"ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(delete word)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 112: വരി 112:


ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ......
ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ......
|}
{| class="wikitable"
|+
!പ്രണയം :
      നാട്ടിടവഴികളിലും പാടവരമ്പത്തുമൊക്കെ
മൊട്ടിട്ടിരുന്ന പ്രണയം
പിന്നീട് എവിടെക്കാണ് ഓടിപ്പോയത്
  കത്തുകൾ സന്ദേശങ്ങൾക്ക് വഴിമാറിയപ്പോൾ നഷ്ടമായതു
പ്രേമത്തിന്റെ വിശുദ്ധിയും ഗ്രാമത്തിന്റെ നന്മയും
കാലത്തിന്റെ അനിവാര്യതയെന്നും പറഞ്ഞു
നമുക്കതിനെ കയ്യൊഴിയാം
ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,...
|}
{| class="wikitable"
|+
!'''പ്രബല''' 
( ജിൻഷ കെ)
നിഴലല്ല  നീ നിശ്ശബ്ദയാവല്ലേ നീ 
മിഴിനീർ തുടക്കു  നീ ശക്തയല്ലേ
മൗനം നിനക്കിന്ന് ചങ്ങലയാണ്
തൻ കഴിവറിയാത്ത അഗ്നിയോ നീ
നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ  നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
ജ്വലിക്കും തേജസ്സായ് ഉണരുക നീ
വില മതിക്കാത്ത കരുത്തറിയൂ നീ
വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ
പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല
അറിവാണ് പെണ്ണേ നിനക്ക് ശക്തി
കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട്
കണ്ണടച്ചാലന്നേരം  കൊത്തുവാൻ പാമ്പുണ്ട്
ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ
ആ വാക്കിൻ  മൂർച്ചയിൽ തലകുനിക്കും ലോകം
അറിയുക നീ അബലയല്ലിന്ന് ......പ്രബല
വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ
തെറ്റിന് നേരെ ചാട്ടുളിയാകു  നീ
തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു  കാലം
അന്ന് ,പടവെട്ടി നേടും നീ  ഈ ലോകം .
|}
|}

20:53, 7 മേയ് 2024-നു നിലവിലുള്ള രൂപം

മാഞ്ഞു പോകുന്ന കാഴ്ചകൾ
സുഭിഷ  വി

  


കുന്ന്

ആദ്യം, നിങ്ങളെന്റെ തലയറുത്തു

അപ്പോൾ കാണാനായത്‌ 

ഒരു സംസ്കാരത്തിന്റെ ശേഷിപ്പുകൾ

ഒരു മൺകുടവും കുറെ

അസ്ഥിപഞ്ജരങ്ങളും

ആരോടും പറയാതെ,

ആരാരുമറിയാതെ

കുഴിച്ചുമൂടി ആ

സംസ്കാരബാക്കിപത്ര ത്തെ.....

പിന്നീട്, ഉടലാകെ

വെടിപ്പാക്കി,അങ്ങനെ

എന്റെ കണ്ണിൽ കിനിഞ്ഞ നീരുറവയെ

നിങ്ങൾ മണ്ണിട്ടു മൂടി

അവിടെ കമ്പികൾ കോർത്തു

അസ്ഥികൾ ഉണ്ടാക്കി....

കോൺക്രീറ്റ് നിറച്ചു രൂപങ്ങൾ

ചേർത്തുവച്ചു പുതിയ

ചായങ്ങൾ ചാർത്തി ഒരു

പേരുമിട്ടു റിസോർട്ടുകൾ.


     

പുഴ

അന്ന്, തെളിമയുള്ള ആകാശത്തെ

കാണാനാകുമായിരുന്നു

ഒരു ജനതയുടെ ദാഹം ശമിപ്പ

ഇന്ന്, കണ്ണീർച്ചാലുകൾ

ഒലിച്ചിറങ്ങിയപോലെ

വരണ്ട ചില തുടിപ്പുകൾ :മാത്രം

അതിൽത്തന്നെ

ഉറഞ്ഞുകിടക്കുന്നു പ്ലാസ്റ്റിക്

പൂ ക്കളും പക്ഷികളും പിന്നെ

മീനുകളും

കാക്കകൾ

കൊത്തിവലിക്കുന്നു ചീർത്ത

ശരീരങ്ങൾ

എന്തോ നാറ്റം....

ചുറ്റും പൊങ്ങുന്നു,

എന്തോ കലക്കിയതാണത്രേ

ഓട്ടോഗ്രാഫ് :

  ഭൂതകാലത്തിലേക്കു യാത്ര ചെയ്യാൻ എളുപ്പമാണ്

വഴികാട്ടാൻ ഒരു ഓട്ടോഗ്രാഫ്  ഉണ്ടെങ്കിൽ

കോറിയിട്ട വരികളിലെ അർത്ഥം കണ്ടെത്തിയാൽ പഴയകാല ഓർമ്മകൾ

ദീർഘാനിശ്വാസമായുയരും

വാക്കുകൾക്കും വരികൾക്കുമിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ കാണാം ക്ലാസ്

മുറികളും മീശപിരിക്കുന്ന ഗുരുക്കന്മാരെയും.....

ഒടുവിൽ,

             ഓട്ടോഗ്രാഫ് ജീവിതത്തിനൊരു ഭാരമായി തോന്നിയാൽ

വലിച്ചെറിയാം ചവറ്റുകൂനയിലേക്ക്

ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ......

പ്രണയം :

      നാട്ടിടവഴികളിലും പാടവരമ്പത്തുമൊക്കെ

മൊട്ടിട്ടിരുന്ന പ്രണയം

പിന്നീട് എവിടെക്കാണ് ഓടിപ്പോയത്

  കത്തുകൾ സന്ദേശങ്ങൾക്ക് വഴിമാറിയപ്പോൾ നഷ്ടമായതു

പ്രേമത്തിന്റെ വിശുദ്ധിയും ഗ്രാമത്തിന്റെ നന്മയും

കാലത്തിന്റെ അനിവാര്യതയെന്നും പറഞ്ഞു

നമുക്കതിനെ കയ്യൊഴിയാം

ഏങ്കിലും..... ഒരു മനസാക്ഷിക്കുത്ത്.,...

പ്രബല

( ജിൻഷ കെ)


നിഴലല്ല  നീ നിശ്ശബ്ദയാവല്ലേ നീ

മിഴിനീർ തുടക്കു  നീ ശക്തയല്ലേ

മൗനം നിനക്കിന്ന് ചങ്ങലയാണ്

തൻ കഴിവറിയാത്ത അഗ്നിയോ നീ

നോവാൽ തേങ്ങും സ്വരം മാറ്റിവെക്കൂ  നീ

ജ്വലിക്കും തേജസ്സായ് ഉണരുക നീ

ജ്വലിക്കും തേജസ്സായ് ഉണരുക നീ

വില മതിക്കാത്ത കരുത്തറിയൂ നീ

വിലയിടാനെത്തുന്നവർക്ക് നേർ കനലാകൂ

പൊന്നല്ല പണമല്ല മിന്നുന്ന ചേലയല്ല

അറിവാണ് പെണ്ണേ നിനക്ക് ശക്തി

കോടികൾ തന്നാലും തൂക്കുവാൻ കയറുണ്ട്

കണ്ണടച്ചാലന്നേരം  കൊത്തുവാൻ പാമ്പുണ്ട്

ഉറച്ചു നിൽക്കാനൊരു തൊഴിൽ നിനക്കെങ്കിൽ

ആ വാക്കിൻ  മൂർച്ചയിൽ തലകുനിക്കും ലോകം

അറിയുക നീ അബലയല്ലിന്ന് ......പ്രബല

വാത്സല്യമൊരുക്കു നീ സാന്ത്വനമാകു നീ

തെറ്റിന് നേരെ ചാട്ടുളിയാകു  നീ

തള്ളിപ്പറഞ്ഞവരുൾകൊള്ളുമൊരു  കാലം

അന്ന് ,പടവെട്ടി നേടും നീ  ഈ ലോകം .