"എടച്ചേരി എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1940 ന് മുമ്പ് തന്നെ മലോൽ ശൈഖ് മുസല്യാരുടെ നേതൃത്വത്തിൽ സ്ഥലത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിപ്പിക്കുന്നതിന് സ്ഥാപിതമായ ഓത്തുപുരയിൽ അന്നത്തെ മറ്റൊരു പണ്ഡിതനായ കോറോത്ത് കണ്ടി അബ്ദുള്ള മുസല്യാരും ചേർന്ന് മുസ്ലീം കുട്ടികൾക്ക് മാതൃഭാഷയും കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുറിച്ചാണ്ടി കൃഷ്ണൻ നമ്പ്യാരെ അധ്യാപകനായി നിയമിച്ച് അധ്യാപനം ആരം ഭിച്ചതാണ് എടച്ചേരി എം.എൽ.പി. സ്കൂളിന്റെ ആവിർഭാവത്തിനു നിദാനം.
 
ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്ന സ്കൂളാണെങ്കിലും ഗേൾസ് സ്കൂളായിട്ടാണ് ആദ്യം അംഗീകാരം ലഭിച്ചിരുന്നത്. പ്രത്യേക നിർദ്ദേശ പ്രകാരം ഒരു ലേഡി ടീച്ചറെ ചേർത്തതോടെ ഹയർ ട്രെയിനിങ്ങ് പാസായ മൂന്ന് അധ്യാപകരും ഉണ്ടായി. തുടക്കത്തിൽ 70 കുട്ടികൾ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് പുരോഗതി പ്രാപിക്കുകയും 160 ഓളം വിദ്യാർഥികളായി വർദ്ധിക്കുകയും ചെയ്തു.
 
ഒന്നാമത്തെ വിദ്യാർത്ഥി ചുണ്ടറുകണ്ടിയിൽ മൊയ്തുവും കിഴക്കയിൽ കുഞ്ഞിപ്പാത്തുവുമായിരുന്നു. ക്രമേണ സ്കൂളിന്റെ നില പഠന നിലവാരത്തിലും മറ്റും മെച്ചപ്പെട്ടുതുടങ്ങിയതോടെ ടീച്ചർ മേനേജരായി കുഞ്ഞബ്ദുള്ള മാസ്റ്റരുടെ നേതൃത്വത്തിൽ ബിൽഡിംഗും മറ്റും പരിഷ്കരിക്കുകയുണ്ടായി. ധാരാളം പ്രശസ്ത വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അഡ്വക്കേറ്റ് മാർ ഡോക്ടർമാർ, അധ്യാപകർ, മറ്റു ഉദ്യോഗമേഖലകളിൽ ജോലിചെയ്യുന്നവരും പോലീസുദ്യോഗസ്ഥൻമാരുമൊക്കെ പ്രത്യേകം എടുത്തുപറയാവുന്നതാണ്.
 
തലായി എന്ന പ്രദേശത്തെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്ന് കൂടി ആണിത്.  തലായി എന്ന കൊച്ചു ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയം ആയ എടച്ചേരി എംഎൽപി സ്കൂൾ 2015 പുതിയ മാനേജ്മെന്റ് ഇമ്തിയാസ് റഹ്മാൻ പി വി ഏറ്റെടുക്കുകയും 2015 ഫിബ്രവരിയിൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എം പി പുതിയ കെട്ടിടത്തിനു ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. 2016 ജൂൺ മാസത്തിൽ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന വിദ്യാലയത്തിലെ കെട്ടിടോൽഘാടനം ശ്രീ അബ്ദുൽ സമദ് സമദാനി എം പി നിർവഹിച്ചു

21:55, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1940 ന് മുമ്പ് തന്നെ മലോൽ ശൈഖ് മുസല്യാരുടെ നേതൃത്വത്തിൽ സ്ഥലത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിപ്പിക്കുന്നതിന് സ്ഥാപിതമായ ഓത്തുപുരയിൽ അന്നത്തെ മറ്റൊരു പണ്ഡിതനായ കോറോത്ത് കണ്ടി അബ്ദുള്ള മുസല്യാരും ചേർന്ന് മുസ്ലീം കുട്ടികൾക്ക് മാതൃഭാഷയും കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുറിച്ചാണ്ടി കൃഷ്ണൻ നമ്പ്യാരെ അധ്യാപകനായി നിയമിച്ച് അധ്യാപനം ആരം ഭിച്ചതാണ് എടച്ചേരി എം.എൽ.പി. സ്കൂളിന്റെ ആവിർഭാവത്തിനു നിദാനം.