"എ കെ എം എൽ പി എസ് പൊയ്യ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ കെ എം എൽ പി എസ് പൊയ്യ/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതൽ

ദൂരെ നിന്നും പാറി വന്ന
വിഷപൂവിൻ വിത്തുകൾ
നാടാകെ മഹാമാരിയായ്
പെയ്യുമ്പോൾ മരണ ഭീതി
മാനവ രാശിയെ ഭീതിയാലുലക്കവേ
ചെയ്തു പോയ തെറ്റുകൾ
തിരുത്തുവാൻ തുടങ്ങണം .
     
     അന്നവും അമൃതവും തന്ന
     അമ്മയായി പോറ്റിയ ഭൂമി തൻ
     പ്രകൃതിയെ മലിനമാക്കിയോർ
     ശുദ്ധ വായു തേടിയിന്ന്
     മാസ്ക്കുമേന്തി അലയുന്നു .

ലോകമാകെ മഹാമാരി
മരണനൃത്തം ചെയ്യുമ്പോൾ
ഉണർന്നെണീറ്റു പൊരുതി
നിൽക്കും അതിജീവനത്തിനായ്
കൈകൾ കഴുകി മനസ്‌കോർത്തു
അകലം പാലിച്ചു ശുചിയായി
പങ്കുവയ്ക്കാം സ്നേഹവും സൗഹൃദവും .
പരിസരങ്ങൾ വൃത്തിയാക്കി
വീടുനുള്ളം സ്വർഗ്ഗമാക്കി
കാത്തിരിക്കാം നമ്മൾ വീണ്ടും
ഒത്തുചേരും പുലരികൾക്കായ്.

ആരുഷി രഞ്ജിത്
3A എ കെ എം ൽഎൽ പി സ്കൂൾ പൊയ്യ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത