"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് വിജയോൽസവം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''2018 - 19''' '''കൺവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''
'''10 നവംമ്പർ 2021'''
2021 - 22 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനംനവംമ്പർ 10ന് ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഹിഷാം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ, പി. ടി. എ. പ്രസിഡൻണ്ട് ഉസ്മാൻ പാഞ്ചാള എന്നിവർ ആശംസകൾ അർപ്പിച്ചു.
ഞങ്ങൾ (അദ്ധ്യാപകർ) നിങ്ങളുടെ (വിദ്യാർത്ഥികളുടെ) കൂടെ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാക്കുമെന്ന പ്രഖ്യാപനം  സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂന് അദ്ധ്യാപകർക്കുവേണ്ടി നടത്തി. ഈ പ്രഖ്യാപനം വിദ്യാർത്ഥികളും, രക്ഷിതാക്കളും കൈയ്യടിയോടെ സ്വീകരിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇസ്ഹാക്ക്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഓരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു. ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ നഫത് ഫതാഹ് നന്ദി പറഞ്ഞ‍ു.
'''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും '''
'''06 സെപ്റ്റംമ്പർ 2021''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന്  സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞ‍ു.


                                                                                         '''2018 - 19'''   
                                                                                         '''2018 - 19'''   
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692054" എന്ന താളിൽനിന്ന് ശേഖരിച്ചത്