"ഗവ എച്ച് എസ് എസ്,കലവ‍ൂർ/പഠനപ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
സ്ഥാന ക്രമീകരണം
34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 185: വരി 185:




== '''ക‍ുട്ടിക്ക‍ൂട്ടം''' ==
 
 
 
 
 
== '''മ‍ൂല്യബോധം - പഠന പ്രോജക്ട്''' ==
ജനകീയ ജനാധിപത്യത്തിലൂന്നി കാര്യക്ഷമമായ ഒരു 10 അംഗ PTA ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള അവസരം എന്റെ ക്ലാസായ 9 D യ്ക്ക് സാധിച്ചു. പുതിയ അനുഭവങ്ങൾ കൂടിച്ചേരലുകൾ എല്ലാം ഇവിടെ ഉണ്ടായി. ഇതൊരു കൂട്ടായമയുടെ ചരിത്രമാണ് ഒരു- പങ്കുവയ്ക്കലിന്റെ  ഇടമാണ്. ഒരു തടസ്സവുമില്ലാതെ ആശയങ്ങൾ കൈമാറാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രയോജപ്പെടുത്താനും അതിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാനും എന്റെ  ക്ലാസിന് സാധിച്ചു. അൻപതിൽപരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
 
'''ഭവന സന്ദർശനം'''
 
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 അല്ലെങ്കിൽ6  കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു
 
GET READY,GET PLAY!
 
എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. പഠനം ഒരിക്കലും അത് വിരസതയോടുകൂടി ആവരുത്. ഓരോ ദിവസത്തേയും കലാപരിപാടികൾ ഓരോ ഗ്രൂപ്പിലും തീരുമാനിക്കുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിൽ വളരെ സന്തോഷ ത്തോടുകൂടി പങ്കെടുക്കുന്നു
 
'''സാഹിത്യരചനാശില്പശാല'''
 
എഴുത്തിന്റേയ‍ും വായനയുടെയും ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിന് ഒരു ശില്പശാല മലയാളം അധ്യാപികയായ രൂപരേഖ ടീച്ചറിന്റെ  നേതൃത്ത്വത്തിൽ നടത്തപ്പെട്ടു. കവികളെയും ' കഥാകൃത്തുക്കളെയും സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു.
 
'''ക്ലാസ് PTA'''
 
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു.
 
'''ക്ലാസ് തല ക്ലബുകൾ'''
 
53 കുട്ടികളുള്ള ക്ലാസ്സിൽ 3 കുട്ടികളെ വീതം ഉൾപ്പെടുത്തിക്കൊങ്ങ് 17ക്ലബ്ബുകൾ രൂപീകരിച്ചു. ഈ ക്ലബ്ബുകളെ മാതൃകാ ക്ലബ്ബാക്കി കണക്കാക്കി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു .ഈ പരിപാടിയുടെ ഉദ്ഘാടനം Dr.Pradeep(principlal UIT Mannancherry, മുൻ Principal പുനലൂർ SN College) നിർവ്വഹിച്ചു.
 
[[പ്രമാണം:34006 clubactivity.jpg|പകരം=ക്ലബ്ബ് ഉത്ഘാടനം|നടുവിൽ|ലഘുചിത്രം|539x539ബിന്ദു|2024_25 അധ്യയനവർഷത്തെ 9D ക്ലാസിലെ ക്ലബ് പ്രവർത്തനങ്ങള‍ുടെ ഉത്ഘാടനം]]
[[പ്രമാണം:34006 clubinaguration.jpg|പകരം=ക്ലബ്ബ് ഉദ്ഘാടനം|ലഘുചിത്രം|693x693ബിന്ദു|ക്ലബ്ബ‍ുകള‍ുടേ ഉദ്ഘാടനം ഡോ.പ്രദീപ് ( മ‍ുൻ പ്രിൻസിപ്പൽ, എസ്.എൻ.കോളേജ് പ‍ുനല‍ൂർ)]]
 
'''കുട്ടി അധ്യാപകർ'''
 
9D ക്ലാസിലെ 53 കുട്ടികളും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടു വിവിധ സമങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ചില കുട്ടികൾ ഒന്നിൽ കൂടുതൽ ക്ലാസ് എടുത്തു. ഓരോ കുട്ടിയും ക്ലാസ് എടുത്തപ്പോൾ അവരുടെ അധ്യാപകരെ സസൂഷ്മം നിരീക്ഷിച്ചു എന്ന് എ നിക്ക് മനസ്സിലായി. ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കാൻ എന്റെ  കുട്ടികളെ പ്രാപ്തരാക്കാൻ ഈ ഒരു ഉദ്യമം വളരെയധികം ഉപകാരപ്രദമായി 'ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ക്ലാസിലെ എല്ലാ കുട്ടികളും കുട്ടി അധ്യാപകരായി മാറുന്നത്
[[പ്രമാണം:34006 kuttiadyapakar.jpg|പകരം=ക‍ുട്ടി അധ്യാപകർ|ലഘുചിത്രം|674x674ബിന്ദു|ക്ലാസ് പി.ടി.എ യിൽ ക‍ുട്ടി അധ്യാപികയായ ഫിദ മെഹ്‍റ‍ൂഫ രക്ഷകർത്താക്കൾക്കായി ഇംഗ്ലീഷ് ക്ലാസ് എട‍ുക്ക‍ുന്ന‍ു]]
 
'''HELP DESK'''
 
ക്ലാസുകൾ എടുത്ത കുട്ടി അധ്യാപകരിൽ നിന്ന് എറ്റവും മിടുക്കരായ 18 പേർ ചേർന്ന് ഒരു Help desk ന് രൂപം കൊടുത്തു. ഈ help desk ൻ്റെ പ്രത്യേകത ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ് ഡിവിഷനിലെ ഏതു കുട്ടിക്കും ഏതു വിഷയത്തിനും സംശയമുണ്ടായാൽ അത് പരിഹരിച്ചു കൊടുക്കുന്നതിന് കെല്പുള്ള expert കളുടെ ഒരു കുട്ടി അധ്യാപകരുടെ help desk ആണ് എന്നതാണ്.ഇതിന്റെ  സേവനം സ്ക്കൂളിലെ ഏതൊരു കുട്ടിക്കും ലഭ്യമായിരുന്നു
[[പ്രമാണം:34006 kuttikkottam helpdesk.jpg|പകരം=ഹെൽപ്പ് ഡെസ്ക്|ലഘുചിത്രം|674x674px|ക്ലാസ് ഹെൽപ്പ് ഡെസ്ക്.ഹെഡ്‍മിസ്ട്രസ്, അധ്യാപകർ എന്നിവർക്കൊപ്പം|ഇടത്ത്‌]]
 
'''CLASS MAGAZINE'''
 
HS വിഭാഗത്തിൽ 9 D ക്ലാസിൽ ഒരു സമ്പൂർണ ക്ലാസ് മാഗസിൻ "The Magical World "HM Geetha tr പ്രകാശനം ചെയ്തു. ജീവിത ലക്ഷ്യങ്ങളെപ്പറ്റിയും അതിന്റെ ആസ‍ൂത്രണത്തെക്ക‍ുറിച്ച‍ും PTA പ്രസിഡൻ്റ് മോഹനൻ സാർ കുട്ടികളെ ഓർമപ്പെടുത്തി. ലോകം കൈപ്പിടിയിലൊതുക്കാൻ അക്ഷരങ്ങൾക്കുള്ള പ്രാധാന്യത്തെപ്പറ്റി ക്ലാസ് ടീച്ചർ സുസ്മിത കുട്ടികളെ ബോധ്യപ്പെടുത്തി.
[[പ്രമാണം:34006 classmagazine.jpg|പകരം=മാഗസിൻ പ്രകാശനം|ലഘുചിത്രം|494x494ബിന്ദു|9D യിലെ ക്ലാസ് മാഗസിൻ ഹെഡ്‍മിസ്ട്രസ്സ് ജെ.ഗീത പ്രകാശനം ചെയ്യ‍ുന്ന‍ു]]
 
'''PARENTS MAGAZINE'''
 
9 D ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ താരാട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെ HM Geetha tr പ്രകാശനം ചെയ്തു ഈ വേറിട്ട പ്രവർത്തനത്തെ PTA പ്രസിഡൻ്റ് മോഹനൻ Sir അനുമോദിച്ചു. തന്റെ  കുട്ടിക്കാലത്ത് തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ പലതും തങ്ങളുടെ മക്കളിലൂടെ പൂർത്തീകരിച്ചു എന്ന സംതൃപ്തി പല രക്ഷിതാക്കളും രേഖപ്പെടുത്തി. ഒരു പ്രമുഖ CBSC സ്കൂളിൽ നിന്നും ഒരു govt. സ്ക്കൂളിലേക്ക് മകനെ മാറ്റിയപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എന്നും എന്നാൽ തന്റെ  തീരുമാനം നൂറു ശതമാനം ശരിയായിരുന്നെന്ന് ഈ ക്ലാസിലെ ഓരോ പ്രവർത്തനങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി എന്നും Bharath ൻ്റെ അച്ഛൻ Melan പറഞ്ഞു. ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ  നേട്ടം എന്ന് Anamika യുടെ അമ്മ Saritha കൂട്ടിച്ചേർത്തു. ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരനുഭമായി ആ ദിവസം മാറി.
 
'''കുട്ടിക്കൂട്ടം- മൂല്യബോധം'''
 
9D ക്ലാസിൻ്റെ മൂല്യബോധം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടിക്കൂട്ടത്തിൻ്റെ ശില്പശാല സ്ക്കൂൾ auditorium ത്തിൽ വച്ച് നടന്നു ഈ ശില്ല ശാലയിൽ 10 ലീഡർമാരുടെ നേത്യത്വത്തിൽ 3 or 4 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് group കളായി ഇരുന്ന് വിഷയത്തെപ്പറ്റി ചർച്ച ചെയ്യുകയും അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം ഈ 10 ലീഡർ മാർ കൂടിയിരുന്ന് ജനാ ധിപത്യപരമായ രീതിയിൽ ക്ലാസിൻ്റെ പൊതുവായ കാഴ്ചപ്പാട് രേഖപ്പെടുത്തി. ഈ കാഴ്ചപ്പാടുകൾ സ്ക്കൂളിലെ 5 മുതൽ വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിനു കളിലെ യും 10 കുട്ടി ലീഡർമാരുടെ പൊതുസഭയിൽ അവതരിപ്പിക്കുകയും അവറുടെ 'നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം വിഷയത്തിൽ കൂടുതൽ ആധികാരികത ഉറപ്പുവരുത്തുന്നതിനുവേണ്ടി വിദഗ്ധരുടെ നിർദേശങ്ങളും തേടി. ആ നിർദേശങ്ങളും കൂട്ടിച്ചേർത്തു കൊണ്ട് സ്ക്കൂളിൻ്റ കാഴ്ചപ്പാട് ചിട്ടപ്പെടുത്തുകയും അങ്ങനെ ചിട്ടപ്പെടു|ത്തുന്ന കാഴ്ചപ്പാട് സ്ക്കൂളിൻ്റെ കുട്ടിക്കൂട്ടം പ്രവർത്തനത്തിൻ്റെ ഭാഗമായിസ്ക്കൂളിലെ മുഴുവൻ കുട്ടികളിലേക്കും പകരുകയാണ് ലക്ഷ്യം. മൂല്യബോധം എന്ന വിഷയത്തിൽ സ്ക്കൂളിൻ്റെ കാഴ്ചപ്പാട് ചിട്ടപ്പെടുത്തിയത്
 
ഭരണഘടനാ മൂല്യം
 
ജനാധിപത്യ മൂല്യങ്ങൾ
 
മാനുഷികമൂല്യങ്ങൾ
 
പാരിസ്ഥിതിക മൂല്യങ്ങൾ
 
സാമൂഹിക മൂല്യങ്ങൾ
 
സാംസ്ക്കാരിക മൂല്യങ്ങൾ
 
ധാർമിക മൂല്യങ്ങൾ
 
മൂല്യബോധ സൂചികയും സ്വയം വില യിരുത്തലും
 
ഓരോ കുട്ടിയും 2,1,0 എന്ന നിയിൽ സ്കോർ നല്കി ഇവയിൽ സ്വന്തം അവസ്ഥ കണ്ടെത്തും
 
തുടർന്ന് മൂല്യബോധം സ്വന്തം ജീവിതത്തിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമുണ്ടാകും
 
സ്കോർ നില കൂട്ടും
 
മൂല്യബോധത്തിൻ്റെ പ്രായോഗിക പ്രതിഫലനങ്ങൾ കുട്ടിക്കൂട്ടം ചർച്ച ചെയ്ത് തീരുമാനിക്കും.
 
== '''സ്വപ്നങ്ങൾ പൂക്കുമ്പോൾ''' ==
 
== ഒരു പക്ഷി തൻ്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ ഒരമ്മ തൻ്റെ കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്നതുപോലെ തൻ്റെ മുന്നിലുള്ള കുട്ടികളെ അവരുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വഴികാട്ടിയായി അധ്യാപിക മാറുന്നു ==
അങ്ങനെ കുട്ടികളുടെ സ്വപ്നവും രക്ഷകർത്താക്കളുടെ സ്വപ്നവും ക്ലാസ് അധ്യാപികയുടെ സ്വപ്നമായി മാറുന്നു. ആ കുട്ടിയെ അവൻ്റെ സ്വപ്നത്തിലെത്തുന്നതുവരെ നിർദേശങ്ങൾ കൊടുത്തു കൊണ്ട് അധ്യാപിക കൂടെ നിൽക്കുന്നു. കുട്ടികളുടെ സ്വപ്നങ്ങൾ എന്ന മാഗസിൻ നമ്മുടെ പ്രിയപ്പെട്ട കലാധരൻ മാഷ് പ്രകാശനം ചെയ്തു. വേറിട്ട അനുഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമായിരുന്നു കടന്നുപോയത്.
[[പ്രമാണം:34006 kuttikkotam-group.jpg|പകരം=ക‍ുട്ടിക്ക‍ൂട്ടം ഗ്ര‍ൂപ്പ് വർക്ക്|ഇടത്ത്‌|ലഘുചിത്രം|ക‍ുട്ടിക്ക‍ൂട്ടം ഗ്ര‍ൂപ്പ് വർക്ക് ]]
[[പ്രമാണം:34006 kuttikkoottam seminar.jpg|പകരം=ക‍ുട്ടിക്ക‍ൂട്ടം സെമിനാർ|ലഘുചിത്രം|337x337ബിന്ദു|ക‍ുട്ടിക്ക‍ൂട്ടം സെമിനാർ |നടുവിൽ]]
[[പ്രമാണം:34006 innovative programme.jpg|പകരം=ഇന്നോവേറ്റീവ് പ്രോഗ്രാം സമ്മാനം നേടിയപ്പോൾ|ലഘുചിത്രം|566x566px|SSK യ‍ുടെ ഇന്നോവേറ്റീവ് പ്രോഗ്രാമായി ക‍ുട്ടിക്ക‍ൂട്ടം പഠന പ്രോജക്ട് സമ്മാനാർഹമായപ്പോൾ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''സന്തോഷവിദ്യാലയം സംസ്ഥാന തല സെമിനാർ''' ==
[[പ്രമാണം:34006 santhoshavidyalayam 2026.jpg|പകരം=സെമിനാർ സന്തോഷവിദ്യാലയം|ലഘുചിത്രം|321x321ബിന്ദു|സന്തോഷവിദ്യാലയം സംസ്ഥാന തല സെമിനാർ]]
2026 ജന‍ുവരി 18 ഞായറാഴ്ച കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വെച്ച് സന്തോഷ വിദ്യാലയം സംസ്ഥാനതല ശില്പശാല നടത്തപ്പെട്ട‍ു. ഗ്ര‍ൂപ്പ് അടിസ്ഥാനത്തിൽ സന്തോഷവിദ്യാലം പദ്ധതിയ‍ുടെ വിശദാംശങ്ങൾ ചർച്ച ചെയ്ത് റിപ്പോർട്ട‍ുകൾ അവതരിപ്പിക്കപ്പെട്ട‍ു.
 
ഗ്ര‍ൂപ്പ് 1
 
1.സംസാരിക്ക‍ുന്ന പ‍ുസ്തകം
 
<nowiki>*</nowiki> ഓരോ പാഠഭാഗത്തേയ‍ും പ്രധാന അശയങ്ങൾ QR കോഡാക്കി അവതരിപ്പിക്ക‍ുക. ഇതിന് ലിറ്റിൽ കൈറ്റ്സിന്റെ സഹായം തേട‍ുക.
 
<nowiki>*</nowiki> സ്ക്ക‍ൂൾ സ്റ്റ‍ു‍ഡിയോ റെക്കോഡിംഗിന് ഉപയോഗിക്ക‍ുക
 
2. റ്റ്യ‍ൂഷൻ ഫ്രീ സ്‍ക്ക‍ൂൾ
 
<nowiki>*</nowiki> പത്തംഗ ക‍ുട്ടിക്ക‍ൂട്ടായ്മ ഫലപ്രദമായി ഉപയോഗിക്ക‍ുക. ക്ലാസ് സമയം 9.30 മ‍ുതൽ 4.30 വരെ ആക്ക‍ുക
 
അതാത് ദിവസം സ്‍ക്ക‍ൂളിൽ നിന്ന് പഠിച്ച കാര്യങ്ങൾ സ്‍ക്കൂളിൽ വെച്ച് തന്നെ പഠിച്ച ശേഷം പോവ‍ുക
 
<nowiki>*</nowiki> പത്തംഗം രക്ഷകർത‍ൃ സമിതിക്ക് ച‍ുമതല വിഭജിച്ച് നൽക‍ുക.
 
3. അഭിമാന പത്രിക
 
<nowiki>*</nowiki> ആഴ്ചയിൽ ഒര‍ു ദിവസം ക‍ുട്ടികള‍ുടെ രചനകള‍ുടെ പ്രകാശനം
 
<nowiki>*</nowiki> ക്ലാസ് തല മാഗസിൻ തയ്യാറാക്ക‍ുക.
 
<nowiki>*</nowiki>ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‍ുക
 
4. പെര‍ുമാറ്റ സ‍ൂചിക
 
<nowiki>*</nowiki> വ്യക്തി പെര‍ുമാറ്റ സ‍ൂചിക തയ്യാറാക്ക‍ുക
 
<nowiki>*</nowiki> സ്വയം വിലയിര‍ുത്തലിന് അവസരം നൽക‍ുക
 
5. സന്തോഷ ഡയറി
 
<nowiki>*</nowiki> സന്തോഷ നിമിഷങ്ങൾക്കൊപ്പം ക‍ുട്ടികൾക്ക് തങ്ങള‍ുടെ വിഷമതകള‍ും പ്രയാസങ്ങള‍ും എഴ‍ുത‍ുന്നതിന‍ുള്ള അവസരം നൽക‍ുക.
 
<nowiki>*</nowiki> പ്രയാസങ്ങളിൽ നിന്ന് ക‍ുട്ടിയെ കരകയറ്റ‍ുന്നതിന‍ുള്ള കൗസിലിംഗ് സ്‍ക്ക‍ൂൾ തലത്തിൽ ലഭ്യമാക്ക‍ുക.
 
ഗ്ര‍ൂപ്പ് 2
 
നടപ്പിലാക്കേണ്ട കാര്യങ്ങൾ
 
<nowiki>*</nowiki> സ്‍ക്ക‍ൂളിന് സ്വന്തമായ യ‍ൂട‍ൂബ് ചാനൽ
 
<nowiki>*</nowiki> എല്ലാ ക‍ുട്ടികളേയ‍ും ശരാശരി നിലവാരത്തിലെത്തിക്ക‍ുവാൻ കഴിയ‍ുന്ന തരത്തിൽ ക‍ുട്ടികൾ തയ്യാറാക്ക‍ുന്ന പാഠപ്പ‍ുസ്തകങ്ങൾ
 
<nowiki>*</nowiki> ഓരോ പാഠഭാഗത്തിന്റേയ‍ും വിവരങ്ങൾ QR കോഡാക്കി ക‍ുട്ടിയ‍ുടെ നോട്ട് ബ‍ുക്കിലെത്തിക്ക‍ുക.
 
പ‍ുതിയ പദ്ധതികൾ
 
<nowiki>*</nowiki> QR കോഡ് നിർമ്മാണ പരിശീലനം നൽകൽ
 
<nowiki>*</nowiki>ഓരോ ക്ലാസിലേയ‍ും ക‍ുട്ടികള‍ുടെ വീടിന്റെ ലൊക്കേഷൻ ഉൾക്കൊള്ള‍ുന്ന ലൊക്കേഷൻ മാപ്പ് തയ്യാറാക്കൽ
 
<nowiki>*</nowiki> ക‍ുട്ടികള‍ുടെ ഏകാഗ്രതയ‍ും ശ്രദ്ധയ‍ും ഏകോപിപ്പിക്ക‍ുന്നതിനായി ഓരോ ക്ലാസ്സിൽ നിന്ന‍ും തെരഞ്ഞെ
 
ട‍ുത്ത ക‍ുട്ടികൾക്ക് പരിശീലനം
 
a.കോൺസട്രേഷൻ ഗയിംസ്
 
b.മേഡിറ്റേഷൻ
 
c.മ്യ‍ൂസിക് തെറാപ്പി
 
d.ചിരിയോഗ
 
f.യോഗ
 
g. ലൈഫ് സ്കിൽ ഗയിംസ്.
 
4ക‍ുട്ടി കൗസിലര്്‍
 
5 കലകള‍ുടെ അവതരണം. കഥപറച്ചിൽ, ത‍ുടങ്ങിയ വിനോദ പരിപാടികൾക്കായി ദിവസവ‍ും സമയം കണ്ടെത്തൽ
 
6 ഓരോ ക‍ുട്ടിയ‍ുടേയ‍ും കഴിവ‍ുകള‍ു മികവ‍ുകള‍ും അംഗീകരിച്ച‍ുകൊണ്ട് മ‍ൂല്യമ‍ുള്ളവരാണെന്ന് സ്വയം തിരിച്ചറിയാൻ അവസരമൊര‍ുക്കൽ
 
7 സ്റ്റാർ ഓഫ് ദി വീക്ക് ( ക്ലാസ് തലം)
 
ഏറ്റവ‍ും ശ‍ുചിത്വമ‍ുള്ള ക്ലാസ് മ‍ുറി
 
ഏറ്റവ‍ും അച്ചടക്കമ‍ുള്ള ക്ലാസ്
 
8 മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനാചരണം
 
9 ദാരിദ്ര്യ നിർമ്മാർജ്ജനം
 
10 സന്തോഷകരമായ ക‍ുട‍ുംബാന്തരീക്ഷം - ശില്പശാല
 
11 സോഷ്യൽ മീഡിയയ‍ുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്ക‍ുകയ‍ും സൈബർ സെക്ക്യ‌ൂരിറ്റി ബോധവത്കരണം ഉറപ്പ‍ുവര‍ുത്ത‍ുകയ‍ും ചെയ്യ‍ുക.
 
12. സന്തോഷ ഡയറി - ഓരോ ദിവസവ‍ും സ്‍ക്ക‍ൂളിൽ നിന്ന് ലഭിച്ച സന്തോഷ നിമിഷങ്ങൾ രേഖപ്പെട‍ുത്തൽ
 
ഗ്ര‍ൂപ്പ് 3
 
<nowiki>*</nowiki> എന്താണ് യഥാർത്ഥ സന്തോഷമെന്ന് ബോധവത്കരണം നടത്ത‍ുക.
 
<nowiki>*</nowiki> സന്തോഷ ഡയറി
 
<nowiki>*</nowiki> പിയർ ടീച്ചിംഗ്
 
Doubt Banking System
 
ക‍ുട്ടികള‍ുടെ സംശയങ്ങൾ പേരെഴ‍ുതാതെ ഒര‍ു പെട്ടിയിൽ നിക്ഷേപിക്ക‍ുകയ‍ും ക‍ുട്ടിക്ക‍ൂട്ടത്തിന്റെ സഹായത്തോടെ സംശയങ്ങൾ ദ‍ൂരീകരിക്ക‍ുന്ന‍ു.
 
സൗഹ‍ൃദാന്തരീക്ഷം നിലനിർത്തൽ
 
അധ്യാപകര‍ും വിദ്യാർത്ഥികള‍ുമായ‍ും വിദ്യാർത്ഥികൾ തമ്മില‍ും സൗഹ‍ൃദാന്തരീക്ഷം നിലനിർത്തൽ
 
Dream Day
 
ഓരോ ക‍ുട്ടിയ‍ുടേയ‍ും സ്വപ്നം അവലോകനം ചെയ്യൽ
 
ഗ്ര‍ൂപ്പ് 4
 
ആധ‍ുനിക സാങ്കേതിക വിദ്യകൾ പഠനത്തിന് ഉപയോഗപ്പെട‍ുത്തൽ
 
<nowiki>*</nowiki> സമഗ്ര പോർട്ടൽ ക‍ുട്ടികൾക്ക് പരിചയപ്പെട‍ുത്തൽ
 
<nowiki>*</nowiki> Online Quiz Programme
 
<nowiki>*</nowiki> നിർമ്മിത ബ‍ുദ്ധിയ‍ുടെ (AI)സാധ്യതകൾ പ്രയോജനപ്പെട‍ുത്ത‍ുക
 
<nowiki>*</nowiki>ഡിജിറ്റൽ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്ക‍ുന്നതിന‍ുള്ള പരിശീലനം നൽകൽ
 
<nowiki>*</nowiki> വിഷയാടിസ്ഥാനത്തിൽ പഠനത്തെ സഹായിക്ക‍ുന്ന സോഫ്റ്റ്‍വെയറ‍ുകൾ പരിചയപ്പെട‍ുത്തൽ
 
<nowiki>*</nowiki> ക‍ുട്ടി ഹെൽപ്പ് ഡെസ്ക്, രക്ഷകർതൃ ഹെൽപ്പ് ഡെസ്ക്
 
<nowiki>*</nowiki> പഠന പ്രോജക്ട‍ുകളിൽ രക്ഷകർത്താക്കള‍ുടെ പങ്കാളിത്തം ഉറപ്പാക്ക‍ുക.
 
Presence of Mind
 
<nowiki>*</nowiki> ഓരോ ക്ലാസ്സില‍ും ക‍ുട്ടിയ‍ുടെ സജീവ പങ്കാളിത്തം ഉറപ്പാക്ക‍ുന്നതിന് പഠന പ്രവർത്തനങ്ങൾ നടപ്പിലാക്ക‍ുക
 
<nowiki>*</nowiki> ക‍ുട്ടികള‍ുടെ മികവ‍ുകൾ പ്രദർശിപ്പിക്ക‍ുന്നതിന‍ുള്ള ബോർഡ് തയ്യാറാക്ക‍ുക
 
<nowiki>*</nowiki> ക‍ുട്ടികളെ പ്രോത്സാഹിപ്പിക്ക‍ുന്നതിനായി പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ നേട്ടങ്ങൾ ക്ലാസ് മ‍ുറിയിൽ പ്രദർശിപ്പിക്ക‍ുക
 
<nowiki>*</nowiki> കരിയർ ഗൈഡൻസ് നടപ്പിലാക്ക‍ുക.
 
ഗ്ര‍ൂപ്പ് 5
 
<nowiki>*</nowiki> ഓരോ ക‍ുട്ടിയ‍ുടേയ‍ും മികവ‍ുകൾ ഉൾക്കൊള്ള‍ുന്ന ബ‍ുക്ക് ലെറ്റ് തയ്യാറാക്കൽ
 
<nowiki>*</nowiki> ബ‍ുക്ക് ലെറ്റ് രക്ഷകർത്താക്കൾക്ക് നൽകൽ
 
<nowiki>*</nowiki> മികവ് ബ‍ുക്ക് ലെറ്റ് ത‍ുടർന്ന് വര‍ുന്ന ക്ലാസ് ടീച്ചറിന് കൈമാറ‍ുക
 
<nowiki>*</nowiki> ഒര‍ു ക‍ുട്ടിയെ നിരീക്ഷിക്കാൻ മറ്റൊര‍ു ക‍ൂട്ടിയെ ച‍ുമതലപ്പെട‍ുത്ത‍ുന്ന‍ു. A Gift for My Friend എന്ന പേരിൽ ക‍ുട്ടിതന്നെ സമ്മാനിക്ക‍ുന്ന‍ു.
 
<nowiki>*</nowiki>കോമിക് ലൈബ്രറി
 
<nowiki>*</nowiki> ആർട്ട് ഗ്യാലറി ഇൻ മൈ ക്ലാസ്
 
<nowiki>*</nowiki>മെഗാതാരാട്ട്
 
<nowiki>*</nowiki> ഓരോ വിഷയത്തിന‍ും ഔട്ട് ഡോർ ക്ലാസിന്റെ സാധ്യത കണ്ടെത്തി ആഴ്ചയിൽ ഒര‍ു ഔട്ട് ഡോർ ക്ലാസ് സംഘടിപ്പിക്കൽ
 
<nowiki>*</nowiki> ഓപ്പൺ ഹൗസ് പ്രോഗ്രാം - ക‍ുട്ടികൾക്ക‍ുള്ള മന:ശാസ്ത്ര ക്ലാസ്സ്.
 
<nowiki>*</nowiki> ഭവന സന്ദർശനം
[[പ്രമാണം:34006 santhoshavidyalayam3 2026.jpg|പകരം=സെമിനാർ പ്രബന്ധാവതരണം|ഇടത്ത്‌|ലഘുചിത്രം|324x324ബിന്ദു|സെമിനാർ പ്രബന്ധാവതരണം സന്തോഷവിദ്യാലയം]]
 
 
[[പ്രമാണം:34006 santhoshavidylayam2 2026.jpg|പകരം=സെമിനാർ|ഇടത്ത്‌|ലഘുചിത്രം|344x344ബിന്ദു|സെമിനാർ സന്തോഷവിദ്യാലയം]]
[[പ്രമാണം:34006 santhoshavidyalayam1 2026.jpg|പകരം=സെമിനാർ സന്തോഷവിദ്യാലയം|ലഘുചിത്രം|372x372ബിന്ദു|സന്തോഷവിദ്യാലയം സെമിനാർ]]