"ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്/അക്ഷരവൃക്ഷം/എന്റെ സ്വന്തം കുഞ്ഞാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 6: വരി 6:

വീണ്ടും കുഞ്ഞി പ്രസവിച്ചു. മാസം തികയാത്ത കൊണ്ട് ആ കുഞ്ഞുങ്ങൾ ചത്തു പോയി. അത് വീടും എനിക്ക് സങ്കടം ആയി. പക്ഷ എന്റെ വലിയമ്മയുടെ വീട്ടിൽ സുന്ദരി എന്ന ആടുണ്ട്. ഞാൻ  എന്നും അവിടെ പോകും. സുന്ദരിയും എന്റെ കൂടെ ഓടി കളിക്കും. എന്നാലും കുഞ്ഞാപ്പിയെ കെട്ടിയിരുന്ന സ്ഥലം കാണുന്മ്പോൾ  എനിക്ക് സങ്കടമാകും. അത്രയും സ്നേഹം ഉണ്ടായിരുന്നു അവന് എന്നോട്. അവൻ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു. എനിക്ക് കുഞ്ഞാപ്പിയെ പോലെ ഒരാടിനെ എവിടെ കിട്ടും. ഞാൻ  കുഞ്ഞാപ്പിയെ കുറിച്ച്  ഒരു ചെറു കവിത എഴുതിയിട്ടുണ്ട്..

കുഞ്ഞി കുഞ്ഞി കുഞ്ഞാപ്പി
കുഞ്ഞി കുഞ്ഞി കുഞ്ഞാപ്പി
കറുത്ത കുഞ്ഞി കുഞ്ഞാപ്പി

കറുത്ത കുഞ്ഞി കുഞ്ഞാപ്പി

നല്ല കുഞ്ഞി കുഞ്ഞാപ്പി

നല്ല കുഞ്ഞി കുഞ്ഞാപ്പി

എന്റെ നല്ല കുഞ്ഞാപ്പി

എന്റെ നല്ല കുഞ്ഞാപ്പി

14:36, 3 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ സ്വന്തം കുഞ്ഞാപ്പി

എനിക്ക് കുഞ്ഞി എന്ന് പേരുള്ള ഒരു ആടുണ്ട്. അവൾക് മെയ്‌ 5 ആം തിയതി ഒരു കുഞ്ഞുണ്ടായി. ആൺകുഞ്ഞാണ്‌ ഉണ്ടായത്. ഞാൻ അവനു കുഞ്ഞാപ്പി എന്ന് പേരിട്ടു. ഞങ്ങൾ തമ്മിൽ പെട്ടന്ന് തന്നെ കൂട്ടായി. ജൂൺ മാസമായി സ്കൂൾ തുറന്നു. ഞാൻ കഴിക്കുന്നതിന്റെ പകുതി അവനുള്ളതാണ്. ഞാൻ ഭക്ഷണം കൊണ്ട് വരുന്നതും കാത്തു അവൻ അടുക്കളയുടെ വാതിലിൽ വന്ന് നിൽക്കും. ഞാൻ സ്കൂളിൽ പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ അവൻ എന്റെ കൂടെ കളിക്കാൻ വരും. അമ്മയും കുഞ്ഞാപ്പിയും ഞാനും കുടി ആണ് ബസ് കാത്തുനിൽക്കുന്നത്. ബസ് വരുമ്പോൾ ഞാൻ അവനു ഒരു ഉമ്മ കൊടുത്തിട്ടു ബസിൽ കയറും. വൈകിട്ട് 4 മണിക്ക് ഞാൻ തിരിച്ചു വരുമ്പോൾ അവൻ എന്റെ അടുത് ഓടിയെത്തും. ഞാൻ യൂണിഫോം മാറിയിട്ട് അവന്റെ കൂടെ കളിക്കും. അവൻ പെട്ടന്ന് തന്നെ വലുതായി.

അത് ഒരു ശനിയാഴ്ച ആയിരുന്നു. ഞാനും അവനും കളിക്കുകയായിരുന്നു. അപ്പോൾ ഞങ്ങളുടെ വീട്ടിലേക്കു ഒരാൾ വന്നു. അച്ഛനോട് അയാൾ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. അച്ഛൻ അവരോട് സമ്മതിക്കുകയും ചെയ്തു. അവർ സംസാരിച്ചത് എന്റെ കുഞ്ഞാപ്പിയെ കുറിച്ചാരുന്നു. ഞാൻ അവനു കഴിക്കാൻ പഴം കൊടുത്തു. അവനെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്തിട്ടു ഞാൻ കരഞ്ഞുകൊണ്ട് ഓടി വീടിനകത്തു കയറി. അയാൾ ഒരു കശാപ്പുകാരനായിരുന്നു. അയാളുടെ വണ്ടിയിൽ ധാരാളം ആടുകൾ ഉണ്ടായിരുന്നു. അവൻ പോയത് ഞങ്ങൾടെ വീട്ടിൽ എല്ലാവർക്കും സങ്കടമായി. നല്ല അഴകുള്ള കറുത്ത ആടാണ് കുഞ്ഞാപ്പി.

വീണ്ടും കുഞ്ഞി പ്രസവിച്ചു. മാസം തികയാത്ത കൊണ്ട് ആ കുഞ്ഞുങ്ങൾ ചത്തു പോയി. അത് വീടും എനിക്ക് സങ്കടം ആയി. പക്ഷ എന്റെ വലിയമ്മയുടെ വീട്ടിൽ സുന്ദരി എന്ന ആടുണ്ട്. ഞാൻ എന്നും അവിടെ പോകും. സുന്ദരിയും എന്റെ കൂടെ ഓടി കളിക്കും. എന്നാലും കുഞ്ഞാപ്പിയെ കെട്ടിയിരുന്ന സ്ഥലം കാണുന്മ്പോൾ എനിക്ക് സങ്കടമാകും. അത്രയും സ്നേഹം ഉണ്ടായിരുന്നു അവന് എന്നോട്. അവൻ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു. എനിക്ക് കുഞ്ഞാപ്പിയെ പോലെ ഒരാടിനെ എവിടെ കിട്ടും. ഞാൻ കുഞ്ഞാപ്പിയെ കുറിച്ച് ഒരു ചെറു കവിത എഴുതിയിട്ടുണ്ട്..

കുഞ്ഞി കുഞ്ഞി കുഞ്ഞാപ്പി
കറുത്ത കുഞ്ഞി കുഞ്ഞാപ്പി
നല്ല കുഞ്ഞി കുഞ്ഞാപ്പി
എന്റെ നല്ല കുഞ്ഞാപ്പി
എന്റെ സ്വന്തം കുഞ്ഞാപ്പി

മീനാക്ഷി െസ് പണിക്കർ
4എ ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത