"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം നല്ല നാളേയ്ക്കായ്

അമ്മയുടെ നന്മ വിളിച്ചോതുന്ന കേരവൃക്ഷങ്ങളുടെയും ദൂരെ കണ്ണും നട്ടിരിക്കാൻ തോന്നുന്ന വയലുകളും അലയടിക്കുന്ന കടലുകളും ഓളങ്ങൾ തഴുകി മനുഷ്യമനസ്സിനെ കുളിർമയില്ലായ്ത്തുന്ന കായലുകളും നിറഞ്ഞ അതിമനോഹരമായ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ളതിൽ ഒന്നാണ് പരിസ്ഥിതി. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും കാണുമ്പോൾ തന്റെ പച്ചപ്പ്‌ നിറഞ്ഞ സവിശേഷതകളെയെല്ലാം ഓരോ പൂവായി കോർത്തിണക്കികൊണ്ട് കന്യകമാർ ചാർത്തുന്ന മാലയാണോയെന്നു മനുഷ്യ മനസ്സിനെ തോന്നിപ്പിക്കുന്നു. അത്രയേറെ പ്രകൃതിഭംഗി തുളുമ്പിനിൽക്കുന്നു. തന്റെ നാട്ടിലെ ഓരോ പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നതും ആഹ്ലാദിച്ചിരുന്നതും അഭിമാനപൂർവം പരിസ്ഥിതിയുടെ സവിശേഷതകൾ വിളിച്ചുപറയുന്ന മനുഷ്യർ ഒരു കാലത്തു ഉണ്ടായിരുന്നു.

            എന്നാൽ ഇക്കാലത്തു എവിടെയാണ് പച്ചപ്പ് നിറഞ്ഞ പരിസ്ഥിതി കാണാനാവുക? ഇന്നത്തെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ടോ? ഇപ്പോൾ ഏതൊക്കെ പ്രദേശങ്ങളിൽ നമുക്ക് വയലും തോടും കായലും അതുപോലെ കൃഷിയും കാണാൻ സാധിക്കും? 
                എങ്കിലും ഇക്കാലത്തു പ്രകൃതിയെ സ്നേഹിക്കുന്നവരുണ്ട്‌. കൃഷിചെയ്യുന്നവർ ഉണ്ട്. പ്രകൃതി ഭംഗി ആസ്വദിക്കുന്നവരുണ്ട്. ഇന്നത്തെ മനുഷ്യർക്കു ഇതെന്തുപറ്റി  എന്നു  നാം ചിന്തിക്കേണ്ടതുണ്ട്. പണം ഉണ്ടാക്കുന്നതിന്റെ ഇടയിൽ വെപ്രാളം പിടിച്ചു തന്റെ ആഡംബരങ്ങൾ നിലനിർത്തുന്നതിനുവേണ്ടിയും മനുഷ്യർ ഇപ്പോൾ നെട്ടോട്ടമോടുകയാണ്. ഇതിനിടയിൽ അവർക്കു പരിസ്ഥിതി വീക്ഷിക്കാൻ സമയമില്ല. എന്നാൽ ഈ തലമുറയിലെ മക്കൾ അങ്ങനെയാകരുത്. അവരെ നാം പരിസ്ഥിതിയിലെ ജീവജാലങ്ങളെ ആസ്വദിക്കാനും അവയെ പരിചരിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. 
        കൂട്ടുക്കാരെ ജൂൺ 5 ന്റെ പ്രത്യേകത എന്താണ്? ജൂൺ 5 ലോകപരിസ്ഥിതിദിനം. നാം ഓരോരുത്തരും ആ ദിനാചരണം നടത്തേണ്ടത് ഒരു അത്യാവശ്യമായി മാറി കഴിഞ്ഞിരിക്കുന്നു. 
      ഇന്നത്തെ ഈ സമയമില്ലാത്തവരുടെ ഇടയിൽ ചില പ്രകൃതി സ്നേഹികളെ നമുക്ക്‌ കാണാൻ സാധിക്കുന്നു. അതിനുദാഹരണമാണ് കവയത്രിയും പരിസ്ഥിതിസ്നേഹിയുമായ ശ്രീമതി സുഗതകുമാരി ടീച്ചർ ആണ്. ടീച്ചർ ധാരാളം കവിതകൾ  പരിസ്ഥിതിയെക്കുറിച്ചും പരിസ്‌ഥിതി സംരക്ഷണത്തെകുറിച്ചും രചിച്ചിട്ടുണ്ട്. കൂടാതെ ജൂൺ 5 പരിസ്ഥിതിദിനത്തിൽ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ടീച്ചർ ഒരു പരിസ്ഥിതി സ്‌നേഹി എന്നനിലയിൽ എഴുതിയിട്ടുണ്ട്. എല്ലാവരും 2 തൈചെടികൾ വീതം നടുക, ചെടികളിൽ വെള്ളം ഒഴിക്കുക തുടങ്ങിയ നിർദ്ദേ ശങ്ങളാണവ. 
              ഇന്നത്തെ മനുഷ്യർ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി ഭംഗികൾ ഇന്നെവിടെ കാണാൻ സാധിക്കുന്നു? മുൻകാലങ്ങളിൽ  നമുക്കു ചില കാടുകൾ കാണാൻ സാധിച്ചിരുന്നൂ. എന്നാൽ ഇക്കാലത്തു കാടുകൾ കാണാൻ സാധിക്കുന്നില്ല. കാരണം മനുഷ്യർ കാടുകൾ തീയിട്ട്  നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാടുകളെ പോലെ തന്നേ മരങ്ങൾ മുറിച്ചു നശിപ്പിക്കുന്നു. കുന്നിടികുന്നു, പുഴകളിൽ നിന്ന് മണൽവാരി വ്യവസായആവശ്യങ്ങൾക്കുപയോഗിക്കുന്നു. വയലുകളും തോടുകളും നികത്തി വീടിന്റെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും നിർമ്മാണത്തിനുപയോഗിക്കുന്നു. ഇതിലൂടെ പരിസ്ഥിതിയിലെ ആവാസ വ്യവസ്‌ഥ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെല്ലാം നാം നശിപ്പിക്കുമ്പോൾ വയലിനെയും മരങ്ങളെയും ഒക്കെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളുടെ കാര്യം കഷ്ടത്തിലാവുകയാണ്. ഇക്കാലത്തെ പ്രധാന പരിസ്ഥിതി പ്രശ്നം പ്ലാസ്റ്റിക് തന്നെയാണ്. നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും, ബാഗുകളും പേനകളും മറ്റും ഉപയോഗത്തിനുശേഷം മണ്ണിലേക്ക് വലിച്ചെറിയുന്ന  പ്രവണതയാണ് നാം കണ്ടു വരുന്നത്. ഇവ മണ്ണിൽ ജീർണ്ണിക്കാതെ കിടക്കുന്നതു മണ്ണ് നശിക്കുന്നതിനു കാരണമാകുന്നു. അതുപോലെ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ നിന്നും രൂപം കൊള്ളുന്ന പുക അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്നു. 
   ഇതിന്റെയെല്ലാം അന്തിമഫലം നാം തന്നെയാണ് അനുഭവിക്കേണ്ടത്. മരങ്ങൾ മുറിച്ചു, കാട് തീയിട്ട് , പുഴകളിൽ നിന്നും മണൽ വാരുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മനുഷ്യർ തന്നെ അനുഭവിച്ചേ മതിയാകൂ !
      നമ്മുടെ മഴ കുറഞ്ഞ് വരുകയാണ്. അതിനനുസരിച്ചു കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. സമൃദ്ധമായി മഴ പെയ്തിരുന്ന നമ്മുടെ നാട്ടിൽ വരൾച്ചയുണ്ടാകുന്നത് കാരണം കാലാവസ്ഥ വ്യതിയാനമാണ്. കുടിവെള്ളം വിലകൊടുത്തു വാങ്ങി ഉപയോഗിക്കുവാൻ മനുഷ്യർ പഠിച്ചു കഴിഞ്ഞിരിക്കുന്ന ഇക്കാലത്താണ് നാം ജീവിക്കുന്നത്. ഓരോ തുള്ളി ജലവും അത്യമൂല്യമാണെന്നു നാം മനസിലാക്കണം. ഭൂമി മുഴുവൻ ജലത്താൽ ചുറ്റപെട്ടിക്കുന്നുവെങ്കി ലും ശുദ്ധജലം, കുടിവെള്ളം ഇപ്പോൾ കുറച്ചു മാത്രമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ. ഭൂമിയിലെ ജലത്തിന്റെ 97% വും സമുദ്രങ്ങളിലും മറ്റു ജലാശയങ്ങളിലും ആണ് സ്ഥിതി ചെയ്യുന്നതെന്നും നാം മനസിലാക്കണം. നാം ഇവ നശിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ നമ്മൾ ഓർത്തിരിക്കണം. ഇനി നാം ജലം സംരക്ഷിക്കണം. മഴവെള്ള സംഭരണികൾ നിർമ്മിക്കണം. 
        പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന പുക ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണമാകുന്നു. അതു കൊണ്ട് നാം പ്ലാസ്റ്റിക് കത്തിക്കരുത്. അങ്ങനെ പറയുമ്പോൾ നിങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ പ്ലാസ്റ്റിക് പിന്നെ എന്തു ചെയ്യും എന്നുള്ള ചോദ്യം ഉണ്ടാകുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക എന്നതാണ്. മഷി പേനകൾ, തുണി ബാഗുകൾ, സ്റ്റീൽ കുപ്പികൾ എന്നിവയാണ് നാം പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾക്ക് പകരം ഉപയോഗിക്കേണ്ടത്. ഈ പ്ലാസ്റ്റിക് നമ്മുക്ക് പുനഃ നിർമ്മാണം ചെയ്യാൻ സാധിക്കും. 
       നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ ചൂക്ഷണങ്ങൾക്കും തിരിച്ചടിയായി നമുക്ക് ലഭിക്കുന്നത്  കണ്ണീർ ആണ്. എന്തെന്ന് അറിയേണ്ടേ?  പ്രകൃതി ദുരന്തങ്ങൾ. നാം 2018-ൽ നേരിട്ട പ്രളയം പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെയാണ് സുനാമി, ഉരുൾ പൊട്ടൽ എന്നിവയും പ്രകൃതിയുടെ തിരിച്ചടിയാണ്. 
   അതുകൊണ്ടു പ്രകൃതിയെ ചൂക്ഷണം ചെയാതിരിക്കുക ഇതാണ് ഇപ്പോൾ നമ്മുടെ കൈയ്യിലുള്ള പ്രതിവിധികൾ. 
       പ്രകൃതിയിലെ ജീവജാലങ്ങളുടെ ഹൃദയത്തിന്റെ തുടിപ്പാണ് പരിസ്ഥിതി. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം അത്യാവശ്യ ഘടകമാണ്. അതു നമ്മുടെ കടമയാണ്. അത് നാം നിർവഹിക്കുക തന്നെ വേണം. 


       "  പരിസ്ഥിതി സംരക്ഷിക്കൂ....... 
   പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കൂ... "
    നല്ല നാളെയ്ക്കായി, പുതുതലമുറയ്ക്കായ് നാം പരിസ്ഥിതി സംരക്ഷിക്കണം. പുതിയ തലമുറകൾ നാളെയുടെ പ്രതീക്ഷ. അതിനു നമ്മുക്ക് ഒരുമിച്ചു കൈ കോർക്കാം. ഒരുമിച്ചു പ്രാർത്ഥിക്കാം . പ്രയത്നിക്കാം. 
ഹരിപ്രിയ. D.S
7A എൽ.വി.യു.പി.എസ്. വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം