"Ssk17:Homepage/മലയാളം കഥാരചന(എച്ച്.എസ്.എസ്)/ രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
| തലക്കെട്ട്= വിഷയം -സൈബര്‍ ലോകത്ത് മഴപെയ്യുമ്പോള്‍ | | തലക്കെട്ട്= വിഷയം -സൈബര്‍ ലോകത്ത് മഴപെയ്യുമ്പോള്‍ | ||
}} | }} | ||
''' രണ്ടു മഴകള്‍ ''' | |||
<nowiki> | <nowiki> | ||
അഞ്ചരയുടെ അലാറം കേട്ടുൊണ്ടാണ് അവള്‍ ഉണര്‍ന്നത്. ഈയിടെ നോബല്‍ സമ്മാനം ലഭിച്ച പോപ്പ് ഗായകന്റെ ഏറ്റവും പ്രശസ്തമായ ഗാനത്തോട് അവള്‍ക്ക് അപ്പോള്‍ അസഹ്യമായ വെറുപ്പു തോന്നി. അലാറം ടോണായി അതു ഗായത്രി മന്ത്രത്തിനു പകരം സെറ്റ് ചെയ്ത നിമിഷത്തെ വായില്‍ തികട്ടി വന്ന ഇംഗ്ലീഷ് തെറികളില്‍ ശപിച്ചുകൊണ്ടവള്‍ പതിവുപോലെ തന്റെ ദിവസം ആരംഭിക്കുകയായിരുന്നു. | |||
ശീതീകരിച്ച തന്റെ മുറിയിലെ പതുപതുത്തമെത്തയില്‍ അലസമായി തലോടിക്കൊണ്ടവള്‍ പിന്നെയും കണ്ണുകള‍്‍ അടച്ചു. രാത്രിയില്‍ സഹപ്രവര്‍ത്തകന്റെ രണ്ടാം 'പ്രണയവാര്‍ഷിക'ത്തിന്റെ പാര്‍ട്ടിക്കു ശേഷം ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഒരുപാട് വൈകിയിരുന്നു. സ്വീകരണമുറിയിലെ സോഫയില്‍ കമഴ്ന്നുകിടന്നു. ലാപ്ടോപ് ഓണാക്കി പതിവു പോലെ ഫേസ്ബുക്കില്‍ കണ്ണുകള്‍ പായിക്കുമ്പോഴായിരുന്നു അയാളുടെ വീഡിയോ കോള്‍ . തന്റെ ഇറുകിയ വസ്ത്രത്തിലൂടെ മാറിടം ദൃശ്യമാകുമെന്നറിഞ്ഞിട്ടുമവള്‍ തെല്ലും കൂസലില്ലാതെ ക്യാമറ ഓണാക്കി. | ശീതീകരിച്ച തന്റെ മുറിയിലെ പതുപതുത്തമെത്തയില്‍ അലസമായി തലോടിക്കൊണ്ടവള്‍ പിന്നെയും കണ്ണുകള‍്‍ അടച്ചു. രാത്രിയില്‍ സഹപ്രവര്‍ത്തകന്റെ രണ്ടാം 'പ്രണയവാര്‍ഷിക'ത്തിന്റെ പാര്‍ട്ടിക്കു ശേഷം ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഒരുപാട് വൈകിയിരുന്നു. സ്വീകരണമുറിയിലെ സോഫയില്‍ കമഴ്ന്നുകിടന്നു. ലാപ്ടോപ് ഓണാക്കി പതിവു പോലെ ഫേസ്ബുക്കില്‍ കണ്ണുകള്‍ പായിക്കുമ്പോഴായിരുന്നു അയാളുടെ വീഡിയോ കോള്‍ . തന്റെ ഇറുകിയ വസ്ത്രത്തിലൂടെ മാറിടം ദൃശ്യമാകുമെന്നറിഞ്ഞിട്ടുമവള്‍ തെല്ലും കൂസലില്ലാതെ ക്യാമറ ഓണാക്കി. | ||
ലാപ്ടോപ്പിനുള്ളിലെ മനുഷ്യന്‍ തന്റെ കമ്പിയിട്ട പല്ലുകള്‍ പുറത്തുകാട്ടികൊണ്ട് പുഞ്ചിരിച്ചു. അയാളുടെ കണ്ണടവച്ച കണ്ണുകളിലെ തിളക്കം അവളെ പലപ്പോഴും പരിഭ്രാന്തിപെടുത്തിയിരുന്നു. തന്റെ പഴക്കം ചെല്ലാത്ത സോഫയില്‍ ചാഞ്ഞും ചെരിഞ്ഞും ഇടവിട്ട് പൊട്ടിച്ചിരിച്ചും, മുഖം വീര്‍പ്പിച്ചും മണിക്കൂറുകള്‍ നീങ്ങി. സിറിയയിലെ ആഭ്യന്തരപ്രശ്നവും,മോദിയുടെ സാമ്പത്തിക നയത്തില്‍ തുടങ്ങി തീര്‍ത്തും അശ്ലീലമായ ലൈഗികതയിലേക്ക് വിഷയങ്ങള്‍ ചുവടുമാറിക്കൊണ്ടിരുന്നു. വിദൂരതകളിലുള്ള അയാള്‍ അവളെ നിത്യവും രണ്ടു മണിക്കൂറിലേറെ തന്റെ വിദഗ്ദമായ സംഭാഷണങ്ങളാല്‍ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. | |||
ഉറക്കം കണ്‍പോളകളില്‍ ഊഞ്ഞാലാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാള്‍ക്ക് കിലോമീറ്ററുകള്‍ അകലെ ചെല്ലാന്‍ ശക്തമായ ചുംബനം നല്‍കി ബൈ പറയുമ്പോഴായിരുന്നു അയാള്‍ അത് വെളിപ്പെടുത്തിയത്. | |||
'ഓ മൈ ഗോഡ്, അയാള്‍ ഇന്നാണല്ലോ വരാമെന്നു പറഞ്ഞത്' ഞെട്ടി കണ്ണുകള്‍ മിഴിച്ചവള്‍ എഴുന്നേറ്റിരുന്നു. തലേ രാത്രി അയാള്‍ അതുവെളിപ്പെടുത്തുമ്പോള്‍ ഉറക്കക്ഷീണത്താല്‍ അവള്‍ അത് കൂസിയിരുന്നില്ല. അയാള്‍ ഇന്നുതന്നെ എത്തും. ഉച്ചകഴിഞ്ഞാണല്ലോ പറഞ്ഞത്, പിന്നെയെന്താണ് തനിക്കൊരു പരിഭ്രമം എന്നോര്‍ത്തുകൊണ്ട് തന്റെ കിടപ്പുമുറിയിലെ അലങ്കാരങ്ങള്‍ ഉള്ള കണ്ണാടിയില്‍ നോക്കി അവള്‍ പൊട്ടിച്ചിരിച്ചു. | |||
'സാധാരണ മലയാളി മങ്കമാരുടെ നാണം നിനക്കും ഉണ്ടോ?'എന്ന് കുലുങ്ങി ചിരിച്ചുകൊണ്ടവള്‍ കണ്ണാടിയില്‍ തന്റെ പ്രതിബിംബത്തോട് ചോദിച്ചു. | |||
നഗരത്തിന്റെ ഇളം തണുപ്പിലേക്ക് ജോഗ്ഗ് ചെയ്യാമെന്നവള്‍ ഉറച്ചു. തന്റെ ആകാരഭംഗിയില്‍ വരുന്ന ചെറിയമാറ്റം പോലും അവള്‍ സഹിച്ചില്ല. അതുകൊണ്ടവള്‍ ഭക്ഷണം നിയന്ത്രിച്ചു. പട്ടിണികിടന്നും സലാഡുകഴിച്ചും അവള്‍ തന്റെ ഒട്ടിയ വയറും പിരിഞ്ഞ ഇടുപ്പുകളും നിലനിര്‍ത്തി. | |||
ഫേസ്ബുക്കില്‍ അവള്‍ അപ്ലോഡു ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ 'ഹോട്ടി 'യെന്നും 'സെക്സി'യെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് വ്യാജമായ സദാചാരം കൊണ്ട് അവരെ, നീക്കം ചെയ്യുമ്പോഴും അവള്‍ ഗൂഢമായി സന്തോഷിച്ചിരുന്നു. അപ്പോള്‍ അവളുടെ നെഞ്ചകം കുളിരുകൊള്ളും . പുതുമഴ കൊള്ളുമ്പോഴുള്ള പോലെ സൈബര്‍ ലോകത്തുനിന്നുള്ള ആമഴകളില്‍ നനയുവാന്‍ അവള്‍ വീണ്ടും ആഗ്രഹിക്കും. അധികം താമസിയാതെ 'മുഖപുസ്തകത്തില്‍ 'അവളുടെ മറ്റൊരു ഭാവത്തിലുള്ള ചിത്രം തെളിയും. | |||
പക്ഷേ ഇന്നവള്‍ ഫേസ്ബുക്കിലെ അഭിപ്രായങ്ങളെ കുറിച്ചോര്‍ത്തല്ല അവളുടെ ആഗമനത്തെക്കുറിചോര്‍ത്തു പുളകം കൊണ്ടത്. നെഞ്ചകത്ത് പഴയപോലെ ഒരു കുളിര്‍മ. | |||
ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ തന്റെ പുത്തന്‍ ഷൂസും ട്രാക്ക് സ്യൂട്ടും ഇട്ടവള്‍ വെളിയിലേക്ക് നോക്കി. മഞ്ഞുമൂടിക്കിടക്കുന്നു. ചില അപ്പച്ചന്മാരൊഴികെ ആരും ഓടാന്‍ ഈറങ്ങിയിട്ടില്ല. അവള്‍ക്ക് മടിതോന്നി. 'വയ്യ! ഇന്നോടുവാന്‍ വയ്യ' എന്നോര്‍ത്തുകൊണ്ടവള്‍ അകത്തേക്കു നടന്നു. സ്വീകരണമുറിയിലെ നിലത്തു വിരിച്ചിരുന്ന വിലകൂടിയ മെത്തയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തന്റെ ആഡംബര ഫോണ്‍ കണ്ടെത്തിയെടുത്തു. നീലയും വെള്ളയും നിറം ചേര്‍ന്ന ഷൂസിട്ട തന്റെ കാലുകളുടെ ചിത്രം എടുത്തു 'ഇന്‍സ്റ്റാഗ്രാമി'-"മോര്‍ണിങ്ങ് വര്‍ക്ക് ഔട്ട്"എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ 4 കിലോമീറ്റര്‍ ഓടിയ സുഖം. | ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ തന്റെ പുത്തന്‍ ഷൂസും ട്രാക്ക് സ്യൂട്ടും ഇട്ടവള്‍ വെളിയിലേക്ക് നോക്കി. മഞ്ഞുമൂടിക്കിടക്കുന്നു. ചില അപ്പച്ചന്മാരൊഴികെ ആരും ഓടാന്‍ ഈറങ്ങിയിട്ടില്ല. അവള്‍ക്ക് മടിതോന്നി. 'വയ്യ! ഇന്നോടുവാന്‍ വയ്യ' എന്നോര്‍ത്തുകൊണ്ടവള്‍ അകത്തേക്കു നടന്നു. സ്വീകരണമുറിയിലെ നിലത്തു വിരിച്ചിരുന്ന വിലകൂടിയ മെത്തയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തന്റെ ആഡംബര ഫോണ്‍ കണ്ടെത്തിയെടുത്തു. നീലയും വെള്ളയും നിറം ചേര്‍ന്ന ഷൂസിട്ട തന്റെ കാലുകളുടെ ചിത്രം എടുത്തു 'ഇന്‍സ്റ്റാഗ്രാമി'-"മോര്‍ണിങ്ങ് വര്‍ക്ക് ഔട്ട്"എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ 4 കിലോമീറ്റര്‍ ഓടിയ സുഖം. | ||
| വരി 51: | വരി 54: | ||
| വര്‍ഷം=2017 | | വര്‍ഷം=2017 | ||
| സ്കൂള്‍= M.D.S.H.S.S. Kottayam (Kottayam) | | സ്കൂള്‍= M.D.S.H.S.S. Kottayam (Kottayam) | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=33042 | ||
| ഐറ്റം=മലയാളം കഥാരചന | | ഐറ്റം=മലയാളം കഥാരചന | ||
| വിഭാഗം= എച്ച്.എസ്.എസ് | |||
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം | | മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
'''''' | '''''' | ||