"സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേട്ടങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= ഇംഗ്ളീഷ് | | മാദ്ധ്യമം= ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=480 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=434 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=914 | ||
| അദ്ധ്യാപകരുടെ എണ്ണം=35 | | അദ്ധ്യാപകരുടെ എണ്ണം=35 | ||
| പ്രിൻസിപ്പൽ=JAIMON K J | | പ്രിൻസിപ്പൽ=JAIMON K J | ||
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ സ്കൂളിലെ 18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന രീതിയിൽ ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 49: | വരി 50: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* '''[[നല്ലപാഠം :|നല്ലപാഠം]]''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 67: | വരി 70: | ||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു. | * ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു. | ||
* | * | ||
{{ | {{Slippymap|lat=11.66334|lon=76.27116|zoom=16|width=full|height=400|marker=yes}} |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി
സുൽത്താൻ ബത്തേരി പി . ഒ, 673579 , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1977 |
വിവരങ്ങൾ | |
ഫോൺ | 04936 220483 |
ഇമെയിൽ | stjosephschool82@gmail.com |
വെബ്‍സൈറ്റ് | www.stjosephehss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ അംഗീകൃതം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | JAIMON K J |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഭാഗ്യസ്മരണീയനായ അഭിവന്ദ്യ സിറിൽ മോർ ബസേലിയോസ് കാതോലിക്കാ ബാവാ 1977-ൽ പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ആരംഭിച്ചതാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.
ചരിത്രം
മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള ഈ വിദ്യാലയം സമൂഹത്തിന്റെ എല്ലാ തട്ടിലുളള കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നു.സഭയുടെ വിദ്യാഭ്യാസവീക്ഷണങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രധാനം ചെയ്യുന്നതിന് തുടക്കം മുതൽ പ്രതിഞ്ജാബദ്ധമാണ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.ഇപ്പോൾ അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മാനേജരും രക്ഷാധികാരിയും ആയിട്ടുളള ഈ വിദ്യാലയത്തിന് 1980-ൽ എൽപി സ്കൂളിനും 1984-ൽ യുപി സ്കൂൾ വിഭാഗത്തിനും, 2002-ൽ എച്ച്എസ്എസ് വിഭാഗത്തിനും അംഗീകാരം ലഭിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വയനാട് ജില്ലയുടെ കീർത്തിമുദ്രയാകുന്നതിന് സ്കൂളിന് എന്നും സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. ബത്തേരിയുടെ ഹൃദയഭാഗത്തു നിന്നും അല്പം മാറി ശബ്ദമലിനീകരണമില്ലാത്ത പ്രകൃതിരമണീയമായ സ്ഥലത്താണ് വിദ്യാലയം നിലകൊളളുന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കെട്ടിടസമുച്ചയം ചേർന്നതാണ് ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂൾ. വിശാലമായ കളിസ്ഥലവും അതിനോടു ചേർന്നുള്ള മനോഹരമായ പൂന്തോട്ടവും, തണൽ മരങ്ങളും ഈ സ്കൂളിന്റെ പ്രധാന ആകർഷണങ്ങളാണ് 1200 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിശാലമായ നീന്തൽ ക്കുളവും ഈ സ്ഥാപനത്തിൽ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.സയൻസ് ലാബും വിശാലമായ ലൈബ്രറിയും, കൂടാതെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ഉണ്ട് അതുപോലെ ഈ സ്കൂളിലെ 18 ക്ലാസുകൾ സ്മാർട്ട് ക്ലാസുകൾ ആണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ ഭൗതികമായ വളർച്ചയ്ക്കും, മാനസിക ഉല്ലാസത്തിനും ഉതകുന്ന രീതിയിൽ ഉള്ള സ്മാർട്ട് ക്ലാസുകൾ,തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ ഒരു നേഴ്സറി സ്ക്കൂളും ഈ സ്ക്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. എൻട്രൻസ് കോച്ചിംഗും, പാഠ്യ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിന് വേണ്ടി ഒരു നോളജ് സെന്ററും, ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നത് ഈ സ്കൂളിന് ഏറെ അഭിമാനിക്കാൻ ആവുന്ന ഒരു കാര്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പുതിയ തലമുറക്ക് ഐക്യം,അച്ചടക്കം,മൂല്യബോധം എന്നിവ വളർത്തിയെടുക്കാൻ വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടുതൽ അറിയാൻ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വയനാട്ടിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി കലാകായിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.കലാ മത്സരങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു നിരവധി കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.സംഘ നൃത്തം , തിരുവാതിര,ബാൻഡ് മേളം, എന്നീ ഗ്രൂപ്പിനങ്ങളിലും മോണോആക്ട്, ഭരത നാട്യം, നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ,ഇംഗ്ലീഷ് കവിതാരചന,ഹിന്ദി കവിതാരചന,ഇംഗ്ലീഷ് ഉപന്യാസ രചന,ഹിന്ദി ഉപന്യാസരചന എന്നീ വ്യക്തിഗത ഇനങ്ങളിലും നിരവധി തവണ A ഗ്രേഡ് കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്.
സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല,മറ്റു പല പൊതുപരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ ബാൻഡ് മേളം അവതരിപ്പിച്ച് കാണികൾക്ക് ഹരമായി മാറിയിട്ടുണ്ട്. കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന തായ്ക്കോണ്ടോ മത്സരങ്ങളിലും, അബാക്കസ് മത്സരങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി പോലുള്ള സംഘടനകളിലും ഈ സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം സജീവമാണ്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു. ബാലജന ജനസംഖ്യം വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പങ്കെടുത്തു വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.