"ജി എച്ച് എസ്സ് ശ്രീപുരം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13044 (സംവാദം | സംഭാവനകൾ)
13044 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
[[പ്രമാണം:13044-Vayanakalari-2025.jpg|ലഘുചിത്രം|വായന കളരി ]]
[[പ്രമാണം:13044-Vayanakalari-2025.jpg|ലഘുചിത്രം|വായന കളരി ]]
   മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി പദ്ധതി വിദ്യാർത്ഥി പ്രതിനിധികളായ എ കെ കൃഷ്ണപ്രിയ, കീർത്തന ജെ  നായർ,  അഗസ്റ്റീന ഷിബി, അവന്തിക പ്രമോദ് എന്നിവർക്ക് മലയാള മനോരമ പത്രം നൽകി ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് പിസി ഡിനിമോൾ  ഉദ്ഘാടനം ചെയ്തു
   മണക്കടവ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി പദ്ധതി വിദ്യാർത്ഥി പ്രതിനിധികളായ എ കെ കൃഷ്ണപ്രിയ, കീർത്തന ജെ  നായർ,  അഗസ്റ്റീന ഷിബി, അവന്തിക പ്രമോദ് എന്നിവർക്ക് മലയാള മനോരമ പത്രം നൽകി ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് പിസി ഡിനിമോൾ  ഉദ്ഘാടനം ചെയ്തു
=== യോഗാ ദിനം ===
[[പ്രമാണം:13044-YogaDay-2025.jpg|ലഘുചിത്രം|Yoga Day]]
മണക്കടവ് ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അവതരണം നടന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സലാം പി പി സംസാരിച്ചു
=== ലഹരി വിരുദ്ധ ദിനം ===
ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രത്യേക അസംബ്ലിയോട് കൂടിയാണ് ലഹരി വിരുദ്ധ ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി.  പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു.
<gallery>
പ്രമാണം:13044-AntiDrugDay2025-1.jpg|ലഹരി വിരുദ്ധ ദിനം
പ്രമാണം:13044-AntiDrugDay2025-2.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:13044-AntiDrugDay2025-3.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:13044-AntiDrugDay2025-4.jpg|ഫ്‌ളാഷ് മൊബ്
പ്രമാണം:13044-AntiDrugDay2025-5.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം 
</gallery>
=== പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:13044-AntiRabiesClass-2025.jpg|ലഘുചിത്രം|Anti Rabies Awareness Class]]
ജൂൺ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉച്ചകഴിഞ്ഞ് ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മണക്കടവിലെ ഏഴ് മുതൽ ഒൻപത് വരെ ക്ലാസിലെ കുട്ടികൾക്കായി പേവിഷബാധ എങ്ങനെ തടയാം എന്ന ഒരു ബോധവൽക്കരണ ക്ലാസ് നടത്തിയുണ്ടായി. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഡോ.ഷൈലജ വർമ്മ ആയിരുന്നു ക്ലാസ് നയിച്ചത്
=== ബഷീർ ദിനാചരണം ===
[[പ്രമാണം:13044-BasheerDay2025.jpg|ലഘുചിത്രം|ബഷീർ ദിനം]]
2025 - 26 അധ്യയന വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ബഷീർ ദിനസന്ദേശത്തെ തുടർന്ന് ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. കൂടാതെ കാരിക്കേച്ചർ മത്സരവും  പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി. സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "[https://www.youtube.com/shorts/guqm14L1s3U ബഷിർ]" എന്നൊരു ‍ഡോക്യുമെന്ററി പ്രദർശനവും നടത്തപ്പെട്ടു.
=== വിജയോത്സവം ===
മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC, PLUS TWO, LSS, USS എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എൻഡോമെന്റുകൾ നൽകുന്നതിനുമായി വിജയോത്സവം 2025 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനും ആയ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. അവാർഡ് വിതരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സരിത ജോസ്, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്‌, മുൻ പ്രധാന അധ്യാപകൻ കെ വിമൽ കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ സി അനീഷ് കുമാർ,, സി സുമംഗലി, സോജു ജോസഫ്, സജന സേവിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി സി ഡിനിമോൾ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി വി സനീഷ് കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി പി അബ്ദുസലാം നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:13044-Vijayolsavam2025-1.jpg|വിജയോത്സവം
പ്രമാണം:13044-Vijayolsavam2025-3.jpg|വിജയോത്സവം
പ്രമാണം:13044-Vijayolsavam2025-2.jpg|വിജയോത്സവം
</gallery><gallery>
</gallery>
=== ചാന്ദ്രദിനാചരണം ===
<gallery>
പ്രമാണം:13044-Chandradinam2025-LP1.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - അമേയ മരിയ സന്തോഷ്
പ്രമാണം:13044-Chandradinam2025-LP2.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - ശിവാനി ജയൻ
പ്രമാണം:13044-Chandradinam2025-UP1.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - ഫിയോണ മരിയ ഷിൻസ്
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം  - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ
</gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
=== ഹിരോഷിമ - നാഗസാക്കി ദിനാചരണം ===
[[പ്രമാണം:13044-HiroshimaDay2025.jpg|ലഘുചിത്രം|യുദ്ധ വിരുദ്ധ സന്ദേശ ചാർട്]]
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് മണക്കടവ് ശ്രീപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ എഴുതി കൊണ്ടുവരികയും സന്ദേശ ചാർട് നിർമ്മിക്കുകയും ചെയ്തു
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള ===
      ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery>
പ്രമാണം:13044-Mathematics Fair 2025-1.jpg|Geometric Chart
പ്രമാണം:13044-Science Fair 2025-1.jpg|Science Fair
പ്രമാണം:13044-Science Fair 2025-2.jpg|Science Fair
പ്രമാണം:13044-WE2025-1.jpg|Embroidary
</gallery>
=== സ്വാതന്ത്യദിനാചരണം 2025 ===
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ജെ ആർ സി യുടെയും ലിറ്റൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു.   
<gallery>
പ്രമാണം:13044-IndependenceDay-2025-2.jpeg|സ്വാതന്ത്യദിനാചരണം 2025
പ്രമാണം:13044-IndependenceDay-2025-3.jpeg|സ്വാതന്ത്യദിനാചരണം 2025
പ്രമാണം:13044-IndependenceDay-2025-4.jpeg|സ്വാതന്ത്യദിനാചരണം 2025
</gallery><gallery>
</gallery>
=== ഓണം 2025 ===
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു.  <gallery>
പ്രമാണം:13044-Onam2025-1.jpeg|Onam
പ്രമാണം:13044-Onam2025-2.jpeg|Onam Celebration
പ്രമാണം:13044-Onam2025-3.jpeg|Onam Celebration
</gallery><gallery>
</gallery>
=== കായികമേള 2025 ===
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ കായികമേള 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച ഉദയഗിരി സെന്റ്. മേരീസ് പള്ളി മൈതാനത്ത്‌ വച്ച് സംഘടിപ്പിക്കപ്പെട്ടു. ഉദയഗിരി പള്ളി വികാരി റവ. ഫാദർ സേവ്യർ പുത്തൻപുരയ്ക്കൽ കായികമേള ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു എങ്കിലും പിന്നീട് വളരെ തെളിഞ്ഞ ആകാശമായിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികൾ കായികമേളയിൽ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി. <gallery>
പ്രമാണം:13044-Sports Day 2025 - 1.jpeg|കായികമേള 2025
പ്രമാണം:13044-Sports Day 2025 - 2.jpeg|കായികമേള 2025
പ്രമാണം:13044 - Sports Day 2025 - 3.jpeg|കായികമേള 2025
</gallery>
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം/ഹൈസ്കൂൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്