"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.
ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കുകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.
[[പ്രമാണം:36275School Preveshanolsvam.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:36275School Preveshanolsvam.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

=== അസംബ്ലി ===
=== അസംബ്ലി ===
ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും  അസംബ്ലി സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത്വചനം, കടങ്കഥ, കവിപരിചയം പൊതു വിജ്ഞാന ചോദ്യങ്ങൾ, പദപരിചയം കവിപരിചയം ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്തി.
ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും  അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത് വചനം, കടങ്കഥ, പഴഞ്ചൊല്ല്, പൊതുവിജ്ഞാന ചോദ്യങ്ങൾ, പദപരിചയം, കവിപരിചയം, ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്താറുണ്ട്.

=== വീടൊരു വിദ്യാലയം ===
=== വീടൊരു വിദ്യാലയം ===
വരി 18: വരി 18:

==== ലോക സൈക്കിൾ ദിനം ====
==== ലോക സൈക്കിൾ ദിനം ====
ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിനതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു
ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർത്ഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി  നടത്തി.  അതിൻറെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക്  അയച്ചു തരികയും ചെയ്തു.   അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, അതും കവിതചൊല്ലൽ,  പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി  നടത്തി.  അതിന്റെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക്  അയച്ചു തരികയും ചെയ്തു.   അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, കവിതചൊല്ലൽ,  പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
[[പ്രമാണം:36275 school enviornmental dayphoto.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടുന്നു]]
[[പ്രമാണം:36275 school enviornmental dayphoto.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടുന്നു]]

വരി 43: വരി 43:

====  സ്വാതന്ത്ര്യ ദിനം ====
====  സ്വാതന്ത്ര്യ ദിനം ====
അദ്ധ്യാന വർഷം ഇന്ത്യയുടെ  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം  അമൃത മഹോത്സവം എന്ന പേരിലാണ്  ആഘോഷിച്ചത്.  അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം,  ദേശഭക്തിഗാന മത്സരം,  ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ  സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 14  സന്ധ്യയ്ക്ക്  കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര  ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.   കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും  ഡിജിറ്റൽ റാലി നടത്തുകയും  ചെയ്തു.   കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി   ആ  ധീര നേതാക്കളെ പരിചയപ്പെടുത്തി.  അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും   പോസ്റ്റർ നിർമ്മിക്കുകയും  പ്രസംഗിക്കുകയും ചെയ്തു.
അധ്യയന വർഷം ഇന്ത്യയുടെ  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം  അമൃത മഹോത്സവം എന്ന പേരിലാണ്  ആഘോഷിച്ചത്.  അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം,  ദേശഭക്തിഗാന മത്സരം,  ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 14  സന്ധ്യയ്ക്ക്  കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര്യ  ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.   കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും  ഡിജിറ്റൽ റാലി നടത്തുകയും  ചെയ്തു.   കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി   ആ  ധീര നേതാക്കളെ പരിചയപ്പെടുത്തി.  അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും   പോസ്റ്റർ നിർമ്മിക്കുകയും  പ്രസംഗിക്കുകയും ചെയ്തു.
[[പ്രമാണം:36275 school amrtholsavam.jpg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു|സ്വാതന്ത്ര്യ ജ്വാല]]
[[പ്രമാണം:36275 school amrtholsavam.jpg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു|സ്വാതന്ത്ര്യ ജ്വാല]]

==== കർഷകദിനം. ====
==== കർഷകദിനം. ====
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ  വീട്ടിലുള്ള  കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും  നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ  വീട്ടിലുള്ള  കാർഷിക വിളകളെ പരിചയപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കുകയും  നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:36275 SCHOOL VEEDU ORU VIDYALAYAM 1.jpg|നടുവിൽ|ലഘുചിത്രം|148x148ബിന്ദു]]

==== ഓൺലൈൻ ഓണാഘോഷം ====
==== ഓൺലൈൻ ഓണാഘോഷം ====
വരി 75: വരി 76:

==== ക്രിസ്തുമസ് ആഘോഷം. ====
==== ക്രിസ്തുമസ് ആഘോഷം. ====
വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു  അന്നേദിവസം കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും  ക്രിസ്മസ് ക്രിസ്മസ് ട്രീ അലങ്കരിക്കുകയും  കരോൾ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയും  ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു.  
വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു  അന്നേദിവസം കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും  ക്രിസ്തുമസ്  ട്രീ അലങ്കരിക്കുകയും  കരോൾ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയും  ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു.  

==== പുതുവത്സരദിനം ====
==== പുതുവത്സരദിനം ====
പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ  നിർമ്മിച്ചു.
പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ  നിർമ്മിച്ചു.
==== മാതൃഭാഷാദിനം ====
മാതൃഭാഷാദിനത്തോടനുബന്ധിച്ച് ചിത്രരചന, കടംകഥാപയറ്റ്, ഉപന്യാസരചന, കവിതാരചന, കാവ്യാലപനം, നാടൻപാട്ട് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.

=== തിരികെ വിദ്യാലയത്തിലേക്ക്. ===
=== തിരികെ വിദ്യാലയത്തിലേക്ക്. ===
ദീർഘകാലത്തെ അടച്ചിടലിനുശേഷം  നവംബർ ഒന്നിന് വിദ്യാലയങ്ങൾ  പ്രവർത്തനമാരംഭിച്ചു. അന്നേദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി  വിദ്യാലയം ഭംഗിയായി അലങ്കരിച്ചു.  കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു   കുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ച് അതാത് ക്ലാസുകളിൽ തന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

00:10, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാർ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി , ഗണിതം മധുരം എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം വിദ്യാലയത്തിൽ ഏറ്റവും ഭംഗിയായി തന്നെ നടന്നുവരുന്നു. ദിനാചരണങ്ങൾ എല്ലാം രേഖകളിൽ ഒതുക്കാതെ മികവുറ്റ രീതിയിൽ നടത്താൻ പരിശ്രമിക്കുന്നുണ്ട്.

2021- 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കുകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.

അസംബ്ലി

ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും  അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത് വചനം, കടങ്കഥ, പഴഞ്ചൊല്ല്, പൊതുവിജ്ഞാന ചോദ്യങ്ങൾ, പദപരിചയം, കവിപരിചയം, ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്താറുണ്ട്.

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വായനമൂലയും ഗണിതമൂലയും തയ്യാറാക്കി. കൃഷിപതിപ്പ്, വീടുകളിൽ ഔഷധത്തോട്ടവും പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കി.

ദിനാചരണങ്ങൾ

ഒരു അധ്യയനവർഷത്തിന്റെ ഭാഗമായി  പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും  വിദ്യാലയത്തിൽ നടത്താറുണ്ട് . 2021- 2022 അധ്യയന വർഷത്തെ  നവംബർ വരെയുള്ള ദിനാചരണങ്ങൾ ഓൺലൈനായി നടത്തി.

ലോക സൈക്കിൾ ദിനം

ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർത്ഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി  നടത്തി.  അതിന്റെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക്  അയച്ചു തരികയും ചെയ്തു.   അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, കവിതചൊല്ലൽ,  പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടുന്നു

ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ കുറിപ്പുകൾ  തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

രക്തദാന ദിനം

ജൂൺ 14 ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വായനാപക്ഷാചരണം

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ്   വിദ്യാലയത്തിൽ നടത്തിയത്.   കുട്ടികൾ അവർ വായിച്ച് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും  വീട്ടിൽ ഒരു ഗ്രന്ഥശാല പദ്ധതിയുടെ ഭാഗമായി  കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി വീടുകളിൽ   ഹോം ലൈബ്രറി സ്ഥാപിക്കുകയും.  പി എൻ പണിക്കരെ പറ്റി കുറിപ്പുകൾ തയ്യാറാക്കുകയും  മലയാളത്തിലെ  പ്രമുഖരായ എഴുത്തുകാരെ പരിചയപ്പെടുത്തുകയും. സാഹിത്യ ക്വിസ് നടത്തുകയും ചെയ്തു.

ലോക ജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി  ലോക ജനസംഖ്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകളും പ്രസംഗങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്   ചിത്രരചന, പോസ്റ്റർ നിർമ്മാണം, അമ്പിളി അമ്മാവന് ഒരു കത്ത്,  ചാന്ദ്രദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകൾ തയ്യാറാക്കൽ ,  പ്രസംഗം, ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകളുടെ ആലാപനം, ഇന്ത്യൻ ബഹിരാകാശ  ദൗത്യങ്ങളെകുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിച്ച്  പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വിദ്യാർഥികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൻറെ ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധം വിതയ്ക്കുന്ന നാശങ്ങളെ പറ്റിയുള്ള പ്രസംഗം, സഡക്കോ കൊക്കുനിർമാണം, ചുമർപത്രികനിർമ്മാണം,  യുദ്ധവിരുദ്ധ കവിതാലാപനം  തുടങ്ങിയ  പ്രവർത്തനങ്ങൾ  ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.   കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

 സ്വാതന്ത്ര്യ ദിനം

ഈ അധ്യയന വർഷം ഇന്ത്യയുടെ  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം  അമൃത മഹോത്സവം എന്ന പേരിലാണ്  ആഘോഷിച്ചത്.  അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം,  ദേശഭക്തിഗാന മത്സരം,  ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 14  സന്ധ്യയ്ക്ക്  കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര്യ  ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.   കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും  ഡിജിറ്റൽ റാലി നടത്തുകയും  ചെയ്തു.   കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി   ആ  ധീര നേതാക്കളെ പരിചയപ്പെടുത്തി.  അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും   പോസ്റ്റർ നിർമ്മിക്കുകയും  പ്രസംഗിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ജ്വാല

കർഷകദിനം.

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ  വീട്ടിലുള്ള  കാർഷിക വിളകളെ പരിചയപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കുകയും  നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും കർഷക ദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.

ഓൺലൈൻ ഓണാഘോഷം

കുട്ടികൾ അത്തം മുതൽ  സമീപത്തുള്ള പൂക്കൾ ശേഖരിച്ച്   വീടുകളിൽപൂക്കളം ഇടുകയും അതിൻറെ ചിത്രം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു.  തിരുവോണദിവസം കുട്ടികൾ ഓണപ്പാട്ടുകൾ പാടുകയും വീടുകളിൽ ഓണക്കളികളിൽ പങ്കെടുക്കുകയും അതിൻറെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.

അധ്യാപക ദിനം

അധ്യാപകദിനത്തോടനുബന്ധിച്ച്  കുട്ടികൾ  തങ്ങളുടെ ഗുരുക്കന്മാർക്ക് ആശംസകൾ അർപ്പിക്കുകയും  ആശംസകാർഡുകൾ നിർമിച്ചു നൽകുകയും ചെയ്തു. അധ്യാപകദിന പ്രാധാന്യം വ്യക്തമാക്കുന്ന കവിതകൾ ആലപിക്കുകയും  ഗുരുവന്ദനം നൃത്തം ചെയ്യുകയും പ്രസംഗിക്കുകയും  കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും ചെയ്തു.

ഹിന്ദി ദിനം

  സെപ്റ്റംബർ 14ന് ഹിന്ദി ദിനത്തിൽ കുട്ടികൾ  ഹിന്ദി അസംബ്ലി ,ഹിന്ദി കവിതാലാപനം,   പോസ്റ്റർ രചന, ചിത്രരചന,  നൃത്താവിഷ്കാരം തുടങ്ങിയവ നടത്തി.

ഓസോൺദിനം

സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ കുട്ടികൾ ഓസോൺ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗം, പോസ്റ്റർ രചന, ചിത്രരചന,  ഭൂമിയെ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കവിതാലപനം തുടങ്ങിയവ നടത്തി.

വയോജന ദിനം

വയോജന ദിനത്തിൻറെ ഭാഗമായി കുട്ടികൾ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും  വീട്ടിലുള്ള മുതിർന്നവരെ ആദരിക്കുകയും അവരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ  കുട്ടികൾ ചിത്രരചന, പോസ്റ്റർ, ഗാന്ധിജിയെ കുറിച്ചുള്ള കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

കേരളപ്പിറവി ദിനം

കേരളപ്പിറവിദിനത്തിൽ കുട്ടികളും അദ്ധ്യാപകരും കേരളീയവേഷം ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിൽ എത്തിയത്. കുട്ടികൾ ചിത്രം വരയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും കേരളത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തു.

ശിശുദിനം

നവംബർ 14 ശിശു ദിനത്തിന്റെ അന്ന്  കുട്ടികൾ ശിശുദിനഗാനങ്ങൾ ആലപിക്കുകയും പ്രസംഗിക്കുകയും ചിത്രരചന , പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷം.

വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു  അന്നേദിവസം കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും  ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയും  കരോൾ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയും  ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു.

പുതുവത്സരദിനം

പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ  നിർമ്മിച്ചു.

മാതൃഭാഷാദിനം

മാതൃഭാഷാദിനത്തോടനുബന്ധിച്ച് ചിത്രരചന, കടംകഥാപയറ്റ്, ഉപന്യാസരചന, കവിതാരചന, കാവ്യാലപനം, നാടൻപാട്ട് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി.

തിരികെ വിദ്യാലയത്തിലേക്ക്.