോഗ്യമാണ്. പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.ആയുർവ്വേദത്തിൽ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പർപ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തതിന് പരിഹാരം കാണുന്നതിന് വേണ്ടി പർപ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ് | ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്.വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ സമൂലം ഔഷധയോഗ്യമാണ്.പർപ്പടകപ്പുല്ല് മുഴുവൻ ഔഷധയോഗ്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.ആയുർവ്വേദത്തിൽ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പർപ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തതിന് പരിഹാരം കാണുന്നതിന് വേണ്ടി പർപ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ് . ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് ഇത് മുറിവിൽ ഒഴിക്കുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.പനി പെട്ടെന്ന് മാറ്റുന്നതിനും പർപ്പടകപ്പുല്ല് കഷായം ഉണ്ടാക്കി കഴിക്കാവുന്നതാണ്. തലയിലെ കരപ്പൻ, ചൊറി, ചുണങ്ങ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് .അതിന് വേണ്ടി പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൊറിയും ചുണങ്ങും പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
===തിരുതാളി === | ===തിരുതാളി === | ||
[[പ്രമാണം:47234Thiruthali.jpeg|right|250px]] | [[പ്രമാണം:47234Thiruthali.jpeg|right|250px]] | ||
| വരി 163: | വരി 164: | ||
[[പ്രമാണം:47234 kurunthotti.jpeg|right|250px]] | [[പ്രമാണം:47234 kurunthotti.jpeg|right|250px]] | ||
"കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ് | "കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്.ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. .സന്നിപാതജ്വരത്തിന് കുറുന്തോട്ടിവേര് , ചുക്ക് , പർപ്പിടകപ്പുല്ല എന്നിവ സമം ചേർത്തുണ്ടാക്കുന്ന കഷായം അതിവിശിഷ്ടമായി പറയപ്പെടുന്നു. കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാൽ മുടികൊഴിച്ചിലും താരനും മാറും.കുറുന്തോട്ടി കഷായം വാതത്തിനു ഉത്തമമായ ഒറ്റമൂലിയാണ്.
===തഴുതാമ=== | ===തഴുതാമ=== | ||
| വരി 171: | വരി 172: | ||
===കീഴാർനെല്ലി === | ===കീഴാർനെല്ലി === | ||
ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി | ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും. കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. മുടി വളരാൻ കീഴാർ നെല്ലി ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ.
===തുമ്പ=== | ===തുമ്പ=== | ||
| വരി 180: | വരി 181: | ||
[[പ്രമാണം:47234 mukkutti.jpeg|right|250px]] | [[പ്രമാണം:47234 mukkutti.jpeg|right|250px]] | ||
ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽപെടുന്ന സസ്യമാണിത്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി. അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരിനമാണ് മുക്കുറ്റി.തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു | ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽപെടുന്ന സസ്യമാണിത്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി. അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരിനമാണ് മുക്കുറ്റി.തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.അസുഖങ്ങൾ അനുസരിച്ച്, സമൂലമായും വേര്, ഇല ഇവ പ്രത്യേകമായും ഉപയോഗിച്ചുവരുന്നു. മുക്കുറ്റിയെ ഔഷധമെന്നതിലുപരി ടോണിക്കായും ഉത്തേജകമായും ഉപയോഗിച്ചുവരുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്. വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കൽ, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങൾ, ട്യൂമറുകൾ, പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങൾ, മുറിവ് തുടങ്ങി പാമ്പിന്റെ വിഷമിറക്കുന്നതിനു വരെ മുക്കുറ്റി ഫലപ്രദമാണ്.
===കസ്തൂരി മഞ്ഞൾ === | ===കസ്തൂരി മഞ്ഞൾ === | ||
| വരി 228: | വരി 229: | ||
=== നന്ത്യാർവട്ടം=== | === നന്ത്യാർവട്ടം=== | ||
ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് | നമ്മുടെ വീടുകളിൽ സർവ്വ സാദാരണയായി കാണപ്പെടുന്ന നന്ത്യാർവട്ടം ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് . നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് . പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു . വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും
=== മാതള നാരകം=== | === മാതള നാരകം=== | ||
ആയുർവേദത്തിൽ | ആയുർവേദത്തിൽ വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്ന മാതളം രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് അത്യുത്തമം ആണ് . വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട് കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഓർമശക്തി - വർധനവിന് സന്ധി വാദത്തിനു നല്ലത്. ചർമത്തിന് തിളക്കം നല്കുന്നു വായുടെ ദുർഗന്ധം അകറ്റുന്നു ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. വേരിന്റെ തൊലിയിലാണ് പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ് കൂടുതൽ ഫലപ്രദം. ഇത് കഷായം വെച്ച് സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച് പുറന്തള്ളുന്നു.
=== ശിവമൂലി ( മൃതസഞ്ജീവനി)=== | === ശിവമൂലി ( മൃതസഞ്ജീവനി)=== | ||
| വരി 239: | വരി 242: | ||
[[പ്രമാണം:47234 koovalam.jpeg|right|250px]] | [[പ്രമാണം:47234 koovalam.jpeg|right|250px]] | ||
കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് | കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് എന്നാണ്. പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു.ഈ വൃക്ഷത്തിന്റെ തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും.ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്.കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.
===ഇഞ്ചിപ്പുല്ല് === | ===ഇഞ്ചിപ്പുല്ല് === | ||
| വരി 247: | വരി 250: | ||
=== ചാമ്പ === | === ചാമ്പ === | ||
കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. മധുരവും പുളിയും ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിൻ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ, നാരുകൾ, കാൽസ്യം, തൈമിൻ, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉൾപ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികൾക്കു നല്ലത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.വേനൽക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികൾ ശരീരത്ത് ഏൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയൽ അണുബാധയെ പ്രതിരോധിക്കുന്നതിൽ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു | കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. മധുരവും പുളിയും ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിൻ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ, നാരുകൾ, കാൽസ്യം, തൈമിൻ, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉൾപ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികൾക്കു നല്ലത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.വേനൽക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികൾ ശരീരത്ത് ഏൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയൽ അണുബാധയെ പ്രതിരോധിക്കുന്നതിൽ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു.ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോൾ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.
=== കാന്താരി=== | === കാന്താരി=== | ||
| വരി 260: | വരി 264: | ||
=== ജാതിക്ക === | === ജാതിക്ക === | ||
ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും.ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും | ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും.ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും.വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്.സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.
=== പാവൽ (കൈപ്പ) === | === പാവൽ (കൈപ്പ) === | ||
| വരി 277: | വരി 281: | ||
===ഏലം === | ===ഏലം === | ||
ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Matonഎന്നാണ്. | ഇംഗ്ലീഷിൽ ഇതിന്റെ പേര് കാർഡമം (Cardamom) എന്നാണ്. ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. സിഞ്ചിബെറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Matonഎന്നാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർപ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാം സ്ഥാനത്ത് ഇന്ത്യ ആണ്. ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം. വിത്തുകൾ തവാരണയിൽ പാകി മുളപ്പിച്ചും പുതിയ ചെടികൾ ഉണ്ടാക്കുന്നു.മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു. ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും
===മുരിങ്ങ === | ===മുരിങ്ങ === | ||
മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തിൽ പെട്ടതാണ്. കേരളത്തിൽ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയിൽ ഓണക്കാലത്താണ് ഇലകൾ ധാരാളമായുണ്ടാവുക.പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്‌സമൃദ്ധമാണ്. വിറ്റാമിൻസി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു.ഇലക്കറികളിൽഏറ്റവും അധികം വിറ്റാമിൻ ‘എ’ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാൻ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചിൽ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാൻ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മർദ്ദം കുറക്കാൻ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും.നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാൻ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേർത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലിൽ കെട്ടിയാൽ കണ്ണിൽ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കിൽ വലതുകാലിലും വലതു കണ്ണിലാണെങ്കിൽ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾ കൊണ്ടാൽ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരൻ വെച്ച് ഏഴുദിവസം കഴിച്ചാൽ കുടൽപുണ്ണ് സുഖമാകും.
===നറുനീണ്ടി (നന്നാറി) === | ===നറുനീണ്ടി (നന്നാറി) === | ||
നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി.ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്.ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത്പോഷകാഹാരക്കുറവ്, സിഫിലിസ്,ഗൊണേറിയ, വാതം,മൂത്രാശയരോഗങ്ങൾ, ത്വക്‌രോഗങ്ങൾമുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു. നന്നാറി സർബത്ത് ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു പാനീയമാണ്.നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാൻ സഹായിക്കും. എലി കടിച്ചാൽ നറുനീണ്ടിയുടെ വേര് കഷായവും കൽക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക.നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി 21 ദിവസം കഴിച്ചാൽ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റൽ, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.
=== നിലംപരണ്ട=== | === നിലംപരണ്ട=== | ||
നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ചങ്ങലാംപരണ്ട എന്നും ഇതിന് പേരുണ്ട്. വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും.
| നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. (ശാസ്ത്രീയനാമം: Coldenia procumbens). ചങ്ങലാംപരണ്ട എന്നും ഇതിന് പേരുണ്ട്. വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്.ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും.
=== ചെമ്പകം === | === ചെമ്പകം === | ||
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ് ചമ്പകം. ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്. ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. 50മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണിത് .ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും പുണ്യവൃക്ഷമായി കരുതുന്നു. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.നാട്ടുകുടുക്ക,വിറവാലൻഎന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി എന്നിവ യാണ് ഔഷധയോഗ്യ ഭാഗങ്ങൾ.
| കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ് ചമ്പകം. ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്. ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. 50മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണിത് .ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും പുണ്യവൃക്ഷമായി കരുതുന്നു. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.നാട്ടുകുടുക്ക,വിറവാലൻഎന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി എന്നിവ യാണ് ഔഷധയോഗ്യ ഭാഗങ്ങൾ.
=== ആഞ്ഞിലി (അയിണി) === | === ആഞ്ഞിലി (അയിണി) === | ||
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ് . (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക | കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ് . (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക,ഐനിച്ചക്ക, അയണിച്ചക്ക ആഞ്ഞിലിപ്പഴം, , അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കുംപ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.
===പുതിന=== | ===പുതിന=== | ||
| വരി 301: | വരി 311: | ||
===വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )=== | ===വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി )=== | ||
ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു | ദശപുഷ്പങ്ങളിലെ ഒന്നായ ഈ ചെടി ഒരു സർവ്വരോഗ സംഹാരിയായി കരുതപ്പെടുന്നു.ഈ ചെടി സമൂലം ഔഷധ ഗുണമുള്ളതാണ്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും, ഓർമ്മക്കുറവിന് മരുന്നായും ഈ ചെടി ഉപയോഗിക്കുന്നു. ആസ്ത്മ, അകാലനര, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമായും ഈ ചെടി ഉപയോഗിച്ചുകാണാറുണ്ട്. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡൻറുകൾ ധാരാളം ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്.സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിക്കും, ശരീരപുഷ്ടിക്കും പരിഹാരമായി ഈ ചെടി സഹായിക്കുന്നു. ശ്വാസകോശരോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നിവയുടെ ചികിത്സയ്ക്കും വിഷ്ണുക്രാന്തി ഉപയോഗിക്കുന്നതായി അറിവുണ്ട്. പണ്ട് കർക്കിടക്കഞ്ഞിയിൽ ഒരു കൂട്ടായി ഇത് ഉപയോഗിക്കാറുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. പൂക്കളമിടുമ്പോൾ വിഷ്ണുക്രാന്തിപ്പൂക്കൾ ഒരു അവിഭാജ്യ ഘടകമായിരുന്നു. സ്ത്രീകൾ വിഷ്ണുപ്രീതിക്കായി ഇതിന്റെ പൂവുകൾ മുടിയിൽ ചൂടിയിരുന്നതായി കേട്ടിട്ടുണ്ട്. ഈ ചെടിക്ക് വെയിലും, ജലലഭ്യതയും വളർച്ചയ്ക്ക് ആവശ്യമാണ്. ഒരുപാട് നീർക്കെട്ടുള്ള സ്ഥലങ്ങളിൽ വളരുന്നതായി കണ്ടിട്ടില്ല. ചെടിച്ചട്ടിയിൽ വളർത്തിയാൽ പെട്ടന്ന് കാടുപിടിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലയിലും, തണ്ടിലും ചെറു രോമങ്ങൾ കാണാം. പൂവ് വളരെ ചെറുതാണ്. അഞ്ച് ഇതളുകളുള്ള പൂവാണ് സ്വാഭാവികമായും കാണപ്പെടാറുള്ളത്. എന്നാൽ ആറിതളുള്ളതും അപൂർവ്വമായി ചെടിയിൽ കാണാവുന്നതാണ്. പൂക്കൾക്ക് നീല കളറാണുള്ളത്. ഇപ്പോൾ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്.
===കേശവർദ്ധിനി === | ===കേശവർദ്ധിനി === | ||
ജീവിതശൈലിയിലും | നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം മുടിസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര തുടങ്ങിയവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുമ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ചുറ്റും കാണപ്പെടുന്ന അനേകം ഔഷധസസ്യങ്ങൾ നമ്മെ സഹായിക്കുന്നു. കേശവർധിനി അതിൽ പ്രധാന ഔഷധമാണ് | ||
മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക
| മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക
===ബ്രഹ്മി === | ===ബ്രഹ്മി === | ||
ഒരു ആയുർവേദ ഔഷധസസ്യമാണ് ബ്രഹ്മി (Bacopa monnieri) | നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ഒരു ആയുർവേദ ഔഷധസസ്യമാണ് ബ്രഹ്മി (Bacopa monnieri). ഈർപ്പമുള്ള പ്രദേശങ്ങളിലും ചെളിക്കുണ്ടുകളിലും സാധാരണ യായി നിലംപറ്റി വളരുന്ന ഏകവർഷി ഓഷധിയാണിത് .ഇതിന് ധാരാളം ശാഖകളുണ്ട്, അവ സമ്മുഖമായാണ് തണ്ടിൽ കാണപ്പെടുന്നത് .പൂക്കൾക്ക് ഇളം നീല നിറമോ വെള്ള നിറമോ ആയിരിക്കും . ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു . ഹൃദയഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർധിപ്പിക്കുന്നു . മിത മാത്രയിൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും . ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി. വരെ അത്രയും തന്നെ വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടു ത്താൽ ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കും . അപക്വവ്രണത്തിൽ പച്ചബ്രഹ്മി അരച്ചു പുറമേ പുരട്ടിയാൽ അത് വേഗം പഴുത്തു പൊട്ടുന്നു . ത്രികോൽപ്പക്കൊന്നയുടെയും ബ്രഹ്മിയുടെയും ഇലയുടെ നീര് സമമെടുത്തു അര ഔൺസ് ദിവസേന രാവിലെ കഴിക്കാമെങ്കിൽ മഹോദരം ശമിക്കും .ഉന്മാദം ( Insanity ) , അപസ്മാരം ( Epilepsy ) എന്നീ രോഗങ്ങൾക്ക് ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നതു നല്ലതാണ് . ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.സാരസ്വതാരിഷ്ടം , ബ്രഹ്മീഘൃതം ഇവ ബ്രഹ്മി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധയോഗങ്ങളാണ് .
===നീല അമരി === | ===നീല അമരി === | ||
കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക് ആയുർവേദത്തിലും സ്ഥാനമുണ്ട്. സമൂലം ഓഷധയോഗ്യമായി ഉപയോഗിക്കുന്നു. വിഷ ഹരമാണു്. | കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക് ആയുർവേദത്തിലും സ്ഥാനമുണ്ട്. സമൂലം ഓഷധയോഗ്യമായി ഉപയോഗിക്കുന്നു. വിഷ ഹരമാണു്.പാമ്പ്, തേൾ, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാൽ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേർത്തോ ഉപയോഗിക്കാറുണ്ട്.സന്ധിവാതം, രക്തവാതം, ആമവാതം, തലചുറ്റൽ, മഞ്ഞപിത്തം എന്നിവയുടെ ചികിൽസക്കു് ഉപയോഗിക്കുന്നു. തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കൂടാതെ നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേരം തൈലം, നീലിദളാദി ഘൃതം, അസനേലാദി തൈലം എന്നിവയിലെയൊക്കെ ഉപയോഗിക്കുന്ന ഒരു ചേരുവയാണു്. കേശതൈലങ്ങൾക്ക് പുറമെ ആസ്തമ, പ്രമേഹം, ത്വഗ്രോഗങ്ങൾ, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. നീലയമരി ചേർത്ത മരുന്നുകൾ അപസ്മാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഞരമ്പുരോഗങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിൻവേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാൽ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.
===ഉഴിഞ്ഞ=== | ===ഉഴിഞ്ഞ=== | ||
ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഉഴിഞ്ഞയിൽ ഉഴിഞ്ഞാൽ പോവാത്ത രോഗമില്ല.സസ്സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.ആരോഗ്യ പരിപാലനത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ഈ സസ്യം ഉപകാരപ്പെടുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ആന്റിഓക്സിഡൻറ് ന്റെ കലവറ ആയ ഉഴിഞ്ഞ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കാൻസർ ചികിത്സ രംഗത്ത് നല്ലൊരു പ്രതിവിധി ആയി കണ്ടെത്തിയിരിക്കുന്നു. ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നത് മലബന്ധം അതുമൂലമുണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അൽപം ഉഴിഞ്ഞയുടെ ഇല വറുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി അടിവയറ്റിൽ പുരട്ടുക. ഇത് ആർത്തവ തടസ്സം മാറുന്നതിനോടൊപ്പം ആർത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഉഴിഞ്ഞയുടെ ഇല എടുത്ത് അതിൽ അൽപം വെള്ളം ഇട്ട് | |||
തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ അൾസറിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഉഴിഞ്ഞ കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഇത് കഴിക്കാവുന്നതാണ്. പുരുഷൻമാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്. എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അൽപം ഉഴിഞ്ഞ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞ് ചാറാക്കി അതിൽ അൽപം നാടൻ മഞ്ഞൾപൊടി മിക്‌സ് ചെയ്ത് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് തിളപ്പിച്ചിട്ട വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്.
===മഷിത്തണ്ട് === | ===മഷിത്തണ്ട് === | ||
ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ്. കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് | ഈ ചെടികാണുമ്പോൾ നമുക്ക് ഓർമ്മവരുന്നത് നമ്മുടെയൊക്കെ സ്കൂൾ കാലഘട്ടം ആണ്. കാരണം സ്ലേറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാന പങ്കു വഹിച്ച ചെടിയാണ് മഷിത്തണ്ട് .ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും. എന്നാൽ ഇതിന്റെ ഔഷധരഹസ്യം വളരെ വലുതാണ്. ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്.വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.ജൂസ് ഉണ്ടാക്കി കഴിക്കാം. അതുപോലെ സമൂലം അരച്ച് മുഖത്തിട്ടാൽ മുഖത്തെ കുരുക്കൾ മാറി മുഖകാന്തി വർധിക്കും.
===ആടലോടകം === | ===ആടലോടകം === | ||
ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് | നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ആടലോടകം ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് . ഔഷധഗുണം കൊണ്ട് ഈ ചെടി അനവധി ആയുർവേദഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നിറയെ ഇലകളുള്ള ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇന്ന് ഔഷധ സസ്യങ്ങളെപ്പറ്റി അറിവുള്ള കേരള ജനത അവരുടെ മുറ്റത്തും പറമ്പിലും ഇതു നട്ടുവളർത്തുന്നു. ചെറുതും വലുതുമായി ഇവ രണ്ടുതരമുണ്ട്. ഔഷധമേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏതു കാലാവസ്ഥയിലും വളരുന്ന ഇവ കമ്പുനട്ടും വിത്തിട്ടും കിളിർപ്പിക്കാം. ഇവയുടെ തളിരിലകളിൽ രോമങ്ങളുണ്ട്.ചെറിയ കുലകളായി ഇവയുടെ പൂങ്കുലയിലെ ദളപുടങ്ങൾ വെള്ളനിറത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ വേരിന്മേലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്.
ആയുർവേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേർക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാൽ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്. ആടലോടകത്തിന്റെ വേരു ചതച്ച് പാലിൽ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛർദ്ദിച്ചുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ശമനത്തിനു നന്ന്.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം.അമിത ആർത്തവ ശമനത്തിന് ആടലോടകത്തിന്റെ ഇല നീരും ശർക്കരയുമായി ചേർത്ത് സേവിക്കുന്നത് ഉത്തമം. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻചേർത്ത് ഉപയോഗിച്ചാൽ രക്തപിത്തവും ചുമയും മാറും. ഇലച്ചാറിൽ ആട്ടിൻപാൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസം മുട്ടൽ, ചുമ എന്നിവ മാറും. ഛർദ്ദി, ശ്വാസംമുട്ടൽ, കഫം, ക്ഷയം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം കേമം.നാഭിക്ക് കീഴിൽ ആടലോടകവേര് അരച്ചു പുരട്ടുന്നത് പ്രസവം എളുപ്പത്തിലാവാൻ സഹായിക്കും.സുഗന്ധം നൽകുന്നതും ഔഷധമേന്മയുള്ളതുമായ ആടലോടകത്തിനെ വെയിലും വളക്കൂറുള്ളതുമായ നമ്മുടെ അടുക്കളമുറ്റത്തെ ഒരു കോണിൽ നട്ടുപിടിപ്പിക്കൂ. അതിന്റെ ഇലകളിൽ തട്ടിവരുന്ന മന്ദമാരുതനെ ആവോളം ആസ്വദിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ.
===കടലാടി=== | ===കടലാടി=== | ||
നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. | നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി.അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. കാടുപോലെ വളർന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം."കടലോളം ഗുണമുണ്ട് കടലാടിക്ക്".കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേർത്ത് കഴിച്ചാൽ കോളറ മാറിക്കിട്ടും.നീർവീക്കമുണ്ടായാൽ 30 എം.എൽ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്.
അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. | |||
കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. പലതരം രോഗങ്ങൾക്ക് ഫലപ്രദം. കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും. കഫം, വാതം, മുറിവുകൾ, ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി. വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് | |||
===ഈന്ത്=== | ===ഈന്ത്=== | ||
[[പ്രമാണം:47234 pana tree.jpeg|right|250px]] | [[പ്രമാണം:47234 pana tree.jpeg|right|250px]] | ||
പ്രാദേശികമായി കണങ്ക എന്നും അറിയപ്പെടുന്ന | പന വർഗ്ഗത്തിൽപ്പെട്ട പ്രാദേശികമായി കണങ്ക എന്നും അറിയപ്പെടുന്ന സസ്യമാണ് ഈന്ത്.ഇതിന്റെ ഇലകൾ തോരണമായും മറ്റും ഉപയോഗിച്ചു കാണാറുണ്ട്.ഈന്തിന്റെ തളിരിലകൾ ഭക്ഷ്യയോഗ്യമാണ്. ഇലകൾ ചുരുളഴിയുന്നതിനു മുൻപായി മുറിച്ചെടുത്ത് അതിന്റെ പുറത്തുള്ള പൊടി മുഴുവൻ നന്നായി കഴുകിക്കഴിഞ്ഞതിന് ശേഷമാണ് ഉപയോഗത്തിനെടുക്കുന്നത്. ശേഷം അരിഞ്ഞെടുത്ത് തോരൻ പോലെ വയ്ച്ചു കഴിക്കാം. അതുപോലെ ഇതിന്റെ ഉണങ്ങിയ കായകളിലെ പരിപ്പ് എടുത്ത് പൊടിച്ചുണ്ടാക്കുന്ന ആഹാരങ്ങളും നല്ല രുചിയുള്ളതാണ്. ഉണങ്ങിയ കായകൾ തല്ലിപ്പൊട്ടിച്ച് പരിപ്പെടുത്ത് ചൂടുവെള്ളത്തിൽ 4-5 തവണ കഴുകി അതിന്റെ കട്ട് മാറ്റിയശേഷം മാത്രമേ പരിപ്പ് ഉപയോഗിക്കാറുള്ളൂ. കഴുകിക്കഴിഞ്ഞെടുക്കുന്ന പരിപ്പ് ഉണക്കിപ്പൊടിച്ചാണ് പുട്ട് ,പിടി മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പരിപ്പ് ഔഷധ ഗുണമുള്ളതാണ്. ഇപ്പോൾ ഇത് അലങ്കാര സസ്യമായി മിക്ക വീടുകളിലും കാണാറുണ്ട്. ഈന്ത് പൂക്കുന്നിടത്ത് പെരുച്ചാഴി വരില്ല എന്നൊരു ചൊല്ലുണ്ട്. പൂവിന് രൂക്ഷ ഗന്ധമാണ്.
===ഞൊട്ടാഞൊടിയൻ === | ===ഞൊട്ടാഞൊടിയൻ === | ||
നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന | നമ്മുടെ നാട്ടിൻപുറങ്ങളിൽ അന്യം നിൽക്കുന്ന ഒന്നാണ് ഞൊട്ടാഞൊടിയൻ. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയൻ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയൽ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേർന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേർന്ന മധുരവും പുളിയും കലർന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്. ഞൊട്ടാഞൊടിയന്റെ പഴങ്ങൾക്കാണ് കൂടുതൽ ഔഷധമൂല്യം. ധാരാളം സത്തോടുകൂടിയ പഴങ്ങളിൽ 76 ശതമാനവും ജലാംശമാണ്. വിറ്റാമിൻ-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയൻ.മഴക്കാലത്തുണ്ടാകുന്ന ജലദോഷപ്പനിക്ക് ഞൊട്ടാഞൊടിയൻ കുരുമുളക് തിപ്പലി തുടങ്ങിയ ചിലതൊക്കെ ചേർത്ത് കുറുക്കു കഷായം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങൾ ഉണങ്ങുന്നതിനും ഉത്തമമാണ്. കരൾ വീക്കം, മലേറിയ, വാതരോഗം, ചർമ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാൻ ഉത്തമമാണ്. ഞൊട്ടാഞൊടിയൻ വിറ്റാമിൻ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സവിശേഷതയാണ്.
===തൊട്ടാവാടി === | ===തൊട്ടാവാടി === | ||
നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.ഒന്ന് തൊട്ടാൽ ഇലകൾ വാടി പോകുന്ന ചെടിയാണ് തൊട്ടാവാടി. തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു .പണ്ട് കാലം മുതൽക്കേ തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.മുറിവുകളിൽ തൊട്ടാൽ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട് . 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചാൽ ഓജസില്ലായ്മ മാറിക്കിട്ടും ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ് തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .കുട്ടികളിൽ കാണുന്ന ആസ്തമക്കു തൊട്ടാവാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മൂത്രസംബന്ധമായ രോഗങ്ങൾക്ക് തൊട്ടാവാടിയുടെ ഇലയും വേരും സമം ചേർത്ത് നിഴലിൽ ഉണക്കി അരസ്പൂൺ വീതം പാലിൽ തേനും ചേർത്ത് സേവിച്ചാൽ മതിയാകും. വാതവീക്കങ്ങൾക്ക് ഇതിന്റെ ഇല കളിമണ്ണുമായി ചേർത്ത് അരച്ചിട്ടാൽ രോഗത്തിന് ശമനമുണ്ടാകും
===മുയൽച്ചെവിയൻ=== | ===മുയൽച്ചെവിയൻ=== | ||
കേരളത്തിലുടനീളം കണ്ടുവരുന്ന | കേരളത്തിലുടനീളം കണ്ടുവരുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് മുയൽച്ചെവിയൻ. ദശപുഷ്പങ്ങളിൽ ഒന്നാണ് ഇത് .ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു.കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം.നേത്രകുളിർമയ്ക്കും, രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്. തലവേദനക്കുള്ള (migraine) പച്ചമരുന്നുകൂടിയാണിത്. ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. കാലിൽ മുള്ളു കൊണ്ടാൽ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാൽ മുള്ള് താനെ ഇറങ്ങിവരും.ടോൺസിലൈറ്റിസ് ന് മുയൽ ചെവിയൻ, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. അല്ലെങ്കിൽ , സമൂലം കള്ളൂറലിൽ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.തൊണ്ടമുഴ വന്നാൽ മുയൽ ചെവിയൻ എണ്ണ കാച്ചി തടവുന്നത് ഗുണം ചെയ്യും.എന്നും പറയപ്പെടുന്നു.മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും.മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും.ചെങ്കണ്ണ് കണ്ണിൽ പഴുപ്പ്, പോളവീക്കം, ചുവപ്പ് കരുകരുപ്പ് കൺ കുരു, ചൂട്കുരു, മുതലായവക്ക് മുയൽ ചെവിയന്റെ നീര് രണ്ടു തുള്ളി വീതംഒഴിച്ചാൽ ശമിക്കും. ഒഴിച്ചാൽ ശമിക്കും.അൻപതു ഗ്രാം മുയൽ ചെവിയന്നും അൻപതു ഗ്രാം ചുവന്നുള്ളിയും കൂടി നെയ്യിൽ വഴററി ഏഴു ദിവസം രാവിലെ കഴിച്ചാൽ അൾസർ ശ്രമിക്കും.വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും ചുണ്ടു വെടിക്കുന്നതിനും വെളുക്കുന്നതിനും നല്ലതാണ്.
===കൊഴുപ്പ (പോന്നാംകന്നിക്കീര )=== | ===കൊഴുപ്പ (പോന്നാംകന്നിക്കീര )=== | ||
കൊഴുപ്പചീര ,പോന്നാംകന്നിക്കീര | കൊഴുപ്പചീര ,പോന്നാംകന്നിക്കീര ,ഉപ്പു ചീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടു വരുന്ന ഒരു ഔഷധസസ്യമാണ്.ഈ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്. വയലിൽ പുല്ലു പോലെ കാടുപിടിച്ച് തളിർത്ത് വളരുന്ന കൊഴുപ്പ നല്ലൊരു ഇലക്കറിയാണ്.പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് കൊഴുപ്പച്ചീര അഥവാ ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു.കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.തലവെദനക്ക് കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേർത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. വേര് പാലിൽ അരച്ച് നെറ്റിയിൽ പുരട്ടുക. തലവേദന ശമിക്കും.കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം കടുക്ക, താന്നിക്ക, ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ തലയ്ക്കും കണ്ണിനും ഉള്ള അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും ശമനമുണ്ടാകും.
===ഈശ്വരമൂലി === | ===ഈശ്വരമൂലി === | ||
കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഗരുഡക്കൊടി, ഗരുഡപ്പച്ച, കറളകം, ഉറിതൂക്കി എന്നിങ്ങനെ പലപേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം മരങ്ങളിൽ ഏറെ പടർന്നു പിടിച്ചു കയറുന്ന ഒരു വള്ളിച്ചെടിയാണ്.നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായാണ് ഈ ഔഷധ സസ്യത്തെ കണ്ടുവരുന്നത്. നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലും ഈ ഔഷധ സസ്യം ഈശ്വരമൂലി എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ഗരുഡക്കൊടിയുടെ ഇല, വേര് എന്നിവയൊക്കെയാണ് ഔഷധഗുണമുള്ള ഭാഗങ്ങളായി ഉള്ളത്.വിഷ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഈ ചെടി നീലിതലാതി തൈലം, പരംത്യാദി തൈലം എന്നിവയുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു. | |||
പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.
| പാമ്പിന് ശത്രു ഗരുഡൻ എന്ന് പറയുന്നത് പോലെ തന്നെയാണ് പാമ്പിൻ വിഷത്തിന് ഈ ഔഷധസസ്യം.അതിനാൽ തന്നെയാണ് ഈ ഔഷധ സസ്യത്തിന് ഗരുഡക്കൊടി എന്ന പേര് വരുവാൻ കാരണം.ഗരുഡക്കൊടി വീട്ടിൽ വളർത്തിയാൽ പാമ്പ് കയറില്ല എന്ന ഒരു വിശ്വാസമുണ്ട്.പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇല അരച്ച് മുറിവിൽ വച്ച് ശക്തിയായി തിരുമ്മുകയും അതോടൊപ്പം ഇല പിഴിഞ്ഞ് നീരിൽ അഞ്ചോ പത്തോ മില്ലി കുരുമുളക് പൊടിയും ചേർത്ത് ഒരു ദിവസം ആറു പ്രാവശ്യം കുടിച്ചാൽ രോഗം ശമിക്കും .അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കൊക്കെ ഗരുഡക്കൊടിയുടെ വേരും,തണ്ടും അരച്ചു പുരട്ടുവാറുണ്ട്. ഇതൊക്കെയാണ് ഗരുഡക്കൊടി എന്ന ഔഷധ സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ.
===സർപ്പഗന്ധി=== | ===സർപ്പഗന്ധി=== | ||
ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് | തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിൽ വളരുന്ന സർപ്പഗന്ധി ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് .ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ അപസ്മാരം, കുടൽ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.
===എരുക്ക് === | ===എരുക്ക് === | ||
ഉഷ്ണമേഖലാ പ്രദേശങ്ങളിലും | തുറസ്സായ പാതയോരങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതിൽ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡർ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്.എരിക്കിൻറെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളെയും തടയാനുള്ള അത് സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്. ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. വെള്ളെരിക്കിനു ഔഷധ ഗുണങ്ങൾ കൂടുതലാണ് .മുറിവുള്ള ഇടങ്ങളിൽ എരിക്കിൻ കറ ഒഴിച്ചാൽ മുറിവ് പെട്ടെന്ന് തന്നെ ഭേദമാകുന്നു. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻറെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻറെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചൂടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം.മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു. തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്.എരിക്കിന്റെ കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി.എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. എരിക്കിൻറെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളരിക്കിന്റെ പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്. എരിക്കിന് ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷ വീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്
===വയൽചുള്ളി === | ===വയൽചുള്ളി === | ||
കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടുവക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ് വയൽച്ചുള്ളി | കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടുവക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ് വയൽച്ചുള്ളി അഥവാ നീർച്ചുള്ളി. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്. വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. വയൽച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേർത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാൽ നീരിന് ശമനമുണ്ടാകും. (കാൽമുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടർച്ചയായി ഏഴുദിവസം തേച്ചാൽ നീര് പൂർണമായും ശമിക്കും.പത്തുഗ്രാം വയൽച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നിത്യവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും. വയൽച്ചുള്ളി ഇല, വേര്, തണ്ട്, വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതിൽ നിന്ന് 100 മില്ലി കഷായമെടുത്ത് മേൽപ്പറഞ്ഞ പൊടി 5 ഗ്രാം ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് പൂർണമായും ഭേദമാകും
===അമുക്കുരം (അശ്വഗന്ധ)=== | ===അമുക്കുരം (അശ്വഗന്ധ)=== | ||
ഒരു മീറ്റർ വരെ ഉയരത്തിൽ | ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന അമുക്കുരം ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് . ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. അമുക്കുരം ഹൃദയത്തെയും നാഡികളെയും തലച്ചോറിനെയും ഉത്തേജിപ്പിക്കുന്നു.ഇത് രോഗാണുക്കളെയും നശിപ്പിക്കുന്നു. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. അമുക്കുരം പാലിൽ പുഴുങ്ങി തണലിൽ വച്ച് ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്.കുട്ടികളുടെ ശരീരവളർച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും.അമുക്കുരത്തിന് ശരീരത്തിലെ നീരും വേദനയും അകറ്റുവാനുള്ള ഗുണമുണ്ട്. തലവേദന ചർമ്മ രോഗത്തിനും ഔഷധമാണ്. അർബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു.ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. , മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും മികച്ചൊരു ഉപാധിയാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും അമുക്കുരം ഉപയോഗം മികച്ചതാണ്. അമുക്കുരം പൊടി പാലിലോ നെയ്യിലോ ചേർത്ത് രണ്ടാഴ്ചയോളം സേവിച്ചാൽ ശരീരഭാരം കുറയുന്നു.ശുദ്ധിചെയ്ത അമുക്കുരം വേര് പാലിൽ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അര സ്പൂൺ അമക്കുരം പൊടിച്ചതും നെല്ലിക്ക നീര് ചേർത്ത് കഴിക്കുന്നത് നിങ്ങൾക്ക് നിത്യയൗവ്വനം പ്രദാനം ചെയ്യുന്നു.
===താമര=== | ===താമര=== | ||
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ | നമ്മുടെ ദേശീയ പുഷ്പമായ താമര ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ ജലീയ ഓഷധിയാണ്. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം.താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് ..ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു ശരീരം തണുപ്പിക്കുന്നു .പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കുന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ്.പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.
===അടയ്ക്ക=== | ===അടയ്ക്ക=== | ||
അരിക്കോളീൻ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്. ഒപ്പം പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേർത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവർ അടക്ക ചവക്കുന്നത് ഇത് മാറാൻ സഹായകമാകും.
| അരിക്കോളീൻ എന്ന പോഷകഘടകമാണ് അടക്കയിലുള്ളത്. ഒപ്പം പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വിരയെ നശിപ്പിക്കാനുള്ള പ്രധാന ഔഷധമാണ് അടക്ക, കൂടാതെ അടക്ക ചേർത്തുള്ള കഷായത്തിന് പ്രമേഹരോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്നാറ്റം, പല്ലിന് ബലക്കുറവ് എന്നിവ ഉള്ളവർ അടക്ക ചവക്കുന്നത് ഇത് മാറാൻ സഹായകമാകും.
===കണ്ടകാരിചുണ്ട.=== | ===കണ്ടകാരിചുണ്ട.=== | ||
തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണപ്പെടുന്ന കണ്ടകാരിചുണ്ട തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷിയായ ഔഷധിയാണ് .ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്. കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും . കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .
കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .
===ചക്രത്തകര=== | ===ചക്രത്തകര=== | ||
കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട് | കേരളത്തിൽ സർവസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.മഴക്കാലമാണ് ഇതിന്റെ ഹരിതകാലം.ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു.നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു ആന്റിപരാസിറ്റിക് ആണിത്. പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്.പിത്ത കഫ വാതരോഗങ്ങൾക്ക് ഹൃദ്യമാണ് . തൊലിക്ക് നിറവ്യത്യാസം രോഗമുള്ളവർ ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നത് വളരെ നല്ലതാണ് .പുഴുക്കടിയുള്ള ഭാഗത്ത് ചക്രത്തകരയുടെ വിത്ത് അരച്ചു പുരട്ടു ന്നതു നല്ലതാണ്.
===ചെത്തി (തെച്ചി )=== | ===ചെത്തി (തെച്ചി )=== | ||
മനോഹരമായ | മനോഹരമായ പുഷ്പങ്ങളുണ്ടാവുന്ന ഒരു കുറ്റിച്ചെടിയായ ചെത്തിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.തെറ്റിയുടെ പൂമൊട്ട് ജീരകവും കൂടി ചതച്ച് വെള്ളത്തിലിട്ടു വെച്ചി രുന്ന് ആ വെള്ളം നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും .തെറ്റിവേര് , പച്ചമഞ്ഞൾ , പുളിയാറില , തൃത്താവ് , തെറ്റിപ്പൂവ് , തുമ്പ വേര് , പിച്ചകത്തില , കടുക്ക ഇവ അരക്കഴഞ്ചു വീതമെടുത്ത് കൽക്കം ചേർത്ത് നെയ്യ് കാച്ചി സേവിച്ചാൽ ഉദരപ്പുണ്ണ് ശമിക്കും . ചൊറി , വ്രണം , അതിസാരം , ഗ്രഹണി , ഗൊണോറിയ എന്നീ വ്യത്യസ്ത രോഗങ്ങളിൽ ഒറ്റയ്ക്കും മറ്റ് ഔഷധങ്ങളോട് കൂട്ടി ച്ചേർത്തും ഉപയോഗിക്കുന്നു.ഉദരവേദന ശമിപ്പിക്കുന്നു . ഉദരത്തിൽ രോഗമുണ്ടാക്കുന്ന ചില പ്രത്യേക അണുക്കളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് .അതിസാരം , ഗ്രഹണി , ആമാതിസാരം മുതലായ രോഗങ്ങളിൽ തെറ്റിയുടെ വേര് 10 ഗ്രാം എടുത്ത് ഒരു ഗ്രാം കുരുമുളകും ചേർത്ത് അരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകിട്ടും പതി വായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും. തെറ്റിവേര് തേങ്ങ ചേർത്തരച്ച് പരുവിന്റെ ( അപക്വവ്രണം ) പുറമേ പുരട്ടിയാൽ വിങ്ങലും ചൊറിച്ചിലും വേദനയും മാറി എളുപ്പം പാക മായി പൊട്ടുന്നു .ചൊറി , ചിരങ്ങ് , കരപ്പൻ എന്നീ അസുഖങ്ങൾക്ക് തെറ്റിപ്പൂവ് അരച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ ശമനം കിട്ടും .ചെമ്പരത്യാദി തൈലം , പാരന്ത്യാദിതൈലം ഇവയിൽ തെറ്റി ഒരു ചേരുവയാണ് | ||
===ഞാവൽ=== | ===ഞാവൽ=== | ||
മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു.ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു.ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. ശരീരം തീ കൊണ്ടും മറ്റും പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധിപ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ പൊള്ളൽ ശമിക്കും . വെന്തുപോയ തൊലി വീണ്ടും കിളിർത്തു വരും .
===വെറ്റില === | ===വെറ്റില === | ||
വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. | വെറ്റിലയുടെ ജൻമദേശം ഭാരതമാണ്.സംസ്കൃതത്തിൽ നാഗവല്ലരി എന്നും സപ്തശിര എന്നും പേരുള്ള വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം.വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് വെറ്റിലയുടെ മറ്റൊരു പ്രത്യേകത. കയ്പേറിയ രുചിയുള്ള ഈ ഇലകൾ ശരീരത്തിന് ഉള്ളിൽ നിന്ന് ഊഷ്മളത പകരാൻ സഹായകമാണെന്ന് പറയപ്പെടുന്നു. അതുമാത്രമല്ല വെറ്റിലകൾക്ക് ക്ഷാര ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെയും കുടലിലെയും അസന്തുലിതാവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കുകയും വിഷാംശം ഉണ്ടെങ്കിൽ അത് നിർവീര്യമാക്കി ദഹന ആരോഗ്യം മെച്ചപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. വെറ്റില ചവയ്ക്കുന്നത് വായയെ ശുചിയാക്കുന്നു, പല്ലുകളുടെ നാശം തടയുന്നു, മോണകളെ ശക്തമാക്കുന്നു.ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു തുള്ളി വെറ്റിലയെണ്ണ ചേർത്ത് രാവിലെയും വൈകിട്ടും കവിൾകൊള്ളുന്നത് നല്ലതാണ്. കുറച്ചു വെറ്റിലയിട്ടു തിളപ്പിച്ച വെള്ളവും ഇതിനുപയോഗിക്കാം.ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് പുറംവേദനയുള്ളിടത്തു പുരട്ടിയാൽ ആശ്വാസം ലഭിക്കും. പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ തടവുന്നത് നല്ലതാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാം. അധികം മൂക്കാത്ത വെറ്റില ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
===ചക്ക=== | ===ചക്ക=== | ||
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. | ചക്ക ഔഷധഗുണമുള്ള ഫലമാണ്. "മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന" പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ ഏറെക്കുറെ അക്ഷരാർത്ഥത്തിൽ ശരിയാണ്. കാരണം വീട്ടിൽ സുലഭമായി ലഭിക്കുന്നത് അമൃത് ആണെങ്കിൽ പോലും അതിനും വിലയുണ്ടാകില്ലെന്നതാണ് ശരാശരി അനുഭവം. അതുകൊണ്ട് തന്നെയാണ് ഒട്ടേറെ ഔഷധഗുണമുള്ള ചക്ക അതിർത്തി കടക്കുന്നതും മലയാളികൾ ഈ സമ്പൂർണാഹാരത്തെ അവഗണിക്കാനും കാരണം. പറഞ്ഞുവരുന്നത് കേരളത്തിൽ സുലഭമായിരുന്ന ചക്കയുടെ ഗുണങ്ങളെക്കുറിച്ചാണ്. തടി മുതൽ ഇലവരെ പ്ലാവിന്റെ ഓരോ പൊട്ടുംപൊടിയും വരെ മനുഷ്യന് പൂർണമായും ഉപയോഗിക്കാവുന്നതാണ്.ഇതിൽ ചക്കപ്പഴമാണ് മനുഷ്യന് ഏറെ ഔഷധഗുണമുള്ളത്. ചക്ക പഴുത്തത് ഒന്നാന്തരം പോഷകസമൃദ്ധമായ പഴമായി ഉപയോഗിക്കാം. അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ദരിദ്രകുടുംബങ്ങളുടെ വയർനിറച്ചിരുന്നത് ചക്കപ്പുഴുക്ക് എന്ന വിഭവമായിരുന്നു. ചക്കക്കുരുവിലും ധാരാളം പോഷകമുണ്ട്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാംസ്യം, അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചക്കപ്പഴം ഒരു സമ്പൂർണാഹാരം എന്നു പറയുന്നതിൽ തെറ്റില്ല. ആരോഗ്യരക്ഷയുടെ കാര്യത്തിൽ വളരെ ഉണർവേകുന്നതാണ് സ്വാദിഷ്ടവും ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ചക്ക. മികച്ച രോഗപ്രതിരോധ ഔഷധം കൂടിയായി ഇന്ന് ശാസ്ത്രലോകം ചക്കയെ പരിഗണിക്കുന്നു. കാൻസർ പ്രതിരോധത്തിന് ഉത്തമമാണ് ചക്കപ്പഴമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരോഗ്യം പുഷ്ടിപ്പെടുത്താനും രക്തസമ്മർദം കുറക്കാനും ചക്കപ്പഴം പ്രയോജനപ്പെടും.ആയുർവേദവിധി പ്രകാരം ചക്കയെന്നത് ഊർജദാതാവാണ്. വാതവും പിത്തവും കുറക്കാൻ ശേഷിയുള്ള ഫലം. ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്.
===അശോകം=== | ===അശോകം=== | ||
മനോഹരമായ പുഷ്പങ്ങൾ ഉള്ള വൃക്ഷമാണ് ഇത് . ഹൈന്ദവരും ബുദ്ധ മതക്കാരും ഇതിനെ പുണ്യ വൃക്ഷമായി കരുതുന്നു . ഔഷധ ഗുണങ്ങൾ : ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിൻറെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് . അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു .
ഔഷധ ഗുണങ്ങൾ : ഗർഭാശയ ആർത്തവ ചികിത്സയിൽ ഇതിനു പ്രമുഖ സ്ഥാനമുണ്ട് . ഇതിൻറെ തൊലിക്കും പൂവിനും ഔഷധ ഗുണമുണ്ട് . വയറു വേദന , അർശസ്സ് , വ്രണം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കുന്നു . ശരീരത്തിന് നിറം പ്രദാനം ചെയ്യുന്നതും മല മൂത്രാദികളുടെ അമിത പ്രവര്ത്തനത്തെ തടയുന്നതുമാണ് . അശോക പൂവ് ഉണക്കി പൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും . ഇതിന്റെ തോലിന് ഗര്ഭ പാത്രത്തെ ഉത്തേജിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് . അതിനാൽ ആർത്തവ കാലത്തെ വേദനയിൽ നിന്ന് ശമനം ഉണ്ടാകാനും ഗര്ഭാശായ സംബന്ധമായ നിരവധി രോഗങ്ങള്ക്കും അശോകത്തിൽ നിന്ന് നിര്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു .
===മാമ്പഴം === | ===മാമ്പഴം === | ||
[[പ്രമാണം:47234mango-.jpeg|right|250px]] | [[പ്രമാണം:47234mango-.jpeg|right|250px]] | ||
എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.
===പപ്പായ (കപ്പളങ്ങ)=== | ===പപ്പായ (കപ്പളങ്ങ)=== | ||
കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു | പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായ തോരനായും കറിയായും വിവിധ ഭാവത്തിൽ നമ്മുടെ തീൻമേശയിലെത്തുന്നുണ്ട്. പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.പണം മുടക്കാതെ യഥേഷ്‌ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ. പപ്പായയിൽ കലോറിയുടെ അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാൽ തടികൂടുമെന്ന് പേടിയും വേണ്ട.പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഉത്തമമാണ്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെർബൽ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. | ||
വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ | വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. സൗന്ദ്യര വർദ്ധക വസ്തു എന്ന നിലയിലും മുൻപന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെൻസറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതിൽ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.പപ്പായ ചെടിയുടെ ഇലകൾ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാൻ ഡങ്കി അണുക്കൾക്ക് സാധിക്കും. ഇത് നിയന്ത്രിക്കാൻ പപ്പായയുടെ ഇലകൾക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നൽകുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയർത്താനുള്ള മാർഗം. ഇലയിൽ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാൻ.
===പുല്ലാഞ്ഞി === | ===പുല്ലാഞ്ഞി === | ||
10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda) | കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്ന 10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda) .ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്.ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.
===താന്നി=== | ===താന്നി=== | ||
നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന താന്നി ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ്. ഇളം പച്ച നിറത്തിൽ ചീഞ്ഞ മണത്തോട് കൂടിയ മരമാണ് താന്നി. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയും. ഇതിന്റെ കായ് ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാം. പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുകയും പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. മൂത്രാശയ രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. എണ്ണ തലമുടിക്ക് നിറവും പുഷ്ടിയും നൽകുന്നു. താന്നിക്കാത്തോട് പൊടിച്ചത് 3 ഗ്രാം മുതൽ 6 ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലർത്തി ദിവസം മൂന്നു നേരം കഴിച്ചാൽ ചുമ ശമിക്കും . നെല്ലിക്ക, താന്നിക്ക, കടുക്ക ഇവയുടെ ഉണങ്ങിയ ഫലങ്ങൾ കുരു കളഞ്ഞ് പൊടിച്ചതിനെയാണ് ത്രിഫലാചൂർണം എന്നു പറയുന്നത്. ഈ ചൂർണം നേത്രരോഗം, പാണ്ഡുരോഗം (വിളർച്ച), ചുമ, പനി എന്നീ അസുഖങ്ങളുടെ ശമനത്തിനു നല്ലതാണ്. | |||