"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സാംസ്കാരിക കേരളത്തിന്റെ തലസ്ഥാന നഗരിയായ തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ പുന്നയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.എഫ്.യു.പി സ്കൂൾ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സ്വാതന്ത്രം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലും പ്രവർത്തിച്ചു വരുന്നു. | ||
തൃശൂർ ജില്ലയുടെ തീരദേശ മേഖലയായ മന്ദലാംകുന്ന് പ്രദേശത്തെ നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി 1923 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതാരംഭിച്ചത്. അഞ്ചാം തരം വരെയുളള പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മന്ദലാംകുന്ന് പ്രദേശനിവാസികൾ അറിവിന്റെ ആദ്യാക്ഷരം നുകർന്നത് അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഈ വിദ്യാലയത്തിലൂടെയാണ്. | |||
പുന്നയൂർ പഞ്ചായത്തിലെ ഏക ഫിഷറീസ് യു.പി സ്കൂളും എടക്കഴിയൂർ മുതൽ തൃശ്ശൂർ ജില്ലയുടെ വടക്കേ അതിർത്തിയായ കാപ്പിരിക്കാട് വരെ നീണ്ടു കിടക്കുന്ന 11 കി.മീ തീരദേശത്തെ ഒരേയൊരു ഗവൺമെന്റ് ഫിഷറീസ് സ്കൂളും മന്ദലാംകുന്ന് യു.പി സ്കൂൾ മാത്രമാണ്. | |||
പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ച ബീച്ച് പദ്ധതിക്ക് ( Build English Efficiency Among children) SCERT യുടെ അംഗീകാരം ലഭിച്ചതും മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചതും ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ പൊൻതൂവലുകളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. | |||
വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നവീനമായ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നു. പഞ്ചായത്ത് തല ഇംഗ്ലീഷ് ഡ്രാമയിൽ ഒന്നാം സ്ഥാനത്തോടെ തൃശൂർ റവന്യൂ ജില്ലയിൽ മികവു നേടിയ ജില്ലയിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഈ വിദ്യാലയത്തിന് സ്വന്തമാണ്. പഞ്ചായത്ത് തല മികവുത്സവത്തിൽ ഒന്നാം സ്ഥാനവും ഉപജില്ലാ മികവുത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇങ്ങനെ നിലവാരത്തിലുണ്ടായ ഉയർച്ച സമൂഹത്തിലെത്തിക്കാനും ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.<ref>1. ദർപ്പണം , സപ്പ്ലിമെൻറ് , 2016 മാർച്ച്, ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന് | |||
2. ജ്വലനം , സപ്പ്ലിമെൻറ് , 2018 ,മാർച്ച് , ഗവണ്മെന്റ് ഫിഷറീസ് യു പി സ്‌കൂൾ, മന്ദലാംകുന്ന് </ref> | |||
=== '''<big>അവലംബം</big>''' === | |||
<references /> | |||