"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ ചേർത്തു
 
23301 (സംവാദം | സംഭാവനകൾ)
ക്ലബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂളിൽ വളരെ സജീവമായി എട്ടോളം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത് .
 
== ഹെൽത്ത് ക്ലബ് ==
സ്കൂൾ ഹെൽത്ത് ക്ലബ് ലക്ഷ്യം വക്കുന്നത് നല്ല പെരുമാറ്റശീലങ്ങൾ വളർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ്.
 
=== ലക്ഷ്യങ്ങൾ ===
 
* ഭക്ഷ്യസുരക്ഷാ അവബോധം ഉളവാക്കുന്നതിന്.
* നല്ല പെരുമാറ്റശീലങ്ങൾ ഭക്ഷണശീലങ്ങൾ ശുചിത്വ ശീലങ്ങൾ ആരോഗ്യശീലങ്ങൾ എന്നിവ വളർത്തുന്നതിന്
 
=== പ്രവർത്തനങ്ങൾ ===
 
* കോവിഡ്പ്രതിരോധ രജിസ്റ്റർ.
* പ്രഥമശുശ്രൂഷ
* ഭക്ഷ്യദിനം,ലോകകൈകഴുകൽ ദിനം പ്രവർത്തനങ്ങൾ(ക്ളാസ് തലം)
* വ്യായാമപരിശീലനം(എയ്റോബിക്)സ്കൂൾ തലം
* കായിക പരിശീലനം.
* ഇൻഡോർ ഔട്ട്‌ഡോർ ഗെയിംസ് ,നാടൻകളികൾ (ക്ളാസ് തലം)
 
== ആർട്സ് ക്ലബ് ==
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും ആർട്സ് ക്ലബ് മുൻകൈ എടുക്കുന്നു. കലാരൂപങ്ങളുടെ അവതരണത്തിനും അവസരം ഒരുക്കുന്നു.
 
=== ലക്ഷ്യങ്ങൾ ===
 
* കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നു.
* കലാരൂപങ്ങളുടെ അവതരണത്തിനുള്ള വേദി ഒരുക്കുന്നു.
 
=== പ്രവർത്തനങ്ങൾ ===
 
* സ്കൂൾ തല കലോത്സവം.
* പുതിയ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നു.  
* കലാരൂപങ്ങളുടെ അവതരണം.
 
== സയൻസ് ക്ലബ് ==
പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ്  സയൻസ്.
 
=== ലക്ഷ്യങ്ങൾ ===
 
* ഈ രഹസ്യങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക.
* ശാസ്ത്ര അഭിരുചി വളർത്തുക.
* കുഞ്ഞു ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക.
 
=== പ്രവർത്തനങ്ങൾ ===
 
* ശാസ്ത്രലോകത്തെ കണ്ടുപിടുത്തങ്ങളും കൗതുകങ്ങളും കുട്ടികളെ  പരിചയപ്പെടുത്തി ശാസ്ത്ര അഭിരുചി വളർത്തുന്നു.
* ചെറു പരീക്ഷണങ്ങൾ ചെയ്തുകൊണ്ട് ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കാനുള്ള അവസരമൊരുക്കുന്നു.
* ഓരോ മാജിക്കിന്റെ യും പിന്നിലെ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നു.
 
== മാത്‍സ് ക്ലബ് ==
കളിച്ചും ചിരിച്ചും കൂട്ടുകൂടിയും കണക്കുകൂട്ടി യും വരച്ചും പ്രശ്നങ്ങൾ പരിഹരിച്ചും ഗണിത ലോകത്തെ വിസ്മയങ്ങൾ കണ്ടുകൊണ്ട് ഗണിതത്തെ സ്നേഹിക്കാൻ നിത്യജീവിതത്തിൽ പ്രയോഗിക്കാൻ ഈ ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
 
=== ലക്ഷ്യങ്ങൾ ===
 
* ഗണിതത്തിന്റെ അടിസ്ഥാനങ്ങളായ  സങ്കലനം,വ്യവകലനം,ഗുണനം,ഹരണം എന്നിവ കുട്ടികളിൽ ഉറപ്പിക്കുന്നതിന്.
* പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.
 
=== പ്രവർത്തനങ്ങൾ ===
 
* പസിലുകൾ
* ക്വിസ്സുകൾ
* ചാർട്ടുകൾ
* മോഡലുകൾ
* എക്സിബിഷനുകൾ
* ഗണിത പ്രതിഭകളെ ആദരിക്കൽ
 
== ഇക്കോ ക്ലബ് ==
കുട്ടികളിൽ കൃഷിയെയും കൃഷിരീതികളെയും പരിചയപെടുത്തുന്നതിന് വേണ്ടിയാണ് eco club. ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതും പരിപാലിക്കുന്നതും വിളവെടുക്കുന്നതും. വാശിയോടെ നോക്കിവരുന്ന തോട്ടത്തിൽ പച്ചക്കറികൾക്ക് മികച്ച വിളവാണ് കിട്ടുന്നത്.
 
=== ലക്ഷ്യങ്ങൾ ===
 
* കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക.
 
=== പ്രവർത്തനങ്ങൾ ===
 
* ആഴ്ചയിൽ 2 ദിവസം ഗ്രൂപ്പ്‌ പ്രവർത്തനം
* സ്വയം പച്ചക്കറിതോട്ടം നിർമ്മിക്കൽ പരിശീലനം നൽകൽ.
 
== റീഡിങ് ക്ലബ് ==
കുട്ടികൾ ഉച്ചത്തിൽ വായിക്കാനും ആശയവ്യക്തതയോടെ  അവതരിപ്പിക്കാനും വായനാ നൈപുണികളെ  വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ  വായനാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
 
=== ലക്ഷ്യങ്ങൾ ===
 
* ആശയവ്യക്തതയോടെയുള്ള  മികച്ച വായന
* പുസ്തകങ്ങളുടെ വിവിധ മുഖങ്ങളെ പരിചയപെടുത്തുന്നു
 
=== പ്രവർത്തനങ്ങൾ ===
 
* വാർത്താവായന
* ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി
* സ്കൂൾ വാർത്തകൾ -റേഡിയോ പ്രോഗ്രാം
* വായനാവസന്തം പുസ്തകങ്ങളെ പരിചയപെടുത്തൽ
* കവി പരിചയ  കാവ്യാലാപനം
 
== സ്പോർട്സ് ക്ലബ് ==
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആഴ്ചയിൽ ഓരോ മണിക്കൂറും ഇതിനായി മാറ്റിവെക്കുന്നു.
 
=== ലക്ഷ്യം ===
 
* കായികക്ഷമത വർധിപ്പിക്കുന്നതിന്
* വിനോദങ്ങളിൽ ഏർപ്പെടുന്നതിന്
* കുട്ടികളുടെ കായിക അഭിരുചി വളർത്തുന്നതിന്
 
=== പ്രവർത്തനങ്ങൾ ===
 
* പാർക്കിലെ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം
* നാടൻ കളികളുടെ പരിചയപ്പെടൽ
* കായികദിനാഘോഷം
* കായിക മത്സരങ്ങൾ
 
== ഇംഗ്ലീഷ് ക്ലബ് ==
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
 
=== ലക്ഷ്യം ===
 
* ഇംഗ്ലീഷ്  ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക
* ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക
 
=== പ്രവർത്തനങ്ങൾ ===
 
* ഇംഗ്ലീഷ് അസംബ്ലി
* കളർ ഡേ ആഘോഷങ്ങൾ
* വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക.
* ഇംഗ്ലീഷ് ഭാഷ പറയുന്നതിനും കേൾക്കുന്നതിനും അവസരം നൽകുക