"ഗവൺമെന്റ് എച്ച്. എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''അന്താരാഷ്ട്ര നിലവാരത്തിൽ :ജി എച്ച് എസ് കാലട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അന്താരാഷ്ട്ര നിലവാരത്തിൽ :ജി എച്ച് എസ് കാലടി

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍‍‍‍‍‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.