"എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/ചരിത്രം (മൂലരൂപം കാണുക)
07:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSchoolFrame/Pages}} | {{VHSchoolFrame/Pages}}1917- ൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂൾ ആയാണ് എസ്.കെ.വി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂർ നിവാസികളുടെ സഹകരണം കൊണ്ടാണ് സ്കൂൾ നില നിന്നു പോന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികൾ സ്കൂളുകൾ നിരുപാധികം വിട്ടുകൊടുക്കുകയാണെങ്കിൽ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന, അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെ വിളംബരമനുസരിച്ച് സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കാൻ അന്നത്തെ മാനേജുമെന്റ് തീരുമാനിച്ചു. അതനുസരിച്ച് 1947ൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തു..നീണ്ടൂരിന്റെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഏക ആശ്രയമായിരുന്ന ഈ സ്കൂൾ 1950 ൽ അപ്പർ പ്രൈൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. അന്നു മുതൽ1979 വരെ ഈ സ്കൂൾ എസ്.കെ.വി.ഗവ.അപ്ഫർപ്രൈമറി സ്കൂൾ എന്ന പേരിൽൽ അറിയപ്പെട്ടു. 1978-79 കാലഘട്ടങ്ങളിൽ, സ്ഥലവും സൗകര്യങ്ങളുമുള്ള യു. പി. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള സർക്കാർ തീരുമാനമനുസരിച്ച് നാട്ടുകാർ സംഘടിക്കുകയും വികസന സമിതി രൂപീകരിച്ച് ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ 1979 ൽ നീണ്ടൂർ എസ്.കെ.വി.ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.1982 മാർച്ചിൽ ആദ്യത്തെ ബാച്ച് എസ്.എസ്. എൽ.സി. പരീക്ഷ എഴുതി. ആദ്യ ബാച്ച് മുതൽ എസ്.എസ്. എൽ.സി. പരീക്ഷകളിൽ നല്ല വിജയശതമാനം നില നിർത്തിക്കൊണ്ടുപോകാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1982ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടന്നു.പ്ലാറ്റിനം ജൂബിലി സ്മാരകമായി ശ്രീ.കെ, എം. മാണി എം.എൽ.എയുടെ സഹായത്തോടെ ഒരു സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. 2007-2008 വർഷത്തിൽ സ്കൂളിന്റെ നവതി ആഘോഷങ്ങൾ ഗംഭീരമായി കൊണ്ടാടി. നവതി ആഘോഷങ്ങളുടെ സ്മരണയ്ക്കായി സ്കൂളിന്റെ പ്രവേശനകവാടം ഭംഗിയായി നിർമ്മിക്കുവാൻ കഴിഞ്ഞു. 1999ൽ എസ്.കെ.വി.ഗവ. ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 2൦൦൦ ൽ ഹയർസെക്കണ്ടറിയായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. |