"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
''' | '''[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/എന്റെ ഗ്രാമം|പെരുമ്പടപ്പിന്റെ ചരിത്രം]]''' | ||
[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ | |||
23:38, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു.
സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം 1928- ൽ രണ്ടു ഡിവിഷനുകളിലായി ഒന്നാംക്ലാസിൽ 49 കുട്ടികൾ പഠിച്ചിരുന്നു. അഡ്മിഷൻ രജിസ്റ്ററിലെ ആദ്യപേര് ശ്രീ കെ ജോസഫ് കിളിയാറയുടെതാണ്. വിദ്യാഭ്യാസവും ഉച്ചഭക്ഷണവും എല്ലാവർക്കും അന്ന് സൗജന്യമായി നൽകിയിരുന്നു.
അന്നത്തെ അധ്യാപകർ ബനവന്തൂർ അച്ഛൻ, നാരായണമേനോൻ സാർ, കരുണാകരമേനോൻ സർ, കിളിയാറ മേരി ടീച്ചർ, വൈപ്പിനിൽ നിന്നുമുള്ള മത്തായി സാർ, തോപ്പുംപടിയിൽ നിന്നുള്ള ജോസഫ് കാളി പറമ്പിൽ സാർ എന്നിവരായിരുന്നു. 1934 അധ്യാപകനായി ചേർന്ന് പി സി ജോസഫ് മാസ്റ്റർ 1974 വരെ സേവനമനുഷ്ഠിച്ചു. ദീർഘകാലം സ്കൂളിലെ പ്രധാന അധ്യാപകനായും പ്രവർത്തിച്ചു.എല്ലാവർഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. 1932ൽ 7 ഡിവിഷനുകൾ സ്കൂളിൽ ഉണ്ടായിരുന്നു.
1940 വരെ ചെറുപുഷ്പ വിലാസം എന്ന പേരിൽ അറിയപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ 1940 ജൂൺ മുതൽ വിശുദ്ധ അന്തോണിസിൻ്റെ നാമത്തിൽ സെൻ്റ് . ആൻ്റണീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.എല്ലാവർഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നതോടെ, അന്നുവരെ ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ,പെരുമ്പടപ്പ് ഇടവക ദേവാലയ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ഓടു മേഞ്ഞ കെട്ടിടം ആക്കാൻ ആവശ്യമായ മരം ഉരുപ്പടികൾ സാന്താക്രൂസ് പള്ളിയിൽനിന്നും സംഭാവനയായി നൽകി.
1964-ലാണ് സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂൾ ഒരു യു.പി. സ്കൂളായി മാറിയത്.1964 ഇൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചാം ക്ലാസ് സ്കൂളിന് അനുവദിക്കുകയും, സ്കൂൾ എയ്ഡഡ് സ്കൂളായി അംഗീകരിക്കുകയും ചെയ്തു.ഇതോടെ അധ്യാപകരുടെ ശമ്പളം ഗവൺമെൻറ് ഏറ്റെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ 6, 7 എന്നീ ക്ലാസ്സുകൾ ആരംഭിച്ചു.1983- 89 കാലയളവിലായിരുന്നു സ്കൂളിൽ ഏറ്റവുമധികം കുട്ടികൾ പഠിച്ചത് . 2022 കുട്ടികളും 48 അധ്യാപകരും 1 പ്യൂണും,3 പാചകക്കാരും അന്ന് ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട ആൻസലാം അച്ഛൻ സ്കൂൾ മാനേജർ ആയിരുന്നപ്പോൾ സെൻറ് ആൻറണീസ് യുപി സ്കൂൾ ഒരു ഹൈസ്കൂൾ ആക്കാൻ ഏറെ ശ്രമിച്ചെങ്കിലും, ഹൈസ്കൂളിന് ആവശ്യമായ ഗ്രൗണ്ട് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടു. 2002 വരെ പെരുമ്പടപ്പ് തിരുകുടുംബ ആശ്രമത്തിനു കീഴിലായിരുന്ന ഈ സിംഗിൾ മാനേജ്മെൻറ് സ്കൂൾ പിന്നീട് മഞ്ഞുമ്മൽ കാർമലൈറ്റ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി.
2004 - 2005 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുമതി സർക്കാരിൽ നിന്നും സ്കൂളിന് ലഭിക്കുകയും, ഈ കാലയളവിൽ സ്കൂൾ മാനേജറായിരുന്ന റവ.ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിലിൻ്റെ പരിശ്രമഫലമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾക്കായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.
പെരുമ്പടപ്പ് പള്ളുരുത്തി മേഖലയിലെ അറിവിൻറെ നിറകുടമായി നൂറാം വർഷത്തിലേക്ക് പ്രയാണം ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, സമൂഹത്തിൻറെ വളർച്ചയ്ക്കായി,ഒട്ടേറെ സാമൂഹിക മൂല്യങ്ങളുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ദൗത്യം ഈ തലമുറയിലും ഇന്നും തുടർന്നു കൊണ്ടു വരുന്നു.