"കൂടുതൽവായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
1896 ൽ പനയം പാടം കുതിരവട്ടത്ത് ത മ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.  
1896 ൽ പനയം പാടം കുതിരവട്ടത്ത് തമ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.  


== പഴയകാല അധ്യാപകർ. ==
== പഴയകാല അധ്യാപകർ. ==

12:59, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

1896 ൽ പനയം പാടം കുതിരവട്ടത്ത് തമ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.

പഴയകാല അധ്യാപകർ.

ആദരണീയരായ പത്മനാഭ പണിക്കർ. രാമ പണിക്കർ, രാവുണ്ണി നായർ , ഇട്ടിരാരപ്പൻ നായർ , മേനോൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു അധ്യാപകർകരായി ഉണ്ടായിരുന്നത് , ജാതി വ്യവസ്ഥ ഉണ്ടായിരുന്ന കാലം ആയിരുന്നിട്ടും അധ്യാപകരുടെ ഇടപെടൽമൂലം എല്ലാ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും ഈ സ്ഥാപനത്തിൽ അന്ന് പഠിച്ചിരുന്നു.

പുതിയ സ്ഥലവും കെട്ടിടവും

വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് പുതിയ സ്ഥലവും കെട്ടിടവും അന്വേഷിക്കേണ്ടി വന്നു സുമനസ്കരായ പുലാപ്പറ്റ നായർ വീട്ടുകാരാണ് ഇന്ന് ഗ്രൗണ്ടായി ഉപയോഗിക്കുന്ന രണ്ട് ഏക്രയോളം വരുന്നസ്ഥലം സംഭാവനയായി നൽകിയത്. സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ സ്ഥലം ഏറ്റെടുത്തു. അന്ന്ഡിസ്റ്റിക് ബോർഡ് പ്രസിഡന്റ് അടക്കാപുത്തൂർ ഭാസ്കരപ്പണിക്കർ ആയിരുന്നു. എല്ലാ സ്കൂളുകളും ബോർഡ് ഏറ്റെടുത്ത് ചെറിയ സഹായങ്ങൾ നൽകി വന്നിരുന്നു. അടിസ്ഥാനപരമായ ചില പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ ലഭിച്ചു തുടങ്ങി.

ഹയർഎലിമെന്റെറി സ്കൂളായി ഉയർത്തുന്നു

1948 ന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഉള്ള ഹയർ എലിമെന്ററി സ്കൂൾ ആയി മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം നൽകി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയപ്പോൾ എം.രാവുണ്ണി നായരായിരുന്നു ഹെഡ്മാസ്റ്റർ . 1954 - 55 കാലത്ത് യുപി ക്ലാസ്സ് നഷ്ടപ്പെട്ടു ദീർഘനാളായി സ്കൂളിൽ വരാത്ത കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ നേരിട്ട് ചെന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചതിന്റെ ഫലമായി 1956-57 അധ്യയന വർഷത്തിൽ യുപി യിലെ നഷ്ടപ്പെട്ട ക്ലാസ് വീണ്ടുകിട്ടി അന്ന് കെ നാരായണൻ എഴുത്തച്ഛൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ. 1956 നവംബർ 1 കേരള പിറവി ക്ക് ശേഷം ഡിസ്ട്രിക് ബോർഡുകൾക്ക് കീഴിലുള്ള എല്ലാ സ്കൂളുകളെയും ഗവൺമെൻറ് ഏറ്റെടുത്തു.

കരിമ്പ ഗവൺമെൻറ് യുപിസ്കൂൾ 1962 ൽ കേരള ഗവൺമെൻറ് സ്കൂൾ ഏറ്റെടുത്തതോടെയാണ് ഗവൺമെൻറ് യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. സമർഥരായ അധ്യാപകരുടെ സേവനം കൊണ്ട് സ്ഥാപനം വളർന്നു ശ്രീ. അപ്പുട്ടി മാസ്റ്റർ, ശ്രീ. പങ്ങുണ്ണി മേനോൻ .ശ്രീ നാരായണൻ എഴുത്തച്ഛൻ തിരുവിതാംകൂർ രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കുട്ടി കൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ ഒരു അധ്യാപകനിര തന്നെ അന്ന് ഉണ്ടായിരുന്നു.

അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാർഥികളുടെയും പ്രവർത്തനവും പ്രയത്നവും

1970 കളിൽ ആയിരത്തിൽപരം കുട്ടികൾ സ്കൂളിൽ പഠനം നടത്തിയിരുന്നു. കുട്ടികൾക്ക് ഇരിക്കാൻവേണ്ടത്ര ക്ലാസ് മുറികളില്ല. അന്ന് പി ടി എ പ്രസിഡൻറ് മംഗലി രാജു ആയിരുന്നു. തൻറെ മീൻ വല്ലത്തെ പോത്തനോട് മലയിലെ തോട്ടത്തിൽ സ്ഥിതിചെയ്യുന്ന തേക്ക് മരം അദേഹം സ്കൂളിന്ന് വേണ്ടി സംഭാന നൽകി. ആ തേക്ക് മരം മുറിച്ചു കൊണ്ടുവരാൻ പോയത് അന്ന് അധ്യാപകനായിരുന്ന കുട്ടികൃഷ്ണൻ മാഷും ചില വിദ്യാർത്ഥികളുമാണ്. പിന്നിട്ട് സ്കൂളിൽ അധ്യാപകനായി മാറിയ ശ്രീകണ്ഠൻ മാഷ് വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ത്യാഗ സന്നദ്ധരായ അപ്പുട്ടിമാസ്റ്റർ . ബീവിക്കുട്ടി ടീച്ചർ. കണ്ടൻമാസ്റ്റർ . മുഹമ്മദ് കുട്ടി മാസ്റ്റർ . ഇസ്മാഈൽകുട്ടി മാസ്റ്റർ . ഉമർ മാസ്റ്റർ, ഏല്യമ ടീച്ചർ. കെ അബ്ദുൽ റഷീദ് മാസ്റ്റർ, ശശിധരൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ. വിജയലക്ഷ്മി ടീച്ചർ. അനസൂയ ടീച്ചർ. ലക്ഷ്മി കുട്ടി ടീച്ചർ. മേരി ടീച്ചർ ശോശാമ ടീച്ചർ തുടങ്ങിയ അധ്യാപകരുടെയും കുട്ടൻനായർ ജനാർദനൻ നായർ, രാമകൃഷ്ണൻ നായർ തുടങ്ങിയ രക്ഷിതാക്കളുടെയും നിസ്സിമമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്ഥാപനം ഉയരങ്ങളിലേക്ക് വളർന്നു.

"https://schoolwiki.in/index.php?title=കൂടുതൽവായിക്കാം&oldid=1610900" എന്ന താളിൽനിന്ന് ശേഖരിച്ചത്