"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ മാജിക്കൽ വേൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ മാജിക്കൽ വേൾഡ് (മൂലരൂപം കാണുക)
11:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മാജിക്കൽ വേൾഡ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതിയെ ഇഷ്ടപ്പെടുന്ന പത്തു വയസ്സുകാരിയാണ് അവി. രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരണം, പൂക്കൾക്ക് വെളളം ഒഴിക്കണം, മരച്ചുവട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കണം, മാമ്പഴം എറിഞ്ഞു വീഴ്ത്തി കഴിക്കണം ഇവയൊക്കെ അവിയുടെ ആഗ്രഹങ്ങളാണ്. പക്ഷേ, അവിക്ക് ഇതൊന്നും അനുഭവിക്കാൻ സാധിക്കില്ല. അവി താമസിക്കുന്നത് ഒരു ഫ്ലാറ്റിലാണ്.അവിക്ക് അവളുടെ ആഗ്രഹങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറയണമെന്നുണ്ട്. പക്ഷേ, കഴിയില്ല. അവിയുടെ വാക്കുകൾക്ക് അവിടെ പ്രസക്തി ഇല്ല. അവി അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെറിയ കുഞ്ഞല്ലേ. അവിയുടെ വാക്കിന് അവിടെ പ്രസക്തി ഉണ്ടെങ്കിൽ തന്നെ പണത്തിൻറെ ഹുങ്ക് കാട്ടി നടക്കുന്ന അവരോട് പറഞ്ഞിട്ട് എന്ത് കാര്യം?. അവി തൻറെ ആഗ്രഹങ്ങൾ നടക്കണേ എന്ന് ആഗ്രഹിച്ച് ഓരോ ദിവസവും കഴിച്ചുകൂട്ടി. അവി വളരുംതോറും അവളുടെ ആഗ്രഹങ്ങൾക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. അവൾ അതിന് പരിശ്രമിക്കുകയും ചെയ്തിരുന്നു. | |||
പക്ഷേ,എന്തു കാര്യം? കാലം മാറി പോയി, ഒരുപാട് മാറി പോയി. മരങ്ങളെയെല്ലാം മുറിക്കുന്നു, ജീവികളെയെല്ലാം പിടിച്ച് കൊണ്ട് വന്ന് അടിമ പണി ചെയ്യിക്കുന്നു,അവയെ കൊല്ലുന്നു. അവളുടെ കൺമുന്നിൽ നടക്കുന്ന ഈ ക്രൂരതകൾ തടുക്കാൻ തനിക്ക് സാധിക്കുന്നില്ലല്ലോ,തന്റെ ജീവൻ നിലനിർത്തുന്ന ഭൂമിയെ സഹായിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അവി സങ്കടപ്പെട്ടു. തനിക്കിനി ഒരിക്കലും മരത്തന്റെ ചുവട്ടിൽ ഇരിക്കാൻ കഴിയില്ലേ? തന്റെ നഷ്ടപ്പെട്ട ആ ബാല്യം തനിക്ക് ഇപ്പോൾ ആസ്വദിക്കാൻ സാധിക്കില്ലേ? ഇതോർത് അവിയുടെ പ്രതീക്ഷ കുറഞ്ഞു വന്നു. അവിയുടെ പതിനെട്ടാം പിറന്നാൾ ആഘോഷമാണിന്ന്. അവിയുടെ അച്ഛനും അമ്മയും അത് നന്നായി നടത്തി. പക്ഷേ അവിക്ക് അത് ഒട്ടും ഇഷ്ടമായില്ല.മനുഷ്യ ശരീരവുമായി ഇണങ്ങാത്ത പലതരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു . ആവശ്യത്തിലേറേ. ഒത്തിരി മിച്ചം വന്നു ഭക്ഷണം. അത് ഇപ്പോൾ മണ്ണിനടിയിലാണ്. അവി മനസ്സിൽ പിറുപിറുത്തു, എന്തിനാണ് ഇത്രയേറെ ഭക്ഷണം ഉണ്ടാക്കുന്നത്?ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം? അവിക്ക് ഇതൊന്നും തീരേ ഇഷ്ടമായില്ല. അവി ടെറസ്സിലേക്ക് പോയി. അവി ആകാശത്തേക്ക് നോക്കി.എന്നിട്ട് നക്ഷത്രങ്ങളെയും അമ്പിളിമാമനേയും നോക്കി പറഞ്ഞു, ഇന്നെന്റെ പിറന്നൾ ആണ് . മരങ്ങളും ചെടികളും ഇല്ലാതെ അത് എനിക്ക് ഒരുപാട് സങ്കടം ഉണ്ട്. എനിക്ക് ഒരുപാട് ഒരുപാട് സങ്കടമുണ്ട് . ജീവൻ നിലനിർത്തുന്ന ഈ ഭൂമിയെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു. എന്തിന് വേണ്ടി ? അവർ എന്നാണ് മനസ്സിലാക്കുക ഭൂമിയില്ലെങ്കിൽ നമ്മളില്ലാ എന്ന്? പലരും പറയുന്നു ഇതൊക്കെ ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണെന്ന് . അവരെ ആരാണ് ഇങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചത്? ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ നാശമാണ് നടക്കുക എന്ന് അവർ എന്നാണ് മനസ്സിലാക്കുക?ഇത് ഞാൻ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.എന്നാലും ഞാൻ ശ്രമിക്കും,. അവി കിടക്കാൻ പോയി. | |||
അവി ഒരു യാത്ര പോകുകയാണ്. വൻ കാടുകളിലാണ് ഇപ്പോൾ അവി. മൃഗങ്ങളെയും പക്ഷികളെയും അടുത്തറിയാനാണ് അവി ഇങ്ങനൊരു യാത്ര പോയത്. ഇനി അവിക്ക് ഇതൊന്നും കാണാൻ സാധിച്ചില്ലങ്കിലോ ?.വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ചകൾ . അതൊക്കെ അവി അവളുടെ ക്യാമറയിൽ പകർത്തി.അപ്പോഴാണ് ആ അശ്ചര്യപ്പെടുത്തുന്ന കാഴ്ച്ച അവി കണ്ടത്. എന്താണെന്നോ? ആ നടുക്കാട്ടിൽ വള്ളിക്കെട്ടുകൽകിടയിൽ ഒരു വലിയ വാതിൽ. അവി അതിന്റെ ഫോട്ടോ എടുത്തു. അവി പതുക്കെ ചെന്ന് ആ വാതിലിൽ തൊട്ടു . അവിക്ക് പ്രകൃതിയെ തൊടുന്ന പോലെ അനുഭവപ്പെട്ടു. വള്ളികൾ മാറ്റി അവി നിരീക്ഷിച്ചു. അപ്പോളത ഒരു കൈപത്തിയുടെ അടയാളം. അവി അതിൽ മെല്ലെ കൈപ്പത്തി വച്ചു. പെട്ടന്ന് വതിൽ തുറന്നു. തുറന്നപ്പോൾ ആശ്ചര്യപ്പെട്ടു പോയി അവി.ഒരു മാജിക്കൽ വേൾഡ് . | |||
അവൾ മെല്ലെ അവിടേക്ക് കാലുകൾ വച്ചു .അവളുടെ വേഷം ആകെ മാറി ,ഒരു രാജകുമാരിയെ പോലെ ആയി അവൾ. വാതിൽ അടഞ്ഞു. അവളുടെ സാധനങ്ങൾ എല്ലാം ആ വതിലിനപ്പുറത്താണ് .പക്ഷേ, വാതിൽ അടഞ്ഞു. അവൾ ആഗ്രഹിച്ച ലോകമാണത്. അവൾ മുന്നോട്ട് നടന്നു. അവിടെയുള്ള ആരൊക്കെയോ അവിയെ വിളിച്ചു കൊണ്ടുപോയി ഒരു വാഹനത്തിൽ കയറ്റി. ആ വാഹനം നല്ല ഭംഗിയായിരുന്നു, ആ സ്ഥലവും നല്ല ഭംഗിയായിരുന്നു. റോഡിന്റെ ഓരങ്ങളിൽ നിറയേ മരങ്ങളായിരുന്നു. അവർ അവിയെ കൊണ്ട് ചെന്നത് ഒരു വീട്ടിലേക്കായിരുന്നു. ആ വീട് എങ്ങനെ ആയിരുന്നെന്നോ?.അത് ഒരു മരമായിരുന്നു.ഒരു വലിയ തടിച്ച മരം. എല്ലാ ഭാഗത്തേക്കും നോക്കിയപ്പോൾ മരവീടുകൾ ഏറെ കണ്ടു അവി. എന്തൊരു മനോഹരമായ കാഴ്ചയായിരുന്നു അത്! | |||
അവി വീടിനകത്തേക്ക് കയറി. നല്ല മനോഹരമായ വീട്. ആരോ വാതിൽ തട്ടി. അവി വാതിൽ തുറന്നു.അവളുടെ കണ്ണുകൾക്ക് അത് വിശ്വസിക്കാനായില്ല .നല്ല നീളമുള്ള മുടി, മനോഹരമായ കണ്ണുകൾ,തക്കളി പോലെ ചുവന്ന ചുണ്ടുകൾ, കവിളോ പിടിച്ച് വലിക്കാൻ തോന്നും ,അത്രയും മനോഹരമായ ഒരു സുന്ദരി. അവി അത്ഭുതപ്പെട്ടു. അവി അവളെ അകത്തേക്ക് ക്ഷണിച്ചു. അവി ചോദിച്ചു, നിങ്ങൾ ആരാണ്? ആ സുന്ദരി പറഞ്ഞു, ഞാനാണ് ഈ പ്രകൃതിലോകത്തെ രാഞ്ജി. എന്റെ പേര് ഒമേയ. നല്ല മധുരമായ ശബ്ദം. അവി പറഞ്ഞു, ഈ ലോകം വളരെ അധികം മനോഹരമായിട്ടുണ്ട്, ഈ ലോകം എങ്ങനെയാ ഉണ്ടായത്? ഒമേയ പറഞ്ഞു,ഈ ലോകം ഭൂമിദേവത കനിഞ്ഞു നൽകിയതാണ്. ഈ ലോകം ഭൂമിയെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമുള്ളതാണ്. ഭൂമിയെ ഇഷ്ടപ്പെടുന്നവരെ ഇങ്ങോട്ട് ആകർഷിക്കുകയും ഇങ്ങോട്ട് വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഈ ലോകം. ഭൂമിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ ലോകം കാണാൻ സാധിക്കില്ല. ഭൂമിയെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ ഈ ലോകം കാണാൻ സാധിക്കൂ. അതുകൊണ്ടാണ് നിനക്ക് കാണാൻ സാധിക്കുന്നത്. ഈ ലോകത്ത് കാണാനും ആസ്വദിക്കാനും കുറേ സ്ഥലങ്ങൾ ഉണ്ട് . നമുക്കത് കാണാൻ പോകാം? അവി പറഞ്ഞു , ആ പോകാം'. | |||
അവരാദ്യം പോയത് അവിടുത്തെ ഗതാഗതം കാണാനായിരുന്നു.റോഡിലൂടെ പോകുന്ന വാഹനങ്ങക്കെല്ലാം ശബ്ദം വളരെ കുറവായിരുന്നു, വഴിയോരങ്ങളിലെല്ലാം മരങ്ങൾ, തിരക്കില്ലാത്ത റോഡ്, പുകയും കുറവ്, തെളിഞ്ഞ ആകാശം. പിന്നെ ഞങ്ങൾ പോയത് നദീതിരത്തേക്കാണ്. മാലിന്യങ്ങൾ നിറഞ്ഞ നദീതീരമല്ലിത്. നല്ല കളകള ശബ്ദം ഉള്ള പളുങ്കു വെള്ളമുള്ള നദിയാണ്. അവിക്ക് അവിടെ നിന്ന് പോകുവാൻ തോന്നിയില്ല. പൂന്തോട്ടത്തി ലേക്കാണ് പിന്നീട് അവർ പോയത്. പൂക്കൾ എന്നാൽ ഇതാണ് പൂക്കൾ, അതി മനോഹരമായ പൂക്കൾ. പൂക്കളിന് ചുറ്റും പൂമ്പാറ്റകളും തേനീച്ചകളും പാറിനടക്കുന്നു.നല്ല ഭംഗിയായിരുന്നു അത് കാണാൻ. അവിടെ വച്ചാണ് അവിക്ക് അവിടുത്തെ നിയമങ്ങളെല്ലാം ഓമേയ പറഞ്ഞു കൊടുത്തത്. പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ല, ഭൂമിക്ക് ഉപകരിക്കുന്നുത് മാത്രമേ കണ്ടുപിടിക്കാൻ പാടുള്ളൂ.ഈ നിയമങ്ങൾ പലിക്കത്തവർക്കുള്ള ശിക്ഷ എന്തെന്നറിയോ? പതിനാല് വർഷം തടവ്. പക്ഷേ ,ഇവിടുത്തെ നിയമങ്ങൾ എല്ലാവരും പാലിക്കാറുണ്ട്. പിന്നെ അവർ പോയത് വൻകാട്ടിലേക്കാണ്. വന്യമൃഗങ്ങൾ താമസിക്കുന്ന വലിയ കാട്. അവി പേടിക്കുന്നത് കണ്ട് ഒമേയ പറഞ്ഞു, പേടിക്കണ്ട അവി. മൃഗങ്ങൾ നിന്നെ ഒന്നും ചെയ്യില്ല. ആ മൃഗങ്ങൾ മനുഷ്യനെ കഴിക്കില്ല. അത് മൃഗങ്ങളെ മാത്രമേ കഴിക്കൂ. അത് ഈ ലോകത്ത് മാത്രമല്ല ,എല്ലാ ലോകത്തും മൃഗങ്ങൾ മനുഷ്യനെ കഴിക്കുക്കയില്ല. പക്ഷേ, ആ ലോകത്തെ മനുഷ്യർ പുലിയെയും, സിംഹത്തെയും, കടുവയെയും പിടിച്ചുകൊണ്ട് പോവുകയും കൊല്ലുകയും അടിമപ്പണി ചെയ്യിക്കുകയും ചെയ്യുമ്പോഴാണ് മൃഗങ്ങൾ മനുഷ്യനെ കഴിക്കാൻ തുടങ്ങുന്നത്. അങ്ങനെ മനുഷ്യരുടെ രുചി അറിഞ്ഞ ഇവർ മനുഷ്യരെ വേട്ടയാടാൻ ശ്രമിക്കുന്നു. മനുഷ്യരെ വേട്ടയാടാൻ ശ്രമിച്ചാൽ സസ്യഭോജികളായ മൃഗങ്ങളെ ആര് കഴിക്കും? സസ്യഭോജികളായ മൃഗങ്ങളെ കഴിക്കാതായൽ അവ പെരുകി സസ്യങ്ങൾ കഴിച്ച് തീർക്കും ഒപ്പം മനുഷ്യരും മരം മുറിക്കാൻ തുടങ്ങിയാൽ ആ ലോകത്തിന്റെ ഗതി അത്ര തന്നെ.പക്ഷേ,ഈ ലോകത്ത് അതൊന്നും പേടിക്കണ്ട. ഇവിടെ സന്തോഷമായി കഴിയാം'. അങ്ങനെ അവർ കാട്ടിലെത്തി. അവിടുത്തെ മരങ്ങൾ ആകാശം മുട്ടെ ഉയരം ഉള്ളതാണ്.അങ്ങനെ നടന്നു പോകുമ്പോൾ അവി ഒരു ശബ്ദം കേട്ടു വെള്ളച്ചാട്ടത്തിന്റെ ശബ്ദം. അവി അവിടേക്ക് ചെന്നു. മഞ്ഞ് പൊഴിയുന്നത് പോലുള്ള വെള്ളച്ചാട്ടം. ഇതിന്റെ ഉയരവും ആകാശം മുട്ടെ . വളരെ മനോഹരമായ കാഴ്ച്ച . ഒമേയ പറഞ്ഞു, ആ ആകാശത്ത് നിന്ന് ജലദേവത പൊഴിക്കുന്ന പനിനീർ ആണിത് . അവി വെള്ളത്തിലേക്ക് മെല്ലെ കാൽ വച്ചു.'എന്തൊരു തണുപ്പ്, അവി പറഞ്ഞു.'നമുക്ക് ഏറെ സ്ഥലങ്ങൾ കാണാനുണ്ട് വാ.. ഒമേയ പറഞ്ഞു. അവർ വീണ്ടും നടക്കാൻ തുടങ്ങി .പെട്ടന്ന് അവി ഒരു കടുവയുടെ ശബ്ദം കേട്ടു ഞെട്ടി. ഞെട്ടിയുണർന്നു. അവൾ സ്വപ്നം കാണുകയായിരുന്നു. കടുവയുടെ ശബ്ദം കേട്ടത് ടീവിയിൽ നിന്നായിരുന്നു. അവിയുടെ അച്ഛൻ അനിമൽ വേൾഡ് എന്ന പരിപാടി കാണുകയായിരുന്നു. അവി ചിന്തിച്ചു 'ഞാൻ കണ്ടത് സ്വപ്നമായിരുന്നോ ? ഇനി അങ്ങനൊരു ലോകം ഉണ്ടോ? | |||
കൂട്ടരേ ,ഇത് അവിയുടെ കഥ . ഇതിലെ പല കാര്യങ്ങളും നമുക്ക് സാധ്യമാക്കാൻ കഴിയും. ഇത് കൊറോണ കാലം ഇങ്ങനെ ഓരോ കാലവും ഞാൻ ഉദ്ദേശിച്ചത് , പ്രളയകാലം, നിപ കാലം ഇപ്പോ കൊറോണ കാലം ഇതൊക്കെ വന്നിട്ടും മനുഷ്യർക്ക് ഒരു മാറ്റവും ഇല്ല . ഭൂമി ദിനത്തിലെ ഒരു പത്രത്തിൽ ഞാൻ വായിച്ചു, അന്തരീക്ഷ മാലിന്യം കുറഞ്ഞു എന്ന്. കാരണം , മനുഷ്യർ ലോക്ഡൗൺ കാരണം വീട്ടിൽ അടഞ്ഞുകൂടെണ്ടി വന്നതു കൊണ്ടല്ലേ . നമ്മുടെ ഭൂമിയെ രക്ഷിക്കാൻ നമുക്കേ കഴിയൂ. ഭൗമ ദിനാശംസകൾ . | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 30: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar| തരം=കഥ}} |