"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. തീരദേശത്തെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ചെരന്നാത്ത് കുടുംബത്തിലെ ശ്രീ:മാമ്മുക്കോയ എന്ന സാമൂഹ്യസ്നേഹി ഇത് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ പാരമ്പര്യ സ്വത്തിൽ അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ 1960-ൽ ശ്രീ:പി പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഒരു എൽപി സ്കൂൾ സ്ഥപിക്കപ്പെട്ടു.
 
      വെട്ടത്തിൻെ സാമൂഹ്യപ്രവർത്തകനും ആ നാടിൻറെ കാരണവരുമായി അറിയപ്പെട്ടിരുന്ന ശ്രീ.അച്ചുതൻ മാസ്റ്ററാണ് സ്കൂളിന് 'ജഞാന പ്രഭ' എന്ന പേര് നൽകിയത്.ആദ്യത്തെ പ്രധാനധ്യാപകൻ ശ്രീ. തോപ്പിൽ സദാനന്ദൻ മാസ്റ്ററായിരുന്നു.1979-ൽ സി എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യുപി സ്കുൾ ആയി ഉയർത്തി.അന്നത്തെ പ്രധാനധ്യാപകൻ വെട്ടത്തുകാരനായിരുന്ന ശ്രീ. പി പി സി ബാവ മാസ്റ്ററായിരുന്നു.തുടർന്ന് സലാമടീച്ചർ,ചന്ദ്രൻപിള്ള മാസ്റ്റർ,കുഞ്ഞുമുഹമ്മദ് മാസ്റ്റർ,ഡയാനമ്മ മാത്യൂ എന്നിവർ ഇവിടെ പ്രഥമാധ്യാപകരായി സേവന മനുഷ്ടിച്ചവരാണ്.2015 മുതൽ അംബിക.എസ് കെ പ്രധാന അധ്യാപികയായി തുടരുന്നു. കൂടാതെ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ 28 ഡിവിഷനുകളിലായി 800-ൽ പരം കുട്ടികളും 37 അധ്യാപകരും ഒരു പ്യൂണുമുണ്ട്.

15:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. തീരദേശത്തെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ചെരന്നാത്ത് കുടുംബത്തിലെ ശ്രീ:മാമ്മുക്കോയ എന്ന സാമൂഹ്യസ്നേഹി ഇത് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ പാരമ്പര്യ സ്വത്തിൽ അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ 1960-ൽ ശ്രീ:പി പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഒരു എൽപി സ്കൂൾ സ്ഥപിക്കപ്പെട്ടു.