"ഗവ..യു .പി .സ്കൂൾ അരീക്കാമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും. | ||
അരീക്കമല എന്ന പേരിന് ഒരു കഥയുണ്ട് ശ്രീ കൂനയിൽ സുകുമാരൻ പറയുന്നതനുസരിച്ച് പണ്ടുകാലത്ത് ഈ പ്രദേശത്ത് ധാരാളം കരനെൽകൃഷി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ധാരാളം നെല്ല് ഉത്പാദിപ്പിച്ചിരുന്നു . അരി മറ്റ് പ്രദേശങ്ങളിൽ കച്ചവടം ചെയ്തിരുന്നു. ഇങ്ങനെ മലമുകളിൽ അരി ലഭ്യമായതിനാൽ ഈ പ്രദേശത്തിന് അരീക്കമല എന്ന പേരുവന്നത്. | |||
ഇവിടത്തെ ജനങ്ങൾ ആദ്യകാലങ്ങളിൽ ഇവിടെ താമസിച്ചിരുന്ന പട്ടികവർഗക്കാർ വിഭാഗമായ കരിമ്പാലർ ആയിരുന്നു. അന്ന് ഇവിടെ താമസിച്ചിരുന്ന അവരുടെ വീട് നിർമ്മാണ വിധി തികച്ചും വ്യത്യസ്തമായിരുന്നു .മുളന്തണ്ട്,മുളയുടെ ഇല എന്നിവ ഉപയോഗിച്ചാണ് അന്ന് വീട് നിർമ്മിച്ചിരുന്നത്. കാട്ടു കഴുക്കോൽ ഉപയോഗിച്ച് മുളയുടെ ഇലകൾ ചരിച്ച് കെട്ടിയാണ് മേൽ കൂരകൾ നിർമ്മിച്ചത്.ഭിത്തി മുള തല്ലി പരത്തിയാണ് മറച്ചത്.അന്നത്തെ വീടുകൾക്കു ഒറ്റമുറി ഉണ്ടായിരുന്നുള്ളൂ. | |||
കൃഷിരീതികൾ | |||
ആദ്യകാലത്ത് ഇവിടെ താമസിച്ചിരുന്ന ആദിവാസികൾ ആയതുകൊണ്ട് പുനംകൃഷി ആയിരുന്നു ഇവിടെ ചെയ്തിരുന്നത് . ആദ്യ കാലത്ത് ഇവിടെ കൂടുതലായി കൃഷി ചെയ്യതത്കരനെൽകൃഷി, ചാമ, മുത്താറി ചോളം തുടങ്ങിയവയായിരുന്നു. അവർ കൃഷി ചെയ്തതിനുശേഷം സ്ഥലത്ത് ഏറുമാടം കെട്ടി മൃഗങ്ങളുടെ ആക്രമണം തടയാൻ കാവലിരിക്കുമായിരുന്നു. അവർ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുകയില്ല. കാടുവെട്ടി കൃഷിചെയ്ത് വിളവെടുത്ത അതിനുശേഷം മറ്റൊരു സ്ഥലത്തേക്ക് പോയി കൃഷി ചെയ്യുകയായിരുന്നു. അതിനുശേഷമാണ് കുരുമുളക്,കവുങ്ങ്,കപ്പ ,വാഴ തുടങ്ങിയവ ഈ പ്രദേശത്ത് കൃഷി ചെയ്യാൻ തുടങ്ങിയത് . | |||
പണ്ടുകാലത്ത് ജനങ്ങൾ ഭക്ഷിച്ചിരുന്നത് കാട്ടു കിഴങ്ങും കാട്ടിറച്ചിയും അവർ ഉത്പാദിപ്പിച്ചിരുന്ന മറ്റു ഭക്ഷ്യ വസ്തുക്കളും ആയിരുന്നു.പനങ്കള്ളാണ് ലഹരിപ്പാനീയമായി ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്നത്തെക്കാലത്ത് മറ്റുള്ളവരോടൊപ്പം ഭക്ഷ്യരീതിയിൽ മാറ്റം വരുത്തിയാണ് ഇന്ന് ഉള്ളവരും ഈ പ്രദേശത്ത് ജീവിക്കുന്നത് . | |||
ജന്മിത്വം | |||
അരീക്കമലയിലും ജന്മിത്വം നിലനിന്നിരുന്നു .ഇവിടത്തെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്ന ജോസഫ് പിണക്കാട് പറഞ്ഞതനുസരിച്ച് കരക്കാട്ടിടം നായനാർ എന്ന ജന്മിയുടെ ഉടമസ്ഥതയിലായിരുന്നു അന്ന് ഈ പ്രദേശം .ആ കാലത്ത് ആദിവാസിവിഭാഗം ആയിരുന്നു കരിമ്പാലർ ആണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത് .കുടിയേറ്റക്കാർ വന്നതോടെ സ്ഥലത്തിൻമേൽ അധികാരം ഇല്ലാതിരുന്ന ആദിവാസികൾ സ്ഥലം മാറി മലമുകളിലേക്ക് പോയി. ആദ്യമായി ഈ പ്രദേശത്ത് കുടിയേറ്റക്കാരായി വന്നത് വാലുമണയിൽ അബ്രഹാം, കടുവാക്കുന്നേൽ കൊച്ചൂട്ടി എന്നിവരായിരുന്നു . | |||
ആദ്യകാലത്ത് ആദിവാസികൾ കുടിയേറ്റക്കാരോട് അയിത്തം കല്പിച്ചിരുന്നു .കുടിയേറ്റക്കാരായ ആളുകൾ അവരുടെ വീട്ടിൽ ചെന്നാൽ വീട്ടിനകത്തു കയറ്റുമെങ്കിലും അവിടെ ഉള്ള സാധനങ്ങൾ തൊടാതിരിക്കാനും ആളുകൾ പോയതിനുശേഷം ചാണക വെള്ളം ഒഴിച്ച് വീടും പരിസരവും ശുദ്ധമാക്കുന്നും അവർ ശ്രദ്ധിച്ചിരുന്നു.കോളനികളായാണ് അവർ ഇന്ന് താമസിക്കുന്നത് .ഇന്നത്തെ കാലത്ത് യാതൊരു വ്യത്യാസവുമില്ലാത്ത സമൂഹവുമായി ഇടപഴകി ജീവിക്കുന്നു. | |||
ആരാധനാലയം സെൻറ് തോമസ് ചർച്ച് ദീപഗിരി | |||
വലിയാരീക്കമലയിലെ ഏക ക്രിസ്തീയാരാധനാലയം ആണ് സെൻറ് തോമസ് ചർച്ച് ദീപഗിരി 1965 ൽ സ്ഥാപിതമായി. | |||
ഭജനമഠം | |||
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി വ്രതമെടുക്കുന്ന സ്വാമിമാർ ഒത്തു ചേർന്ന് ഭജന നടത്തുന്നതിനും ഇതു സംബന്ധമായി മറ്റു കർമ്മങ്ങൾ അനുഷ്‍ടിക്കന്നതിനും വേണ്ടിയാണ് ഒരുകൂട്ടം നാട്ടുകാർ ചേർന്ന് സ്ഥാപിച്ചതാണ് ഭജനമഠം . | |||
വിദ്യാലയ ചരിത്രം | |||
അരീക്കമലയിലെ ജനങ്ങളുടെ സരസ്വതി ക്ഷേത്രമായ ഗവൺമെൻറ് യു പി സ്കൂൾ അരീക്കമലക്കും ഒരു കഥ പറയാനുണ്ട് .ആദ്യകാലത്ത് ഇവിടുത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ അന്ന് കിലോമീറ്റർ താണ്ടി ചെമ്പേരിയിൽ എത്തണമായിരുന്നു. ഈ പ്രദേശങ്ങളിൽ ചെമ്പേരിയിൽ മാത്രമേ അന്ന് ഒരു വിദ്യാലയം ഉണ്ടായിരുന്നുള്ളൂ .ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .ഇത്രയും ദൂരം നടന്നു ഉള്ള പഠനം അന്നത്തെ വിദ്യാർത്ഥികൾക്ക് വളരെ ക്ലേശകരമായിരുന്നു. ഈ പ്രദേശത്തെ ആദിമനിവാസികൾ ആയി ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറി വന്ന കൂനം വേങ്ങയിൽ ശ്രീധരൻ മാസ്റ്റർ അന്ന് ആദിവാസി കുടിലുകളിൽ കയറിയിറങ്ങി കുട്ടികൾക്ക് അക്ഷങ്ങളും മറ്റും പഠിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് .പിന്നീട് അതിൽ നിന്ന് അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ഹോമിയോ ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചെറിയൊരു ഷെഡ് കെട്ടി ശ്രീ ശ്രീധരൻ മാസ്റ്റർ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കുവാൻ തുടങ്ങി .അതിനുശേഷം ഇതിന് ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയുടെ അംഗീകാരം ലഭിച്ചു. അങ്ങനെ 1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെട്ടി പാനയുടെ ഓലകെട്ടി ഉണ്ടാക്കിയിരുന്നു ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചത്. ശ്രീ വളപ്പിൽ ചാരൻ ശ്രീ പുല്ലാട്ട് ചാക്കോ എന്നീ വ്യക്തികളായിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. 91 കുട്ടികളായിരുന്നു ഒന്നാം ക്ലാസിൽ ആദ്യമായി പ്രവേശനം നേടിയത്. അരീക്കമല ചെറിയ അരീക്കമല,വഞ്ചിയം,കാണാമല തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രധാന വിദ്യാകേന്ദ്രം ആയിരുന്നു അന്ന് ഈ വിദ്യാലയം. തളിപ്പറമ്പിൽ നിന്നും വന്ന ഗോവിന്ദൻമാസ്റ്റർ ആണ് പ്രഥമ അധ്യാപകൻ.പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ .പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ പോസ്റ്റ് മാസ്റ്റർ ആണ് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ഇന്ന് ഉന്നതമായ പല ഉദ്യോഗങ്ങളിലും സേവനമനുഷ്ഠിക്കുന്നു. മറ്റൊരു വിദ്യാർഥിനിയായിരുന്നു ഗ്രേസി കുട്ടി കെ എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ് . | |||
1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ വികസിച്ചു എൽപി ക്ലാസുകൾ ഓടെ കൂടുതൽ ഉയർന്ന നിലവാരത്തോടെ 1970 -ൽ ഗവൺമെൻറ് യുപി സ്കൂൾ അരീക്കമല എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ഓരോ മേഖലകളിലും മെച്ചപ്പെട്ട നിലവാരത്തോടുകൂടി ഗവൺമെൻറ് യു പി സ്കൂൾ അരീക്കമല കരുത്താർജ്ജിച്ചു .ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക കരുവഞ്ചാൽ സ്വദേശിനിയായ ശ്രീമതി.ജാൻസി തോമസ് ആണ് .കർമ്മനിരതനായ അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തനനിരതരായി ഇന്ന് അക്ഷരത്തിന് പ്രകാശപൂരിതമാക്കി കൊണ്ട് അരീക്കമല ഗവൺമെൻറ് യു പിസ്കൂൾ യാത്ര തുടരുന്നു. |
00:03, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും.
അരീക്കമല എന്ന പേരിന് ഒരു കഥയുണ്ട് ശ്രീ കൂനയിൽ സുകുമാരൻ പറയുന്നതനുസരിച്ച് പണ്ടുകാലത്ത് ഈ പ്രദേശത്ത് ധാരാളം കരനെൽകൃഷി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ധാരാളം നെല്ല് ഉത്പാദിപ്പിച്ചിരുന്നു . അരി മറ്റ് പ്രദേശങ്ങളിൽ കച്ചവടം ചെയ്തിരുന്നു. ഇങ്ങനെ മലമുകളിൽ അരി ലഭ്യമായതിനാൽ ഈ പ്രദേശത്തിന് അരീക്കമല എന്ന പേരുവന്നത്.
ഇവിടത്തെ ജനങ്ങൾ ആദ്യകാലങ്ങളിൽ ഇവിടെ താമസിച്ചിരുന്ന പട്ടികവർഗക്കാർ വിഭാഗമായ കരിമ്പാലർ ആയിരുന്നു. അന്ന് ഇവിടെ താമസിച്ചിരുന്ന അവരുടെ വീട് നിർമ്മാണ വിധി തികച്ചും വ്യത്യസ്തമായിരുന്നു .മുളന്തണ്ട്,മുളയുടെ ഇല എന്നിവ ഉപയോഗിച്ചാണ് അന്ന് വീട് നിർമ്മിച്ചിരുന്നത്. കാട്ടു കഴുക്കോൽ ഉപയോഗിച്ച് മുളയുടെ ഇലകൾ ചരിച്ച് കെട്ടിയാണ് മേൽ കൂരകൾ നിർമ്മിച്ചത്.ഭിത്തി മുള തല്ലി പരത്തിയാണ് മറച്ചത്.അന്നത്തെ വീടുകൾക്കു ഒറ്റമുറി ഉണ്ടായിരുന്നുള്ളൂ.
കൃഷിരീതികൾ
ആദ്യകാലത്ത് ഇവിടെ താമസിച്ചിരുന്ന ആദിവാസികൾ ആയതുകൊണ്ട് പുനംകൃഷി ആയിരുന്നു ഇവിടെ ചെയ്തിരുന്നത് . ആദ്യ കാലത്ത് ഇവിടെ കൂടുതലായി കൃഷി ചെയ്യതത്കരനെൽകൃഷി, ചാമ, മുത്താറി ചോളം തുടങ്ങിയവയായിരുന്നു. അവർ കൃഷി ചെയ്തതിനുശേഷം സ്ഥലത്ത് ഏറുമാടം കെട്ടി മൃഗങ്ങളുടെ ആക്രമണം തടയാൻ കാവലിരിക്കുമായിരുന്നു. അവർ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുകയില്ല. കാടുവെട്ടി കൃഷിചെയ്ത് വിളവെടുത്ത അതിനുശേഷം മറ്റൊരു സ്ഥലത്തേക്ക് പോയി കൃഷി ചെയ്യുകയായിരുന്നു. അതിനുശേഷമാണ് കുരുമുളക്,കവുങ്ങ്,കപ്പ ,വാഴ തുടങ്ങിയവ ഈ പ്രദേശത്ത് കൃഷി ചെയ്യാൻ തുടങ്ങിയത് .
പണ്ടുകാലത്ത് ജനങ്ങൾ ഭക്ഷിച്ചിരുന്നത് കാട്ടു കിഴങ്ങും കാട്ടിറച്ചിയും അവർ ഉത്പാദിപ്പിച്ചിരുന്ന മറ്റു ഭക്ഷ്യ വസ്തുക്കളും ആയിരുന്നു.പനങ്കള്ളാണ് ലഹരിപ്പാനീയമായി ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്നത്തെക്കാലത്ത് മറ്റുള്ളവരോടൊപ്പം ഭക്ഷ്യരീതിയിൽ മാറ്റം വരുത്തിയാണ് ഇന്ന് ഉള്ളവരും ഈ പ്രദേശത്ത് ജീവിക്കുന്നത് .
ജന്മിത്വം
അരീക്കമലയിലും ജന്മിത്വം നിലനിന്നിരുന്നു .ഇവിടത്തെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്ന ജോസഫ് പിണക്കാട് പറഞ്ഞതനുസരിച്ച് കരക്കാട്ടിടം നായനാർ എന്ന ജന്മിയുടെ ഉടമസ്ഥതയിലായിരുന്നു അന്ന് ഈ പ്രദേശം .ആ കാലത്ത് ആദിവാസിവിഭാഗം ആയിരുന്നു കരിമ്പാലർ ആണ് ഈ പ്രദേശത്ത് താമസിച്ചിരുന്നത് .കുടിയേറ്റക്കാർ വന്നതോടെ സ്ഥലത്തിൻമേൽ അധികാരം ഇല്ലാതിരുന്ന ആദിവാസികൾ സ്ഥലം മാറി മലമുകളിലേക്ക് പോയി. ആദ്യമായി ഈ പ്രദേശത്ത് കുടിയേറ്റക്കാരായി വന്നത് വാലുമണയിൽ അബ്രഹാം, കടുവാക്കുന്നേൽ കൊച്ചൂട്ടി എന്നിവരായിരുന്നു .
ആദ്യകാലത്ത് ആദിവാസികൾ കുടിയേറ്റക്കാരോട് അയിത്തം കല്പിച്ചിരുന്നു .കുടിയേറ്റക്കാരായ ആളുകൾ അവരുടെ വീട്ടിൽ ചെന്നാൽ വീട്ടിനകത്തു കയറ്റുമെങ്കിലും അവിടെ ഉള്ള സാധനങ്ങൾ തൊടാതിരിക്കാനും ആളുകൾ പോയതിനുശേഷം ചാണക വെള്ളം ഒഴിച്ച് വീടും പരിസരവും ശുദ്ധമാക്കുന്നും അവർ ശ്രദ്ധിച്ചിരുന്നു.കോളനികളായാണ് അവർ ഇന്ന് താമസിക്കുന്നത് .ഇന്നത്തെ കാലത്ത് യാതൊരു വ്യത്യാസവുമില്ലാത്ത സമൂഹവുമായി ഇടപഴകി ജീവിക്കുന്നു.
ആരാധനാലയം സെൻറ് തോമസ് ചർച്ച് ദീപഗിരി
വലിയാരീക്കമലയിലെ ഏക ക്രിസ്തീയാരാധനാലയം ആണ് സെൻറ് തോമസ് ചർച്ച് ദീപഗിരി 1965 ൽ സ്ഥാപിതമായി.
ഭജനമഠം
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി വ്രതമെടുക്കുന്ന സ്വാമിമാർ ഒത്തു ചേർന്ന് ഭജന നടത്തുന്നതിനും ഇതു സംബന്ധമായി മറ്റു കർമ്മങ്ങൾ അനുഷ്‍ടിക്കന്നതിനും വേണ്ടിയാണ് ഒരുകൂട്ടം നാട്ടുകാർ ചേർന്ന് സ്ഥാപിച്ചതാണ് ഭജനമഠം .
വിദ്യാലയ ചരിത്രം
അരീക്കമലയിലെ ജനങ്ങളുടെ സരസ്വതി ക്ഷേത്രമായ ഗവൺമെൻറ് യു പി സ്കൂൾ അരീക്കമലക്കും ഒരു കഥ പറയാനുണ്ട് .ആദ്യകാലത്ത് ഇവിടുത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ അന്ന് കിലോമീറ്റർ താണ്ടി ചെമ്പേരിയിൽ എത്തണമായിരുന്നു. ഈ പ്രദേശങ്ങളിൽ ചെമ്പേരിയിൽ മാത്രമേ അന്ന് ഒരു വിദ്യാലയം ഉണ്ടായിരുന്നുള്ളൂ .ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .ഇത്രയും ദൂരം നടന്നു ഉള്ള പഠനം അന്നത്തെ വിദ്യാർത്ഥികൾക്ക് വളരെ ക്ലേശകരമായിരുന്നു. ഈ പ്രദേശത്തെ ആദിമനിവാസികൾ ആയി ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും കുടിയേറി വന്ന കൂനം വേങ്ങയിൽ ശ്രീധരൻ മാസ്റ്റർ അന്ന് ആദിവാസി കുടിലുകളിൽ കയറിയിറങ്ങി കുട്ടികൾക്ക് അക്ഷങ്ങളും മറ്റും പഠിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് .പിന്നീട് അതിൽ നിന്ന് അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ഹോമിയോ ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചെറിയൊരു ഷെഡ് കെട്ടി ശ്രീ ശ്രീധരൻ മാസ്റ്റർ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കുവാൻ തുടങ്ങി .അതിനുശേഷം ഇതിന് ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയുടെ അംഗീകാരം ലഭിച്ചു. അങ്ങനെ 1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെട്ടി പാനയുടെ ഓലകെട്ടി ഉണ്ടാക്കിയിരുന്നു ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചത്. ശ്രീ വളപ്പിൽ ചാരൻ ശ്രീ പുല്ലാട്ട് ചാക്കോ എന്നീ വ്യക്തികളായിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം നൽകിയത്. 91 കുട്ടികളായിരുന്നു ഒന്നാം ക്ലാസിൽ ആദ്യമായി പ്രവേശനം നേടിയത്. അരീക്കമല ചെറിയ അരീക്കമല,വഞ്ചിയം,കാണാമല തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രധാന വിദ്യാകേന്ദ്രം ആയിരുന്നു അന്ന് ഈ വിദ്യാലയം. തളിപ്പറമ്പിൽ നിന്നും വന്ന ഗോവിന്ദൻമാസ്റ്റർ ആണ് പ്രഥമ അധ്യാപകൻ.പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ .പ്രഥമ വിദ്യാർത്ഥി ജോസഫ് കൂട്ടുങ്കൽ പോസ്റ്റ് മാസ്റ്റർ ആണ് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ഇന്ന് ഉന്നതമായ പല ഉദ്യോഗങ്ങളിലും സേവനമനുഷ്ഠിക്കുന്നു. മറ്റൊരു വിദ്യാർഥിനിയായിരുന്നു ഗ്രേസി കുട്ടി കെ എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ് .
1966 ഗവൺമെൻറ് ഹരിജൻ വെൽഫെയർ എൽ പി സ്കൂൾ വികസിച്ചു എൽപി ക്ലാസുകൾ ഓടെ കൂടുതൽ ഉയർന്ന നിലവാരത്തോടെ 1970 -ൽ ഗവൺമെൻറ് യുപി സ്കൂൾ അരീക്കമല എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ഓരോ മേഖലകളിലും മെച്ചപ്പെട്ട നിലവാരത്തോടുകൂടി ഗവൺമെൻറ് യു പി സ്കൂൾ അരീക്കമല കരുത്താർജ്ജിച്ചു .ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക കരുവഞ്ചാൽ സ്വദേശിനിയായ ശ്രീമതി.ജാൻസി തോമസ് ആണ് .കർമ്മനിരതനായ അധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തനനിരതരായി ഇന്ന് അക്ഷരത്തിന് പ്രകാശപൂരിതമാക്കി കൊണ്ട് അരീക്കമല ഗവൺമെൻറ് യു പിസ്കൂൾ യാത്ര തുടരുന്നു.