"ഗവ. വി എച്ച് എസ് എസ് ചുനക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/ഗ്രന്ഥശാല എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
13:03, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ രശ്മിനാഥ് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.