"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sk18087 (സംവാദം | സംഭാവനകൾ)
added data
Sk18087 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 134: വരി 134:
[[പ്രമാണം:18087 Sports25-26 04.jpg|ലഘുചിത്രം|സ്പോർട്സ് വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]]
[[പ്രമാണം:18087 Sports25-26 04.jpg|ലഘുചിത്രം|സ്പോർട്സ് വിജയികളെ ഹെഡ്മിസ്ട്രസ് അൻസാം ഐ ഓസ്റ്റിൻ ആദരിക്കുന്നു.]]
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല  Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി.
2025-26 അധ്യയന വർഷത്തെ സ്‌കൂൾതല  Annual Athletics Meet സെപ്റ്റംബർ 17,18 തീയതികളിൽ വളരെ പ്രൗഢഗംഭീരമായി നടന്നു. വിവിധ ഹൗസുകളായി തിരിക്കപ്പെട്ടിരുന്ന പാർട്ടിസിപ്പൻസ് തങ്ങളുടെ ക്യാപ്ടൻമാരുടെ നേതൃത്തത്തിൽ സ്‌കൂളിലെ SPC സ്കൗട്ട്സ് & ഗൈഡ്സ്, JRC, ഫുട്ബോൾ അക്കാദമി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ അകമ്പടിയോടെ നടത്തിയ മാർച്ച് പാസ്റ്റോടുകൂടി തുടക്കം കുറിച്ച സ്പോർട്സ് മീറ്റിന്റെ ഉദ്‌ഘാടന സെഷനിൽ അത്‌ലറ്റുകൾക്ക് ആവേശം പകരുന്നതിന് മുഖ്യാതിഥിയായി പ്രമുഖ S & C കോച്ച് ശ്രീ.സൈഫ് സന്നിഹിതനായിരുന്നു. അദ്ദേഹം കുട്ടികൾക്കുവേണ്ടി തന്റെ പ്രചോദനപരമായ വാക്കുകളിലൂടെ ആവേശം നൽകി. നിരവധി പേർ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ അനേകം കുട്ടികൾ ഉപജില്ലാതലത്തിലേക്ക് യോഗ്യത നേടി.
== 18. ഫുഡ് ഫെസ്റ്റ് 'വടക്കിനി 2K 25' ==
ഈ വർഷത്തെ 'വടക്കിനി 2K25'  ഫുഡ് ഫെസ്റ്റ് മത്സരം 17/11/25 തിങ്കളാഴ്ച സ്കൂളിൽ അതിഗംഭീരമായി തന്നെ നടന്നു. വൈവിധ്യമാർന്ന അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്ന വ്യത്യസ്ത ഇനം ഭക്ഷ്യ വിഭവങ്ങൾ പ്രദർശിക്കപ്പെട്ടു.
ഹൈസ്കൂളിലെ എല്ലാ വിദ്യാർഥികളെയും ക്ലാസ് മത്സരത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അധ്യാപകർക്കും ഫെസ്റ്റ് നടത്തി. കുട്ടികളുടെ സ്റ്റാൾ അറേഞ്ച്മെന്റും വ്യത്യസ്തതയാർന്ന ഭക്ഷ്യവിഭവങ്ങളും അവതരണശൈലിയും പ്രോഗ്രാമിനെ ഭംഗിയുള്ളതാക്കി.
പ്രോഗ്രാമിന്റെ മുഖ്യ അതിഥികൾ ഡെലീഷ്യ  മലപ്പുറം വള്ളുവമ്പ്രം റസ്റ്റോറന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ പ്രസാദ്, പ്രശസ്ത സാമൂഹ്യ മീഡിയ സെലിബ്രേറ്റ് കുട്ടിപ്പ എന്നിവരായിരുന്നു മുഖ്യ അതിഥികൾ.
[[പ്രമാണം:18087-FoodFest-25 5.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് 'വടക്കിനി 2K25'  ഉദ്ഘാടനം]]
[[പ്രമാണം:18087-FoodFest-25 2.jpg|ലഘുചിത്രം|'വടക്കിനി 2K25' വിദ്യാർത്ഥികൾ തയ്യാറാക്കിയ വിഭവങ്ങൾ ]]
[[പ്രമാണം:18087-FoodFest-25 1.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം]]
8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി.  
== 19. എച്ച്‌.ഐ.വി./ എയ്ഡ്സ്‌ ബോധവത്കരണ റാലി ==
[[പ്രമാണം:18087 SPC AIDS Day.jpg|ലഘുചിത്രം|എച്ച്‌.ഐ.വി./ എയ്ഡ്സ്‌ ബോധവത്കരണ റാലിയിൽ SPC കേഡറ്റുകൾ]]
ലോക എയ്ഡ്സ്‌ ദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 1-ാം തീയതി ടി.എസ്.എസ്.‌ വടക്കങ്ങര എസ്.പി.സി. കേഡറ്റുകൾ എച്ച്‌.ഐ.വി./എയ്ഡ്സ്‌ ബോധവത്കരണ റാലി നടത്തി. റാലി സ്കൂൾ ഹെഡ്മിസ്‌ട്രസ് ഉദ്ഘാടനം ചെയ്തു. വിജയഭേരി കോർഡിനേറ്റർ റസാഖ് സാർ, മുതിർന്ന അധ്യാപകൻ അബ്ദു റഹ്‌മാൻ സാർ എന്നിവർ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു.
കേഡറ്റുകൾ കൈയിൽ ബാനറുകളും പ്ലാകാർഡുകളും കൈവശം വെച്ച് എയ്ഡ്സ് സംബന്ധിച്ച അവബോധ സന്ദേശങ്ങൾ ഉയർത്തിപ്പറഞ്ഞു. റാലിയുടെ നേതൃത്വം സി.പി.ഒ അബ്ദു ജലീൽ കെ സാർ, എ.സി.പി.ഒ ധന്യ ടീച്ചർ എന്നിവർ വഹിച്ചു.
== '''20. NMMS പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് മോഡൽ പരീക്ഷയും രക്ഷിതാക്കൾക്ക് പാരന്റ്സ്  മീറ്റും  നടത്തി.''' ==
NMMS കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡിസംബർ 31 ന് രാവിലെ 9 മണി മുതൽ 10 മണി വരെ സ്കൂളിൽ വച്ച് പാരൻസ് മീറ്റ് നടന്നു. രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് നൗഫൽ സാർ നേതൃത്വം നൽകി. HM ഉദ്ഘാടനം ചെയ്തു. മുൻ പരീക്ഷയിൽ മികവ് പ്രകടിപ്പിച്ച കുട്ടികളെ അനുമോദിച്ചു.
ശേഷം 10.30 am മുതൽ 1.30 pm വരെ നമ്മുടെ സ്കൂളിൽനിന്ന് NMMS പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മൂന്ന് ക്ലാസ് മുറികളിലായി മോഡൽ പരീക്ഷ സംഘടിപ്പിച്ചു.
== '''21. "സ്റ്റെപ്സ് അഹെഡ്" മോട്ടിവേഷൻ ക്ലാസ്സ്‌.''' ==
''"മികച്ച കുടുംബാന്തരീക്ഷം മികച്ച വിജയികളെ സൃഷ്ടിക്കും"'' - സുലൈമാൻ മേൽപ്പത്തൂർ.
വടക്കാങ്ങര: ടി എസ് എസ് വടക്കാങ്ങര സ്കൂളിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 13/01/2026 ന്  "സ്റ്റെപ്സ് അഹെഡ്" എന്നപേരിൽ മോട്ടിവേഷൻ ക്ലാസ്സ്‌ നടന്നു. മക്കരപ്പറമ്പ് ഹെവെൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ട്രെയിനർ ഡോ. സുലൈമാൻ മേല്പത്തൂർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ്‌ എടുത്തു.
[[പ്രമാണം:18087 Motivation26 02.jpg|ലഘുചിത്രം|ഡോ. സുലൈമാൻ മേല്പത്തൂർ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നു.]]
[[പ്രമാണം:18087 Motivation26 03.jpg|ലഘുചിത്രം|ഡോ. സുലൈമാൻ മേല്പത്തൂർ രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നു.]]
രാവിലെ എഴുന്നൂറോളം വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം അവരുടെ രക്ഷിതാക്കൾക്കും ക്ലാസ്സ്‌ നടന്നു.
[[പ്രമാണം:18087 Motivation26 01.jpg|ലഘുചിത്രം|മോട്ടിവേഷൻ പ്രോഗ്രാം അഡ്വ. നജ്മ തബ്ഷീറ ഉഘാടനം നിർവ്വഹിക്കുന്നു.]]
കുടുംബത്തിലെ മികച്ച പരിഗണനയും സ്നേഹവും ഉന്നതവിജയികളെ സൃഷ്ടിക്കുമെന്ന് സുലൈമാൻ മേല്പത്തൂർ പത്താം തരത്തിലെ രക്ഷിതാക്കളോട് പറഞ്ഞു.
പി ടി എ പ്രസിഡന്റ്‌ ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഇ അബ്ദു റഹ്മാൻ, എം എ റസാഖ്, ജിയാസ് ജിഫ്രി, ആയിഷ ലുബ്‌ന എന്നിവർ സംസാരിച്ചു.