"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38230 adr (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Rethi devi എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.തോട്ടുവ/ക്ലബ്ബുകൾ എന്ന താൾ ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: .
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===== സുരക്ഷാ ക്ലബ്ബ് =====
===== സുരക്ഷാ ക്ലബ്ബ് =====
സ്കൂളിലെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. വാഹനത്തിൽ എത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. ഈ ക്ലബ്ബിൽ ഒരു അധ്യാപികയും ഓരോ ക്ലാസ്സിന്റെയും പ്രതിനിധികളുമാണുള്ളത്. സ് കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരും ഇതിൽ അംഗങ്ങളായിട്ടുണ്ട്. സുരക്ഷാ ബോധവത്കരണ ക്ലാസ്സുകൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നു


===== ഗണിത ക്ലബ്ബ് =====
===== ഗണിത ക്ലബ്ബ് =====
ഗണിതപഠനം രസകരമാക്കുക, ഗണിതാഭിരുചി വളർത്തുക എന്നതുമാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഗണിതം മധുരം, ഉല്ലാസഗണിതം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ ക്ലബ്ബിൽ ഗണിതത്തിൽ താത്പര്യമുള്ള ഓരോ ക്ലാസ്സിലേയും 3 കുട്ടികൾ വീതമാണുള്ളത്. ഗണിത ക്വിസ്, നമുക്കു ചുറ്റുമുള്ള ഗണിതരൂപങ്ങൾ കണ്ടെത്തൽ , ഗണിതപഠനോപകരണ നിർമ്മാണ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.


===== വിദ്യാരംഗം സാഹിത്യവേദി =====
===== വിദ്യാരംഗം സാഹിത്യവേദി =====
സാഹിത്യമേഖയിലെ രചനാപരവും ,വായനാ പരവുമായ വളർച്ച എന്നതാണ് ഈ ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്. വായനാ ദിനാചരണവുമായി ബന്ധപ്പട്ട് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി പുസ്കങ്ങൾ കുട്ടികൾക്ക് നൽകി വായനാ കുറിപ്പുകൾ തയാറാക്കി ക്ലാസ്സ് തലത്തിൽ അവതരിപ്പിച്ച് മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഒരു പ്രധാന പ്രവർത്തനം. കഥാരചന , കവിതാരചന മത്സരങ്ങളും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്നു. ഈ ക്ലബ്ബിൽ ഒരു ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ വീതം പ്രതിനിധി ആക്കിയിട്ടുണ്ട്. സാഹിത്യപഠന ക്യാമ്പുകളും സംഘടിപ്പിച്ച് വരുന്നു. ഇപ്പോൾ ഓരോ മേഖലയിലെ പ്രശസ്തരെ ഗസ്റ്റായി പങ്കെടുപ്പിച്ച് ഓൺ ലൈൻ ക്ലാസ്സുകൾ ഞായറാഴ്ചകളിൽ സംഘടിപ്പിച്ച് വരുന്നു.


===== പരിസ്ഥിതി ക്ലബ്ബ് =====
===== പരിസ്ഥിതി ക്ലബ്ബ് =====
പ്രകൃതിയെ അറിയുക, സംരക്ഷിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഔഷധത്തോട്ടം, ജൈവവൈവിധ്യ ഉദ്യാനം, കൃഷിത്തോട്ടം എന്നിവയുടെ സംരക്ഷണം, പരിപാലനം എന്നിവ ഈ ക്ലബ്ബിന്റെ ചുമതലയാണ്. ചെറിയ ഫീൽഡ് ട്രിപ്പുകൾ അയലത്തുള്ള തണ്ണീർത്തടങ്ങളിലേക്കും, കൃഷി പാടത്തേക്കും ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. പരിസ്ഥിതി ദിനാഘോഷം ഓൺലൈനിൽ സംഘടിപ്പിക്കേണ്ട വന്ന സാഹര്യത്തിൽ " '''മുറ്റത്തൊരു പൂന്തോട്ടം ചലഞ്ചാണ്'''" ഈ വർഷം നടപ്പിലാക്കിയത് . (ഒരു ചെറിയ പൂന്തോട്ടം സ്വന്തമായി പരിപാലിച്ച് വളർത്തുക )


===== ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ് ക്ലബ്ബ് =====
===== ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ് ക്ലബ്ബ് =====
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഈവർഷം ഏറ്റെടുത്ത ഇംഗ്ലീഷ് ക്ലബ്ബിന്റെ ഒരു പ്രവർത്തനമാണ് "'''ലിറ്റിൽ കിഡ്സ് ഇംഗ്ലീഷ്''' " . ഈ പ്രവർത്തനം ഓൺലൈനാണ് നടത്തിവരുന്നത്. ജൂലൈ മുതൽ മാർച്ച് വരെയാണ് ഇതിന്റെ കാലാവധി. കുട്ടികൾക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് പദങ്ങൾ മനസ്സിലാക്കി കൊടുത്ത് അത് പ്രയോഗിച്ച് സ്വായത്തമാക്കാനുള്ള അവസരമാണ് ഈ പ്രേജക്ടിലൂടെ നടപ്പിലാക്കി വരുന്നത്. ഈ ലിറ്റിൽ കിഡ്സ് ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് ശ്രീമാൻ രാജേഷ് സുബ്രഹ്‌മണ്യം എന്ന ഇംഗ്ലീഷ് ലൈഫ് സ്കിൽ ട്രയിനറാണ്. ഇംഗ്ലീഷ് ഭാഷ അനായാസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ "'''ഹലോ ഇംഗ്ലീഷ്''' " പ്രവർത്തനങ്ങളും ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി തുടർന്ന് വരുന്നു. വർഷാവസാനം കുട്ടികളുടെ ഇംഗ്ലീഷ് വിനിമയ ശേഷി പ്രകടിപ്പിക്കാനായി ക്ലാസ്സ് തലത്തിലും തുടർന്ന് സ്കൂൾ തലത്തിലും '''ഇംഗ്ലീഷ് ഫെസ്റ്റും''' സംഘടിപ്പിച്ച് വരുന്നു. 2019 -20 ൽ ഓൺലൈൻ പ്രവർത്തനമായാണ് ഇത് നടത്തിയത്.


===== സർഗ്ഗവേദി =====
===== സർഗ്ഗവേദി =====
കുട്ടികളുടെ കലാപ്രകടനങ്ങളുടെ അവതരണത്തിന് ഒരു വേദി എന്ന നിലയിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഈ ക്ലബ്ബിന് ക്ലാസ്സ് തലത്തിൽ ഒരു കൺവീനറുണ്ട്. ആ കൺവീനറിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ക്ലാസ്സ് തലത്തിൽ സർഗ്ഗവേദി കൂടി കലാ പരിപാടികൾ അവതരിപ്പിക്കുന്നു. തുടർന്ന് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച മികച്ചവ സ്കൂൾ തലത്തിൽ അവതരിപ്പിക്കുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും, വേദികൾ നൽകാനും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു വരുന്നു. '''ടാലന്റ് പൂൾ''' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിവിധ മേഖലകളിലെ പ്രതിഭകളുമായി സംവദിക്കാനും അവസരം നൽകി വരുന്നു. ഇപ്പോൾ സർഗ്ഗവേദി അവതരണം ഓൺലൈനാണ് നടന്നു വരുന്നത്.


===== ശുചിത്വ ക്ലബ്ബ് =====
===== ശുചിത്വ ക്ലബ്ബ് =====
ശുചിത്വശീലങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമാക്കുന്നത്. ചെറിയ പ്രായത്തിലേ നല്ല ശീലങ്ങൾ കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച്‌ വരുന്നു. അതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് , സെമിനാറുകൾ, അഭിമുഖം എന്നിവ നടത്തി വരുന്നു. ഇപ്പോൾ ഈ പ്രവർത്തനങ്ങൾ ഓൺലൈൻ ക്ലാസ്സുകളായാണ് നടത്തിവരുന്നത്.
"https://schoolwiki.in/ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്