"ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:


'''''ലോക എയ്ഡ്‌സ് ദിനം'''''
'''''ലോക എയ്ഡ്‌സ് ദിനം'''''
'''കാലഘട്ടത്തിന്റെ ശാപം''' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു.
'''ഹിന്ദി ക്ലബ്ബ്'''
2021-22 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ്‌ രൂപീകരണം ജൂൺ10ന് പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് ഹിന്ദി ക്ലബ് കൺവീനറേയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.ഓരോ മാസത്തിലുമുള്ള ദിനചാരണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
'''''ജൂൺ 5പരിസ്ഥിതി ദിനം'''''
കോവിഡ് കാലമായിരുന്നിട്ടും കുട്ടികൾ ഓൺലൈനിലൂടെ അതി ഭംഗിയായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്ററുകളും അതുപോലെ തന്നെ കുട്ടികൾ വീടുകളിൽ വൃക്ഷ തൈ നടുകയും ചെയ്തു.പരിസ്ഥിതി ദിന സന്ദേശം ഓൺലൈനിലൂടെ കുട്ടികൾക്ക് നൽകുകയും ചെയ്തു.
'''''ജൂൺ21യോഗാ ദിനം'''''
ഈ ദിനത്തിൽ അധ്യാപികയും കുട്ടികളും ചേർന്ന് ഓൺലൈനിലൂടെ യോഗ പരിശീലിക്കുകയും, കൂടാതെ നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്ര മാത്രമാണെന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി..
'''''ജൂലൈ 31പ്രേംചന്ദ് ജയന്തി'''''
പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ '''പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ''' നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു.
'''''ജനുവരി 24ദേശിയ ബാലിക ദിനം'''''
'<nowiki/>'''ബേട്ടി ബച്ചാവോ  ബേട്ടി പടാവോ '''' എന്ന രീതിയിൽ ബോധവൽകരണ ക്ലാസ്സുകളും കുട്ടികൾ പോസ്റ്റർ നിർമ്മിക്കുകയും ചെയ്‌തു. ഇന്ദിരാ ഗാന്ധി 2008ൽ കൊണ്ട് വന്ന ബാലിക ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന വീഡിയോ രൂപീകരണവും നടന്നു.
'''''ജനുവരി 26 റിപ്പബ്ലിക് ദിനം'''''
കുട്ടികൾ ഹിന്ദിയിൽ റിപ്പോർട്ട്‌ രൂപത്തിൽ  flag ഹോസ്റ്റിംഗ് അവതരിപ്പിച്ചു. റിപ്പബ്ലിക് ദിന സന്ദേശവും അവതരിപ്പിച്ചു.
'''അറബിക് ക്ലബ്ബ്'''
2021-22 അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് രൂപീകരണം ജൂണിൽ നടത്തുകയും കൺവീനർ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപുലമായ പ്രവർത്തനമാണ് '''''അന്താരാഷ്ട്ര അറബി ഭാഷാ ദിനം'''''. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന അതോടൊപ്പം വിവിധ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. ക്വിസ്മത്സരം പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു.
'''ഐ ടി ക്ലബ്ബ്'''
ആധുനിക കാലഘട്ടത്തിന് അനുസൃതമായി കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ പ്രാവിണ്യമുള്ളവർ ആക്കാൻ IT ക്ലബ്ബും
SITC : ശ്രീമതി. ബിന്ദു കുമാരി
'''ലഹരി വിരുദ്ധ ക്ലബ്ബ്'''
കൺവീനർ : മനോജ്‌ സാർ
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ജൂലൈ 26 ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റായ ശ്രീ. ജോൺസ്. കെ. ലൂക്കോസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, വിമുക്തി വോളന്റിയർമാർക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു.
'''ശുചിത്വ ക്ലബ്‌.'''
20/10/2021 ൽ പ്രഥമാദ്ധ്യാപിക  ശ്രീമതി. ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ SRG മീറ്റിംഗിൽ ശുചിത്വ ക്ലബ്ബുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി സിന്ധു.S നു നൽകപ്പെട്ടു. യുപി വിഭാഗം പ്രവർത്തനങ്ങളുടെ ചുമതല ജോയി സാറിന് നൽകി, എൽ പി വിഭാഗം പ്രവർത്തനം ചുമതല ത്രേസ്യാമ്മ ടീച്ചറിന് നൽകി
23/10/2021 ൽ ഓൺലൈനായി ചേർന്ന ഹെൽത്ത് ക്ലബ്,ശുചിത്വ ക്ലബ്, സ്കൂൾ സുരക്ഷാ കമ്മിറ്റി എന്നിവയുടെ സംയുക്ത മീറ്റിങ്ങിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ടു ശുചിത്വ ആരോഗ്യ പരിപാലനത്തിനായി രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ ആയി ക്ലാസ് തലത്തിൽ ഓൺലൈൻ പിടിഎ മീറ്റിംഗ് കളുടെ സംഘാടനം,
സ്കൂൾ പരിസരം ശുചിയാക്കൽ - കമ്മിറ്റി രൂപീകരണം
എല്ലാ ക്ലാസുകളിലും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ശുചിത്വ ക്ലബ് അംഗങ്ങൾ മുന്നിട്ടിറങ്ങി, കോവിഡ് -19 സാഹചര്യത്തിൽ അധ്യയനം ഓഫ്‌ലൈൻ ലേക്ക് മാറുമ്പോൾ കുട്ടികൾ സ്കൂളിലും ക്ലാസ്സ് മുറികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നിലനിർത്തുക, മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാനിറ്ററിയ്‌സുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്ക് ലഭിച്ചു
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്