"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→അവലംബം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
=== അവലംബം === | |||
ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1998 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു. | |||
1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്. | |||
സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്. | |||
സ്കൂളിലെ പ്രഥമ ബാച്ചിൽ 88 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 62% പേർ വിജയിക്കുകയുണ്ടായി. 424 മാർക്കോടെ എസ്.എസ്. എൽ.സി പരീക്ഷ പാസ്സായ ഡോ.എം.കെ.മുഹമ്മദ് ബഷീറായിരുന്നു ആദ്യബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി. ഇന്നു വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ നാനാ തുറകളിൽ ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പല പ്രതിഭകളേയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
പൂനൂർ ഗവ. ഹെസ്കൂളിന്റെ വിജയം എന്നത് ഒരു മികച്ച അധ്യാപകസമൂഹത്തിന്റെ അഹോരാത്രപ്രയത്നഫലമാണ്. ശ്രീമതി പി.ആർ. മീനാക്ഷിയമ്മ, ശീ.എൻ . രാഘവൻ ആചാര്യർ, ശ്രീമതി ഡെയ്സി, ശ്രീ എൻ ഗോവിന്ദൻ ആചാര്യ, ശ്രീ.പി.എൻ ശ്രീധരൻ, ശ്രീ.കെ.വി രാമചന്ദ്രൻ നായർ, ശ്രീമതി.എം.കെ വിജയമ്മ, ശ്രീ എ. സി. സുരേഷ്, ശ്രീ പി.എ. ഐ ജോർജ്ജ്, ശ്രീമതി ഇന്ദ്രാപതിയമ്മ, ശ്രീമതി.കെ.ജെ. ഗംഗ, ശ്രീ.പി. ദാമോദരൻ നമ്പ്യാർ, ശ്രീ.എസ്.എൻ ജോർജ്ജ്, ശ്രീമതി.കെ.കെ.മേരിക്കുട്ടി, ശ്രീ. പി.കെ തങ്കപ്പൻ, ശ്രീ. ആന്റണി പുലിക്കോട്ടിൽ, ശ്രീമതി സി.കെ. ശാലിനി, ശ്രീമതി.എ.കെ.ശാരദ, ശ്രീ. പി.സി.അബ്ദു റഹിമാൻ, ശ്രീ എം. വി.നാരായണൻ, ശീ. കെ എം രവീന്ദ്രൻ നായർ, ശ്രീ. എൻ അബൂബക്കർ, ശ്രീമതി ലീല ജോൺ, ശ്രീമതി ഗ്രേസി ഫിലിപ്പ്, ശ്രീ. ഇ. കെ.സുലൈമാൻ, ശ്രീ എ. കെ രാധാകൃഷ്ണൻ, ശ്രീമതി. പി.ഭാരതി എന്നീ പ്രമുഖ വ്യക്തികളാണ് ഹൈഡ് മാസ്റ്ററുടെ കസേരയിൽ ഇരുന്നിട്ടുള്ളത്. | |||
കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി. | |||
ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ മാനേജ്മെന്റിനോട് പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കാലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു. |
17:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അവലംബം
ഉണ്ണികുളം പഞ്ചായത്തിലെ പിന്നോക്ക പ്രദേശമായ പൂനൂർ എന്ന സ്ഥലത്ത് ഒരു ഹൈസ്കൂൾ എന്ന നാട്ടുകാരുടെ സ്വപ്നം, 1968 കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ പൂനൂർ ഗവ.ഹൈസ്കൂളിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചതിലൂടെ യാഥാർത്ഥ്യമായി. ഉത്തരവ് നമ്പർ G.O(MS)196/68dtd.30-04-1998 പ്രകാരം ഹൈസ്കൂളുംG.O(MS)192/98dtd.13-05-1998 ഹയർസെക്കഡറിയുമായി. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും ഏതാണ്ട് ഒന്നര കി.മീ ദൂരമുള്ള പൂനൂർ ടൗണിലാണ് റിസർവെ നമ്പർ 51/3, സ്കൂൾ നിലവിൽ വന്നത്. നിലവിലുള്ള പൂനൂർ ഗവ.യു.പി.സ്കൂളിലാണ് മൂന്ന് ഡിവിഷനുകളിലായി എട്ടാം ക്ലാസ് പ്രവേശനത്തോടെ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 8-ാം തരത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആദ്യമായി പ്രവേശനം നൽകിയത് അന്നത്തെ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ വി.എം.അബ്ദുറഹിമാനായിരുന്നു.
1968 അവസാനത്തോടെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ആർ.പി അബൂബക്കർ ഹാജി പരന്ന പറമ്പ് എന്ന പ്രദേശത്ത് സൗജന്യമായി നൽകിയ മൂന്നര ഏക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി നിർമ്മിച്ചു നൽകിയ 5 ക്ലാസ് മുറികളോടു കൂടിയ സ്ഥിരം കൂട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത് എൻ.ശ്രീധരൻ മാസ്റ്റർ ആയിരുന്നു. തുടർന്ന് ഒന്നാമത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത് കുറുമാപ്പിള്ളി കേശവൻനമ്പൂതിരിയാണ്.
സ്കൂളിന്റെ തുടക്കം മുതൽ ഈ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും പ്രധാനധ്യാപകനായി സ്ഥാപനത്തിൽ നിന്നു തന്നെ വിരമിക്കുകയും ചെയ്ത ബി.സി അബ്ദുറഹിമാൻ മാസ്റ്റർ, സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച പി.ടി.എ.പ്രസിഡന്റുമാരായ രാമുണ്ണി നായർ, മൊയ്തീൻ ഹാജി എന്നിവരുടെ സേവനങ്ങൾ സ്കൂളിന്റെ വളർച്ചയ്ക്കു സഹായകമായിട്ടുണ്ട്.
സ്കൂളിലെ പ്രഥമ ബാച്ചിൽ 88 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 62% പേർ വിജയിക്കുകയുണ്ടായി. 424 മാർക്കോടെ എസ്.എസ്. എൽ.സി പരീക്ഷ പാസ്സായ ഡോ.എം.കെ.മുഹമ്മദ് ബഷീറായിരുന്നു ആദ്യബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി. ഇന്നു വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ നാനാ തുറകളിൽ ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പല പ്രതിഭകളേയും വാർത്തെടുക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
പൂനൂർ ഗവ. ഹെസ്കൂളിന്റെ വിജയം എന്നത് ഒരു മികച്ച അധ്യാപകസമൂഹത്തിന്റെ അഹോരാത്രപ്രയത്നഫലമാണ്. ശ്രീമതി പി.ആർ. മീനാക്ഷിയമ്മ, ശീ.എൻ . രാഘവൻ ആചാര്യർ, ശ്രീമതി ഡെയ്സി, ശ്രീ എൻ ഗോവിന്ദൻ ആചാര്യ, ശ്രീ.പി.എൻ ശ്രീധരൻ, ശ്രീ.കെ.വി രാമചന്ദ്രൻ നായർ, ശ്രീമതി.എം.കെ വിജയമ്മ, ശ്രീ എ. സി. സുരേഷ്, ശ്രീ പി.എ. ഐ ജോർജ്ജ്, ശ്രീമതി ഇന്ദ്രാപതിയമ്മ, ശ്രീമതി.കെ.ജെ. ഗംഗ, ശ്രീ.പി. ദാമോദരൻ നമ്പ്യാർ, ശ്രീ.എസ്.എൻ ജോർജ്ജ്, ശ്രീമതി.കെ.കെ.മേരിക്കുട്ടി, ശ്രീ. പി.കെ തങ്കപ്പൻ, ശ്രീ. ആന്റണി പുലിക്കോട്ടിൽ, ശ്രീമതി സി.കെ. ശാലിനി, ശ്രീമതി.എ.കെ.ശാരദ, ശ്രീ. പി.സി.അബ്ദു റഹിമാൻ, ശ്രീ എം. വി.നാരായണൻ, ശീ. കെ എം രവീന്ദ്രൻ നായർ, ശ്രീ. എൻ അബൂബക്കർ, ശ്രീമതി ലീല ജോൺ, ശ്രീമതി ഗ്രേസി ഫിലിപ്പ്, ശ്രീ. ഇ. കെ.സുലൈമാൻ, ശ്രീ എ. കെ രാധാകൃഷ്ണൻ, ശ്രീമതി. പി.ഭാരതി എന്നീ പ്രമുഖ വ്യക്തികളാണ് ഹൈഡ് മാസ്റ്ററുടെ കസേരയിൽ ഇരുന്നിട്ടുള്ളത്.
കേരള സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായി നടപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1996 ൽ സംസ്ഥാന യുവജനോത്സവത്തിൽ നാടകത്തിന് ഒന്നാം സ്ഥാനവും ഏറ്റവും നല്ല നടിയും ഈ സ്ഥാപനത്തിന്റേതായിരുന്നു. 1998 ൽ സംസ്ഥാന തലത്തിൽ നാടകത്തിന് രണ്ടാം സ്ഥാനവും 2000 ൽ ജില്ലാതലത്തിൽ പരിചമുട്ടിന് രണ്ടാം സ്ഥാനവും 1992 ൽ ഒപ്പനയിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 1997 ൽ കോഴിക്കോട് റവന്യൂജില്ലാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളുമായി.
ശാസ്ത്രസത്യം അന്വേഷിച്ച് അറിയാനുള്ള നല്ല ഒരു പരീക്ഷണശാല സ്കൂളിനുണ്ട്. പരീക്ഷണ നിരീക്ഷണത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും വിദ്യാർത്ഥികൾ സ്വയം കണ്ടെത്തുന്നു. കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ മാനേജ്മെന്റിനോട് പറയാനും സ്കൂൾ പാർലമെന്റ് നിലവിലുണ്ട്. കുട്ടികളുടെ കാലാവാസന വളർത്തുന്നതിനായി അവരുടേതായ രചനകൾ സ്ക്കൂളിൽ പ്രസിദ്ധീകരിക്കുന്നു.