"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 113: | വരി 113: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വളക്കൈ മാപ്പിള സ്കൂളിൽ പഠിച്ച പലരും ഇന്ന് വളരെ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്.അതിൽ വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു പണ്ടുകാലത് സ്കൂളിന് ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . വളരെ കഷ്ടത നിറഞ്ഞ ചുറ്റുപാടിൽ നിന്നും ഇന്ന് കാണുന്ന നിലയിൽ എത്തിയ വിദ്യാർത്ഥികളുടെ പ്രയത്നം വകളാരെ സ്ളാഖനീയമാണ് .അവരിൽ ചിലരെ ചുവടെ കൊടുക്കുന്നു , | |||
1അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ | |||
2. ഹസീന (എഞ്ചിനീയർ) | |||
3.ദിവ്യ ജോർജ് (നേഴ്സ് കാനഡ ) | |||
4.കവിത (ഹോമിയോ ഡോക്ടർ ) | |||
5.മോഹനൻ (പഞ്ചായത്ത് പ്രസിഡന്റ് ) | |||
6.മിനേഷ് മണക്കാട്ട് (പച്ചയത് പ്രെസിഡെന്റ് ) | |||
ഇനിയും ഒട്ടനവധി പേര് ഉന്നതങ്ങളായ സ്ഥലങ്ങൾ അലങ്കരിക്കുന്നുണ്ട് .അവരെ അത്തരത്തിൽ വാർത്തെടുക്കാൻ വേണ്ടി വളക്കൈ മാപ്പിള സ്കൂൾ വഹിച്ച പങ്കു വളരെ വലുതാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.034976479878562|lon= 75.44746037918686|zoom=16|width=full|height=400|marker=yes}} |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം | |
---|---|
വിലാസം | |
valakkai വളക്കൈ മാപ്പിള എ എൽ പി സ്കൂൾ, , കൊയ്യം പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0460 2260099 |
ഇമെയിൽ | valakkaimlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13430 (സമേതം) |
യുഡൈസ് കോഡ് | 32021500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 196 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമാദേവി കെ വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെങ്ങളായി പഞ്ചായത്തിൽ വളക്കെ ദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് വളക്കൈ മാപ്പിള എ.എൽ പി സ്കൂൾ. 1928ലാണ് സ്കൂൾ സ്ഥാപിച്ചത് അബദുൾ ഖാദർ എന്നയാളായിരുന്നു മാനേജർ . പെൺകുട്ടികൾ ഉണ്ടായിരുന്നില്ല.
മനോഹരമായ ഒരു കുന്നിൻ പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുകഅഞ്ചാം ക്ലാസ്സിൽ വെറും പതിനേഴ് കുട്ടികൾ മാത്രമായതിനാൽ അഞ്ചാം ക്ലാസ് എടുത്തു കളയാനും കുട്ടികളെ ടീസി കൊടുത്തു മറ്റു സ്കൂളുകളിലേക്ക് അയക്കാനും 9.06.66 നു ഉത്തരവായി. അതിന് ശേഷം ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉള്ളത്. Junior most ആയ ടി വി കുഞ്ഞിരാമനെ സൂപ്പർന്യൂമറിയായി ഗവണ്മെന്റ് സ്കൂളിലേക്ക് മാറുകയും ചെയ്തു.
1967 68 ലാണ് ഇവിടെ ആദ്യമായി അറബിക് അധ്യാപകനെ നിയമിക്കുന്നത്. ആദ്യം ശ്രീമതി ഐഷ ടീച്ചറും അവർ വിട്ടുപോയതിനാൽ ശ്രീ. അബ്ദുറഹ്മാനാണ് അറബിക് അധ്യാപകനായി ചേർന്നത്. മൂന്നു വർഷത്തിന് ശേഷം അദ്ദേഹം P.S.സി കിട്ടി പോയതുകൊണ്ട് ആ ഒഴിവിൽ കെ. വി. മൊയ്‌ദീൻ ചേർന്നു. ശ്രീ. കെ. വി. മൊയ്‌ദീൻ ആണ് അറബിക് അധ്യാപകനായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നത്. അറുപതുകളുടെ അവസാനമാകുമ്പോഴേക്കും സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ നല്ല വര്ധനവുണ്ടായി. പുതിയ ഡിവിഷനുകൾ അനുവദിച്ചു കിട്ടി. സൂപ്പർ ന്യൂമറിയായി പോയ അധ്യാപകൻ തിരിച്ചു വന്നുവന്നു മാത്രമല്ല പുതിയ അധ്യാപകരെ ചേർക്കാനും സാധിച്ചു. ശ്രീമതി സരോജിനി, ശ്രീമതി. കെ. കെ. പത്മാവതി, ശ്രീ. കെ. കെ. ബാലകൃഷ്ണൻ എന്നിവർ അധ്യാപകരായി ചേർന്നത് 1968-71 കാലയളവിലാണ്. സ്കൂളിന് പുതിയൊരു സെമി പെർമനന്റ് കെട്ടിടം ഇക്കാലത്തു നിയമിച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972-73 അധ്യയന വർഷത്തിലാണ്. അക്കൊല്ലം 238 കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഭൂരിപക്ഷവും Non muslim കുട്ടികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. അതിന്റെ ഫലമായി ഡിവിഷനുകൾ കുറയാൻ ഇടയായി. കെ. കെ. ബാലകൃഷ്ണൻ, കെ. കെ. പത്മാവതി, ടി. വി. കുഞ്ഞിരാമൻ എന്നിവർ protected അധ്യാപകരായി ഗവ: സ്കൂളിലേക്ക് മാറ്റപ്പെട്ടു. പിന്നീട് കെ. കെ. നാരായണൻ നമ്പ്യാർ, ടി.കുഞ്ഞമ്പു, വി സൗമിനി എന്നിവർ റൈറ്റർ ചെയ്യുന്ന മുറയ്‌ക്കാണ് അവർ തിരിച്ച വന്നത് .
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞ കെട്ടിടം ആണ് 2017 വരെ സ്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ആ അധ്യയന വർഷാവസാനം നാട്ടുകാരുടേയും അധ്യാപകരുടേയും സ്കൂൾ കമ്മിറ്റിയുടേയും സഹായത്തോടെ വളരെ മികച്ച രീതിയിൽ ആധുനിക സൗകര്യങ്ങളോട് കൂടി തന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയും അതിൽ മികച്ച രീതിയിൽ സ്മാർട്ട് ക്ലാസ്‌റൂം നിർമ്മിക്കുകയുo ചെയ്തു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ ഏന്നുംവളരെ മുന്നോട്ട് നിൽക്കുന്നതായിരുന്നു .പണ്ടുമുതൽക്കേ കല കായിക മത്സരങ്ങൾ എന്നും സ്കൂളിൽ നടത്തിവരുന്നുണ്ട് .അത് ഇന്നും തുടരുന്നു .ശാസ്ത്രമേള ഗണിതശാസ്ത്രമേള സാമൂഹ്ത്വശാസ്ത്ര മേള എന്നിവയിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുത്തവരുന്നു .ചെങ്ങളായി പഞ്ചായത്തിന്റെ പച്ചത്തുരുത് പദ്ധതിയുടെ ഭാഗമായി വളരെ വിപുലമായി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറോളം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷനത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം പര്യാപ്തമായി നമ്മുടെ സ്കൂളിൽ നിന്ന്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട് .കുട്ടികളുടെ സർഗ്ഗവാസന വളർത്തുന്നതിനായി സഹവാസക്യാമ്പുകൾ ,കഥ ,കവിത ,ചിത്രംവര ശില്പശാലകൾ വര്ഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട് .
മാനേജ്‌മെന്റ്
വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നോക്കം നിന്നിരുന്ന വളക്കൈ മേഖലയിൽ പ്രേമുഖ മുസ്ലിം കുടുംബാംഗമായ ശ്രീ എൻ പി അബ്ദുൽ ഖാദർ എന്ന ആൾ ഒരു മാപ്പിള എൽ പി സ്കൂൾ സ്ഥാപിച്ചു .സ്കൂളിന്റെ സ്ഥാപകനായ ശ്രീ അബ്ദുൽ ഖാദർ സർവ്വരാലും ആദരിക്കപ്പെട്ടിരുന്ന പൗര പ്രമുഖനായിരുന്നു . പിന്നീട് അദ്ദേഹം ചെങ്ങളായി പഞ്ചായത്ത് ,മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി . 1968' ഇത് നിര്യാതനാവുന്നത് വരെ അദ്ദേഹം തന്നെ ആയിരുന്നു സ്കൂളിന്റെ മാനേജർ .അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ കെ പി മുഹമ്മദ് കുഞ്ഞിയും മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം 1975' മുതൽ രണ്ടാമത്തെ മകൻ ശ്രീ കെ പി മൊയ്തീനുമാണ് സ്കൂളിന്റെ മാനേജർ .
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | വര്ഷം |
---|---|---|
1 | നാരായണൻ നമ്പ്യാർ | 1946-1979 |
2 | കുഞ്ഞമ്പു നമ്പ്യാർ | 1979-1983 |
3 | കെ കെ പത്മാവതി | 1983-2005 |
4 | ബാലകൃഷ്ണൻ | 2005-2007 |
5 | ഇന്ദിര ടീച്ചർ | 2007-2009 |
6 | റോസമ്മ ടീച്ചർ | 2009-2019 |
7 | രമാദേവി ടീച്ചർ | 2019-2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വളക്കൈ മാപ്പിള സ്കൂളിൽ പഠിച്ച പലരും ഇന്ന് വളരെ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്.അതിൽ വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു പണ്ടുകാലത് സ്കൂളിന് ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . വളരെ കഷ്ടത നിറഞ്ഞ ചുറ്റുപാടിൽ നിന്നും ഇന്ന് കാണുന്ന നിലയിൽ എത്തിയ വിദ്യാർത്ഥികളുടെ പ്രയത്നം വകളാരെ സ്ളാഖനീയമാണ് .അവരിൽ ചിലരെ ചുവടെ കൊടുക്കുന്നു ,
1അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ
2. ഹസീന (എഞ്ചിനീയർ)
3.ദിവ്യ ജോർജ് (നേഴ്സ് കാനഡ )
4.കവിത (ഹോമിയോ ഡോക്ടർ )
5.മോഹനൻ (പഞ്ചായത്ത് പ്രസിഡന്റ് )
6.മിനേഷ് മണക്കാട്ട് (പച്ചയത് പ്രെസിഡെന്റ് )
ഇനിയും ഒട്ടനവധി പേര് ഉന്നതങ്ങളായ സ്ഥലങ്ങൾ അലങ്കരിക്കുന്നുണ്ട് .അവരെ അത്തരത്തിൽ വാർത്തെടുക്കാൻ വേണ്ടി വളക്കൈ മാപ്പിള സ്കൂൾ വഹിച്ച പങ്കു വളരെ വലുതാണ് .