"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 132: വരി 132:
പ്രമാണം:15456acharya.jpg|alt=
പ്രമാണം:15456acharya.jpg|alt=
പ്രമാണം:15456acharyadevo.jpg|alt=
പ്രമാണം:15456acharyadevo.jpg|alt=
</gallery>കരുതൽ' 2025
ദ്വാരക എ .യു .പി .സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും ഒരു പോലെ കൈ കോർത്താലേ അറിവ് ആർജിത പ്രക്രിയ സുഗമമാകൂ  എന്ന ബോധ്യം രക്ഷിതാക്കൾക്കും, കുട്ടികൾക്കും പകർന്ന് നൽകുക എന്ന ലക്ഷ്യ ത്തോടെ  ശ്രീ. ജോസഫ് വയനാട് (SPACE WAYANAD)നയിച്ച ക്ലാസിൽ 1000 ത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ആത്മ വിശ്വാസത്തോടെ ഇടപെടാൻ ഒരിടം ഉണ്ടെങ്കിലേ കുട്ടികൾ മികവുറ്റരാകൂ എന്ന വലിയ സന്ദേശം അദ്ദേഹം രക്ഷിതാക്കൾക്ക് നൽകി. മാറുന്ന കാലത്ത് മാതാപിതാക്കൾ എങ്ങിനെ ആയിരിക്കണമെന്നും, മനസ്സറിഞ്ഞ് കുട്ടികളെ വളർത്തണമെന്നും അതാണ് നല്ല രക്ഷാകർതൃത്വം എന്നും ഉദാഹരണ സഹിതം ജോസഫ് സാർ വിശദീകരിച്ചപ്പോൾ രക്ഷിതാക്കൾ ആശയത്തെ ഹൃദയത്തോട് ചേർത്തു വച്ചു.പറഞ്ഞും ,പറയിപ്പിച്ചു,ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചും 2 മണിക്കൂർ കടന്നു പോയതറിയാതെ രക്ഷിതാക്കൾ ഏറെ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു. തുടർന്ന് ക്ലാസ് പി.ടി.എ നടന്നു. സിസ്റ്റർ സിജി ജോസഫ് (HM), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ സുനിൽ അഗസ്റ്റ്യൻ(സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.  ബാല്യങ്ങൾ മൂല്യങ്ങൾ നിറഞ്ഞതാവാൻ എന്തൊക്കെ ചെയ്യണമെന്ന് കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. UP വിഭാഗത്തിലെ 6,7 ക്ലാസ്സുകളിൽ നിന്ന് 500 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കുറഞ്ഞ സമയം കൊണ്ട്കുഞ്ഞു മനസ്സുകളിൽ പുത്തൻ ചിന്തയുടെ വിത്തുകൾ പാകാൻ  മികച്ച പ്രചോദകനായ ജോസഫ് സാറിന് സാധിച്ചു. കുട്ടികളും, രക്ഷിതാക്കളും ഏറെ സന്തോഷത്തോടെയാണ് വീടുകളിലേക്ക് മടങ്ങിയത്<gallery>
പ്രമാണം:15456karuthal.jpg|alt=
</gallery>ഹിന്ദി ദിവസ്"
ദ്വാരക എ.യു.പി സ്കൂളിൽ സെപ്തംബർ 14 ഹിന്ദി ദിനം വിപുലമായി ആചരിച്ചു. കുമാരി ഷഹജ ഫാത്തിമ ( വിദ്യാർത്ഥിനി) ദിനസന്ദേശം നൽകി. ക്ലാസ് തലത്തിൽ പതിപ്പുകൾ നിർമിച്ച് പ്രദർശിപ്പിച്ചു. പോസ്റ്റർ നിർമാണ മൽസരം സംഘടിപ്പിച്ചു. സിസ്റ്റർ അമ്പിളി(ഹിന്ദി അധ്യാപിക)ഹിന്ദി ഭാഷാ വിദഗ്ധൻ ബിയോഹർ രാജേന്ദ്ര സിൻഹ അനുസ്മരണം നടത്തി. അദ്ദേഹത്തിൻ്റെ ജൻമദിനമാണ് ഇന്ത്യയിൽ ഹിന്ദി ദിനമായി ആചരിക്കുന്നത്. ഇന്ത്യ
യുടെ ദേശീയോദ്ഗ്രഥനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഭാഷയാണ് ഹിന്ദി എന്ന ആശയം കുട്ടികളിലെത്തിക്കാൻ ദിനാചരണത്തിലൂടെ സാധിച്ചു. അമൽജിത്ത് സിബി(ഹിന്ദി അധ്യാപകൻ) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി<gallery>
പ്രമാണം:15456hindi.jpg|alt=
</gallery>
'''<big>മികവുകൾ പൂക്കുന്നിടം"</big>'''
2025-26 മാനന്തവാടി ഉപജില്ല കലോൽസവത്തിൽ ദ്വാരക എ യു പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. LP ജനറൽ ഒന്നാം സ്ഥാനം,LP അറബിക് രണ്ടാ സ്ഥാനം, യു.പി ജനറൽ നാലാം സ്ഥാനം, സംസ്കൃതോൽസവം ഏഴാം സ്ഥാനം എന്നിവ കരസ്ഥമാക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. യു.പി വിഭാഗം ദേശഭക്തി ഗാനമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനർഹരായി. കലാമേള കൺവീനർ സിസ്റ്റർ ജിൻസി ജോണിൻ്റെ നേതൃത്വത്തിൽ
ചിട്ടയായ പരിശീലനം നേടിയ കുട്ടികൾ സംഗീതവും, വാക്ചാതുരിയും, രചനാ സാമർത്ഥ്യവും കൈമുതലാക്കിയാണ് മികച്ച വിജയം നേടിയത്. കലാകായിക, ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി വിജയികളെ പി. ടി .എ . യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) വിജയാഘോഷത്തിന് നേതൃത്വം നൽകി.<gallery>
പ്രമാണം:15456 mikavu.jpg|alt=|കുട്ടിക്കൂട്ടം  ശിശുദിനാഘോഷം നടത്തി<gallery> പ്രമാണം:15456 childrens day.jpg|alt= </gallery>
</gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്