"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

പോലീസ് സ്റ്റേഷനുമായി നല്ല ഒരു ആത്മബന്ധം കുട്ടികൾക്കുണ്ട്.നാട്ടുകാരൻ കൂടിയായ ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യുവിന്റെ സേവനം എപ്പോൾ വേണമെങ്കിലും സ്കൂളിന് ലഭ്യമാണ്.കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും PSLO യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഒക്ടോബർ ആദ്യവാരം സേവനവാരത്തിന്റെ ഭാഗമായി സ്കൂളിനോടൊപ്പം പോലീസ് സ്റ്റേഷനും പരിസരവും കേഡറ്റ്സ് ശുചീകരിക്കാറുണ്ട്.സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്റ്റേഷനിൽ അറിയിക്കുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.സ്കൂളിൽ SPC വന്നതോടെ കുട്ടികളിൽ പൊതുവെ അച്ചടക്കവും ആത്മനിയന്ത്രണവും വർധിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ എക്‌സൈസ്,ഫോറസ്റ്റ്,ഫയർഫോഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.

ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും സ്കൂൾ SPC ടീമിന് കഴിഞ്ഞിട്ടുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2018-ലെ പ്രളയകാലത്ത് മണക്കയത്ത് വിമ്മരം കോളനിയിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. മൂന്ന് ഉരുൾ പൊട്ടലുകളാൽ ആകെ വികൃതമായ മണക്കയം വിമ്മരം കോളനി ശുചീകരിക്കാനും അവിടെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാനും സഹായങ്ങൾ നല്കാനുമായി അവിടെയെത്തിയ ചിറ്റാർ SPC ടീമംഗങ്ങൾ ആ ദൗത്യം ഭംഗിയായി നിർവഹിച്ചു.സ്കൂൾ SPC യൂണിറ്റിന്റെ  CPO അബ്ദുൽസലാം,ACPO ശശികല,ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യു,PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രളയത്തിന്റെ ഭീകര മുഖത്ത് നിന്നും ജനങ്ങൾക്ക് ഒരുപാട് ആശ്വാസമായി ഈ പ്രവർത്തനങ്ങൾ മാറി.SPC ടീമിന്റെ ഈ പ്രവർത്തനങ്ങളിലൂടെയാണ് ഈ നാടിന്റെ ദുരിതങ്ങൾ പുറം ലോകം അറിഞ്ഞത്.
Flowers TV യുടെ ജനപ്രിയ പ്രോഗ്രാമുകളിൽ ഒന്നായ 'കോമഡി ഉത്സവം' പരിപാടിയിൽ പങ്കെടുക്കാൻ SPC ടീമിന് കിട്ടിയ ക്ഷണം ടീമിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒപ്പം സ്കൂളിലെ മറ്റ് അധ്യാപകരും ഈ മഹത്തായ ഷോയിൽ പങ്കെടുത്തു.വേദിയിൽ കലാകാരൻമാർ അരങ്ങു തകർക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കുട്ടികൾ മുൻപോട്ടു വന്നു.4 എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്ത പരിപാടിയിൽ SPC കേഡറ്റുകൾക്കും രക്ഷകർത്താക്കൾക്കുമൊപ്പം CPO അബ്ദുൽസലാം,ACPO ശശികല,DI സൂരജ് സി മാത്യു,SPC PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും പങ്കെടുത്തു.പ്രശസ്തരായ സിനിമ,സീരിയൽ താരങ്ങളെ കാണാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.Flowers കോമഡി ഉത്സവത്തിന്റെ 146,147,148,149 എപ്പിസോഡുകളായി പരിപാടി പ്രക്ഷേപണം ചെയ്തു.കുട്ടികളിൽ ഏറെ കൗതുകമുളവാക്കിയ ഈ പരിപാടി ഏറെ വിജ്ഞാനപ്രദവുമായിരുന്നു.
സ്വന്തമായി ഒരു ഷോർട്ട്ഫിലിം നിർമിക്കുക എന്ന SPC യുടെ അഭിലാഷം പൂവണിഞ്ഞത് 2019-2020 അധ്യയന വർഷത്തിലാണ്.ACPO ശ്രീമതി.ശശികല.പി.ആറിന്റെ തിരക്കഥയിൽ ബിജുകൃഷ്ണൻ സംവിധാനം ചെയുന്ന 'ഗ്രീഷ്മത്തിനപ്പുറം'എന്ന ഷോർട്ട്ഫിലിമിൽ പ്രശസ്ത സിനിമാ സീരിയൽ താരങ്ങൾക്കൊപ്പം cadets ഉം അധ്യാപകരും അഭിനേതാക്കളായി മാറി.4 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ഷോർട്ട്ഫിലിമിന്റെ നിർമാതാക്കൾ സ്കൂളിലെ SPC കുട്ടികളുടെ രക്ഷകർത്താക്കൾ തന്നെയായിരുന്നു.രക്ഷകർത്താക്കളുടെ നിസ്സീമമായ സഹകരണം എല്ലാക്കാര്യങ്ങളിലും പെട്ടെന്ന് തീരുമാനമെടുക്കാൻ ടീം SPC യെ സഹായിക്കുന്നുണ്ട്.ഏതാണ്ട് 1.50 ലക്ഷത്തോളം രൂപാ ചെലവാക്കി നിർമ്മിച്ച ഈ ഷോർട്ട്ഫിലിം കൊറോണ പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.കുട്ടികൾ അഭിനയ മേഖലയിൽ മാത്രമല്ല, സഹ സംവിധായകരും കലാ സംവിധായകരും ഡബ്ബിങ് ആർട്ടിസ്റ്റുകളും ഒക്കെ ആയി മാറി എന്നുള്ളതും എടുത്തു പറയേണ്ടതാണ്.ഇത്തരമൊരു പദ്ധതിയുടെ വിജയത്തിന് ഏറെ സഹായിച്ചത് സ്കൂൾ HM ശ്രീമതി.ഷീല.കെ.വി, SPC ടീം CPO ശ്രീ.അബ്ദുൽസലാം,ACPO ശ്രീമതി.ശശികല,DI സൂരജ് സി മാത്യു,ADI ശ്രീമതി.സുബി, SPC യുടെ PTA പ്രസിഡന്റ് സബീഷ് കുമാർ എന്നിവരും സ്കൂൾ PTA യും കേഡറ്റ്സ് ഉം ആയിരുന്നു.