"സി.എം.എച്ച്.എസ് മാങ്കടവ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>സ്കൗട്ട്</u>''' ==
== '''<u>സ്കൗട്ട്</u>''' ==
<p style="text-align:justify">
സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം 2018 ൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേസ്‍ലറ്റിന്റെ  നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഉള്ളത് പങ്കുവച്ച് അനേകരെ താങ്ങിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേർന്നും ആഘോഷ വേളകളിൽ പിന്നോക്കം നിൽക്കന്നവരെ ചേർത്തു പിടിച്ചും പ്രകൃതിയെ അടുത്ത് അറിഞ്ഞും അതിനെ പരിപാലിക്കുന്നതിനായ് പ്രവർത്തന പരിപാടികൾ തയ്യാറാക്കിയും കർമ്മപഥത്തിൽ എത്തിച്ചും കുഞ്ഞുങ്ങൾ വളരുന്നു എന്നത് അഭിമാനകരമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറ നമ്മുടെ കരുത്താവട്ടെ. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.

വരി 26: വരി 27:
=== '''7.രാഷ്ട്രപതി അവാർഡ്''' ===
=== '''7.രാഷ്ട്രപതി അവാർഡ്''' ===
സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും
സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും
{| class="wikitable"
{| class="wikitable"
|+
|+
വരി 32: വരി 34:
|[[പ്രമാണം:29046 LV 3.jpg|ലഘുചിത്രം]]
|[[പ്രമാണം:29046 LV 3.jpg|ലഘുചിത്രം]]
|}
|}
[[പ്രമാണം:29046 Scout Rajya.jpg|നടുവിൽ|ലഘുചിത്രം]]

15:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൗട്ട്

സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം 2018 ൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേസ്‍ലറ്റിന്റെ നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഉള്ളത് പങ്കുവച്ച് അനേകരെ താങ്ങിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേർന്നും ആഘോഷ വേളകളിൽ പിന്നോക്കം നിൽക്കന്നവരെ ചേർത്തു പിടിച്ചും പ്രകൃതിയെ അടുത്ത് അറിഞ്ഞും അതിനെ പരിപാലിക്കുന്നതിനായ് പ്രവർത്തന പരിപാടികൾ തയ്യാറാക്കിയും കർമ്മപഥത്തിൽ എത്തിച്ചും കുഞ്ഞുങ്ങൾ വളരുന്നു എന്നത് അഭിമാനകരമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറ നമ്മുടെ കരുത്താവട്ടെ. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ... സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു. ബാഡ്ജുകൾ

1.പ്രവേശ്

സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.

2.പ്രഥമ സോപാൻ

പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.

3.ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.

4.തൃതീയ സോപാൻ

ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.

5.രാജ്യപുരസ്കാർ

തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.

6.പ്രൈംമിനിസ്റ്റർ ഷീൽഡ്

പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

7.രാഷ്ട്രപതി അവാർഡ്

സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും