"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(maths club) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഗണിത ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
13:58, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ ഗണിത ശേഷികൾ പ്രകടിപ്പിക്കുന്നതിനും അവ വളർത്തിയെടുക്കുന്നതിനും സഹായകരമാവുന്ന വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിലൂടെ നടപ്പിലാക്കുന്നു. ക്ലാസ്സ് മുറികളുടെ പരിധിക്കുമപ്പുറം പഠനം സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ, കുട്ടികളുടെ ഗണിത അഭിരുചി വളർത്തി ദൈനം ദിന പ്രശ്ന പരിഹാരത്തിന് പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങൾ, സംഖ്യകളുടെ പ്രത്യേകതകൾ, ജ്യാമിതീയ പാറ്റേണുകൾ, പസ്സിലുകൾ, വിവിധ ഗണിത മാതൃകകളുടെ നിർമ്മാണം, ഗണിത ശാസ്ത്രജ്ഞരുടെ സംഭാവനകൾ, ഗണിത ക്വിസ് തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിലൂടെ ആസൂത്രണം ചെയ്യുന്നു. സ്കൂൾ തല ശാസ്ത്രോത്സവത്തിൽ വിജയികളായ കുട്ടികളെ സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും A, B ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ, മികവുത്സവം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി വരുന്നു. മനോജ് കുമാർ (എച്ച് . എസ് .ടി.) ഗണിതക്ലബ്ബ് കൺവീനർ ആയി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.