"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (MAGAZINE PRAKASANAM)
 
വരി 1: വരി 1:
[[പ്രമാണം:48052 up vidya1.jpeg|ഇടത്ത്‌|ലഘുചിത്രം|120x120px|ബഷീർ ദിനാചരണം|പകരം=]]
[[പ്രമാണം:48052 cherath.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|ചെരാത് സ്കൂൾ മാഗസിൻ ഒ.എം കരുവാരകുണ്ട് പ്രകാശനം ചെയ്യുന്നു]]


=== ഹൈസ്കൂൾ വിഭാഗം ===
=== ഹൈസ്കൂൾ വിഭാഗം ===

12:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ചെരാത് സ്കൂൾ മാഗസിൻ ഒ.എം കരുവാരകുണ്ട് പ്രകാശനം ചെയ്യുന്നു

ഹൈസ്കൂൾ വിഭാഗം

വിദ്യാരംഗം-മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ ജൂൺ 19ന് വായന ദിനം ആചരിച്ചു. പ്രവർത്തനമായി e books വായന, വായനമത്സരം, പുസ്തക ആസ്വാദനക്കുറിപ്പ്, വായനദിന പോസ്റ്റർ, വായന മുദ്രാവാക്യം നിർമ്മാണം , പി.എൻ പണിക്കർ അനുസ്മരണക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി. ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കാരം, ബഷീർ അനുസ്മരണ പ്രഭാഷണം, ആസ്വാദനക്കുറിപ്പ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി. അതുപോലെ ബഷീർ കഥാപാത്രങ്ങളുടെ തൽസമയ അവതരണം എന്നിവ നടത്തി.. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് സമ്മാനവിതരണം നടത്തി. ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ വായനക്വിസ്സിൽ  220 പേർ പങ്കെടുത്തു.30 മാർക്കിൽ മുഴുവൻ മാർക്കും നേടി സഫ എന്ന കുട്ടി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

യു.പി വിഭാഗം

മലയാള സാഹിത്യത്തിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാരംഗം ക്ലബ്‌ രൂപീകരിച്ചിട്ടുണ്ട്.ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണ പ്രസംഗം, പോസ്റ്റർ നിർമ്മാണം, ബഷീർ കൃതികളിലെ കഥാപാത്രാവിഷ്കാരം എന്നിവ ഓൺലൈനിൽ നടത്തി.നിരവധി കുട്ടികൾ പങ്കെടുത്തു.ഒക്ടോബർ മാസത്തിൽ ഓൺലൈനിൽ സ്കൂൾ തല കലാപരിപാടികൾ നടത്തിയപ്പോൾ മലയാളം പ്രസംഗം, പദ്യംചൊല്ലൽ എന്നിവയിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തു.ഡിസംബർ 15 ന് ലൈബ്രറി കൗൺസിൽ ക്വിസും നടത്തി.