"ഗവ ഹൈസ്കൂൾ കേരളപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു.
കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു.
'''''ഓസോൺ ദിനം (സെപ്റ്റംബർ 16)'''''
ഓസോൺ പാളിയുടെ  പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.
'''''ദേശീയ രക്തദാന ദിനം (ഒക്ടോബർ 1)'''''
രക്തദാനത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ രക്തദാന ദിനം ആചരിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയവ നടത്തി
'''''ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)'''''
ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ പോരാടാൻ വേണ്ടി നിലവിൽ വന്ന സംഘടനയെപ്പറ്റി അവബോധം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യദിനം ആചരിച്ചു. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. പ്രസംഗം, പോസ്റ്റർ, ചിത്രരചന, അടുക്കള തോട്ട നിർമാണം, അവയുടെ ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.
'''''ചന്ദ്രയാൻ വിക്ഷേപണ ദിനം (ഒക്ടോബർ 22)'''''
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചാന്ദ്രയാൻ 1 വിക്ഷേപണ ദിനത്തിന്റെ ഓർമ്മ പുതുക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യക്കുണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ചന്ദ്രയാൻ വിക്ഷേപണ ദിനം ആചരിച്ചു. മോഡൽ നിർമാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സാധിക്കുകയും ചെയ്
'''''ലോക ശാസ്ത്ര ദിനം (നവംബർ 10)'''''
ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും ഇനിയും പിന്നിടാനുള്ള കടമ്പകളെ കുറിച്ചും ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടിഎടുക്കാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു
'''''ഊർജ സംരക്ഷണ ദിനം (ഡിസംബർ 14)'''''
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെ പറ്റി കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഊർജ സംരക്ഷണ ദിനം ആചരിച്ചു. ഊർജം പാഴാക്കാതിരിക്കുക, വരും തലമുറയ്ക്കായി ഊർജത്തെയും ഊർജ സ്രോതസ്സുകളുടെയും സംരക്ഷണംഎന്നിവ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. പോസ്റ്റർ, പ്രസംഗം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്