"Nshsnedumudy/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ ഒരു മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
സമസ്ത മേഖലകളിലും അതിവേഗം പുരോഗതിയിലേയ്ക്ക് കുതിച്ചു പാഞ്ഞു കൊണ്ടിരുന്ന ലോകം പെട്ടന്നു നിശ്ചലമായി.കോവിഡ്- 19 എന്ന മഹാമാരിയ്ക്കു മുൻപിൽ ലോകം വിറങ്ങലിച്ചു  നിൽക്കുകയാണ്‌.മറ്റെല്ലാ വിഷയങ്ങളും അപ്രസക്തമായിക്കഴിഞ്ഞു.
     
കൊറോണ വൈറസ് നൂറു തരത്തിലധികമുണ്ടെന്നു പഠനങ്ങൾ പറയുന്നു.ഇതിൽ  മനുഷ്യനെ ബാധിക്കാൻ സാധ്യതയുള്ളത് ആറെണ്ണം മാത്രമാണ്. കൊറോണ എന്ന വൈറസ് ആദ്യമായി റിപ്പോർട്ടു ചെയ്യുന്നത് 2002 ൽ ചൈനയിലണ്.ഇത് പൂച്ചയിൽ നിന്നാണ്പടർന്നത്. S.A.R.S.C.O എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെട്ടത്.പിന്നീട് സൗദി പോലുള്ള അറബിരാജ്യങ്ങളിൽ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ഒട്ടകത്തിൽ നിന്നാണ്. ഇതിനു ശേഷം 2019 നവംബർ മാസാവസാനം ' വുഹാൻ ' എന്ന ചൈനീസ് പട്ടണത്തിലാണ് കൊറോണ ആദ്യമായി സ്ഥിരീകരിച്ചത്. വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നു പടർന്നെന്നാണ് പ്രാഥമിക നിഗമനം.ഏതു ജീവിയിൽ നിന്നാണിത് പടർന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മത്സ്യ മാർക്കറ്റ് എന്ന പേരിൽ പാമ്പ്, പന്നി, മുയൽ എന്നിങ്ങനെയുള്ളവയെ മുറിച്ചു വേവിച്ച് കൈയിൽ കൊടുക്കുന്ന രീതിയാണിവിടെ.


        ഇതിനു മുൻപും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരില്ലായിരുന്നു. ഇന്ന് ഇത് മനുഷ്യരിൽ നിന്നും  മനുഷ്യരിലേയ്ക്ക് പടരാനുള്ള കഴിവുനേടിയിരിക്കുന്നു.കോവിഡ് 19 എന്ന വിളിപ്പേരിട്ട ഈ കൊറോണ വൈറസ് ആദ്യം ചൈനയിൽ നിന്നു മാത്രമേ റിപ്പോർട്ടു ചെയ്തിട്ടുള്ളൂ. എന്നാൽ ഇന്ന് സമുദ്രങ്ങൾ കടന്ന് കിലോമീറ്ററുകൾ താണ്ടി ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി അതിവേഗം പടർന്നു. ഇറ്റലി, സ്പെയിൻ, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ അതിഭീകരമായ അവസ്ഥയാണുള്ളത്. ലോകത്താകമാനം വൈറസ് രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു.മരണം ഒരു ലക്ഷത്തി ഇരുപതിനായിരവും.
വൈറസ് ബാധയേറ്റാൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ഏകദേശം 14 ദിവസം വേണ്ടിവരും. ചുമ, തളർച്ച, പനി, ശ്വാസകോശാസ്വസ്ഥതകൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.80% ആളുകളിലും രോഗം അതിതീവ്രമാകാതെ മാറും.എന്നാൽ ആസ്തമ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർക്ക് രോഗം തീവ്രമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരസ്പരമുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം അതിവേഗം പടരുന്നത്. ഇതൊഴിവാക്കുകയാണ് രോഗം പടരാതിരിക്കാനുള്ള മാർഗ്ഗം. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, മുഖാവരണം ധരിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഈ രോഗാണുവിനെ അകറ്റി നിർത്താൻ കഴിയും.സമ്പർക്കത്തിലൂടെ പടരുന്ന ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ ലോക രാജ്യങ്ങളെല്ലാം തന്നെ ആരോഗ്യ അടിയന്തിരാവസ്ഥയും ലോക് ഡൗൺ പോലെയുള്ള കർശന നിയമങ്ങളും നടപ്പിലാക്കി പോരാട്ടം തുടരുകയാണ്.ഈയവസ്ഥയിൽ നമ്മുടെ രാജ്യത്തെയും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തെയും പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാവുകയാണ്.
നിയന്ത്രിക്കാനായില്ലെങ്കിൽ മനുഷ്യരാശിയെ ഈ ഭൂമുഖത്തുനിന്നു തന്നെ തുടച്ചു നീക്കുവാൻ മാത്രം മാരകമാണീ നിസാരനായ അണു.ഈ വിപത്തിനെതിരായ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും പടയാളികളായി ഒരൊറ്റ മനസ്സോടെ പോരാടാം. ജീവനു മാത്രമല്ല ആഗോള സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ച ഈ വിപത്തിനെ നമ്മൾ വർണ്ണ-വർഗ്ഗ-ജാതി-മത വ്യത്യാസമില്ലാതെ മനുഷ്യകുലം ഒന്നാകെ ഒറ്റ മനസ്സായി ചെറുത്തു തോല്പിക്കും.ഇനിയെങ്കിലും ഇത് ഈ ലോകത്തു നിന്നു വിട്ടു പോകട്ടെയെന്ന് നമ്മൾക്ക് പ്രത്യാശിക്കാം. വീട്ടിലിരിക്കാം. സുരക്ഷിതരാകാം.
<p> <br>
{{BoxBottom1
| പേര്= അഭിഷേക് ജെ
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46057
| ഉപജില്ല=  കുട്ടനാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം