"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
വിദ്യാരംഗപ്രവർത്തനതൽപ്പരരായ അധ്യാപകരും മുഴുവൻ വിദ്യാർഥികളും അംഗങ്ങളായി പ്രവർത്തിക്കുന്നു | വിദ്യാരംഗപ്രവർത്തനതൽപ്പരരായ അധ്യാപകരും മുഴുവൻ വിദ്യാർഥികളും അംഗങ്ങളായി പ്രവർത്തിക്കുന്നു | ||
=== ഗണിത ക്ലബ് === | |||
കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ ഗണിതക്വിസ്, ഗണിതപ്രശ്നോത്തര നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവ നടത്തപെടുന്നു .സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം,ഓണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,ക്രിസ്തുമസിനോടു ചേർന്ന് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു. | |||
=== സാമൂഹ്യശാസ്ത്ര ക്ലബ് === | |||
അധ്യയവർഷത്തിന്റെ ആരംഭത്തിൽ തന്നെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഓരോ ദിനാചരണങ്ങളും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങൾ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമർപത്രിക,കൊളാഷ്,പതിപ്പ്നിർമ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് പ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും .വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളിൽ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാകുന്നു. ഓരോ മാസവും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവൽക്കരണക്ലാസ്സുകൾ നടത്തുന്നു. | |||
{{Clubs}} |
23:17, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.സർഗ്ഗവേള പിരീഡുകളിൽ അരമണിക്കൂർ സയൻസ് ക്വിസ് ക്ലാസ്സുകളിൽ നടത്തുന്നു.ഒസോൺദിന,പരിസ്ഥിതിദിനം ,മുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍്‍ഞൻമാരുടെജീവചരിത്രംപരിചയപ്പെടുത്തലും ചാർട്ട്,ആൽബം, .....നിർമ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്നു .സയൻസ്ക്ലബിന്റെആഭിമുഖ്യത്തിൽ കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻവിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു .ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി സയൻസ് മോഡൽ,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാർ,......സ്കുൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും കൂടുതൽ കുട്ടികൾ പൻങ്കെടുത്ത ക്ലാസ്സുകൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു. ഉപജില്ലമത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്."
ഐ ടി ക്ലബ്
ജുൺ മാസത്തിൽ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവർത്തനത്തിന് ഒാരോ ക്ളാസ്സിൽ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നല്കുകയും ചെയ്തു.വിക്ടേഴ്സ് ചാനലിലെ ഓരോ ദിവസത്തെയും പ്രധാനപരിപാടികൾ ഒഴിവുസമയങ്ങളിൽ മൾട്ടിമീഡിയറൂമിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ചാനൽ കാണുവാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. വിക്ടേഴ്സ് ചാനലിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ പബ്ലിസിറ്റി നല്കുന്നു.ക്ലാസ്സ് മുറികളിൽ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ അദ്ധ്യാപകരെ സഹായിക്കുന്നു. ഐ ടി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തുന്നു.
വിദ്യാരംഗം - കലാ സാഹിത്യ വേദി.
കുട്ടികളിലെ സർഗാത്മകതയും വിജ്ഞാന തൃഷ്ണയും പരിപോഷിപ്പിക്കുന്ന പ്രവർത്തന വേദിയാണ് വിദ്യാരംഗം - കലാ സാഹിത്യ വേദി.2021_2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 19. ന് വായനാദിനത്തോടനുബന്ധിച്ച് ആരംഭം കുറിച്ചു.കോവിഡ് കാലപ്രതിസന്ധിയിൽ ഓൺലൈനായി നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ സാങ്കേതിക വിദ്യയിലൂടെ മികച്ച രീതിയിൽ പ്രകടമാക്കി.
പി എൻ പണിക്കർ അനുസ്മരണം ,കഥ - കവിത - ഉപന്യാസ - ചിത്രരചനകൾ, കവിതാലാപനം, നാടൻപാട്ട്, കഥാകഥനം, പ്രസംഗം, അഭിനയം, പുസ്തക പരിചയം, കവി പരിചയം, ആസ്വാദനക്കുറിപ്പ്, അമ്മ വായന തുടങ്ങി രണ്ടാഴ്ച നീണ്ടു നിന്ന വിവിധ പരിപാടികളും മത്സരങ്ങളും നടത്തപ്പെട്ടു.പാലക്കാട് ഗവ.വിക്ടോറിയ കോളേജ് മലയാള വിഭാഗം അസി.പ്രൊഫ: സ്മിതാ റാണി കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.സ്കൂൾ - ഉപജില്ല തലങ്ങളിൽ നടന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.
സ്വാതന്ത്ര്യ ദിനം ,ബഷീർ ദിനം ,ബാബുരാജ് അനുസ്മരണ ദിനം, ഓണം ,മലയാള ഭാഷാ ദിനം തുടങ്ങി പ്രധാന ദിനാചരണ ഭാഗമായി പോസ്റ്റർ രചനാ, കഥ - കഥാപാത്ര ദൃശ്യാവിഷ്ക്കാരങ്ങൾ, പുസ്തക പ്രദർശനം, വീട്ടിലൊരു വായന മൂല,തുടങ്ങി വിവിധ പ്രവർത്തനങ്ങളും പ്രത്യേക അസംബ്ലിയും നടത്തി. കുട്ടികൾ ഗൂഗിൾ മീറ്റിലൂടെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി .
വിദ്യാരംഗപ്രവർത്തനതൽപ്പരരായ അധ്യാപകരും മുഴുവൻ വിദ്യാർഥികളും അംഗങ്ങളായി പ്രവർത്തിക്കുന്നു
ഗണിത ക്ലബ്
കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ ഗണിതക്വിസ്, ഗണിതപ്രശ്നോത്തര നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവ നടത്തപെടുന്നു .സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം,ഓണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,ക്രിസ്തുമസിനോടു ചേർന്ന് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്
അധ്യയവർഷത്തിന്റെ ആരംഭത്തിൽ തന്നെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഓരോ ദിനാചരണങ്ങളും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങൾ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു. ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമർപത്രിക,കൊളാഷ്,പതിപ്പ്നിർമ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് പ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും .വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളിൽ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാകുന്നു. ഓരോ മാസവും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവൽക്കരണക്ലാസ്സുകൾ നടത്തുന്നു.