"ജി.യു.പി.എസ്. വെള്ളാഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളുടെ ഏകാശ്രയമായിരുന്ന ജി.യു.പി. വെള്ളാഞ്ചേരി സ്കൂൾ 1926 ൽ സ്ഥാപിതമായി.സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ സ്നേഹിയുമായ ശ്രീ തൊഴുക്കാട്ട് നാരായണമേനോൻ തന്റെ 29 സെന്റ് സ്ഥലത്ത് നിർമിച്ച് നൽകിയ കെട്ടിടത്തിൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ 17 വിദ്യാർത്ഥികളുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. | ||
കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം മാറി മറിഞ്ഞതിനൊപ്പം വിദ്യാലയത്തിന്റെ പ്രതാപത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. 1938 വരെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുകളുമായ് പ്രവർത്തിച്ചു. 1939ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1946 ൽ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടു. ഒരു കാലത്ത് 900ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നതിനാൽ സെഷണൽ സമ്പ്രദായവും ഇവിടെ നടപ്പിലായി. | |||
സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും നിമിത്തം വെള്ളാഞ്ചേരി സ്കൂൾ തവനൂർ പഞ്ചായത്തിലെ വാർഡ് 6ലെ സ്കൂൾ കെട്ടിടത്തിലും വാർഡ് 7 ലെ വാടക്കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചിരുന്നത്. രണ്ടു കെട്ടിടങ്ങളും തമ്മിൽ ഉദ്ദേശം ഒരു കിലോമീറ്ററോളം അകലമുണ്ട്. വെള്ളാഞ്ചേരി ഗവൺമെൻറ് യു.പി.സ്കൂളിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ടുകൊണ്ട് 2014 ൽ രൂപീകരിക്കപ്പെട്ട വിദ്യാലയവികസന സമിതി, പൂർവവിദ്യാർത്ഥി സംഘടന എന്നിവർ സ്കൂളിന്റെ വികസനത്തിനായി അശ്രാന്ത പരിശ്രമം നടത്തി. | |||
വിദ്യാലയ വികസനത്തിനായി നല്ലൊരു തുക സംഭാവന ലഭിച്ചു. പഞ്ചായത്തിൽ നിന്ന് ലഭിച്ച 20 ലക്ഷം രൂപയും സംഭവനയായ് ലഭിച്ച 11 ലക്ഷത്തോളം രൂപയും വിനിയോഗിച്ച് സ്കൂൾ പ്രവർത്തിച്ചിരുന്ന തവനൂർ പഞ്ചായത്തിലെ വാർഡ് 7 വാടകക്കെട്ടിടം സ്കൂളിനായ് രജിസ്റ്റർ ചെയ്യപ്പെട്ടു. കൂടാതെ പ്രീ പ്രൈമറിയ്ക്കായ് ഒരു ക്ലാസ് മുറി തയ്യാറാക്കുന്നതിനും ഉപയോഗിച്ചു. | |||
രാജ്യസഭാ എം.പി. ശ്രീ സി.പി. നാരായണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ മാറ്റി പുതിയകെട്ടിടം പണിയുന്നതിനായ് നടപടിക്രമങ്ങൾ ആരംഭിച്ചു. മൂന്നു ക്ലാസ് മുറികൾ പണികഴിപ്പിച്ചു. | |||
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ സ്ഥലപരിമിതി മൂലം സ്കൂൾ പ്രവർത്തനം വീണ്ടും സെഷണൽ സംവിധാനത്തിലേക്ക് മാറുകയുണ്ടായി. തൊട്ടടുത്ത മദ്രസയിൽ നഴ്സറി ക്ലാസുകൾ തുടർന്ന് പോന്നു. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസുകൾ വാർഡ് 7 ലെ കെട്ടിടത്തിൽ സെഷണൽ സമ്പ്രദായത്തിൽ നടന്നു വന്നു. വാടക കെട്ടിടങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി സെഷണൽ സംവിധാനം 2019 ജൂൺ ആകുമ്പോഴേക്കും അവസാനിപ്പിച്ചു. | |||
ശ്രീ കെ.ടി. ജലീൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷംരൂപ അനുവദിക്കുകയുണ്ടായി. ഇത് ഉപയോഗിച്ച് പുതിയ സ്കൂൾകെട്ടിടത്തിന്റെ ഒന്നാംനിലയിൽ രണ്ടു ക്ലാസ് റൂം കൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. പണി പൂർത്തിയായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 3 തീയതിയോടെ നടന്നു. നഴ്സറി, ഒന്നാം ക്ലാസ്, നാലാം ക്ലാസ് എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറി. | |||
സംസ്ഥാന ബഡ്ജറ്റിൽ വിദ്യാലയങ്ങയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിക്കുകയുണ്ടായി. ഈ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 11 ക്ലാസ്സ്മുറികളോട് കൂടിയുള്ള സ്കൂൾ കെട്ടിടമാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. |
17:09, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളുടെ ഏകാശ്രയമായിരുന്ന ജി.യു.പി. വെള്ളാഞ്ചേരി സ്കൂൾ 1926 ൽ സ്ഥാപിതമായി.സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ സ്നേഹിയുമായ ശ്രീ തൊഴുക്കാട്ട് നാരായണമേനോൻ തന്റെ 29 സെന്റ് സ്ഥലത്ത് നിർമിച്ച് നൽകിയ കെട്ടിടത്തിൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ 17 വിദ്യാർത്ഥികളുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം മാറി മറിഞ്ഞതിനൊപ്പം വിദ്യാലയത്തിന്റെ പ്രതാപത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. 1938 വരെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുകളുമായ് പ്രവർത്തിച്ചു. 1939ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1946 ൽ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടു. ഒരു കാലത്ത് 900ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നതിനാൽ സെഷണൽ സമ്പ്രദായവും ഇവിടെ നടപ്പിലായി.
സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും നിമിത്തം വെള്ളാഞ്ചേരി സ്കൂൾ തവനൂർ പഞ്ചായത്തിലെ വാർഡ് 6ലെ സ്കൂൾ കെട്ടിടത്തിലും വാർഡ് 7 ലെ വാടക്കെട്ടിടത്തിലുമായാണ് പ്രവർത്തിച്ചിരുന്നത്. രണ്ടു കെട്ടിടങ്ങളും തമ്മിൽ ഉദ്ദേശം ഒരു കിലോമീറ്ററോളം അകലമുണ്ട്. വെള്ളാഞ്ചേരി ഗവൺമെൻറ് യു.പി.സ്കൂളിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ടുകൊണ്ട് 2014 ൽ രൂപീകരിക്കപ്പെട്ട വിദ്യാലയവികസന സമിതി, പൂർവവിദ്യാർത്ഥി സംഘടന എന്നിവർ സ്കൂളിന്റെ വികസനത്തിനായി അശ്രാന്ത പരിശ്രമം നടത്തി.
വിദ്യാലയ വികസനത്തിനായി നല്ലൊരു തുക സംഭാവന ലഭിച്ചു. പഞ്ചായത്തിൽ നിന്ന് ലഭിച്ച 20 ലക്ഷം രൂപയും സംഭവനയായ് ലഭിച്ച 11 ലക്ഷത്തോളം രൂപയും വിനിയോഗിച്ച് സ്കൂൾ പ്രവർത്തിച്ചിരുന്ന തവനൂർ പഞ്ചായത്തിലെ വാർഡ് 7 വാടകക്കെട്ടിടം സ്കൂളിനായ് രജിസ്റ്റർ ചെയ്യപ്പെട്ടു. കൂടാതെ പ്രീ പ്രൈമറിയ്ക്കായ് ഒരു ക്ലാസ് മുറി തയ്യാറാക്കുന്നതിനും ഉപയോഗിച്ചു.
രാജ്യസഭാ എം.പി. ശ്രീ സി.പി. നാരായണൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ മാറ്റി പുതിയകെട്ടിടം പണിയുന്നതിനായ് നടപടിക്രമങ്ങൾ ആരംഭിച്ചു. മൂന്നു ക്ലാസ് മുറികൾ പണികഴിപ്പിച്ചു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ സ്ഥലപരിമിതി മൂലം സ്കൂൾ പ്രവർത്തനം വീണ്ടും സെഷണൽ സംവിധാനത്തിലേക്ക് മാറുകയുണ്ടായി. തൊട്ടടുത്ത മദ്രസയിൽ നഴ്സറി ക്ലാസുകൾ തുടർന്ന് പോന്നു. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസുകൾ വാർഡ് 7 ലെ കെട്ടിടത്തിൽ സെഷണൽ സമ്പ്രദായത്തിൽ നടന്നു വന്നു. വാടക കെട്ടിടങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി സെഷണൽ സംവിധാനം 2019 ജൂൺ ആകുമ്പോഴേക്കും അവസാനിപ്പിച്ചു.
ശ്രീ കെ.ടി. ജലീൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷംരൂപ അനുവദിക്കുകയുണ്ടായി. ഇത് ഉപയോഗിച്ച് പുതിയ സ്കൂൾകെട്ടിടത്തിന്റെ ഒന്നാംനിലയിൽ രണ്ടു ക്ലാസ് റൂം കൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. പണി പൂർത്തിയായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 3 തീയതിയോടെ നടന്നു. നഴ്സറി, ഒന്നാം ക്ലാസ്, നാലാം ക്ലാസ് എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറി.
സംസ്ഥാന ബഡ്ജറ്റിൽ വിദ്യാലയങ്ങയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിക്കുകയുണ്ടായി. ഈ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 11 ക്ലാസ്സ്മുറികളോട് കൂടിയുള്ള സ്കൂൾ കെട്ടിടമാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.