"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാമണി.ടി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ സി
|പി.ടി.എ. പ്രസിഡണ്ട്=വിജയ കൃഷ്ണൻ.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=കെ ടി എ മജീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം= 18073.jpg
|സ്കൂൾ ചിത്രം= 18073.jpg
വരി 69: വരി 69:
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
==ചരിത്രം==
==ചരിത്രം==
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.ക‌ൂട‌ുതൽ അറിയുന്നതിന്..........<gallery>
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[Nhs/history|ക‌ൂട‌ുതൽ അറിയുന്നതിന്..........]]<gallery>
Screenshot from 2018-08-15 19-46-30.png
Screenshot from 2018-08-15 19-46-30.png
</gallery>
</gallery>
വരി 99: വരി 99:


==='''മോട്ടിവേഷൻ'''===  
==='''മോട്ടിവേഷൻ'''===  
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ)
സ്കൂൾ സീനിയർ ഇംഗ്ലീഷ് അധ്യാപകൻ രാംദാസ് സാറുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും  
അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക്  
പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.


<gallery>
<gallery>
വരി 334: വരി 331:
കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌),  
കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌),  
കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ‍‍)
കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ‍‍)
== ലിറ്റിൽ കൈറ്റ്സ് ==
വിദ്യാർഥികളെ സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി െഎ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി ആരംഭിച്ചു.Hardware Training,Malayalam Computing, Internet, Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.9467582,76.1374077| width=800px | zoom=16 }}
{{Slippymap|lat=10.9467582|lon=76.1374077|zoom=16|width=800|height=400|marker=yes}}
 


10.946849697272507, 76.13798320200404





22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈസ്കൂൾ.. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
വിലാസം
കൊളത്തൂർ

NHSS KOLATHUR
,
കൊളത്തൂർ പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0493 3204180
ഇമെയിൽhmnhschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18073 (സമേതം)
എച്ച് എസ് എസ് കോഡ്11214
യുഡൈസ് കോഡ്32051500707
വിക്കിഡാറ്റQ64565356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമൂർക്കനാട്പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1246
പെൺകുട്ടികൾ1113
അദ്ധ്യാപകർ70
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.വി. മുരളി
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ സി
പി.ടി.എ. പ്രസിഡണ്ട്കെ ടി എ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.ക‌ൂട‌ുതൽ അറിയുന്നതിന്..........

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

 
പ്രവേശനോത്സവം 2021-22

പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.

പുതിയ പ്രോജക്ട്

'സ്ററുഡന്റ് ടീച്ചർ, ഗൃഹസന്ദർശനം' എന്നിവ ഈ വർഷം എൻ.എച്ച്.എസ്-ൽ ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവം വർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽകൂകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. 9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം

നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.

മോട്ടിവേഷൻ

സ്കൂൾ സീനിയർ ഇംഗ്ലീഷ് അധ്യാപകൻ രാംദാസ് സാറുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.

വെർട്ടിക്കൽ ഗാർഡൻ

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്.

ആദരിക്കൽ

1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു.

ഹലോ ഇംഗ്ലീഷ്

               ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു.

നല്ല പാഠം

നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മ‍‌ഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി.

'

കലാമേള

മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി.

ഹായ് കുട്ടിക്കൂട്ടം

സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി.

സ്വാതന്ത്രദിനാഘോഷം

ശക്തമായ മഴയിലും വളരെ ഭംഗിയായി സ്വാതന്ത്രദിനം ആഘോഷിച്ചു.എച്ച്.എം നിർമ്മല ടീച്ചർ പതാക ഉയർത്തി.കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു,

സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് എെ.ടി ക്ലബ് ഡിജിറ്റൽ പെയിൻറിംഗ് മത്സരം സംഘടിപ്പിച്ചു.10A ക്ലാസിലെ ശ്യാംകൃഷ്ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കൈത്താങ്ങ്

ഒരു കുഞ്ഞു കൈതാങ്ങുമായി എൻ.എച്ച്.എസ് കൂട്ടുകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച 12000 രൂപ ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർക്ക് കൈമാറുന്നു.

സ്കൂൾ ലീഡർ

ഊ വർഷത്തെ സ്കൂൾ ലീഡറായി ആഗനസ് റോസ് പോൾ തിരഞ്ഞെടുക്കപ്പെട്ടു.സോഷ്യൽ സയൻസ് അദ്ധ്യാപകൻ സെബാസ്ററ്യൻ സർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഹരിതസേന

ഹരിതസേനയും,സീഡ്ക്ലബ് അംഗങ്ങളും ചേർന്ന് നടത്തിയ വിത്ത്മുളപ്പിക്കൽ പദ്ധതി.

ഗാന്ധിദർശൻ

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സബ്‌ജില്ലാതല മത്സരത്തിൽ എൻ.എച്ച്.എസി ലെ മിടുക്കികൾ സമ്മാനാർഹരായി.പ്രസംഗ മത്സരത്തിൽ എൻ എച്ച് എസിന്റെ കൊച്ചു മിടുക്കി മെഹനാസ് കമാൽ ഒന്നാം സ്ഥാനവും, പെൻസിൽ ഡ്രോയിംഗിൽ ഗൗരിന്ദന മൂന്നാം സ്ഥാനവും ,യു.പി വിഭാഗം ജലച്ചായ മത്സരത്തിൽ അശ്വതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗം പ്രസംഗത്തിൽ മെഹനാസ് കമാൽ ഒന്നാം സ്ഥാനം നിലനിർത്തി തന്റെ പ്രതിഭ തെളിയിച്ചു.


യോഗദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് യോഗദിനാചരണം സംഘടിപ്പിച്ചു.ഡോക്ടർ ശ്രീകണ്ഠനുണ്ണി യോഗയെ കുറിച്ച് ക്ലാസ് എടുത്തു. സ്കൂളിൽ നിന്നു വിരമിച്ച മാധുരി ടീച്ചർ യോഗപരിശീലനം നൽകി.മനസ്സിനെ ക്രമീകരിക്കുന്നതിൽ യോഗയ്ക്കുളള പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.നാഷണൽ ലെവൽ യോഗ മത്സരത്തിലേക്ക് എൻ.എച്ച്.എസി ലെ കൊച്ചു മിടുക്കൻ ജിഷ്ണു യോഗ്യത നേടി.

പാഠ്യ പ്രവർത്തനങ്ങൾ

വിജയഭേരി

എസ് എസ് എൽ സി വിജയഭേരി പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിച്ചു.100% വിജയവും 50A+ ഉം ലക്ഷ്യം വെച്ചാണ് ഈ വർഷം മുന്നോട്ട് പോകുന്നത്.Mid term പരീക്ഷകൾ നടത്തി മാർക്കുകൾ വിശകലനം ചെയ്തു.കുുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തുകയും ചെയ്തു.2017-18 ൽ 98% വിജയവും 20 fullA+ ഉം നേടാൻ വിജയഭേരി പ്രവർത്തനങ്ങൾ കൊണ്ടു സാധിച്ചു.

യു.എ​​സ്.എസ്

2017_18 ൽ ഫാത്തിമ ഹിബ , സനിൻ കെ ഹസൻ എന്നീ കുട്ടികൾ യു എസ് എസ് കരസ്ഥമാക്കി.ഈ വർഷത്തെ യു എസ് എസ് കോച്ചിംങ് ഒക്ടോബറിൽ ആരംഭിക്കാൻ തീരുമാനിച്ചു.

എൻ എം എം എസ്

എൻ എം ​എം എസ് ന് കുട്ടികളെ തിര‍‍ഞ്ഞെടുക്കുകയും അവർക്കു വേണ്ട കോച്ചിംങ് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.

പത്രങ്ങളിലൂടെ



മികവ് 2019

കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിലെ '"മികവ് 2019"'എന്ന പരിപാടി 2019ജനുവരി 10 വ്യാഴം വൈകുന്നേരം 4.30 ന് ഘോഷയാത്രയോടു കൂടി ആരംഭിച്ചു.ബഹുമാനപ്പെട്ട എം എൽ എ ശ്രീ അഹമ്മദ് കബീർ ഉദ്ഘാടനം നിർവഹിച്ചു.പത്മശ്രീ മട്ടനൂർ ശങ്കരൻക്കുട്ടി മാരാർ വിശിഷട അതിഥി ആയിരുന്നു.പരിപാടിയിൽ മേളകളിലെ പ്രതിഭകളെ ആദരിക്കൽ, യാത്രയയപ്പ് സമ്മേളനം ,സിനിമാപ്രദർശനഉദ്ഘാടനം എന്നിവ നടന്നു.എൻ എച്ച് എസ് എസ് നാടകസംഘത്തിന്റെ 'ഓട്ടോ' എന്ന നാടകം സ്റ്റേജിൽ അരങ്ങേറി.അധ്യാപകർ, വിദ്യാർത്ഥികൾ,പി ടി എ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയ ഒരു വലിയ പ്രേക്ഷക സദസ്സ് തന്നെ ചടങ്ങിൽ ഉണ്ടായിരുന്നു.

മാനേജ്മെന്റ്

കുളത്തൂർ വയമ്പറ്റ ശകുന്തള വാരസ്യാർ

പൂർവ്വവിദ്യാർത്ഥി സംഗമം

1986-92 കാലഘട്ടത്തിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമത്തിൽ ആ കാലഘട്ടത്തിലെ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് നടന്നു.സ്ക്കൂളിലെ ഒരു ക്ലാസ്റൂം ഹൈടെക്ക് ആക്കുന്നതിനും അവർ തീരുമാനിച്ചു.

പഠനോത്സവം (2018-2019)

        2018-19 അധ്യയന വർഷത്തെ പഠനോത്സവം 2019ഫെബ്രുവരി 13ബുധനാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മൂർക്കനാട് പ‍ഞ്ചായത്ത് അംഗം ടി.രാജ്മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  എം.സുരേഷ്ബാബു ചടങ്ങിൽ അധ്യക്ഷനായിരുന്നു. എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങിന് സ്വാഗതവും, എസ് ആർ ജി കൺവീനർ വിനിത നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ സ്കിറ്റ്, നാടകം, നൃത്തം, പാട്ടുകൾ എന്നിങ്ങനെയുളള വിവിധ പരിപാടികൾ നടന്നു. രക്ഷിതാക്കളും, പി.ടി.എ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് ശേഷം വിദ്യാർത്ഥികൾ അഭിനയിച്ച രണ്ടു സിനിമകളുടെ (പരൽ,പൂക്കളുടെ കളി) പ്രദർശനവും നടന്നു.


സിനിമാ ശില്പശാല

                                         ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ കുറസോവയുടെ പ്രസിദ്ധമായ ഡ്രീംസ് സിനിമയിലെ പീച്ച് പൂന്തോട്ടം എന്ന  ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി രാജേഷ് മാസ്റ്ററുടെ   നേതൃത്തിൽ ഏഴാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ  നിന്നായി 50     കുട്ടികളെ ഉൾപ്പെടുത്തി രണ്ടു ചെറു സിനിമകൾ നിർമ്മിച്ചു. നവംമ്പർ 30 ന് ആരംഭിച്ച് ജനുവരി 10 ന് അവസാനിക്കുന്ന രീതിയിൽ അനുയോജ്യമായ ദിവസങ്ങളിൽ ചലച്ചിത്ര നിർമ്മാണ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രശസ്ത സംവിധായകൻ സുദേവൻ,നടൻ പാർത്ഥസാരഥി,അനീഷ് ശങ്കർ,ശരത് പെരിങ്ങോട്,ജിഷ്ണു എന്നിവർ കുട്ടികളോടൊപ്പം വിവിധ ഭാഗങ്ങളിലായി പങ്കെടുത്തു.ലോക ക്ലാസിക് സിനിമകൾ, കുട്ടികളുടെ  സിനിമകൾ  എന്നീ വിഭാഗങ്ങളിൽ  സിനിമാ പ്രദർശനംഉണ്ടായി.കഥ,തിരക്കഥ,അഭിനയം ഡബ്ബിംഗ്,എഡിറ്റിംഗ്,ചലച്ചിത്ര നിർമ്മാണം എന്നീ വിഭാഗങ്ങളെക്കുറിച്ചുളള ക്ലാസുകളും ശിൽപ്പശാലയിൽ വെച്ചു നടന്നു.ജനുവരി 10ന് ഈ രണ്ടു സിനിമകളും പൊതു ജനങ്ങൾക്കും കുട്ടികൾക്കം മുമ്പിൽ പ്രദർശിപ്പിച്ചു.


അക്ഷരമുറ്റം ക്വിസ്

               യു.പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടന്നു.യു.പി വിഭാഗത്തിൽ ആയിഷാഹന്ന ഒന്നാംസ്ഥാനവും , രാധിക രണ്ടാംസ്ഥാനവും ഹൈസ്ക്കൂൾ വിഭാഗത്തിൽ അപർണ ഒന്നാംസ്ഥാനവും ,ആദിനാഥ് രവി രണ്ടാംസ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുളള യോഗ്യത നേടി.

കേരളപ്പിറവി [നവകേരള സ്യഷ്ടികൾ‍]

                      2018 -2019 അധ്യയനവർഷത്തെ കേരളപ്പിറവിയോടനുബന്ധിച്ച് പുതിയൊരു കേരളത്തെ സ്യഷ്ടിക്കുക എന്ന ആശയം ഉൾക്കൊണ്ടുളള രചനകൾ വിദ്യാർത്ഥികൾ സ്യഷ്ടിച്ചു.അവയിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

ശിശുദിനം (2018-2019)

      2018-19 വർഷത്തെ ശിശുദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. നവംബർ 14 ന് രാവിലെ 10 മണിക്ക് അസംബ്ലിയോടുകൂടി പരിപാടികൾ ആരംഭിച്ചു.അധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുകയും ആശംസാകാർഡുകളും മിഠായികളും വിതരണം ചെയ്തു.തുടർന്ന് 5 മുതൽ 10 വരെയുളള എല്ലാ ക്ലാസുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു സമൂഹ ചിത്രരചന സംഘടിപ്പിച്ചു.അധ്യാപകരും ,വിദ്യാർത്ഥികളും വളരെ സജീവമായി ആഘോഷപരിപാടികളിൽ പങ്കെടുത്തു.

ഗാന്ധിസ് മൃതി [ജനുവരി 30 ]

                    ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്തിൽ'ഗാന്ധിജിയും സ്വാതന്ത്രസമരവും'എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണി വരെ ആയിരുന്നു പരിപാടി.എച്ച്.എം നിർമ്മല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികലുടെ നേതൃത്വത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത,പ്രസംഗം,പതിപ്പുകൾ, മഹത് വചനങ്ങൾ,ചിത്രങ്ങൾ‍ എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഇതൊരു മികച്ച പരിപാടിയാക്കാൻ സാധിച്ചു.


മലയാളത്തിളക്കം (2018-2019)

     മലയാളത്തിളക്കം പദ്ധതി ആവിഷ്ക്കരിക്കുന്നതിന്റെഭാഗമായി മൂർക്കനാട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് മങ്കട ബി ആർ സി യുടെ നേതൃത്തിൽ ദ്വിദിന പരിശീലന പരിപാടി കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ വെച്ച് നടന്നു. ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തി മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ കണ്ടെത്തുകയും മൊഡ്യൂൾ അനുസരിച്ച് മലയാളത്തിളക്കം പരിപാടി ആരംഭിക്കുകയും ചെയ്തു.
                                     മലയാളത്തിളക്കം ആദ്യബാച്ചിന്റെ വിജയപ്രഖ്യാപനം 26-11-2018 തിങ്കളാഴ്ച സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു.പി ടി എ പ്രസിഡന്റ് സുരേഷ് ബാബു വിജയപ്രഖ്യാപനം നടത്തി.എച്ച്.എം നിർമ്മല ടീച്ചർ, ഡപ്യൂട്ടി എച്ച്.എം ഉഷമണി ടീച്ചർ മറ്റുളള അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുത്തു.

ശ്രദ്ധ [2018-2019]

                പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകുന്ന പരിപാടിയായ ശ്രദ്ധ കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിൽ ആരംഭിച്ചു.അധ്യാപകർ ഒഴിവു സമയങ്ങളിലും വിജയഭേരി പിരിയഡിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചു

സുരീലി ഹിന്ദി

                   മങ്കട ബി ആർ സി യിൽ നിന്നുളള നിർദ്ദേശ പ്രകാരം മൊഡ്യൂളനുസരിച്ച് യു.പി വിഭാഗം കുട്ടികൾക്ക് ഹിന്ദി ഭാഷയോടുളള താത്പര്യം വർദ്ധിപ്പിക്കാൻ 'സുരീലി ഹിന്ദി' എന്ന പരിപാടി നടന്നു.ഇതിൽ നിന്നും ജുഗുനു എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം പഠനോത്സവത്തിൽ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയുംചെയ്തു


യു എസ് എസ്

        2018-2019 അധ്യയനവർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക്പരിശീലനം നൽകി. 35 വിദ്യാർത്ഥികളെ ഈ വർഷം യുഎസ്എസ് പരീക്ഷക്ക് തയ്യാറാക്കി


STEPS[സോഷ്യൽ സയൻസ്]

          സാമൂഹ്യ ശാസ്ത്രപഠനത്തിൽ കഴിവും താത്പര്യവുമുളള കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുളള ഒരു പരിപാടിയാണ് STEPS . പരീക്ഷയിലൂടെ ആറാം തരത്തിലെ സോഷ്യൽ സയൻസിൽ മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.ശ്രീജിത്ത്,ശിവാനി, ശ്രീതുൽ എന്നീ വിദ്യാർത്ഥികളാണ് STEPS നു തെരഞ്ഞെടുക്കപ്പെട്ടത്.ആറാം തരത്തിൽ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി.


തുണ
  അതിജീവനം പദ്ധതി
 പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ  നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന്  സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പ‍ഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മൻമോഹൻ പണിക്കർ,വി.സി.പി. നമ്പൂതിരി, സിസിലിയാമ്മ, കെ.വി. ശങ്കരനുണ്ണി,, പി. രാധ, ടി.​എ തോമസ്സ്, കെ.വി.ഹരിദാസനുണ്ണി പി.പരമേശ്വരൻ നമ്പൂതിരി.,എ.കെ.പൗലോസ്,പി.രാമചന്ദ്ര൯,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.പി.എ. മജീദ് (മുൻ ഗവ:ചീഫ് വിപ്പ്.) , കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌), കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ‍‍)

ലിറ്റിൽ കൈറ്റ്സ്

വിദ്യാർഥികളെ സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി െഎ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി ആരംഭിച്ചു.Hardware Training,Malayalam Computing, Internet, Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

10.946849697272507, 76.13798320200404


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ: പെരിന്തൽ മണ്ണ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി വളാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.