"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2,008: | വരി 2,008: | ||
ആകെ 47 point കളുമായി സെക്കൻഡ് ഓവറോൾ കിരീടം സെന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവ് കരസ്ഥമാക്കി. HM Sister സീന ജോസ് പങ്കെടുത്ത കുട്ടികളെ എല്ലാവരെയും അഭിനന്ദിച്ചു.ആഹ്ളാദാ രവങ്ങളോടെ കപ്പുമായി കുട്ടികൾ അഭിമാനപൂർവ്വം സ്കൂളിൽ എത്തി. | ആകെ 47 point കളുമായി സെക്കൻഡ് ഓവറോൾ കിരീടം സെന്റ് ജോസഫ് യുപി സ്കൂൾ കൂനമ്മാവ് കരസ്ഥമാക്കി. HM Sister സീന ജോസ് പങ്കെടുത്ത കുട്ടികളെ എല്ലാവരെയും അഭിനന്ദിച്ചു.ആഹ്ളാദാ രവങ്ങളോടെ കപ്പുമായി കുട്ടികൾ അഭിമാനപൂർവ്വം സ്കൂളിൽ എത്തി. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' 2025-26 == | |||
=== ഓഗസ്റ്റ് === | |||
* August 6 St Joseph's UP സ്കൂളിൽ ഹിരോഷിമ ദിനമായി ആചരിച്ചു. LP വിഭാഗം കുട്ടികൾക്ക് Quiz, placard making, sudoku crane(3-7)POSTER MAKING(UP ) മത്സരങ്ങൾ നടത്തി. അന്നേ ദിവസം ഭീകരത നിറഞ്ഞ ആ സംഭവം കുട്ടികളെ മനസ്സിലാക്കാൻ ഒരു SHORT VIDEO ASSEMBLY യിൽ പ്രദർശിപിച്ചു . എല്ലാ അധ്യാപിക മാരും കത്തിച്ച മെഴുകുതിരികൾ കൈയിൽ പിടിച്ചു സ്റ്റേജിൽ നിൽക്കുകയും H. M SR. BENCY പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലോക രാഷ്ട്രങ്ങൾ തമ്മിൽ സമാധാനം പുലർത്താനുള്ള സന്ദേശം നൽകി. അസ്സബ്ലിക്ക് ശേഷം കുട്ടികൾ ക്കു റാലിയും നടത്തി. | |||
==== കർഷക ദിനo ==== | |||
ചിങ്ങം 1 കർഷക ദിനമായി കേരളീയർ ആഘോഷിക്കുന്നു. കേരളക്കരയിലെ പാരമ്പരാഗത തൊഴിലായ കൃഷി യുമായി ബന്ധപ്പെട്ട് വിളവെടുപ്പുത്സവമായാണ് വർഷം തോറും കർഷക ദിനം കൊണ്ടാടുന്നത്. ഓഗസ്റ്റ് 13 Wednesday ST. JOSEPH'S UP സ്കൂളിൽ കർഷക ദിനാചാരണത്തിന്റെ ഭാഗമായി ഓരോ കുട്ടിയും വീട്ടിലെ പച്ചക്കറി തോട്ടത്തിലെ വിള കൾ കൊണ്ടുവന്നു ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രദർശനം നടത്തി. ഏറ്റവും കൂടുതൽ പച്ചക്കറികൾ ഒരുക്കി സമ്മാനാർഹരായത് ഒന്നാം ക്ലാസ്സ് കാരാണ്. ഒന്നാം ക്ലാസ്സിലെ അധ്യാപകരെയും കുട്ടികളെയും അനുമോദിച്ചു.അന്നേ ദിവസം assembly യിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം, നാടൻപാട്ട്, കർഷകനൃത്തം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളിലൂടെ കുരുന്നുകൾ വളരെ മനോഹരമായി മികച്ചപ്രകടനങ്ങൾ കാഴ്ചവെച്ചു. മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട std7 ലെ Nichole നെ ബഹുമാനപ്പെട്ട H. M വേദിയിൽ അനുമോദിച്ചു.അതിനു ശേഷം | |||
Sanskrit day ദിനാചാരണംനടത്തി. സംസ്കൃത ഭാഷ യുടെ പ്രാധാന്യം അറിയിക്കുന്ന പരിപാടി കൾ കുട്ടികൾ കാഴ്ചവെച്ചു. സംഘഗാനം, നൃത്തം, എന്നിവ വളരെ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
==== സംസ്കൃതം ദിവസം ==== | |||
സെന്റ് ജോസഫ് യു പി സ്കൂളിൽ സംസ്കൃതം ദിവസം വളരെ മനോഹരമായി ആഘോഷിക്കുകയുണ്ടായി അന്നേ ദിനം അസംബ്ലിയിൽ പ്രാർത്ഥനയോടുകൂടി സംസ്കൃതം ദിനാഘോഷം ആരംഭിച്ചു.കുട്ടികൾ സംസ്കൃത വഞ്ചിപ്പാട്ട് പാടുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. സംസ്കൃത ഗാനങ്ങൾ അവതരിപ്പിച്ചു അന്നേ ദിനം ഭംഗിയാക്കി. | |||
==== സ്വാതന്ത്ര്യദിനം ==== | |||
സെന്റ് ജോസഫ്സ് യു.പി.എസ്. കൂനമ്മാവ് വിദ്യാലയത്തിൽ 2025 ഓഗസ്റ്റ് 15-ന്, 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 9:00 മണിക്ക് ആരംഭിച്ച പരിപാടികൾ ദേശഭക്തിയുടെയും ആവേശത്തിന്റെയും നിറവിൽ ശ്രദ്ധേയമായി. പ്രാർത്ഥനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് HM സിസ്റ്റർ ബെൻസി തെരേസ സ്വാഗതം ആശംസിച്ച് സംസാരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജിൽസി ദേശീയ പതാക ഉയർത്തി. | |||
വാർഡ് മെമ്പർ ശ്രീ. ബിജു പഴമ്പിളി ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനങ്ങൾ, ഫാൻസി ഡ്രസ്സ് മത്സരം, എന്നീ കലാപ്രകടനങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, ഫാൻസി ഡ്രസ്സ് മത്സരത്തിൽ വിജയിയായ കുട്ടിക്കും പങ്കെടുത്ത കുട്ടികൾക്കും, സ്വന്തന്ത്യദിനത്തോടനുബന്ധിച്ചു കുട്ടികൾ നിർമ്മിച്ച ചാർട്ടുകളിൽ Lp, Up വിഭാഗം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | |||
സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ടും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ടും നടന്ന ആഘോഷപരിപാടികൾ ദേശഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. | |||
==== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==== | |||
2025 -26 അധ്യാന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സെൻ ജോസഫ് യുപി സ്കൂളിൽ വളരെ ഭംഗിയായി നടന്നു. ഇലക്ഷനിൽ പങ്കെടുക്കുവാൻ ഉള്ള കുട്ടികൾ നോമിനേഷൻ പത്രിക വെച്ച് സമർപ്പിക്കുകയുണ്ടായി തുടർന്ന് എച്ച് എം അത് പരിശോധിച്ചു. അതിനുശേഷം നോമിനേഷനിൽ വന്ന് കുട്ടികൾ പ്രചരണത്തിനിറങ്ങി കുട്ടികളെ പ്രചരണത്തിനു ശേഷം അവർ മീറ്റ് ക്യാൻഡേറ്റ് നടത്തി തങ്ങളെ പരിചയപ്പെടുത്തുകയുണ്ടായി.. പിന്നീട് കുട്ടികളെ ഇലക്ഷൻ നടത്തി കുട്ടികൾ വളരെ ആകാംക്ഷയോടും കാത്തിരുന്ന ദിവസം ആയിരുന്നു അന്നേദിനം എല്ലാ കുട്ടികളെയും ക്ലാസ് അടിസ്ഥാനത്തിൽ സ്കൂളിൽ തയ്യാറാക്കിയ വോട്ടിംഗ് സജ്ജീകരണത്തിലൂടെ വോട്ടിംഗ് നടത്തുകയുണ്ടായി.. പിന്നീട് വോട്ടിങ്ങിന്റെ സമയമായിരുന്നു വോട്ടിംഗ് കഴിഞ്ഞ് സ്കൂൾ ക്യാപ്റ്റൻ,ഹെൽത്ത്, മിനിസ്റ്റർ,കൾച്ചറൽ മിനിസ്റ്റർ, സ്പോർട്സ് മിനിസ്റ്റർ എന്നിവയെ എന്നിവരെ തിരഞ്ഞെടുത്തു. ശേഷം ഇൻവെസ്റ്റർ നടത്തി സെറിമണിക്ക് പറവൂർ ഫയർ ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യൂ. വി. ഷിബു സാറായിരുന്നു മുഖ്യ അതിഥിയായി എത്തിയത്.. അദ്ദേഹം കുട്ടികളെ കുട്ടികളുടെ ഇൻവെസ്റ്റ് നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.അന്നേ ദിനം വളരെ ഭംഗിയായി നടത്തി. | |||
==== തിരുനാൾ ആഘോഷo ==== | |||
മാനേജർ സിസ്റ്റർ ജിൽസിയുടെ തിരുനാൾ ഓഗസ്റ്റ് 23 ന് ആഘോഷമായി നടത്തി. വി.റോസയുടെ നാമധാരിയായ മദർ അന്നേ ദിവസം അസംബ്ലിയിൽ സംബന്ധിക്കുകയും . വിറോസയുടെ നന്മകളെ കുറിച്ച് സംസാരിച്ചു. സി.ജോ വാന്റെ നേതൃത്വത്തിൽ ക്കുട്ടികൾ ആശംസാ ഗാനം ആലപിച്ചു. മൂന്നാം ക്ലാസ്സിലെ കുട്ടികൾ മനോഹരമായ ഒരു ഡാൻസ് ഇടയനെ കുറിച്ച് അവതരിപ്പിച്ചു. കുട്ടികൾക്ക് മധുരം നൽകി.കേക്ക് മുറിച്ച് ടീച്ചേർസ് ആശ സേ നേർന്നു. മദർ എല്ലാവർക്കും ഒരു പേഴ്സ് സമ്മാനമായി നൽകി. ഏറെ സന്തോഷത്തോടെ എല്ലാവരും കൂടി ഈ ദിനത്തെ ഒരു നല്ല മധുരം നിറഞ്ഞ ഓർമ്മയാക്കി മാറ്റി. | |||
==== വി. എവുപ്രാസ്യാമ്മയുടെ തിരുനാൾ ==== | |||
വി. എവുപ്രാസ്യാമ്മയുടെ തിരുനാൾ സമുചിതമായി | |||
കൊണ്ടാടി. വിശുദ്ധ യുടെ ജീവിതത്തിലെ നന്മകളെ പരിചയപ്പെടുത്തി. അത് അമ്മയുടെ ജീവിതത്തെ അടുത്ത് അനുകരിക്കാൻ പ്രചോദന o നൽകുന്നതായിരുന്നു. ഹെഡ്മിസ്ട്രസ് വിശുദ യുടെ ജീവിത നന്മകളെ കുറിച്ച് നല്ല ഒരു സന്ദേശം നൽകി. കെ.സി.എസ് എൽ കുട്ടികൾ മനോഹരമായ സ്കിറ്റ് അവതരിപ്പിച്ചു.ഈ ദിവസങ്ങളിലെല്ലാം നൊവേന ചൊല്ലി പ്രത്യേകം പ്രാർത്ഥിച്ചു. കുട്ടികൾ മനോഹരമായ ഗാനം ആലപിച്ചു. അമ്മയുടെ 'ജീവിതത്തിലൂടെ കടന്ന് പോയി അനുഗ്രഹം പ്രാപിക്കാൻ ഈ അവസരo നന്നായി ഉപയോഗപ്പെടുത്തി. | |||
==== ഓണാഘോഷ0 ==== | |||
സെന്റ് ജോസഫ് യു.പി.എസ്, കൂനമ്മാവ് വിദ്യാലയത്തിൽ ഓണാഘോഷം ഉത്സാഹവും ആവേശവും നിറഞ്ഞു നടന്നു. | |||
പരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് മാവേലി എത്തിയപ്പോൾ കുട്ടികളും അധ്യാപകരും ആനന്ദത്തോടെ അദ്ദേഹത്തെ വരവേറ്റു. എസ്രയും ഹന്നയും ചേർന്ന് അവതരിപ്പിച്ച മനോഹരമായ ആങ്കറിംഗ് ചടങ്ങിന് ചാരുത നൽകി. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം എല്ലാവരുടെയും കണ്ണുകവർന്നു. | |||
ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെൻസി തെരേസ സ്വാഗത പ്രസംഗം നടത്തി. ആറാം ക്ലാസ് വിദ്യാർത്ഥികൾ ആവേശം നിറഞ്ഞ മനോഹരമായ ഓണപ്പാട്ടുകൾ ആലപിച്ചു. ദിനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഓണസന്ദേശം സിസ്റ്റർ ഫില്ലിസ് നൽകി. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച തിരുവാതിര കലാപരിപാടിക്ക് എല്ലാവരും കരഘോഷം നൽകി. | |||
പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ ഷാജി ആശംസാപ്രസംഗം നടത്തി. തുടർന്ന് പി.ടി.എ അംഗങ്ങൾ അവതരിപ്പിച്ച അതുല്യമായ നൃത്തപ്രകടനം പരിപാടിക്ക് ചാരുത കൂട്ടി. കുട്ടികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
പരിപാടിയുടെ അവസാനം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് സദ്യ കഴിച്ചു. സന്തോഷവും ഐക്യവും നിറഞ്ഞ ഈ ദിനാഘോഷം എല്ലാ ഹൃദയങ്ങളിലും ഒരിക്കലും മായാത്ത ഓർമ്മയായി. | |||
=== സെപ്റ്റംബർ === | |||
==== '''ലോക നാളികേര ദിനം''' ==== | |||
കൂനമ്മാവ് സെൻ്റ് ജോസഫ് യു.പി സ്കൂളിൽ സെപ്റ്റംബർ 2 ലെ ലോക നാളിക കേര ദിനം സെപ്റ്റംബർ 8ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. അന്നേ ദിനം സ്കൂൾ അസംബ്ലിയിൽ വെച്ച് നാലാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദ എ.ജെ നാളികേരത്തിൻ്റെ പ്രത്യേകതകളെക്കുറിച്ചും അതിൻ്റെ ഉപയോഗങ്ങളെക്കുറിച്ചും പ്രസംഗത്തിലൂടെ മറ്റു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെൻസി തേരസേയും കുട്ടികൾക്ക് നാളികേര ദിനത്തിൻ്റെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. പിന്നീട് കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന ചിരട്ടകൾ കൊണ്ട് ഉണ്ടാക്കിയ വസ്തുകളുടെ പ്രദർശനം നടത്തി. കുട്ടികൾക്കായി ലോക നാളികേര ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ മത്സരവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ഈ ദിനാഘോഷത്തിലൂടെ നാളികേരവും അതിൻ്റെ ഭാഗങ്ങളും നമ്മുടെ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് തിരിച്ചറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. | |||
==== '''അധ്യാപക ദിനം''' ==== | |||
കൂനമ്മാവ് സെൻ്റ് ജോസഫ്സ് യു പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിക്കുകയുണ്ടായി. അധ്യക്ഷപദം അലങ്കരിച്ചത് സെന്റ് ജോസഫ് യു പി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക യായ ഡെയ്സി ടീച്ചർ ആയിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദ ഡെയ്സി ടീച്ചറിനും, എച്ച് എം സിസ്റ്റർ ബെൻസി തെരേസയ്ക്കും, പിടിഎ പ്രസിഡണ്ട് ഡോക്ടർ ഇന്ദുവിനും,ഡോക്ടർ രാധാകൃഷ്ണനായി വേഷം അണിഞ്ഞ Aden shibu വിനും. എല്ലാ അധ്യാപകർക്കും സ്വാഗതം ആശംസിച്ചു. | |||
അതിനുശേഷം എല്ലാ അധ്യാപകരെയും ബാഡ്ജ് ധരിപ്പിച്ചുകൊണ്ട് സ്റ്റേജിലേക്ക് ആനയിച്ചു. ബാഡ്ജിന്റെ പുറകിലുള്ള സ്റ്റാർ കിട്ടിയ ഡാലി ടീച്ചറെ ലക്കി ടീച്ചറായി തിരഞ്ഞെടുത്തു. എച്ച് എം സിസ്റ്റർ ബെൻസി തെരേസ ഡാലി ടീച്ചറെ ക്രൗൺ ധരിപ്പിച്ചു.കുട്ടികൾ ആശംസ ഗാനം പാടുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തു. സെന്റ് ജോസഫ് യു പി സ്കൂളിലെ മുൻ റിട്ടയേർഡ് അധ്യാപികയായ ഡെയ്സി ടീച്ചർ അധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കുകയുണ്ടായി. | |||
പാട്ടിലൂടെയും പ്രസംഗത്തിലൂടെയും അധ്യാപകദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ വേഷം അണിഞ്ഞു വരികയും ഫാൻസി ഡ്രസ്സ് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളുടെ നിഷ്കളങ്കമായ അഭിനയം എല്ലാവരുടെയും മനസ്സിനെ ആനന്ദം കൊള്ളിച്ചു. പിടിഎ പ്രസിഡണ്ട് ആയ ഡോക്ടർ ഇന്ദു അധ്യാപക ദിനത്തെ കുറിച്ചുള്ള ആശംസ പ്രസംഗം പറയുകയുണ്ടായി. ഡോക്ടർ ഇന്ദു സെന്റ് ജോസഫ് യു പി സ്കൂളിലെ ഒരു യോഗ അധ്യാപിക കൂടിയാണ്. സ്റ്റാഫ് സെക്രട്ടറി ജിമോൾ സുനിൽ ഏവർക്കും നന്ദി പറഞ്ഞു. അങ്ങനെ നാലാം ക്ലാസിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സെൻ ജോസഫ് യു പി സ്കൂൾ കൂനമ്മാവിൽ അധ്യാപകദിനം വളരെ സാഘോഷം കൊണ്ടാടി. | |||
=== '''കലോത്സവ രചനാമത്സരങ്ങൾ''' === | |||
സെപ്റ്റംബർ 11 കൂനമ്മാവ് സെൻറ് ജോസഫ്സ് യുപി സ്കൂളിൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി രചനമത്സരങ്ങൾ നടത്തുകയുണ്ടായി. വ്യത്യസ്ത വേദികളിലായി ജലഛായം,കഥാരചന, കവിതാരചന ,ഉപന്യാസം എന്നീ മത്സരങ്ങൾ നടന്നു. എൽ.പി വിഭാഗം ചിത്രരചന മത്സരത്തിന് "എൻ്റെ പൂന്തോട്ടവും 'യു.പി വിഭാഗത്തിന് "എൻ്റെ ഗ്രാമം " എന്ന വിഷയവുമാണ് നൽകിയത്. ഓരോ രചന മത്സരങ്ങൾക്കും വ്യത്യസ്തമായ വിഷയങ്ങളാണ് നൽകിയത്. കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തുവാനും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനവും തിരുത്തലുകളും നൽകുവാനും ഈ മത്സരങ്ങളിലൂടെ സാധിച്ചു. | |||
==== '''കലോത്സവം''' ==== | |||
നമ്മാവ് സെൻ്റ് ജോസഫ്സ് യു പി സ്കൂളിൽ 2025 സെപ്റ്റംബർ 12 ന് സ്കൂൾ കലോത്സവം നടത്തുകയുണ്ടായി. രാവിലെ 9.30 ന് ഈശ്വരപ്രാർത്ഥനയോടെ കലോത്സവത്തിന് തുടക്കം കുറിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയത് പ്രശസ്ത ടിവി സിനിമ മിമിക്രി ആർട്ടിസ്റ്റ് ആയ ശ്രീ.വിനു ശങ്കർ ആയിരുന്നു. അധ്യാപിക ലിയ ജോൺസൺ എല്ലാവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു.മുഖ്യാതിഥി ശ്രീ.വിനു ശങ്കർ നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾക്കായി വേദിയിൽ മിമിക്രി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെൻസി തെരേസും, പിടി എ പ്രസിഡൻ്റ ഡോ. ഇന്ദുവും കുട്ടികൾക്ക് ആശംസകൾ നേർന്നു. അധ്യാപിക ലാക്സിയുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. തുടർന്ന് വേദി ഒന്നിൽ ഭരതനാട്യം, നാടോടിനൃത്തം, നാടകം സംഘനൃത്തം, എന്നിവ നടന്നു. മോണോ ആക്ട്, പ്രസംഗം വേദി രണ്ടിലും പദ്യം ചൊല്ലൽ വേദി മൂന്നിലും വേദി നാലിൽ കഥ പറച്ചിലും ആംഗ്യ പാട്ടും നടന്നു.ഓരോ വേദിയിലും മൂന്ന് വിധികർത്താക്കളും ഉണ്ടായിരുന്നു. എല്ലാ അധ്യാപകരും വ്യത്യസ്തമായ ചുമതലകൾ ഏറ്റെടുത്തു. കുട്ടികൾക്ക് അവരുടെ കഴിവുകൾ തുടർന്ന് പ്രകടിപ്പിക്കുന്നതിനുള്ള നല്ലൊരു വേദിയായിരുന്നു ഈ സ്കൂൾ കലോത്സവം. | |||
==== '''FIESTA 2025''' ==== | |||
കൂനമ്മാവ് സെൻ്റ് ജോസഫ്സ് യു പി സ്കൂളിൽ സെപ്റ്റംബർ 12 ന് സ്കൂൾ കലോത്സവം നടത്തുകയുണ്ടായി. രാവിലെ 9.30 ന് ഈശ്വരപ്രാർത്ഥനയോടെ കലോത്സവത്തിന് തുടക്കം കുറിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയത് പ്രശസ്ത ടിവി സിനിമ മിമിക്രി ആർട്ടിസ്റ്റ് ആയ ശ്രീ.വിനു ശങ്കർ ആയിരുന്നു. അധ്യാപിക ലിയ ജോൺസൺ എല്ലാവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു.മുഖ്യാതിഥി ശ്രീ.വിനു ശങ്കർ നിലവിളക്ക് കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. | |||
തുടർന്ന് കുട്ടികൾക്കായി വേദിയിൽ മിമിക്രി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെൻസി തെരേസും, പിടി എ പ്രസിഡൻ്റ ഡോ. ഇന്ദുവും കുട്ടികൾക്ക് ആശംസകൾ നേർന്നു. അധ്യാപിക ലാക്സിയുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. തുടർന്ന് വേദി ഒന്നിൽ ഭരതനാട്യം, നാടോടിനൃത്തം, നാടകം ,സംഘനൃത്തം, എന്നിവ നടന്നു. മോണോ ആക്ട്, പ്രസംഗം വേദി രണ്ടിലും പദ്യം ചൊല്ലൽ വേദി മൂന്നിലും വേദി നാലിൽ കഥ പറച്ചിലും ആംഗ്യ പാട്ടും നടന്നു.ഓരോ വേദിയിലും മൂന്ന് വിധികർത്താക്കളും ഉണ്ടായിരുന്നു. എല്ലാ അധ്യാപകരും വ്യത്യസ്തമായ ചുമതലകൾ ഏറ്റെടുത്തു. കുട്ടികൾക്ക് അവരുടെ കഴിവുകൾ തുടർന്ന് പ്രകടിപ്പിക്കുന്നതിനുള്ള നല്ലൊരു വേദിയായിരുന്നു ഈ സ്കൂൾ കലോത്സവം. | |||
==== '''ലോക ഓസോൺ ദിനം''' ==== | |||
സെപ്റ്റംബർ 16 -ാം തീയതി സെൻ്റ് ജോസഫ് യു. പി സ്കൂളിൽ ലോക ഓസോൺ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ നാലാം ക്ലാസുകാരുടെ നേതൃത്വ ത്തിൽ ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട പോസ്റ്റ്റുകൾ പ്രദർശിപ്പിച്ചു. തുടർന്ന് ഓസോൺ എന്താണെന്നും പ്രത്യേകതകളെക്കുറിച്ചും എങ്ങനെയാണ് നശിച്ചു കൊണ്ടിരിക്കുന്നത് ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു. ശേഷം നാലാം ക്ലാസിലെ കുട്ടികൾ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെവീഡിയോ കണ്ടു.ഇതിലൂടെ ഓസോൺ എന്താണെന്നും മനുഷ്യരായ നാം ഓസോണിനെ എങ്ങനെയാണ് നശിപ്പിക്കുന്ന കുട്ടികൾക്ക് ബോധ്യപ്പെട്ടു. തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ ഓസോണുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി.പോസ്റ്ററുകൾസ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു | |||
==== ധ്യാനം ==== | |||
സെപ്റ്റംബർ 17 സെൻ്റ് ജോസഫ്സ് യു പി എസ് കൂനമ്മാവിൽ എൽ.പി ,യുപി വിഭാഗത്തിന് പ്രത്യേകം ഒരു ദിവസത്തെ ധ്യാനം നടത്തി. എൽ.പി വിഭാഗത്തിന് മരിയൻ റീട്രീറ്റിൽ നിന്നുള്ള ആറ് ബ്രദേഴ്സും യു.പി വിഭാഗത്തിന് അഞ്ച് കപ്പൂച്ചിൻ അച്ഛൻമാരും ധ്യാനത്തിന് നേതൃത്വം നൽകി. കുട്ടികൾക്ക് രസകരമായ രീതിയിൽ പാട്ടും ഡാൻസും അതിനൊപ്പം സന്മാർഗവുമായ രീതിയിലുള്ള ക്ലാസുകളുണ്ടായിരുന്നു. ഉച്ചയോടു കൂടി ദിവ്യബലിയും നടത്തി. ധ്യാനത്തിൻ്റെ അവസാന ഭാഗം അധ്യാപകർ വിദ്യാർത്ഥികളെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. കുട്ടികൾക്ക് ഈ ധ്യാനം ഒരു പ്രത്യേക അനുഭവമായി മാറി. | |||
=== ഒക്ടോബർ === | |||
2025 ഒക്ടോബർ 2 ന് DCL സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിജയന്തി ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെകുട്ടികൾ പങ്കെടുക്കുകയുണ്ടായി. ചെറിയ പ്പിള്ളി സുഭാഷ് ലൈബറിയിൽ സംഘടിപ്പിച്ച ഗാന്ധി ക്വിസിന് നമ്മുടെ വിദ്യാലയത്തിലെ നവനീത്കൃഷ്ണ അൽഫോൺസസ്എന്നിവർ ഒന്നാം സ്ഥാനവും മുഹമ്മദ് ബിലാൽ, ദിഷാൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബർ 9, 10 ദിവസങ്ങളായി പറവൂർ സബ്ജില്ലാ തല സാമുഹ്യ ,ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേള ചേന്ദമംഗലം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി അതിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം കരസ്ഥമാക്കി.KCSL എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് മികച്ച വിജയം ലഭിക്കുകയുണ്ടായി. ഒക്ടോബർ 11 12 തീയതികളിൽ പുല്ലംകുളം SNHSS ൽ വച്ച് നടന്ന Scout ദ്വിതീയ സോപാൻ Test ൽനമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 15ന് നമ്മുടെ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ബെൻസി തെരേസിൻ്റെ Feast day ആഘോഷപൂർവ്വം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെയും ഏഴാം ക്ലാസിലെയും കുട്ടികളുടെ മനോഹരമായ നൃത്താവതരണം ആഘോഷത്തെ കൂടുതൽ മഹത്തരം ആക്കി. ഹാൻഡ് വാഷിംഗ് ഡേ യോട് അനുബന്ധിച്ച് സ്കൂളിലെ അധ്യാപക പ്രതിനിധി ശ്രീമതി സാനിയോ ടീച്ചർ കുട്ടികൾക്ക് ആ ദിന ത്തിൻ്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യേണ്ട വിധം കാണിച്ചു കൊടുക്കുകയും ചെയ്തു. ഒക്ടോബർ 18ന് നടന്ന അധ്യാപകരുടെ Cluster പരിശീലനത്തിൽ അധ്യാപകർ പങ്കെടുക്കുകയുണ്ടായി. ഒക്ടോബർ 31ന് സേവന വാരം നടത്തി. കൊന്ത സമാപനത്തോടനു ബന്ധിച്ച് നടന്ന റാലിയിൽ ഏഴാം ക്ലാസിലെ കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു. | |||
==== ലോക ഭക്ഷ്യദിനം ==== | |||
മികച്ച ഭക്ഷണത്തിനും മികച്ച ഭാവിയ്ക്കും വേണ്ടി കൈകോർക്കുക എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി, ഒക്ടോബർ 16ന് കൂനമ്മാവ് സെൻ്റ്. ജോസഫ്സ് യു.പി സ്കൂളിൽ, ലോക ഭക്ഷ്യദിനം സമുചിതമായ പരിപാടികളോടെ ആചരിച്ചു. കാർഷിക ഭക്ഷണ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുക, അതിലൂടെ എല്ലാവർക്കും ഭക്ഷ്യ സുരക്ഷിതത്വവും, സുസ്ഥിരവുമായ ഒരു ലോകം ഉറപ്പുവരുത്തുക എന്നതുമാണ് ഇതിൻ്റെ ലക്ഷ്യമെന്ന് അന്നേ ദിനം സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ , ഹെഡ്മിസ്ട്രസ് സി. ബെൻസി തെരേസ് കുട്ടികളെ ബോധ്യപ്പെടുത്തി. ആയുർവേദ ഡോക്ടറായ ഡോ. ഇന്ദു ശരത് സുരക്ഷിതമായ ഭക്ഷ്യ വിഭവങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. പച്ചക്കറികളും, ഇലക്കറികളും, പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത, ഫാസ്റ്റ് ഫുഡിൻ്റെ ദോഷവശങ്ങൾ എന്നിവ കുട്ടികളെ ബോധ്യപ്പെടുത്തി.Hand in hand for better foods and better future എന്ന ആപ്തവാക്യം ഉൾക്കൊണ്ടുള്ള പ്രതിജ്ഞയും കുട്ടികൾ ഏറ്റുചൊല്ലി. | |||
ഈ ദിനത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടുളള പോസ്റ്റർ മത്സരവും, ചിത്ര രചനാ മത്സരവും, ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ക്ലാസിലേയും കുട്ടികൾ മത്സരങ്ങളിൽ പങ്കാളികളായി. ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികളായ നവനീത് കൃഷ്ണ, നന്ദഗോപൻ എസ് കുമാർ എന്നിവർ വിജയികളായി. കുട്ടികൾ വരച്ച ചിത്രങ്ങളും, പോസ്റ്ററുകളും പ്രദർശിപ്പിച്ചു. | |||
==== ലോക കൈകഴുകൽ ദിനം ==== | |||
വ്യക്തിശുചിത്വത്തിൻ്റെ ഭാഗമായി കുട്ടികളിൽ കൈ കഴുകൽ ശീലം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബർ 15-ന് ലോക കൈകഴുകൽ ദിനം സമുചിതമായ പരിപാടികളോടെ ആചരിച്ചു. അന്നേ ദിനം രാവിലെ 9.30 ന് പ്രത്യേക അസംബ്ലി നടത്തി. Be a hand washing hero എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യക്തിശുചിത്വം പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ശാസ്ത്ര അധ്യാപിക സാനിയോ ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. വിവിധ രോഗങ്ങൾ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ മാർഗം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നതാണ് എന്ന് കുട്ടികൾക്ക് ബോധ്യമായി. കൈകഴുകലിൻ്റെ ഏഴ് സ്റ്റെപ്പുകൾ ടീച്ചർ കാണിച്ചു കൊടുക്കുകയും കുട്ടികൾ അതോടൊപ്പം ചെയ്യുകയും ചെയ്തു. | |||
ക്ലാസുകളിലും പ്രൊജക്ടർ ഉപയോഗപ്പെടുത്തി വീഡിയോ പ്രദർശനം നടത്തി. | |||
കൈകഴുകലിൻ്റെ പ്രാധാന്യം മനസിലാക്കുന്നതിനുള്ള പോസ്റ്ററുകളും വിദ്യാർഥികൾ തയ്യാറാക്കി പ്രദർശനം നടത്തി. | |||
=== നവംബർ === | |||
==== ശിശുദിനo ==== | |||
സെയന്റ്.ജോസഫ് 'സ് യു പി സ്കൂൾ, കൂനമ്മാവിലെ ശിശുദിന പരിപാടികൾ നവംബർ 14 തീയതി രാവിലെ അസംബ്ലിയോടുകൂടെ ആരംഭിച്ചു. പ്രീ പ്രൈമറി സ്കൂളിലെ കുട്ടികളും 1,2 ക്ലാസിലെ കുട്ടികളും ചേർന്നാണ് ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്. രണ്ടാം ക്ലാസിലെ എസ്രാ എല്ലാവരെയും ശിശുദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഒന്നാം ക്ലാസിലെയും, പ്രീ പ്രൈമറി ക്ലാസിലെയും കുഞ്ഞുമക്കൾ ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്നു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികളും സ്റ്റേജിൽ അരങ്ങേറി. പ്രസംഗവും, ചെറുകഥകളും, കവിതകളും, സിനിമാറ്റിക് ഡാൻസും, പോപ്സ്റ്റിക് ഉപയോഗിച്ച് കൊണ്ടുള്ള ഡാൻസും, മറ്റും ശിശുദിനത്തിന്റെ മാറ്റുകൂട്ടി. കലാപരിപാടികളുടെ അവസാനം സമുചിതമായ റാലിയോടു കൂടെ ശിശുദിന പരിപാടികൾക്ക് അവസാനം കുറിച്ചു. | |||
=== KCSL === | |||
അതിരൂപതാതല സാഹിത്യമത്സരങ്ങളിൽ up വിഭാഗത്തിൽ ഏറ്റവും കൂടുതൽ point കരസ്ഥമാക്കിയ unit ആയി നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. | |||
അതിരൂപതാതല കലാമത്സരങ്ങളിലും ഏറ്റവും കൂടുതൽ point കരസ്ഥമാക്കിയ യൂണിറ്റായി. | |||
<nowiki>*</nowiki> സംസ്ഥാന തല മത്സരങ്ങളിലെ കുട്ടികളുടെ സാനിധ്യം രൂപതയ്ക്ക് point കൾ നേടി കൊടുക്കാൻ സാഹിത്യമത്സരങ്ങൾക്കും കലാമത്സരങ്ങൾക്കും സാധിച്ചതിൽ അഭിമാനിക്കുന്നു. കുഞ്ഞുങ്ങളിലെ വിശ്വാസം ഉറപ്പിച്ച് കൊണ്ട് പഠനാധിഷ്ടിതമായി സേവന തത്പരരായി വളർത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളുടെ ജീവിതങ്ങളിൽ മാറ്റം വരുത്തുനതിന് ഇവിടുത്തെ KCSL യൂണിറ്റിന് സാധിച്ചു. | |||
==== അവാർഡ് ഡേ , ഫുഡ് ഫെസ്റ്റ് ==== | |||
ഈ അധ്യയന വർഷം ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും സമ്മാനം നൽകി ആദരിക്കുന്നതിനായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ശ്രീ. രാജേഷ് കോളരിക്കൽ മുഖ്യാതിഥിയായി. | |||
==== നമ്മുടെ വിദ്യാലയം നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിൻ്റെ ഭാഗമായി, മുൻവർഷങ്ങളിലേതു പോലെ 28/11/25 വെള്ളിയാഴ്ച ഒരു food fest നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ നിശ്ചയിച്ച food items , കുട്ടികളുടെ കൈവശം കൊടുത്ത് വിട്ടിരുന്നു. മാതാപിതാക്കളുടെ സഹകരണത്തോടെ food fest ഗംഭീര വിജയമായിരുന്നു. അർഹരായ കുട്ടികൾക്ക് ധനസഹായം നൽകി. ==== | |||
==== വിനോദ യാത്ര ==== | |||
28/11/26 ൽ | |||
LP വിഭാഗം കുട്ടികൾ , ലുലു മാളിലേക്ക് വിനോദയാത്ര നടത്തിയത് മറക്കാനാവാത്ത അനുഭവമായി | |||
=== '''ഡിസംബർ''' === | |||
==== AIDS Day ==== | |||
ഡിസംബർ മാസത്തെ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ സ്വാഗതം ചെയ്തത്. ആദ്യദിനം തന്നെ AIDS Day ആചരിച്ചു. AIDS ൻ്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും, AIDS രോഗികളെ സ്നേഹത്തോടെ കരുതലോടെ നോക്കേണ്ടതിനെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കുന്ന തരത്തിലുള്ളതായിരുന്നു Speech -ഉം skit ഉം . | |||
==== KCSL Day ==== | |||
KCSL Day കുട്ടികൾ വളരെ സമുചിതമായി ആഘോഷിച്ചു. KCSL – ലെ കുട്ടികൾ പരിചമുട്ട് കളി അവതരിപ്പിച്ചു. വളരെ കൗതുകത്തോടെയാണ് കുട്ടികൾ അത് വീക്ഷിച്ചത്. | |||
==== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ==== | |||
ജോസഫ്സിന് സന്തോഷത്തിൻ്റെ ദിനമായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അധ്യാപകരും കുട്ടികളും ഇതിനായി സഹകരിച്ചത്.വായന കാർഡുകൾ ഉണ്ടാക്കി തങ്ങളുടെ പഠന മികവ് തെളിയിക്കുകയായിരുന്നു ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ. കുട്ടികൾ വളരെ നല്ല രീതിയിൽ ക്രിസ്തുമസ് പരീക്ഷക്കായി ഒരുങ്ങുകയും പരീക്ഷ ദിനങ്ങളിൽ വളരെ കൃത്യതയോടെ പരീക്ഷക്കണയുകയും ചെയ്തു. | |||
==== കൃഷി ==== | |||
മൂന്നാം ക്ലാസ്സിലെ കുട്ടികൾ തങ്ങൾ പഠിച്ച കാര്യങ്ങളെ ഫല സമ്പൂർണ്ണമാക്കുകയായിരുന്നു. പഠനത്തോടൊപ്പം കൃഷിക്കും പ്രാധാന്യം നൽകി വഴുതന, ക്വാളിഫ്ളവർ തുടങ്ങി വളരെ മികച്ച രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു. | |||
==== ക്രിസ്തുമസ് ==== | |||
1-ാം തീയതി തന്നെ കുട്ടികൾ ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഒപ്പം ക്രിസ്തുമസ് exam നായും കുട്ടികൾ വളരെ നന്നായി ഒരുങ്ങിത്തുടങ്ങി. | |||
പരീക്ഷ ചൂടിൽ ആയിരുന്നു കുട്ടികൾ എങ്കിലും ക്രിസ്തുമസുമായി ബന്ധപ്പെട്ട് കുട്ടികൾ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചു. അത് അടുത്തുള്ള സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൊണ്ടുപോയി കൊടുത്തു. അവരുടെ സന്തോഷത്തിനായി ചെറിയ ക്രിസ്തുമസ് പരിപാടിയും കുട്ടികൾ ഒരുക്കി. മാത്രമല്ല ഈ സ്കൂളിൽ നിന്നും രോഗികമായി ഇവിടെ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കും ക്രിസ്തുമസ് സമ്മാനം കൈമാറി.പരീക്ഷ ദിനത്തിൻ്റെ അവസാനത്തിലായിരുന്നെങ്കിലും സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വളരെ ഗംഭീര്യമായിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള ഡ്രസ്സുകൾ ധരിച്ച കുട്ടികൾ പൂമ്പാറ്റകളെപ്പോലെ വിദ്യാലമുറ്റത്ത് പാറി പറന്നു. സ്കിറ്റും, പാട്ടും, സനേശങ്ങളും, ഡാൻസും ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്ന വിധമായിരുന്നു. | |||
ക്രിസ്തുമസ് അവധിക്കായി കുട്ടികൾ സന്തോഷത്തോടെ മടങ്ങി. | |||
അവധിക്കാലമായിരുന്നെങ്കിലും ജോസഫൈൻ ഫാമിലി വളരെ സന്തോഷത്തോടെ ഉണർന്നു പ്രവർത്തിച്ച ദിനങ്ങളായിരുന്നു, ഹരിത | |||
വിദ്യാലയം Kite 4.0 യിലേക്ക് ഉള്ള തിരഞ്ഞെടുപ്പ്. 27-ാം തീയതി | |||
5 അധ്യാപകര്യം PTA പ്രസിഡൻ്റും 8 കുട്ടികളുമായി തിരുവനന്തപുരത്തേക്ക് ഇൻ്ററാക്ടീവ് സെഷനിൽ പങ്കെടുക്കുവാനായി പോയി. | |||
ജോസഫൈൻ ഫാമിലിക്ക് ഡിസംബർ മാസം സന്തോഷത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും അഭിമാനത്തിൻ്റെയും നിമിഷങ്ങളായിരുന്നു. | |||
=== ഫെബ്രുവരി === | |||
==== WORLD CANCER DAY ==== | |||
ഫെബ്രുവരി 4 അന്താരാഷ്ട്ര ക്യാൻസർ ദിനം സെന്റ് ജോസഫ് യു പി സ്കൂൾ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ നേതൃത്വത്തിൽആചരിച്ചു. | |||
ലോകത്ത് പ്രതിദിനം വർദ്ധിച്ചുവരുന്ന രോഗമാണ് കാൻസർ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ നല്ല ആഹാരക്രമവും വ്യായാമവും ജീവിതശൈലിയും സ്വീകരിക്കുന്നതിലൂടെ സാധിക്കും എന്നത് സെന്റ് ജോസഫ് യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ അവതരിപ്പിക്കുകയുണ്ടായി. | |||
ഒരു ഡിബേറ്റിലൂടെയാണ് കുട്ടികൾ അത് സ്റ്റേജിൽ അവതരിപ്പിച്ചത്. | |||
ഫാസ്റ്റ് ഫുഡിന്റെ ചിത്രങ്ങൾ അവർ കഴുത്തിൽ ധരിച്ചുവന്ന് അതിനെക്കുറിച്ചുള്ള രുചിയും അതുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ചും ഓരോ കുട്ടികളും വന്ന് അവതരിപ്പിച്ചു. ഫാസ്റ്റ് ഫുഡ് നമ്മളെ രുചിയുടെ കാര്യത്തിൽ ആകർഷിപ്പിക്കും എന്നും എന്നാൽ അതുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണെന്നും കൊച്ചു കുട്ടികൾ വളരെ നന്മയെയാണ് അവതരിപ്പിച്ചത്. | |||
എന്നാൽ പഴങ്ങളും ആവിയിൽ വേവിച്ചതുമായ ഭക്ഷണസാധനങ്ങൾ ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകും എന്നുള്ളത് മറ്റൊരു ഗ്രൂപ്പും അവതരിപ്പിച്ചു. | |||
അവസാനമായി ജോഹാൻ രണ്ടുതരം ഭക്ഷണങ്ങളും നമുക്ക് എന്തെല്ലാം നന്മയും തിന്മയും വരുത്തും എന്നുള്ള ഒരു നിഗമനത്തോട്കൂടി ഭക്ഷണക്രമങ്ങളെ കുറിച്ചുള്ള ഒരു അവബോധം നൽകി. | |||
കൂടാതെ ക്യാൻസർ ബാധിച്ചവർക്കുവേണ്ടി | |||
പ്രാർത്ഥിക്കണമെന്നും അവരെ നാം കരുണയോടെ സ്നേഹിക്കണം എന്നും പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര ക്യാൻസർ ദിനം സെന്റ് ജോസഫ് യു പി സ്കൂൾ ആചരിച്ചു. | |||
==== അന്താരാഷ്ട്ര മാതൃഭാഷാ ദിനം ==== | |||
ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തിനും സാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും മാതൃഭാഷ അത്യന്താപേക്ഷിതമാണ്. മാതൃഭാഷ അമ്മയെ പോലെയാണെന്നും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ മാതൃഭാഷയെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഓരോ മാതൃഭാഷാ ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു. | |||
ഫെബ്രുവരി 21 മാതൃഭാഷാ ദിനം സെന്റ് ജോസഫ്സ് യു.പി സ്കൂൾ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ആചരിച്ചു. അസംബ്ലിയിൽ മലയാളഭാഷയുടെ ചരിത്രത്തെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു. ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു, 'രാജ്യസമാചാരം' എന്ന പേരിലുള്ള മലയാളത്തിലെ ആദ്യത്തെ പത്രം, ഭാഷയ്ക്ക് ശാസ്ത്രീയമായ നിയമങ്ങൾ നൽകിക്കൊണ്ട് ഹെർമൻ ഗുണ്ടർട്ട് രചിച്ച 'മലയാള ഭാഷാ വ്യാകരണം 'എന്ന പുസ്തകം എന്നിങ്ങനെ മലയാള ഭാഷയ്ക്ക് ഹെർമൻ ഗുണ്ടർട്ട് നൽകിയ സംഭാവനകളെക്കുറിച്ച് മനസ്സിലാക്കാൻ വീഡിയോ പ്രദർശനം കുട്ടികളെ സഹായിച്ചു. | |||
ഒന്നാം ക്ലാസിലെ | |||
എജോമിയ വി. എൽ. ആലപിച്ച 'താരകപ്പെണ്ണാളെ...' എന്ന് തുടങ്ങുന്ന പാട്ട്, ആറാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കേരളീയ ഭംഗിയെ വർണ്ണിക്കുന്ന മനോഹരമായ നൃത്തം എന്നിവയെല്ലാം ഈ മാതൃഭാഷാ ദിനത്തിൽ കുട്ടികളെല്ലാവരും ആസ്വദിക്കുകയും | |||
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. | |||
==== ദേശീയ ശാസ്ത്ര ദിനം ==== | |||
ദേശീയ ശാസ്ത്ര ദിനം സർ സി.വി.രാമൻ 'രാമൻ ഇഫക്ട്' കണ്ടെത്തിയതിനെ അനുസ്മരിപ്പിക്കുന്നു. ശാസ്ത്രീയ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം, സാങ്കേതികവിദ്യ, ആരോഗ്യം കൃഷി എന്നിവയിലെ പുരോഗതി എന്നിവ ഉയർത്തിക്കാട്ടുന്നതിനും ഈ ദിനം സഹായിക്കുന്നു. | |||
2025-2026 അധ്യയനവർഷത്തിൽഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം സെന്റ് ജോസഫ്സ് വിദ്യാലയത്തിൽ ഒന്നു മുതൽ 7 വരെയുള്ള ക്ലാസുകളിലെ കൊച്ചു കൂട്ടുകാർ ശാസ്ത്രീയ അവബോധം വളർത്താൻ സഹായിക്കുന്ന വ്യത്യസ്തതയാർന്ന ലഘു ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയാണ് ആചരിച്ചത്. | |||
ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കൻ ജൊഹാൻ പ്രകാശത്തിന്റെ അപവർത്തനത്തെ കുറിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. ഒരു ഒഴിഞ്ഞ ഗ്ലാസിലും വെള്ളമുള്ള ഗ്ലാസിലും പെൻസിൽ, ചിത്രം എന്നിവ പ്രദർശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. രണ്ടാം ക്ലാസിലെ മാധവ് 'ഡാൻസിങ് റൈസ്' എന്ന ശാസ്ത്ര മാജിക് ആണ് അവതരിപ്പിച്ചത്. ബേക്കിംഗ് സോഡയും വിനാഗിരിയും തമ്മിൽ ചേരുമ്പോൾ ഉള്ള ശാസ്ത്ര പ്രവർത്തനമാണ് ഇതിൽ നിന്നും മനസ്സിലായത്. മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ പ്രാഥമിക നിറങ്ങളായ നീല,മഞ്ഞ, ചുവപ്പ് എന്നിവയിൽ നിന്നും മറ്റു നിറങ്ങൾ രൂപപ്പെടുന്ന ശാസ്ത്ര പരീക്ഷണമാണ് നടത്തിയത്. നാലാം ക്ലാസിലെ കുട്ടികൾ വെളുത്തവാവ്, കറുത്തവാവ് എന്നിവ ഉണ്ടാകുന്നത് എങ്ങനെയാണെന്നും അവയുടെ പ്രത്യേകതകളെക്കുറിച്ചും വ്യക്തമാക്കി. ഹൈഡ്രജൻ പെറോക്സൈഡും പൊട്ടാസ്യം പെർമാംഗനേറ്റും തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന ശാസ്ത്രീയ മാറ്റമാണ് അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങളുടെ പുറകെ പോകാതെ ശാസ്ത്രീയ ചിന്താഗതി പ്രോത്സാഹിപ്പിക്കാൻ സഹായിക്കു ന്നതായിരുന്നു ഈ പരീക്ഷണം. പൂക്കൾക്കിടയിലൂടെ കാന്തവും സേഫ്റ്റി പിന്നും ഉപയോഗിച്ച് ചിത്രശലഭത്തെ ചലിപ്പിക്കുന്ന മനോഹരമായ ശാസ്ത്ര മാജിക്, കാന്തം ഉപയോഗിച്ചുള്ള പെയിന്റിംഗ് എന്നിങ്ങനെയുള്ള കാന്തിക ആകർഷണബലത്തെ മനസ്സിലാക്കിത്തരുന്ന പരീക്ഷണങ്ങളാണ് ആറാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചത്. വ്യത്യസ്ത ആഹാര പദാർത്ഥങ്ങളിലൂടെ കിട്ടുന്ന വിറ്റാമിനുകളെ കുറിച്ചുള്ള മനോഹരമായ പാട്ട് വഞ്ചിപ്പാട്ട് രൂപത്തിൽ ഏഴാം ക്ലാസിലെ കൂട്ടുകാർ ആലപിച്ചു. | |||
ശാസ്ത്ര ദിനത്തിൽ അവതരിപ്പിച്ച എല്ലാ പരിപാടികളും കുട്ടികളെല്ലാവരും വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് നിരീക്ഷിച്ചത്. | |||
==== ചാവറ ജയന്തി ദിനം ==== | |||
സെന്റ് ജോസഫ് യു പി സ്കൂൾ സ്ഥാപക പിതാവായവിശുദ്ധ ചാവറേച്ചന്റെ ജന്മദിനമായ ഫെബ്രുവരി 10 വളരെ ആഘോഷപൂർവ്വം ഒന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ന്റെ വേഷം അണിഞ്ഞ് ഒന്നാം ക്ലാസിലെ ഓ സ്റ്റിൻ ജോസഫ് ജോയ് വന്നു. വിശുദ്ധ ചാവറച്ചന്റെ ചാവരുൾ സ്റ്റേജിൽ പ്രദർശിപ്പിച്ചു. | |||
ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കികൾ ചാവറ പിതാവിന്റെ ഗാനത്തിനൊത്ത് നൃത്തം വച്ചു. കുട്ടികൾ വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടിയാണ് ചാവറ പിതാവിന്റെ തിരുനാൾ ആഘോഷിച്ചത്. എച്ച് എം സിസ്റ്റർ ബെൻസി തെരേസ വിശുദ്ധ ചാവയച്ചനെ കുറിച്ചുള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു അന്നേ ദിനം കുട്ടികൾ സ്റ്റേജിൽ 25 വചനം കാണാതെ പറയുകയും അവർക്ക് പ്രോത്സാഹനമായി സമ്മാനം നൽകുകയും ചെയ്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം നൽകി. ചാവറ ജയന്തി സെന്റ് ജോസഫ് യു പി സ്കൂൾ സാ ഘോഷം കൊണ്ടാടി. | |||