"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ ആരു പറഞ്ഞു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}
 
 
[[വർഗ്ഗം:അധ്യാപക രചനകൾ]]

18:30, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരു പറഞ്ഞു



ആരു പറഞ്ഞെൻ മലയാളത്തിൻ
ആയുസൊടുങ്ങിപ്പോയെന്ന്
പുഴയുടെ വഴിയേ പോയിട്ടില്ലീ
കാടിൻ വഴിയേ പോയില്ല
ആരു പറഞ്ഞെൻ മലയാളത്തിൻ
മാധുരി വറ്റിപ്പോയെന്ന്
താണു പറന്നില്ലീഭാവനയുടെ
ചിറകുകൾ വെട്ടാനാകില്ല
ആരു പറഞ്ഞെൻ മലയാളത്തിൻ
ആർജ്ജവമുരുകിപ്പോയെന്ന്
പാതിരയിൽ പെരുവഴിയേ പോയി
പ്പടുകുഴി തന്നിൽ വീണില്ല
മേനിയിലിന്നും സ്നിഗ്ദ്ധതയുണ്ടാ-
ക്കണ്ണുകളിൽ പ്രേമാഞ്ജനവും
ഇല്ല കരിന്തിരി കത്തീട്ടില്ലുറ-
വറ്റുകയില്ലിനിയൊരു നാളും
എന്നു വരേയ്ക്കീ മണ്ണിൽ മാനവൻ
'അമ്മേ' എന്നു വിളിച്ചീടും
അന്നുവരേയ്ക്കീ അമ്മയ്ക്കില്ലാ
ജരയും നരയും ജല്പനവും


ജോളി.ബി

(അധ്യാപിക)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത