"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lkkattukulam (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:Platinam jubili.jpg|ലഘുചിത്രം]]
'''കാട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.'''
കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ബഹു. കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകൻ വി. മണികണ്ഠൻ മാസ്റ്റർ ക്ക് യാത്രയയപ്പ് നൽകി. എം. എൽ. എ കെ. പ്രേംകുമാർ അധ്യക്ഷനായ ചടങ്ങിൽ  വി. കെ. ശ്രീകണ്ഠൻ എം.പി വിശിഷ്ടാതിഥിയായി.രാവിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.രാജേഷ് പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. ഗായകൻ ശ്രീഹരി, സ്കൂൾ മാനേജർ കെ.ഉണ്ണി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം എ കെ ഷീലാദേവി, പ്രിൻസിപ്പൽ കെ. പി. രാജേഷ്, പ്രധാന അധ്യാപകൻ പി. ശങ്കരനാരായണൻ, പഞ്ചായത്തംഗം എം. മനോജ് കുമാർ, പിടിഎ പ്രസിഡണ്ട് എസ്.അജിത് കുമാർ ബിപിസി എൻ. പി പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, ഗുരുവന്ദനം എന്നിവ നടന്നു. നാൽപതിലധികം മുൻകാല അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. നൂറോളം കുട്ടികൾ അണിനിരന്ന കൈകൊട്ടിക്കളി  വേറിട്ട അനുഭവമായി. മണ്ണാർക്കാട് തുടിതാളം ഫോക് ബാന്റിന്റെ മെഗാ സ്റ്റേജ് ഷോയും നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടത്തുന്നത്. മെഡിക്കൽ ക്യാമ്പ്, ഫുട്ബോൾ മത്സരം, പൂർവ്വ വിദ്യാർത്ഥി സംഗമം, രക്ഷിതാക്കൾക്കും പൂർവ വിദ്യാർത്ഥികൾക്കും കലാകായിക മത്സരങ്ങൾ, പ്രദർശനം തുടങ്ങിയവയും നടത്തും. ആഘോഷം ഡിസംബറിൽ സമാപിക്കും.
2025-26 വർഷത്തെ SPC ബാച്ചിൻ്റെ
പാസിംഗ് ഔട്ട് പരേഡ് 13.1.2026 ചൊവ്വാഴ്ച രാവിലെ  സ്കൂൾ മൈതാനത്ത് വെച്ച് നടന്നു. ബഹു. MLA അഡ്വ. പ്രേംകുമാർ, മറ്റ് ജനപ്രതിനിധികൾ, ശ്രീകൃഷ്ണപുരം SHO എന്നിവർ പങ്കെടുത്തു.


= '''രക്തദാനക്യാമ്പ്''' =
= '''രക്തദാനക്യാമ്പ്''' =