"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/പിടിച്ചു കെട്ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;"> | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പിടിച്ചുകെട്ടാം നമുക്കവനെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പിടിച്ചുകെട്ടാം നമുക്കവനെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 24: | വരി 25: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
21:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിടിച്ചുകെട്ടാം നമുക്കവനെ
2020 ഡിസംബർ അവസാനവാരം ചൈനയിലെ വുഹാൻ സിറ്റിയിൽ പ്രത്യക്ഷ്യപ്പെട്ട new corona virus എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന നിന്നെ ഞങ്ങൾ മനുഷ്യ സമൂഹം പിടിച്ചു കെട്ടി മണിചിത്രത്താഴ് വച്ച് പൂട്ടും നോക്കിക്കോ. ഇന്നത്തെ കണക്കനുസരിച്ച് (20/4/2020) ലോകത്താകമാനം ഏകദേശം 110 രാജ്യങ്ങളിലായി 24 ലക്ഷത്തിൽ പരം മനുഷ്യരിൽ നീ നിന്റെ സാമ്രാജ്യം തീർത്തുകൊണ്ടിരിക്കുകയാണ്.ഒന്നേമുക്കാൽ ലക്ഷത്തോളം മനുഷ്യരുടെ ജീവൻ നീ അപഹരിച്ചു.എന്നാലും ഞങ്ങൾ നിന്നെ വരുതിയിലാക്കും.ആറേകാൽ ലക്ഷത്തോളം മനുഷ്യർ രോഗമുക്തരായ വിവരം നീ ഒരു പക്ഷെ അറിഞ്ഞുകാണില്ല.നീ അറിയണമെന്ന് ഞങ്ങൾക്ക് ഒട്ടും ആഗ്രഹവും ഇല്ല. ഭാരതത്തിൽ ഞങ്ങളുടെ കൊച്ചുകേരളത്തിലാണ് നീ ചൈനയിൽ നിന്നും ആദ്യം വന്നത്.വന്ന് കാലുകുത്തിയപ്പോൾ തന്നെ അപകടം മനസ്സിലാക്കി നിന്നെ ഞങ്ങൾ ചുരുട്ടി കെട്ടിയതാണ്.ഇതിനിടയിൽ നീ പല രാജ്യങ്ങളിലും കറങ്ങി നിന്റെ അധീശത്വം ഉറപ്പിച്ചു.ഇറ്റലിയിൽ നീ നിന്റെ രൗദ്ര രൂപം പുറത്തെടുത്തു.ഞങ്ങളുടെ കുടുംബത്തിലെ ചില ശുദ്ധാത്മാക്കൾ ഇൗ കൊച്ചുകേരളത്തിൽ ,ഇറ്റലിയിൽ നിന്നുംതിരികെ എത്തിയപ്പോൾ നീയും അവരോടൊപ്പം കൂടി വീണ്ടും കേരളത്തിൽ വന്നു. നിന്നെ യും വഹിച്ചുകൊണ്ടാണ് വരുന്നത് എന്ന് പറയാൻ അവർ അല്പം വൈകി.അത് അവരുടെ ഒരു നോട്ടപ്പിശകായി മാത്രമെ ഞങ്ങൾ അതിനെ കണ്ടുവൊള്ളു.പക്ഷേ നീ നിന്റെ തനി സ്വഭാവം പുറത്തെടുത്തു.ഒരു താക്കോൽ ദ്വാര പഴുത് കിട്ടിയപ്പോൾ നീ ഞങ്ങളെ നന്നായി ചൊറിയാനുള്ള അവസരമായി എടുത്തു. വികസിത രാജ്യങ്ങൾ പോലും നിന്റെ താണ്ഡവത്തിൽ അന്ധാളിച്ചു നിന്നപ്പോൾ ഞങ്ങൾ പിടിച്ചു നിന്നു.കാരണം അതിജീവനത്തിന്റെ പാഠങ്ങൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു.ഒാഖി ചുഴലിക്കാറ്റ് ഭീഷണിയും,രണ്ട് മഹാപ്രളയങ്ങളും നിപ്പാ വൈറസിനെയും ഞങ്ങൾ ഒന്നിച്ചൊന്നായി നേരിട്ടു.ആ കരുത്തിന്റെ ആത്മധൈര്യത്തിൽ ഞങ്ങൾ പറയുന്നു ; നിന്നെ എന്നെന്നേക്കുമായി ഈ ഭൂമുഖത്ത് നിന്നും ഞങ്ങൾ ഒാടിക്കും.2020 സെപ്‍തംബറോടെ നിന്നെ പുകച്ച് പുറത്ത് ചാടിക്കാനുളള വാക്സിനും മരുന്നും വ്യാവസായികാടിസ്ഥാനത്തിൽ കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.അതുവരെ സാമൂഹിക അകലം എന്ന ചാണക്യതന്ത്രത്തിലൂടെ നിന്റെ വ്യാപനതോത് ഞങ്ങൾ കുറച്ച് കുറച്ച് കൊണ്ടുവരും.തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം