"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
[[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]] | [[പ്രമാണം:48554 padanolsavam2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:48554 padanolsavam1.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:48554 padanolsavam4.jpg | [[പ്രമാണം:48554 padanolsavam4.jpg|ലഘുചിത്രം|446x446ബിന്ദു|പകരം=|നടുവിൽ]] | ||
10:27, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഓരോ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിനായി വളരെ വിദഗ്ധരായ അധ്യാപക കൂട്ടം തന്നെ ഇവിടെയുണ്ട്. കൂടാതെ എല്ലാ കാര്യങ്ങൾക്കും പിന്തുണയ്ക്കുന്ന മാനേജ്മെൻറ് പിടിഎ എം ടി എ അംഗങ്ങളും സ്കൂളിനുണ്ട്.
ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .എൽ എസ് എസ് /യു എസ് എസ് പരീക്ഷാ പരിശീലനം മറ്റു മത്സര പരീക്ഷകൾ, മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തി നടത്തി വരുന്നു. തുടർച്ചയായ എൽ എസ് എസ്, യു എസ് എസ് വിജയികൾ എടുത്തു പറയേണ്ട ഒരു മികവാണ്.
എൽ എസ് എസ്, യു എസ് എസ് പരിശീലനം
അർദ്ധ വാർഷിക പരീക്ഷ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുകയും ശേഷം വിഷയടിസ്ഥാനത്തിൽ പ്രതേകം ക്ലാസുകൾ നടത്തി വരുകയും ചെയ്തു വരുന്നു. ഓരോ യൂണിറ്റിനു ശേഷവും പ്രതേകം മൂലനിർണ്ണയം നടത്തി പഠനപുരോഗതി പരിശോധിക്കുന്നതോടൊപ്പം പ്രയാസമുള്ള വിഷയങ്ങളിൽ വിദഗ്ദരായ അധ്യാപകരുടെ സേവനം ലഭ്യമാക്കി അവരുടെ പ്രയാസം പരിഹരിച്ചു വരുന്നു. കൂടാതെ 20 ഓളം മോഡൽ പരീക്ഷകളും നടത്തി വിജയം ഉറപ്പ് വരുത്തി വരുന്നു.
പഠനോൽസവം.,പ്രദർശനം, മികവ് അവതരണം
പഠനോത്സവം പബ്ലിസിറ്റിക്ക് വേണ്ടി ഫ്ലാഷ് മോബ്....
പാഠ്യേതര പ്രവർത്തനങ്ങൾ
ഭിന്നശേഷി സൗഹൃദ വിദ്യാലയം
കൂടെയുണ്ട് ഞങ്ങൾ...... world disabled day യുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന സങ്കൽപ്പം പുലർത്തിക്കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി...
ഫുട്ബോൾ പരിശീലന ക്യാമ്പ്
മധുവൻ
മണ്ണിലെഴുതുന്ന പച്ചപ്പ്....
മണ്ണിനും മനുഷ്യനുംവേണ്ടി ഒരു ഹരിത സാക്ഷ്യം
മണ്ണും മരങ്ങളും ജീവജാലങ്ങളുമില്ലാതെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാവില്ല . എന്ന തിരിച്ചറിവ് ഒരു ഗ്രാമം മുഴുവൻ പകർന്നു നൽകാനുള്ള കഠിന പ്രയത്നത്തിലാണ് വിദ്യാലയം.
ചരിത്രത്തിൽ ഇടംനേടുന്ന വിധത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു പ്രവർത്തനങ്ങൾ പ്രകൃതിക്കുവേണ്ടി, നമുക്കുവേണ്ടി,
കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ .
മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ
വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും.
നക്ഷത്രവനം, കാവ്, സെൻഗാർഡൻ, ഔഷധോദ്യാനം, ബാംബുപാർക്ക്, പനകളുടെ ശേഖരം, വർട്ടിക്കൽ ഗാർഡൻ,ബട്ടർഫ്ലൈ ഗാർഡൻ, താമരക്കുളം, ജൈവപച്ചക്കറികൃഷി, ഏറുമാടം,ബേർഡ് ബാത്ത്, സയൻസ് ഗാർഡൻ, തുളസീവനം,... അവസാനിക്കുന്നില്ല ഇനുയും ഏറെയുണ്ട്.
പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി.
സ്വീറ്റ്മെഡോസ്
- പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം....
വിവിധ ഇനം മാവുകൾ, പ്ലാവുകൾ, റംബുട്ടാൻ, പേര, ഓറഞ്ച്, ഉറുമാന്പഴം, പുലാസൻ, ദുരിയാൻ, മാംഗോസ്റ്റിൻ, അബിയു, സാന്തോൾ, സൽസഫ്രൂട്ട്, നെല്ലി, പുളി, ചിക്കു, ചാമ്പ, അത്തി, ചെറി, ജബോട്ടിക്കാബ, കശുമാവ്, ഞാവൽ, ബേർഡ്സ്ചെറി,......,....
വൈവിധ്യമാർന്നപഴശേഖരം.....!
അതത്രേ ...സ്വീറ്റ്മെഡോസ്
സെൻഗാർഡൻ
- മണൽപരപ്പിൽ തയ്യാറാക്കുന്ന ഒരുതരം കളമെഴുത്താണ് സെൻഗാർഡൻ. സെൻ എന്നാൽ ധ്യാനം എന്നാണർഥം. ധ്യാനത്തിനും പഠനത്തിനും പറ്റിയസ്ഥലം. ജപ്പാനിലെ സെൻ ആചാര്യൻമാരാണ് ആദ്യമായി സെൻഗാർഡൻ തയ്യാറാക്കിത്. ഇന്ന് ലോകമെമ്പാടും സെൻഗാർഡനുകൾ ഉണ്ട്.
ഗാർഡന്റെ ശാസ്ത്രീയമായ ഒരുപതിപ്പ് കാപ്പിൽ സ്ക്കൂളിൽ തയ്യാറായിവരുന്നു.
വാഴശേഖരം
- വൈവിധ്യമാർന്ന വാഴശേഖരം – നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി, പൂജകദളി, പാളയംകോടൻ, റോബസ്റ്റ, ഗ്രാന്റ്‌നയൻ, പൂവൻ,......................
വ്യത്യസ്തയിനം വാഴകൾശേഖരിച്ച് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു.
റോഡ്സൈഡിലെ സ്നേഹമരങ്ങൾ
- പ രിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ക്യാമ്പസിനു പുറത്തേയ്ക്കും.
റോഡ്സൈഡിലെല്ലാം കുട്ടികളുടെ സ്നേഹമരങ്ങൾ...!
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു.
പാഠംഒന്ന് പാടത്തിലേയ്ക്ക്!
- വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു.
ബട്ടർഫ്ളൈ ... ഗാർഡൻ
പൂമ്പാറ്റകൾക് സ്വാഗതം
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്.
ലന്റാന, തെച്ചി, നന്ത്യാർവട്ടം, വിങ്ക, ബ്രൈഡൽബൊക്കെ, രാജമല്ലി, കൃഷ്ണകിരീടം, കനകാംബരം, കറിവേപ്പ്,മന്ദാരം, നാരകം,.. തുടങ്ങിയ ചെടികൾ ഇതിലുൾപ്പെടുന്നു. പൂമ്പാറ്റകൾക്ക് വേണ്ടി ധാരാളം ജലവും ബട്ടർഫ്ളൈ ഗാർഡനിൽ ഒരുക്കിയിരുന്നു.
നക്ഷത്രവനം
- ഒരാൾ അയാളുടെ നാൾവൃക്ഷംനട്ടുവളർത്തിയാൽ ഐശ്വര്യം വരുമത്രെ..!
അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നാളിനും ഓരോ വൃക്ഷം നാൾവൃക്ഷങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള നക്ഷത്രവനം..
അതിനുനടുവിൽഇരുപ്പിടങ്ങൾ..! ക്ലാസ്സ് ...!
ഏറുമാടം
കുട്ടികളെ മരങ്ങളോടടുപ്പിക്കാൻ പ്രകൃതിയോടടുപ്പിക്കാൻ ഇതിൽ കൂടുതൽ എന്തുചെയ്യാൻ കഴിയും.
കാക്ടസ് ഗാ൪ഡ൯
മരുഭൂമികളിലും വരണ്ടപ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന കള്ളിമുൾച്ചെടികൾ അവയെശേഖരിച്ച് തയ്യാറാക്കിയത് പരിചരണവും ജലസേചനവും കുറഞ്ഞ അളവിൽമതിയെന്ന മേൻമ ഈ പൂന്തോട്ടത്തിനുണ്ട്..!
12 ലേറെ ഇനം കള്ളിമുൾച്ചെടികൾ വളരുന്നു.
പന്നൽചെടികൾ
പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് പന്നൽചെടികൾ ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവസമൃദ്ധിയായി വളരുന്നു.മരത്തിന്റെ പുറംതൊലിയും കുന്നിൻചെരുവുകളിലും കുളങ്ങളുടെയും അരുവികളുടെയും തീരങ്ങളിലും പന്നൽചെടികളുടെ വൈവിധ്യമാർന്നശേഖരം വിദ്യാലയത്തിൽ സംരക്ഷിച്ചു വരുന്നു.
പനകളുടെ വൈവിധ്യമാർന്ന ശേഖരം..!
30 ലേറെപനകൾ..!
50 ലേറെപനതൈകൾ..!
ഫനിക്സ്പാം, ഷാമ്പെയ്ൻ,സൈക്കസ്, റിലവേറ്റ , സാമിയസൈക്കസ്, നുള്ളിനപാം, ഫോക്സ്ടെയ്ൽ , റോയൽപാം, ബിസ്മാർക്കി, അരിക്കലൂട്ടസ്, ട്രാവലേഴ്സ്പാം, ഈന്ത്, കുടപ്പന, ടേബ്ൾപാം, ലിക്കുള, ഫിംഗർപാം, സലാക്ക്..
പനകളുടെ വിപുലവായ ശേഖരം
ഗാർഡൻ സ്കൾപ്ച്ചറുകൾ
പൂന്തോട്ടം കൂടുതൽ മനോഹരമാക്കാൻ ഗാർഡൻ സ്കൾച്ചറുകൾ ഒരുക്കി വരുന്നു. തെങ്ങിൻമടലുകൾ, മരക്കുറ്റികൾ, കല്ലുകൾ, പ്ലാസ്റ്റിക്ബോട്ടിലുകൾ, മുള., എന്നിവയെല്ലാം സ്കൾച്ചറുകൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. സിമെന്റ്കൊണ്ട് കുട്ടികൾ തയ്യാറാക്കിയ മുതല, ചിതൽപുറ്റ് ഇരിപ്പിടങ്ങൾ എന്നിവയെല്ലാം മധുവൻ ജൈവ വൈവിധ്യ ഉദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്നു.
വനവൽക്കരണം
പ്ലാവ്, മാവ്, ഞാവൽ, വുങ്ങ്, ബദാം , പാലനെല്ലി, അത്തി, ഗുൽമോഹർ, വിവിധഇനംമുളകൾ..
സ്ക്കൂൾ ക്യാമ്പസിലും, റോഡ്സൈഡിലും നട്ടുവളർത്തി വരുന്നു.
1000 ലേറെവൃക്ഷങ്ങൾ നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു.
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു.
കാവ്
ഇത് കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..!
താമരക്കുളം
വിദ്യാലയത്തിൽ 3താമരക്കുളങ്ങളുണ്ട് വിവിധഇനം ആമ്പലുകൾ , വിവിധഇനം താമരകൾ , പായലുകൾ, വാട്ടർബാബൂ, ജലസസ്യങ്ങൾ, മത്സ്യങ്ങൾ, തവള,...
എന്നിവയെല്ലാം താമരക്കുളത്തിൽ സുരക്ഷിതരായിവളരുന്നു.
അക്ഷരമരം
തെളിമയുള്ള വാക്കുകളും വെളിച്ചമുള്ള അക്ഷരങ്ങളും ഒരുക്കി അക്ഷരമരം വിദ്യാലയമുറ്റത്ത് തലയുയർത്തിനിൽക്കുന്നു.
അക്ഷരങ്ങളുടെ പ്രകാശം കുട്ടികളിലെത്താൻ ....
വളരട്ടെ അക്ഷരമരം...!
കവിതാശകലങ്ങളും വാക്യങ്ങളും അക്ഷരങ്ങളും പൂത്തുതളിർക്കട്ടെ..
ബാംബുപാർക്ക്
- മുള ഗ്രീൻഗോൾഡ് എന്നറിയപ്പെടുന്നു.
കരകൌശലവസ്തുക്കൾ, വീട്ടുപകരണങ്ങൾ ആഹാരം, ഔഷധം, സംഗീതോപകരണങ്ങൾ, വീട്നിർമ്മാണം, വേലി എന്നിവയ്ക്കെല്ലാം മുള ഉപയോഗിയ്ക്കാം.
അപൂർവ്വഇനം മുളകളുടെ വൻശേഖരം വിദ്യാലയത്തിലുണ്ട്. 40ലധികം മുളങ്കൂട്ടങ്ങൾ, 25ലേറെ ഇനംമുളകൾ.
മുളങ്കൂട്ടങ്ങൾക്കിടയിൽ മനോഹരമായ ഇരിപ്പിടങ്ങൾ,.. ക്ലാസ്സുകൾ.
ബുദ്ധമുള,,ബ്ലേക്ക്ബാംബു,,മഞ്ഞമുള,ഗോൾഡൻബാംബു,ആനമുള,ലാത്തിമുള,പെയിൻറിംഗ്ബാംബു,
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു...
പഠന ക്യാമ്പുകൾ
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ്
ഇതിനപുറമെ നെടുങ്കയ, തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ചെമ്മല ഫിഷ് ഫാം, ആനക്കയം കാർഷിക ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലേക്ക് പഠനയാത്രകളും സംഘടിപ്പിച്ചു.
സിമന്റ് ചാക്കുകളിലും കമ്പോസ്റ്റ്. വളനിർമ്മാണം
സിമന്റ് ചാക്കുകളിൽ മണ്ണ്, കരിയിലകൾ, ചാണകം, പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്രത്യേക രീതിയിൽ ക്രമീകരിച്ച് വളമാക്കി മാറ്റുന്നു.
ഇത്തരം ചാക്കുകളിൽ ചേമ്പ്, കപ്പ, തുടങ്ങിയ പച്ചക്കറികൾ സമൃദ്ധമായി വളരുന്നു.
വെർട്ടിയ്ക്കൽ ഗാർഡൻ
ഗാർഡനിംഗിലെ പുതിയരീതി.. കഞ്ഞിപ്പുരക്കുചുറ്റും വെർട്ടിയ്ക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്നു.
200 ലേറെ വെർട്ടിയ്ക്കൽ പോട്ടുകളിൽ
പണം സ്വരൂപിക്കാൻ പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളെ ഏല്പിച്ച പ്ലാസ്റ്റിക് ഭണ്ഡാരങ്ങൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ച് അവയിൽ വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കി വരുന്നു. 2000 ലേറെ പ്ലാസ്റ്റിക് ഭണ്ഡാരങ്ങൾ. അവയിലെല്ലാം മനോഹരമായ ചെടികൾ വേറിട്ട കാഴ്ച്ചകൾ.
ചാക്കില ചേമ്പുകൃഷി
നൂറ്റമ്പതോളം സിമന്റ് ചാക്കുകളിൽ ചേമ്പുകൾ വിദ്യാലയമുറ്റത്ത് തഴച്ചു വളരുന്നു.
ചേമ്പിനെ നശിപ്പിക്കുന്ന പന്നിപോലുള്ള ജീവികളിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി
പ്രയോജനകരമാണ്.
കമ്പോസ്റ്റ് വളനിർമ്മാണം
പാചകപ്പുരയിലെ പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ഇലകൾ, കരിയിലകൾ എന്നിവയെല്ലാം വളമാക്കി മാറ്റുന്നതിനുള്ള കമ്പോസ്റ്റ്
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു.
2020-21 വർഷത്തിൽ നടത്തി വരുന്നതുും ഏറ്റെടുക്കുന്നതുമായ പ്രധാന പ്രവർത്തനങ്ങൾ
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം.
2. ഗ്രീൻ കോറിഡോർ. നടപ്പാതകളിൽ കമാന രീതിയിൽ വള്ളിച്ചെടികൾ വളർത്തുക.
3. ജംഗ്ൾ ബുക്ക് ക്ലാസ് റൂം - ജംഗ്ൾ ബുക്കിലെ കഥാപത്രങ്ങളെ ഉൾപ്പെടുത്തി ഓപ്പൺ ക്ലാസ് റും.
4. ട്രീ ഹൌസ്- മരത്തിനുമുകളിൽ.
5. തൂക്കുപാലം- മരത്തിൽ നിന്നും മരത്തിലേക്ക്.
6. എല്ലാ കുട്ടികളുടെയും വീട്ടിൽ ജൈവകൃഷി.
7. 2000 പ്ലാവിൻ തൈകൾ പൊതുസ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുക.
8. പ്ലാസ്റ്റിക് ബോട്ടിലുപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ. അതിനു നടുവിൽ ക്ലാസ്റൂം.
9. ഹരിതം. ഇൻലൻറ് മാസിക- എല്ലാമാസവും പ്രസിദ്ധീകരണം.
10. വണ്ടൂർടൌൺ സൗന്ദര്യവൽക്കരണം
11. ചാലിയാറിൻറെ തീരങ്ങളിൽ മുള നട്ടുപിടിപ്പിക്കണം.
12. പരിസ്ഥിതി ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കണം.
13. നേഴ്സറി നിർമ്മാണം . തൈകൾക്കായി പ്ലാവ്, മാവ്, ഞാവൽ,ഇലഞ്ഞി,പതിമുഖം എന്നിവയുടെ 2000 തൈകൾ ഉല്പാടിപ്പിക്കണം.
14. പരിസ്ഥിതി – ഫിലിം ഫെസ്റ്റിവൽ.
15. മഴ ക്യാമ്പ്
16. ജലസംരക്ഷണ പ്രവർത്തനങ്ങൾ.
17. 2 സെൻറിലെ കാട് നിർമ്മാണം – സ്കകൂൾ ക്യാമ്പസിൽ.
18. അഗ്രി മ്യൂസിയം- വിപുലീകരണം.
വൈവിധ്യമാർന്ന പരിസ്ഥിതി സൌഹൃദ പ്രവർത്തനങ്ങളാണ് മധുവൻ സ്വപ്നം കാണുന്നത് ശനി, ഞായർ ദിവസങ്ങളിലും മധ്യവേനലവധിയിലുമെല്ലാം മധുവൻ പ്രവർത്തകർ കർമ്മനിരതരാണ്. അവധിയില്ലാതെ പരിസ്ഥിതിക്കുവേണ്ടി പ്രകൃതിക്കുവേണ്ടി ഭൂമിക്കുവേണ്ടി കഠിനധ്വാനം ചെയ്യുന്നു.
ബാലമനസ്സുകളിൽ നിന്ന് അന്യമായികൊണ്ടിരിക്കുന്ന പ്രകൃതിയെ അവർക്ക് തിരിച്ചു നൽകാനുള്ളകഠിന പ്രയത്നത്തിലാണ് വിദ്യാലയം പ്രതീക്ഷയോടെ.
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽ എസ് വി എ യു പി സ്ക്കൂളിന്റെ കൈകളിൽ.....
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു.
വിദ്യാർത്ഥികൾ, അധ്യാപകർ,പി ടി എ എം ടി എ അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്.
2000ലേറെചെടികൾനട്ടുവളർത്തി , 1 ലക്ഷംരൂപയോളംചെലവ് .
ജലസേചനവുംവിദ്യാലയംഏറ്റെടുത്തു.
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്.
വണ്ടൂർ ടൗൺ മുതൽ മഞ്ചേരി റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ആരെയും ആകർഷിക്കുന്ന വിധത്തിലാണ് ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. 6km ദൂരം സഞ്ചരിച്ചാണ് കുരുന്നുകൾ ഈ പൂക്കാഴ്ച ഒരുക്കാനെത്തുന്നത്. ഒട്ടേറെതവണ പലരും ശ്രമിച്ചിട്ടും വിജയിക്കാനാവാത്ത സൗന്ദര്യവൽക്കരണത്തിന് കുട്ടികൾ ഉത്തരം കണ്ടെത്തി. ചെടികൾ ശേഖരിക്കൽ, നട്ടുപിടിപ്പിക്കൽ, വളം ചെയ്യൽ, ജലസേചനം, കളകൾ നീക്കം ചെയ്യൽ, പരിചരണങ്ങൾ അതിനു വേണ്ട സാമ്പത്തികം എല്ലാം ഒരു പ്രൈമറി വിദ്യാലയം ഏറ്റെടുത്തു.
പുള്ളുവൻപാട്ട്
അവർ കളമെഴുതിപ്പാടി, കുട്ടികൾ കാക്കുന്ന കാവിനുമുന്നിൽ
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി.
അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ ഒന്നായ പുള്ളുവൻപാട്ട് മേലാറ്റൂർ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ചപ്പോൾ...
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെപ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 11 911 രൂപ സമാഹരിച്ച കാപ്പിൽ സ്ക്കൂളിലെ കുട്ടികൾ .ഇന്ന് നടത്തിയ നാടൻ ഭക്ഷ്യമേളയിലിലൂടെ ആണ് ഈ തുക സമാഹരിച്ചത്. പഴംപൊരി, പരിപ്പ് വട,ഉണ്ണിയപ്പം, ഇല അട, പൊക്കാവട, ഉള്ളി വട, ചായ, ജ്യൂസ്, പൈനാപ്പിൽ, മാങ്ങ,നെല്ലിക്ക, നെയ്യപ്പം എന്നിങ്ങനെ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഈ കാരുണ്യ പ്രവർത്തനത്തിൽ കുട്ടികൾ പങ്കാളികളായത്. പി ടി എ എം ടി എ,അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരും പങ്കെടുത്ത പരിപാടി സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്നതായിരുന്നു