"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് -19

'കോവിഡ് -19;നമ്മുടെ നാടിന്റെ നിശ്ചലം ആക്കികൊണ്ടിരിക്കുന്ന മഹാ മാരി. ലോകരാഷ്ട്രത്തെ കണ്ണീരിലാഴ്ത്തിയ മഹാ വിപത്ത്. ലോകത്തെ ലോകെഡൗൺൽ കൊണ്ട് എത്തിച്ച വ്യാധി. ലോകസമ്പത് വ്യവസ്ഥയെ പിടിച്ചു കുലുക്കിയ മഹാ സംഭവം.
                    ഇന്ന് നമ്മൾ ഓരോരുത്തരും ഭയവും ജാഗ്രതയും നേരിടുന്നവരാണ്. ഈ വൈറസ് മൂലം കോടിക്കണക്കിനു ജനങ്ങളുടെ ജീവൻ അപകടത്തിൽ ആയികൊണ്ടെരിക്കുകയാണ്. ഇത് മൂലം ഒരുപാട് വിപത്തുകൾ സംഭവിച്ചു എങ്കിലും നാം ചിലത് മനസിലാക്കി. ഇത് കാരണം നിശ്ചലം ആയതു ജനജീവിതം മാത്രം അല്ല, പരിസ്ഥിതി മലിനീകരണവും മനുഷ്യന്റെ നീചകർമങ്ങളും ആണ്. കോവിഡ് നമ്മൾ ഓരോരുത്തരെയും വീട്ടിൽ അടച്ചിടുന്നു. ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും നാളുകൾ ഓർത്തു കൊണ്ട് ഇന്ന് നമ്മൾ വീട്ടിൽ അഹങ്കാരം ഇല്ലാതെ ഇരിക്കുന്നു. വിശപ്പിന്റെ വില അറിഞ്ഞു കൊണ്ട് ജീവിക്കുന്നു. മനുഷ്യൻ തമ്മിലും പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും ചെയുന്ന ക്രൂരത ഇല്ലാതായി.
                            നമ്മുടെ രാജ്യത്തെ ദരിദ്രമായ അവസ്ഥയിലേക്ക് കൂട്ടി കൊണ്ട് വരുകയാണ് കോവിഡ് -19.നമ്മൾ ഒറ്റകെട്ടായി നിന്ന് ഈ മഹാ മാരിയെ ചെറുക്കണം. നിർദേശങ്ങൾ അനുസരിച്ചു വീട്ടിൽ തന്നെ ഇരിക്കുക, അത്യാവശ്യം കാര്യങ്ങൾക്കു മാത്രം പുറത്ത് ഇറങ്ങുക, കൂട്ടം കൂടി നില്കാതെ ഇരിക്കുക, ഒരു മീറ്റർ അകലം പാലിക്കുക, കയ്യും മുഖവും ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതൽ എടുത്തു ഒറ്റകെട്ടായി നിന്ന് കോവിഡിനെ തകർക്കാം. നമ്മുടെ ജീവൻ രക്ഷിക്കാനായി കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്കു വേണ്ടി പ്രാർഥിക്കാം. അവരുടെ മുന്നിൽ പ്രണമിക്കാം.

ആദിത്യ അരവിന്ദ്
അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം