"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം - 2026 ജനുവരി 9 വെളളി''' == | |||
[[പ്രമാണം:19042 Malayalam Aksharamala2.jpg|ലഘുചിത്രം]] | |||
വാർഷിക പരീക്ഷകൾ അടുത്തിരിക്കെ വിദ്യാർത്ഥികളുടെ പഠനനിലയും പുരോഗതിയും വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു. കുട്ടികളുടെ പഠനശൈലി, ക്ലാസ് മുറിയിലെ പങ്കാളിത്തം, പരീക്ഷാ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് അധ്യാപകർ രക്ഷിതാക്കളുമായി വിശദമായി ആശയവിനിമയം നടത്തി. | |||
കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ മുന്നേറ്റം കൈവരിക്കാനായി വീട്ടിൽ അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടപ്പെട്ടു. ഓരോ വിദ്യാർത്ഥിയുടെയും പഠന പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അധ്യാപകർ അവതരിപ്പിക്കുകയും ആവശ്യമായിടത്ത് കൂടുതൽ ശ്രദ്ധയും മാർഗനിർദേശവും നൽകേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. | |||
== '''ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി''' == | |||
[[പ്രമാണം:19042 CPTA 21 Nov 2025.jpg|ലഘുചിത്രം|ക്ലാസ് പിടിഎ യോഗത്തിൽ ഹെഡ്മാസ്റ്റർ രക്ഷിതാക്കളുമായി സംവദിക്കുന്നു]] | |||
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തിലും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം. | |||
അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി. | |||
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു. | |||
== '''പാസ്‍വേഡ് - മോട്ടിവേഷൻ ക്ലാസ്''' '''2025 ഒക്ടോബർ 25 ശനി''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 Password Dias.jpg|thumb|Password- Motivation Class - Dias|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Password Class.jpg|thumb|Password Motivation Class|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Passowrd Shahida.jpg|thumb|Vijayabheri Co-ordinator - Shahida Teacher|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പേരശ്ശനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ കീഴിൽ നടത്തിവരുന്ന പാസ്‌വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം.വി വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്ററർ പി.എസ് ബാബുരജ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ വി.ടി അബ്ദുൾ റസാഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് മുസ്തഫ വി എ ,സീനിയർ അസിസ്റ്റൻ്റ് പുഷ്പം കെ.കെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്മെൻ്റ്, ലീഡർഷിപ്പ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ മുഹമ്മദ് റാഫി എം.വി , ഹിഷാം പി എന്നിവർ ക്ലാസ് നയിച്ചു. CCMY പെരിന്തൽമണ്ണ പ്രിൻസിപ്പൽ ശ്രീമതി റജീന.പി ക്യാമ്പ് വിശദീകരണം നടത്തി. | |||
വാർഡ് മെമ്പർ മുഹ്‌സിനത്ത് പി ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു | |||
== '''വിജയ സ്വപ്നങ്ങൾക്ക് ചിറകേകി പെപ് ടോക്ക് വീഡിയോ - 2025 ജൂൺ 30''' == | |||
തിങ്കളാഴ്ച സ്കൂളിൽ പെപ്ടോക്ക് വീഡിയോ പ്രദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നടന്നു. ഹെഡ്മാസ്റ്റർ പി എസ് ബാബുരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു കൊണ്ട് ഇത്തരം വീഡിയോ പ്രദർശനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.സജിത്ത്.ടി, സീനിയർ അസിസ്റ്റൻ്റ് പുഷ്പം.കെ.കെ,ലിറ്റിൽ കൈറ്റ് മാസ്റ്റർ മുരളികൃഷ്ണൻ.വീ.എം, എം.വി രവീന്ദ്രൻ, രേഷ്മ.പി എം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വിജയഭേരി കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു. | |||
തുടർന്ന് വെള്ളിയാഴ്ചകളിലെ ഇടനേരങ്ങളിലും, ഫ്രീ പിരിയഡുകളിലുമായി കുട്ടികൾക്ക് പെപ്ടോക്ക് വീഡിയോകൾ കാണാനുള്ള അവസരമൊരുക്കി. 8, 9, 10 ക്ലാസുകളിലായി ആകെ പത്ത് ഡിവിഷനുകളാണുള്ളത് മുഴുവൻ കുട്ടികൾക്കും വീഡിയോ കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.പത്താം ക്ലാസിലെ മുഴുവൻ കുട്ടികളും ഉൾപ്പെടുന്ന 'വിക്ടറി ബാച്ച് 2026 ' എന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ Share ചെയ്യുകയും ചെയ്തിരുന്നു.കുട്ടികൾ വളരെ ആവേശത്തോടെയും ശ്രദ്ധയോടെയും വീഡിയോകൾ കണ്ടു. വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ " Pep Talk" വീഡിയോക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളിൽ ലക്ഷ്യ ബോധവും സമയ ബോധവും വളർത്താൻ ഈ വീഡിയോ സഹായകമാണ്. പല മഹാൻമാരുടേയും ജീവിതവിജയകഥകളിലൂടെ പരിശ്രമവും കഠിനാധ്വാനവും ഉണ്ടെങ്കിൽ പല നേട്ടങ്ങളും കൈവരിക്കാമെന്ന് കുട്ടികൾ മനസ്സിലാക്കിയിട്ടുണ്ട്. വീഡിയോ കണ്ടതിനു ശേഷം കുട്ടികളിൽ വായനാശീലം വളർന്നിട്ടുണ്ട്, സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകൻ്റെ അഭിപ്രായം. അതുപോലെ തന്നെ ഒരുപാട് പരീക്ഷണങ്ങളുടെ പരാജയങ്ങൾക്കൊടുവിൽ തൻ്റെ ലക്ഷ്യത്തിലെത്തിയ എഡിസണെക്കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുപോലെയുള്ള വീഡിയോകളുടെ സ്വാധീനം കൊണ്ടാവാം | |||
സ്കൂളിലെ ATL ലാബിൽ പോകാനും റോബോട്ടിക്സിനെ കുറിച്ചു പഠിക്കാനുമൊക്കെ കുട്ടികൾക്ക് ഉത്സാഹം കൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസം വളർത്താനും പ്രയോജനകരമാണെന്നു തന്നെയാണ് എല്ലാ അധ്യാപകരുടേയും അഭിപ്രായം.എന്തായാലും കുട്ടികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പെപ്ടോക് വീഡിയോക്ക് കഴിയുമെന്നതിൽ സംശയമില്ല. | |||
== '''രക്ഷിതാക്കൾക്ക‍് ബോധവൽക്കരണ ക്ലാസ് -2025 ജൂൺ 17''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:മോട്ടിവേഷൻ ക്ലാസ്-17-6-2025.png|thumb|'''മോട്ടിവേഷൻ ക്ലാസ്-17-6-2025'''|നടുവിൽ|444x444ബിന്ദു]] | |||
|} | |||
പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൗൺസിലർ മുഹസിൻ പരി ക്ലാസ് നയിച്ചു. എസ്.എം.സി ചെയർമാൻ അബ്‍ദുൾ റസാക്ക് വി.ടി, ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് എന്നിവർ സംസാരിച്ചു. 80 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ക്ലാസ് അവസാനിച്ചത്. | |||
== റോഡ് മാർക്കിങ്ങ് - പ്രദർശനം- 30-8-2024 == | == റോഡ് മാർക്കിങ്ങ് - പ്രദർശനം- 30-8-2024 == | ||
| വരി 11: | വരി 51: | ||
വീഡിയോ കാണാൻ [https://youtu.be/1Nj2q-Tn5fM?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | വീഡിയോ കാണാൻ [https://youtu.be/1Nj2q-Tn5fM?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | ||
[[വർഗ്ഗം:19042]] | |||