"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/Covid ഒരു ഉണർവിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Covid ഒരു ഉണർവിന്റെ കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

09:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

Covid ഒരു ഉണർവിന്റെ കാലം
ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് covid 19 അഥവാ കൊറോണ വൈറസ്. ലോകത്തിന് കോടികളുടെ നാശം സംഭവിച്ച കാലം. ചരിത്രത്തിൽ ഇടം പിടിച്ച കാലം.ഇതു മാത്രമാണ് ഭൂരിഭാഗം പേർക്കും കൊറോണ കാലത്തെ വിശേഷിപ്പിക്കാനുള്ളത്.  എന്നാൽ ഇതുമാത്രമല്ല കൊറോണ കാലത്തെ വിശേഷിപ്പിക്കാൻ പറ്റുന്നത്. മറ്റുചിലതും കൂടിയുണ്ട്. പഴയ തലമുറയെ മറന്നുവരുന്ന പുതിയ തലമുറയ്ക്ക് പഴമയുടെ ഓർമ കൊണ്ടുവന്ന കാലം കൂടിയാണിത്. ഫാസ്റ്റ് ഫുഡ്‌ മാത്രം കഴിച്ചിരുന്നവർ ഇന്ന് ലോക്ക് ഡൗൺ കാരണം ചക്കക്കൂട്ടാനും ചക്കത്തോരനും മുരിങ്ങാത്തോരനുമെല്ലാം   കഴിച്ചു വരുന്നു. കൂടാത്തതിന് പുതിയ വിഭവങ്ങൾ കണ്ടുപിടിക്കുന്നു. ഈ ലോക്ക് ഡൗൺ കാലം നമ്മൾക്ക് കൂടുതൽ അറിവ് നൽകുന്നു. ഇക്കാലയളവിൽ അപകട നിരക്ക് വളരെ അധികം കുറവാണ്. എന്നാൽ ഇതുനുപരി കൊറോണ കാലത്തെ വിശേഷിപ്പിക്കാൻ പറ്റുന്നത് വായു മലിനീകരണവുമായി ബന്ധപ്പെട്ടാണ്. 
ഇക്കാലയളവിൽ വായുമലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരു കാലത്ത് വായുമലിനീകരണം കൊണ്ട് ബുദ്ദിമുട്ടിയിരുന്ന ഡൽഹിയെ കുറിച്ചായിരുന്നു പത്രം മുഴുവനും. എന്നാൽ ഇന്ന് ആ വാർത്ത കാണാനില്ല. കൊറോണ കാലം നമ്മെ പഠിപ്പിക്കുന്ന മറ്റൊരു സത്യമാണത്.
ഇനി പറയാൻ പോകുന്നത് കൊറോണകാലത്തെ കേരളത്തെ കുറിച്ചാണ്. കേരളത്തിന് ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് കേരളജനത തെളിയിക്കുന്നത് രണ്ടാം തവണയാണ്. ആദ്യം പ്രളയകാലത്ത് ഇപ്പോൾ കൊറോണ കാലത്ത്. ഇന്ന് ഇന്ത്യയിലെ തന്നെ കൊറോണ പ്രതിരോധത്തിൽ ഒന്നാം സ്‌ഥാനം കേരളത്തിനാണ്. കേരളത്തിലാണ് ആദ്യം കൊറോണ സധീകരിച്ചതും അതുപോലെ തന്നെ കൊറോണയിൽ നിന്ന് മുക്തിനേടിയതും. പകലന്തിയോളം ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്ന ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരെയും ഈ അവസരത്തിൽ എടുത്തു പറയേണ്ടതുണ്ട്. ഇനി ഏത് കൊടുങ്കാറ്റ് വന്നാലും ഞങ്ങൾ ഒറ്റകെട്ടായി നിൽക്കുമെന്ന് കേരളത്തിന്റെ ഈ പ്രതിരോധവൽക്കരണത്തിൽ നിന്ന് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇന്ന് കേരളത്തെ അഭിന്ദിക്കാത്തവരായി ആരും തന്നെ ഇല്ല.
ഫാത്തിമ നസ്‌ല. എം
10 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം