"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 192: വരി 192:


=== കൈറ്റ് മികവുത്സവം 2024 - 2025 ===
=== കൈറ്റ് മികവുത്സവം 2024 - 2025 ===
തോപ്പുംപടി ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കൈറ്റ് മികവുത്സവം -2025" ഫെബ്രുവരി 21-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ ആദ്യ ദിവസം   വിദ്യാലയത്തിലെ യു.പി.വിഭാഗം വിദ്യാർഥിനികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ലഭിച്ചു. രണ്ടാം ദിവസമായ ഇന്ന്  ഫെബ്രുവരി 25  ന് ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും , രക്ഷകർത്താക്കൾക്കും കൈറ്റ് മികവുത്സവം കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. ഔവർ ലേഡീസിൽ   ആനിമേഷൻ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മികച്ച പരിശീലനം നൽകിവരുന്നു . പ്രദർശനത്തിൽ ഉണ്ടായിരുന്നത് പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയേഴറുകൾ ഉപയോഗിച്ച്  കുട്ടികൾ നിർമ്മിച്ച ഗെയ്മുകൾ, ആനിമേഷൻ വീഡിയോകൾ, സെക്യൂരിറ്റി അലാം, ഓട്ടോമാറ്റിക് കാർ സെൻസർ , ഓട്ടോമാറ്റിക് പൗൾട്രി ഫീഡർ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഇൻറലിജൻ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ തുടങ്ങിയവ എല്ലാവരിലും കൗതുകം  ഉണർത്തി.  എട്ട് ഒൻപത് എന്നീ ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സംഘടിപ്പിച്ച ഈ പ്രദർശനം ഏറെ മികവുപുലർത്തിയതായി പ്രധാന അധ്യാപിക സിസ്റ്റർ മിനി ആൻ്റണി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ അഭിപ്രായപ്പെടുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ  സെറീൻ ടീച്ചർ ,മമത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചത്
തോപ്പുംപടി ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കൈറ്റ് മികവുത്സവം -2025" ഫെബ്രുവരി 21-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ ആദ്യ ദിവസം   വിദ്യാലയത്തിലെ യു.പി.വിഭാഗം വിദ്യാർഥിനികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ലഭിച്ചു. രണ്ടാം ദിവസമായ ഇന്ന്  ഫെബ്രുവരി 25  ന് ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും , രക്ഷകർത്താക്കൾക്കും കൈറ്റ് മികവുത്സവം കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. ഔവർ ലേഡീസിൽ   ആനിമേഷൻ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മികച്ച പരിശീലനം നൽകിവരുന്നു . പ്രദർശനത്തിൽ ഉണ്ടായിരുന്നത് പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയേഴറുകൾ ഉപയോഗിച്ച്  കുട്ടികൾ നിർമ്മിച്ച ഗെയ്മുകൾ, ആനിമേഷൻ വീഡിയോകൾ, സെക്യൂരിറ്റി അലാം, ഓട്ടോമാറ്റിക് കാർ സെൻസർ , ഓട്ടോമാറ്റിക് പൗൾട്രി ഫീഡർ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഇൻറലിജൻ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ തുടങ്ങിയവ എല്ലാവരിലും കൗതുകം  ഉണർത്തി.  എട്ട് ഒൻപത് എന്നീ ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സംഘടിപ്പിച്ച ഈ പ്രദർശനം ഏറെ മികവുപുലർത്തിയതായി പ്രധാന അധ്യാപിക സിസ്റ്റർ മിനി ആൻ്റണി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ അഭിപ്രായപ്പെടുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ  സെറീൻ ടീച്ചർ ,മമത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.
 
https://www.youtube.com/watch?v=vq8EPvgsA3U
 
=== ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ ഫെസ്റ്റ് ===
 
=== കേരളം സർക്കാരിന്റെ എന്റെ കേരളം 2025-പങ്കാളിത്തം ===
എറണാകുളം ജില്ലയിൽ മെയ് 17  മുതൽ 23  വരെ മറൈൻ ഡ്രൈവ് മൈതാനിയിൽ നടന്ന കേരള സർക്കാരിന്റെ എന്റെ കേരളം 2025  മെഗാ പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ( KITEs)  സ്റ്റാളിലെ കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്‌സ് ഉത്പന്നങ്ങളുടെ പ്രദർശനം  സംഘടിപ്പിച്ചിരുന്നു. ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു. കുട്ടികൾ നിർമ്മിച്ച രണ്ട് ഇനങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നു. എറണാകുളം ജില്ലാ കളക്ടർ  ശ്രീ എൻ.എസ്.കെ. ഉമേഷ്, ഐ.എ.എസ്. കുട്ടികളെ പ്രശംസിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു.
 
=== പ്രവേശനോത്സവം (01-06-2025) ===
5 ജൂൺ 2 പ്രേവേശനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലേയ്ക്ക് വന്ന പുതിയ കൂട്ടുകാരെയും എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ചന്ദനക്കുറി ചാർത്തി വരവേൽപ്പ് നൽകി
 
=== പരിസ്ഥിതി ദിനാഘോഷം ===
'''എന്റെ ക്ലാസ് മുറിയിലേക്ക് ഒരു ചെടി'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ 'ഒരു ക്ലാസ് മുറിയിലേയ്ക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ് മുറിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നത്തിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടികൾ സംഭവന ചെയ്തുകൊണ്ടു പരിപാടിക്ക് തുടക്കം കുറിച്ചു .
 
=== ഫ്രീഡം ഫെസ്റ്റ് 2025 ===
 
==== സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണം (22.09.2025) ====
2025 സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂളുകളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി നമ്മുടെ സ്കൂളിൽ സെപ്റ്റംബർ 22ന് നടന്ന അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ലിവിയ ലിക്സൺ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രതിജ്ഞ എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സ്വതന്ത്രസോഫ്റ്റ്‌വെയർ  വാരാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചും  സംസാരിക്കുകയുണ്ടായി. സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അനിക അനീഷ് ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികളും ഇത് ഏറ്റുചൊല്ലി കൊണ്ട് പ്രതിജ്ഞ എടുക്കുകയുണ്ടായി. എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള പോസ്റ്ററുകൾ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയുണ്ടായി.
 
ബോധവൽക്കരണ ക്ലാസ് (23.09.2025)
 
സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളായ ഏനാ മേരി, മൻഹ സിറാജ്  എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മെച്ചങ്ങളെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
 
ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ (24.09.2025)
 
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ ഇരുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തെ ആസ്പദമാക്കി യാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത് .ഇതിൽ നിന്നും ഏറ്റവും മികച്ച പോസ്റ്റർ നിർമ്മിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മു സുലൈം ഒന്നാം സ്ഥാനവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഏനാ മേരി രണ്ടാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ചല അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
 
റോബോ ഫെസ്റ്റ് ( 25.09.2025)
 
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും (2023-26,2024-27) വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും റോബോട്ടിക്സിന്റെയും  ഒരു പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഈ രണ്ട് ബാച്ചിലേയും വിദ്യാർത്ഥിനികൾ നിർമ്മിച്ച ആനിമേഷൻ,സ്ക്രാച്ച് ഗെയിംസ് ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വീഡിയോസ് സ്കൂളിൽ ലഭ്യമായ ഓർഡിനോ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ബ്ലിങ്കിങ് എൽഇഡി, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,ഓട്ടോമാറ്റിക് ട്രാഷ് ബിൻ, ഓട്ടോമാറ്റിക് കാർ സെൻസർ തുടങ്ങിയവ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും മറ്റു കുട്ടികൾക്ക്  കൗതുക പ്രദവും ആയിരുന്നു
 
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
 
സ്കൂൾ ക്യാമ്പസിൽ തന്നെ സ്ഥിതിചെയ്യുന്ന ഓവർ ലേഡീസ് കോൺവെൻറ് ഗേൾസ് എൽ.പി സ്കൂളിലെ എട്ട് ലാപ്ടോപ്പുകളിൽ(18.04)   22.04 എന്ന പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് (Batch 2023-26)ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചത് .
 
റോബോട്ടിക്സ് ക്ലാസ് (26.09.2025)
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളായ പത്താം ക്ലാസ് കുട്ടികൾ അവരുടെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഐ ടി ടെക്സ്റ്റ്  ബുക്കിലെ മൂന്നാം യൂണിറ്റ് റോബോട്ടിക്സ് എന്ന പാഠഭാഗം പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.