"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1927 ജൂൺ മാസത്തിൽ ഒരു കൊച്ചുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . നാൽപതു കുട്ടികളും രണ്ട് അധ്യാപകരുമാണ് അന്ന്ഉണ്ടായിരുന്നത്. "ഹിന്ദു എലിമെണ്ടറി സ്കൂൾ " എന്നായിരുന്നു അന്നത്തെ പേര്.ശ്രീ മാധവൻ മാസ്റ്ററും അദ്ദേഹത്തിന്ടെ പിതൃസഹോദരപുത്രനായ കരുവത്തിൽ ശ്രീ കുമാരൻ മാസ്റ്ററും ആയിരുന്നു ആദ്യകാല രണ്ടു അധ്യാപകർ. 1933 മുതൽ 1951 മെയ്മാസം വരെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ് മാത്രമായുള്ള ലോവർ എലിമെണ്ടറി സ്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.1951ഇൽ ജൂൺ മാസത്തിൽ വീണ്ടും ആറാം തരം തുറക്കുകയും 1952ഇൽ ഏഴാം തരം തുടങ്ങുകയും 1953 ഇൽ എട്ടാംതരം പൂർത്തിയാക്കുകയും ചെയ്തു .6,7 ക്ലാസ്സുകൾക്ക് അന്ന് താത്കാലിക അംഗീകാരമാണ് ലഭിച്ചിരുന്നതെങ്കിലും 1954 ഇൽ ആറ് മുതൽ എട്ടു വരെയുള്ള ഹയർ എലിമെന്ററി ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു. 1960 ന്ടെ അവസാനത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്ടെ ഭാഗമായി യു. പി സ്കൂളിൽ നിന്നും എട്ടാം ക്ലാസ് വേർപെടുത്തി .അങ്ങിനെ ഏഴാം ക്ലാസ് വരെയായി മാറി . അത് ഇന്നും തുടർന്ന് പോരുന്നു. 01-06-1957 മുതലാണ് പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ എന്ന പേര് ലഭിച്ചത്.മാധവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ ഏജൻസി അംഗങ്ങളാണ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ശ്രീ പി ജി ബാലൻ വൈദ്യർ,ശ്രീ ടി കെ സുബ്രമണ്യൻ,ശ്രീ വി കെ ജനാർദ്ദനൻ,ശ്രീ സി എം അഭിനവൻ,ശ്രീമതി കെ എം ഭാനുമതി,ശ്രീമതി കെ എം ലീല,ശ്രീമതി കെ എം സരസ്വതി എന്നിവർ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ ഷാജി ഏറാട്ടു ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.ശ്രീമതി പി ആർ വിജയലക്ഷ്മി ടീച്ചർ ആണ് പ്രധാനാധ്യാപിക.16 അധ്യാപകരും 1 സ്കൂൾ അസിസ്റ്റന്റുമാണ് ഇപ്പോൾ ഉള്ളത്.1 മുതൽ 7 വരെ രണ്ടു ഡിവിഷനുകളിലായി മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.സംസ്‌കൃതം,അറബ്,ഉറുദു എന്നീ വിഷയങ്ങൾക്ക് പ്രത്യേക അധ്യാപകരുണ്ട്.90 -)൦ വാർഷികം ആഘോഷിക്കുന്ന ഈ വർഷം പലവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്. |
15:23, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1927 ജൂൺ മാസത്തിൽ ഒരു കൊച്ചുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . നാൽപതു കുട്ടികളും രണ്ട് അധ്യാപകരുമാണ് അന്ന്ഉണ്ടായിരുന്നത്. "ഹിന്ദു എലിമെണ്ടറി സ്കൂൾ " എന്നായിരുന്നു അന്നത്തെ പേര്.ശ്രീ മാധവൻ മാസ്റ്ററും അദ്ദേഹത്തിന്ടെ പിതൃസഹോദരപുത്രനായ കരുവത്തിൽ ശ്രീ കുമാരൻ മാസ്റ്ററും ആയിരുന്നു ആദ്യകാല രണ്ടു അധ്യാപകർ. 1933 മുതൽ 1951 മെയ്മാസം വരെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ് മാത്രമായുള്ള ലോവർ എലിമെണ്ടറി സ്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.1951ഇൽ ജൂൺ മാസത്തിൽ വീണ്ടും ആറാം തരം തുറക്കുകയും 1952ഇൽ ഏഴാം തരം തുടങ്ങുകയും 1953 ഇൽ എട്ടാംതരം പൂർത്തിയാക്കുകയും ചെയ്തു .6,7 ക്ലാസ്സുകൾക്ക് അന്ന് താത്കാലിക അംഗീകാരമാണ് ലഭിച്ചിരുന്നതെങ്കിലും 1954 ഇൽ ആറ് മുതൽ എട്ടു വരെയുള്ള ഹയർ എലിമെന്ററി ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു. 1960 ന്ടെ അവസാനത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്ടെ ഭാഗമായി യു. പി സ്കൂളിൽ നിന്നും എട്ടാം ക്ലാസ് വേർപെടുത്തി .അങ്ങിനെ ഏഴാം ക്ലാസ് വരെയായി മാറി . അത് ഇന്നും തുടർന്ന് പോരുന്നു. 01-06-1957 മുതലാണ് പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ എന്ന പേര് ലഭിച്ചത്.മാധവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ ഏജൻസി അംഗങ്ങളാണ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ശ്രീ പി ജി ബാലൻ വൈദ്യർ,ശ്രീ ടി കെ സുബ്രമണ്യൻ,ശ്രീ വി കെ ജനാർദ്ദനൻ,ശ്രീ സി എം അഭിനവൻ,ശ്രീമതി കെ എം ഭാനുമതി,ശ്രീമതി കെ എം ലീല,ശ്രീമതി കെ എം സരസ്വതി എന്നിവർ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ ഷാജി ഏറാട്ടു ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.ശ്രീമതി പി ആർ വിജയലക്ഷ്മി ടീച്ചർ ആണ് പ്രധാനാധ്യാപിക.16 അധ്യാപകരും 1 സ്കൂൾ അസിസ്റ്റന്റുമാണ് ഇപ്പോൾ ഉള്ളത്.1 മുതൽ 7 വരെ രണ്ടു ഡിവിഷനുകളിലായി മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.സംസ്‌കൃതം,അറബ്,ഉറുദു എന്നീ വിഷയങ്ങൾക്ക് പ്രത്യേക അധ്യാപകരുണ്ട്.90 -)൦ വാർഷികം ആഘോഷിക്കുന്ന ഈ വർഷം പലവിധ പരിപാടികളോടെ നടത്തപ്പെടുകയാണ്.