"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 275: വരി 275:
'''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും'''  
'''സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും'''  


പ്രധാനാദ്ധ്യാപിക          : അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെ‍ഡ്മിസ്ട്രസ് )
പ്രധാനാദ്ധ്യാപിക          :ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെ‍ഡ്മിസ്ട്രസ് )


സീനിയർ അസിസ്റ്റന്റ്  : മേരി സാജോ (എച്ച് എസ് ടി, ഗണിതം)
സീനിയർ അസിസ്റ്റന്റ്  : ശ്രീമതി.മേരി സാജോ (എച്ച് എസ് ടി, ഗണിതം)


'''മറ്റ് അദ്ധ്യാപക‍ർ'''
'''മറ്റ് അദ്ധ്യാപക‍ർ'''


  : ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)
  : ശ്രീമതി.ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)


<nowiki>:</nowiki> ഷീബാ പി സാം(എച്ച് എസ് ടി, സോഷ്യൽ സയൻസ്)
<nowiki>:</nowiki> ശ്രീമതി.ഷീബാ പി സാം(എച്ച് എസ് ടി, സോഷ്യൽ സയൻസ്)


<nowiki>:</nowiki> സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)
<nowiki>:</nowiki> ശ്രീമതി.സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)


<nowiki>:</nowiki> രജനി എ (എച്ച് എസ് ടി, ഹിന്ദി)
<nowiki>:</nowiki> ശ്രീമതി.രജനി എ (എച്ച് എസ് ടി, ഹിന്ദി)


<nowiki>:</nowiki> ടിൻസി ഇ (യു പി എസ് ടി)
<nowiki>:</nowiki> ശ്രീമതി.ടിൻസി ഇ (യു പി എസ് ടി)


<nowiki>:</nowiki> ബിജിൻ തോമസ് (യു പി എസ് ടി)
<nowiki>:</nowiki> ശ്രീ.ബിജിൻ തോമസ് (യു പി എസ് ടി)


<nowiki>:</nowiki> ലിനു എം തോമസ് (യു പി എസ് ടി)
<nowiki>:</nowiki> ശ്രീമതി.ലിനു എം തോമസ് (യു പി എസ് ടി)


<nowiki>:</nowiki> സുനില വി (സംസ്കൃതം)
<nowiki>:</nowiki> ശ്രീമതി.സുനില വി (സംസ്കൃതം)


'''അനദ്ധ്യാപക‍ർ'''
'''അനദ്ധ്യാപക‍ർ'''


<nowiki>:</nowiki> ഷൈനി എം ഡി  
<nowiki>:</nowiki> ശ്രീമതി.ഷൈനി എം ഡി  


<nowiki>:</nowiki> വിപിൻ മാത്യു
<nowiki>:</nowiki> ശ്രീ.വിപിൻ മാത്യു


<nowiki>:</nowiki> ബാബു രാജ് സി എം  
<nowiki>:</nowiki> ശ്രീ.ബാബു രാജ് സി എം  


<nowiki>:</nowiki> ബെൻ ജോൺസൺ
<nowiki>:</nowiki> ശ്രീ.ബെൻ ജോൺസൺ


== ക്ലബുകൾ ==
== ക്ലബുകൾ ==
വരി 354: വരി 354:
*കണ്ടൻപേരൂർ ജംഗ്ഷനിൽ നിന്നും 1 കി മി
*കണ്ടൻപേരൂർ ജംഗ്ഷനിൽ നിന്നും 1 കി മി
|}
|}
{{#multimaps: 9.419262, 76.756961| zoom=15}}
{{Slippymap|lat= 9.419262|lon= 76.756961|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്
വിലാസം
കരിയംപ്ലാവ്

കരിയംപ്ലാവ് പി.ഒ.
,
689615
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2776262
ഇമെയിൽnmhskaria@gmail.com
കോഡുകൾ
സ്കൂൾ കോഡ്37016 (സമേതം)
യുഡൈസ് കോഡ്32120701706
വിക്കിഡാറ്റQ87592070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ78
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ78
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിമോൾ എം കു‍‍‍ഞ്ഞ്കുഞ്ഞ്
പി.ടി.എ. പ്രസിഡണ്ട്മനോജ് എൻ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ.  നോയൽ  സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.   എഡ്വിൻ ഹണ്ടർ നോയൽ  എന്ന ഇംഗ്ളീഷ് മിഷനറി 1910-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എൻ എം എച്ച് എസ് കരിയംപ്ലാവ്

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പ‍‍ഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളി‍‍ർമയേകുന്ന ഒരു ഗ‍ൃഹാതുരത്വം പകരുന്നു.


കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ ചെയ്ത ക്രൈസ്തവ വിഭാഗമാണ് ബ്രദറൺ സമൂഹം. കേരളത്തിലെ അവികസിതവും അപരിഷ്കൃതവുമായ സ്ഥലങ്ങൾ തെരെ‍ഞ്ഞെടുത്ത് അവിടെയെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുക വഴി നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിമാറിയ മിഷനറി വീരന്മാരാണ് ഈ സ്കൂളുകളുടെ സ്ഥാപകരും. കേരളക്കരയിൽ മിഷനറിമാരായിരുന്ന ജർമ്മൻകാരനായിരുന്ന വി നാഗൽ, ഇംഗ്ലീഷ് മിഷനറിയായ എഡ്വിൻ ഹണ്ട‍ർ നോയൽ, സ്കോട്ട് ലൻഡുകാരനായ എ സൂട്ടർ തുടങ്ങിയവരുടെ വിവിധ തലങ്ങളിലെ സേവനങ്ങൾ നിസ്തുലവും സ്തുത്യർഹവുമായിരുന്നു. കൂടുതൽ ചരിത്ര വിശേഷങ്ങൾ തുട‍ർന്നു വായിക്കുക....


ആദ്യകാല സാരധികൾ

മാനേജ‍‍‍ർ  : മി. ഇ എച്ച് നോയൽ

കറസ്പോണ്ടന്റ്  : മി. ജോൺ മാത്യൂസ്

ക്ലാ‍ർക്ക്  : പി എം തോമസ് , എൻ എ ചാക്കോ

അദ്ധ്യാപകർ

1. മി. കെ കെ ജോൺ ,ബി എ , എൽ റ്റി (പ്രധമാദ്ധ്യാപകൻ)

2. മി. വി റ്റി ജേക്കബ് , ബി എ ,എൽ റ്റി (ട്രെയിനിംഗ് സ്കൂൾ അസിസ്റ്റന്റ്)

3. മി. എൻ ജോസഫ്, ബി എ

4. മി. ഇ എസ്സ് ജേക്കബ് , ബി എ

5. മി. എം ഇ ചാക്കോ (പാർട്ട് ബി എ മുൻഷി)

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ വിസ്തൃതിയുള്ള സ്കൂൾ കാമ്പസ്, സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നാല് പഴയ കെട്ടിടങ്ങളും പണി ഏകദേശം കഴിഞ്ഞ ഒരു കെട്ടിടവും ഉൾപ്പെടുന്നതാണ് സ്കൂൾ കാമ്പസ് . 3 ഹൈടെക്ക് ക്ലാസ്സ് മുറികളും, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ്, ലൈബ്രറി, കുട്ടികൾക്ക് ആഹാരം കഴിക്കുവാൻ ഒരു ഷെഡ് മുതലായവ സ്കൂളിന്റെ മുതൽ കൂട്ടാണ്. വളരെ വിശാലമായ കോർട്ടും ഞങ്ങളുടെ പ്രത്യേകതയാണ്. പഞ്ചായത്ത്തല സ്പോർട്ട്സ് മീറ്റുകൾ ഇവിടെ നടക്കാറുണ്ട്.

സ്കൂൾ ബസ്

തികച്ചും മലയോര മേഖലയായ ഇവിടെ വാഹന സൗകര്യം കുറവായതിനാൽ ശതാബ്ദിയോടനുബന്ധിച്ച് വാങ്ങിയ സ്കൂൾ ബസ് കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിച്ചു വരുന്നു.

ഐടി@സ്കൂൾ പദ്ധതി

ഐടി@സ്കൂളിന്റെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി ഹൈടെക്ക് പദ്ധതിയുടെ ഭഗമായി അദ്ധ്യാപകരും അനദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ചേർന്ന് 1.74 ലക്ഷം രൂപചെലവഴിച്ച് 3 ക്ലസ്സ് മുറികൾ നവീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്റ്റിവേർഡ്സ് അസോസിയേഷൻ ഇൻഡ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ.വർഗ്ഗീസ് ഏബ്രഹാം ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1910 - 61 (വിവരം ലഭ്യമല്ല)
1961 - 72 ഓ. സി. നൈനാൻ
1972 - 83 ലിസി സക്കറിയ
1983 - 85 പി. ററി. ഫിലിപ്പ്
1987 - 89 എൻ.തോമസ് മാത്തുണ്ണി
1989 - 90 സി.ററി.സൂസന്നാമ്മ
1990 - 98 ആനി ജേക്കബ്
1998 - 2000 ഫിലിപ്പ് എൻ മാത്യു
2001 - 2004 ആനി ഏബ്രഹാം
2004 - 2005 ലില്ലി വറുഗീസ്
2005 - 2008 സാറാമ്മ ഇടുക്കിള
2008 - 2015 ദീനാമ്മ പി എം
2015 - 2019 മോളി എം ജേക്കബ്

പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം

സ്കൂൾ ശദാബ്ദിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപകസംഗമം വളരെ വിപുലമായ രീതിയിൽ നടത്തുവാൻ സാധിച്ചു. 2009 ജൂലൈയിൽ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ദേശനിവാസികളും ചേർന്ന് സമ്മേളനം സംഘടിപ്പിച്ചു. രണ്ട് സെഷനായി നടന്ന സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത പ്ലാസ്റ്റിക്ക് സർജനും ആയ ഡോ. പി എ തോമസ് വിശിഷ്ടാതിഥി ആയിരുന്നു. പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാകനും മുൻ മാനേജരും ആയിരുന്ന വി കെ മാത്യു സാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

2018 സെപ്റ്റംബർ മാസം 1975-1976 എസ് എസ് എൽ സി ബാച്ച് കുട്ടികളും അവരുടെ അദ്ധ്യാപകരും സ്കൂൾ ആഡിറ്റോറിയത്തിൽ കൂടി. അന്നേദിവസം സന്നിഹതരായിരുന്ന പൂർവ്വ അദ്ധ്യാകർ മുൻ മാനേജർ ശ്രീ വി കെ മാത്യു , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സൂസന്നാമ്മ , മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ആനി ജേക്കബ് , മുൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി എ ഏബ്രഹാം , മുൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി എ സാറാമ്മ ടീച്ചർ എന്നിവർ ആയിരുന്നു. എല്ലാ പൂർവ്വഅദ്ധ്യാപകരെയും പൊന്നാടയും മൊമന്റോയും ഒരു സമ്മാനവും നൽകി ആദരിച്ചു.ആ ബാച്ചിന്റെ സഹായത്തോടെ ഹൈടെക്ക് പദ്ധതിക്കായി തെരെഞ്ഞെടുത്ത ഒരു മുറി ടൈൽ പാകുവാനും പെയിന്റ് ചെയ്യുവാനും സാധിച്ചു. 2018-2019 എസ് എസ് എൽ സി ബാച്ചിലെ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും അവർക്ക് കാഷ് അവർഡ് നല്കുകയും ചെയ്തു.

പൂർവ്വവിദ്യാർത്ഥിയായിരുന്ന ഡോ. പി എ ഫിലിപ്പിന്റെ(യു എസ് എ) സഹകരണത്തോടെ ഒരു മുറി ടൈൽ പാകി.

എല്ലാ പൂർവ്വ വിദ്യാർത്ഥികളോടുമുള്ള സ്നേഹവും നന്ദിയും പ്രകാശപ്പിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.P.A. THOMAS, famous Plastic surgeon
  • Professor M.J. Kuriien Pathanamthitta Catholicate college‍
  • O.M.Rajukutty /W.M.E overseer‍
  • DR.C J .THOMAS (SCIENTIST IN U S A)
  • DR.P A PHILIP,U S A
  • Dr.Manoj Medical College Kottayan
  • DR.SURESH M.K (ST,THOMAS COLLEGE RANNI)

ദിനാഘോഷങ്ങൾ

ദിനാഘോഷങ്ങൾ

പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.

*ലോക പരിസ്ഥിതി ദിനം (ജൂൺ 5)

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസന്റേഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.

*ലോക രക്തദാന ദിനം (ജൂൺ 14)

രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം ഹെഡ്മിസ്ട്രസ് നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി.

*സംസ്ഥാന വായനാ ദിനം (ജൂൺ 19)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു.

*ഹിരോഷിമാ ദിനം (ആഗസ്റ്റ് 6 ), നാഗസാക്കി ദിനം (ആഗസ്റ്റ് 9)

സയൻസ് ക്ലബിന്റേയും സോഷ്യൽ സയൻസ് ക്ലബിന്റേയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. അണവ ബോബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യപകർ നൽകുന്നു.

*ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15)

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.

ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു.

*ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5)

*ഓസോൺ ദിനം (സെപ്റ്റംബർ 16)

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസന്റേഷൻ തുടങ്ങിയവ നടത്തുന്നു.

*ലോകവ്യദ്ധ ദിനം (ഒക്ടോബർ 1)

*ഗാന്ധിജയന്തി (ഒക്ടോബർ 2 )

എല്ലാ വർഷവും പി ടി എ യുടേയും, ആയൽക്കൂട്ടത്തിന്റേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.

*ലോക ആവാസദിനം (ഒക്ടോബർ 3)

*ലോക തപാൽ ദിനം (ഒക്ടോബർ 9)

*ദേശീയ തപാൽ ദിനം (ഒക്ടോബർ 10)

*ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15)

*ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)

*ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24)

*കേരളപ്പിറവി ദിനം (നവംബർ1)

*സി വി രാമൻ ജന്മ ദിനം (നവംബർ 7)

‍ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ‍ംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന സംവാദങ്ങൾ‍ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസന്റേഷൻ (സി വി രാമന്റെയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമന്റെയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി.

*അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15)

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദ‍ർ‍ശനം യുക്തമായ സമയത്ത് നടത്താറുണ്ട്.

*ശിശുദിനം (നവംബർ 14)

*റിപ്പബ്ലിക് ദിനം (ജനുവരി 26)

എല്ലാ വർഷവും റിപ്പബ്ലിക് ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു.

*രക്തസാക്ഷി ദിനം (ജനുവരി 30)

*ഇന്റർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7)

ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.

മികവുകൾ

അദ്ധ്യാപകർ

സ്കൂൾ അദ്ധ്യാപകരും അനദ്ധ്യാപകരും

പ്രധാനാദ്ധ്യാപിക :ശ്രീമതി. അനിമോൾ എം കുഞ്ഞ്കുഞ്ഞ് (ഹെ‍ഡ്മിസ്ട്രസ് )

സീനിയർ അസിസ്റ്റന്റ് : ശ്രീമതി.മേരി സാജോ (എച്ച് എസ് ടി, ഗണിതം)

മറ്റ് അദ്ധ്യാപക‍ർ

: ശ്രീമതി.ജീനാ ഏബ്രഹാം(എച്ച് എസ് ടി, ഫിസിക്കൽ സയൻസ്)

: ശ്രീമതി.ഷീബാ പി സാം(എച്ച് എസ് ടി, സോഷ്യൽ സയൻസ്)

: ശ്രീമതി.സിസിൻ ഏബ്രഹാം(എച്ച് എസ് ടി, മലയാളം)

: ശ്രീമതി.രജനി എ (എച്ച് എസ് ടി, ഹിന്ദി)

: ശ്രീമതി.ടിൻസി ഇ (യു പി എസ് ടി)

: ശ്രീ.ബിജിൻ തോമസ് (യു പി എസ് ടി)

: ശ്രീമതി.ലിനു എം തോമസ് (യു പി എസ് ടി)

: ശ്രീമതി.സുനില വി (സംസ്കൃതം)

അനദ്ധ്യാപക‍ർ

: ശ്രീമതി.ഷൈനി എം ഡി

: ശ്രീ.വിപിൻ മാത്യു

: ശ്രീ.ബാബു രാജ് സി എം

: ശ്രീ.ബെൻ ജോൺസൺ

ക്ലബുകൾ

സയൻസ് ക്ലബ്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി ശാസ്ത്രാദ്ധ്യാപകർ സജീവമായി പല പ്രവ‍ർത്തനങ്ങളും നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ ഔപചാരിക ഉദ്ഘാടനം 07/11/2018 നടന്നു. അന്നേ ദിവസം സി വി രാമൻ ജന്മദിനം സമുചിതമായി കൊണ്ടാടി. എല്ലാ വർഷവും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ5, ലോക രക്തദാന ദിനം ജൂൺ 14,ഹിരോഷിമാ ദിനം ആഗസ്റ്റ് 6,നാഗസാക്കി ദിനം ആഗസ്റ്റ് 9,

ഓസോൺ ദിനം സെപ്റ്റംബർ 16, ലോക ആവാസദിനം ഒക്ടോബർ 3, ലോക കൈകഴുകൽ ദിനം ഒക്ടോബർ 15,സി വി രാമൻ ജന്മ ദിനം നവംബർ 7, തുടങ്ങിയ ദിനങ്ങൾ സമുചിതമായി കൊണ്ടാടുന്നു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രകുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രസന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.സന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും, മറ്റ് ശാസ്ത്ര മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.


പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്, തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു.

ഗണിത ക്ലബ്

ഗണിത പഠനം രസകരവും ലളിതവുമാക്കാൻ ഗണിത ക്ലബിലൂടെ പല പ്രവ‍ത്തനങ്ങൾ നൽകിവരുന്നു. ഗണിത ക്വിസ്, പസിലുകൾ, കുസൃതികണക്കുകൾ, മാന്ത്രികച്ചതുരം തുടങ്ങയ പ്രവർത്തനങ്ങൾ ഗണിത ക്ലബിൽ നൽകുന്നു. വരയ്ക്കാനും നന്നായി എഴുതാനും കഴിവുള്ള കുട്ടികൾക്ക് ആ രീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു.

മുൻ വർഷങ്ങളിൽ ഉപജില്ലാ-ജില്ലാ-സ്റ്റേറ്റുതല ഗണിതശാസ്ത്ര മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളാകുവാൻ സാധിച്ചു.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നുണ്ട്. വായനാദിനത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ വിവിധ പരിപാടികൾ (പോസ്റ്റർ, ചിത്രരചന, വീഡിയോ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ) വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്.

ഐ ടി ക്ലബ്

സ്കൂൾ ഐ ടി ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുന്നു. ഐ ടി മേളകളിൽ കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷാ ദിനത്തിൽ(ഫെബ്രുവരി 7) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കാറുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു.

പരിസ്ഥിതി ക്ലബ്

നേച്ചർ ക്ലബ്‌ സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.

ഹിന്ദി ക്ലബ്‌

രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.

വഴികാട്ടി