"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 129: വരി 129:
== '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' ==
== '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' ==
സ്കൂൾ ശാസ്ത്രോത്സവം  3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.
സ്കൂൾ ശാസ്ത്രോത്സവം  3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.
== '''സ്കൂൾകലോത്സവം(22-10-2024)''' ==
[[പ്രമാണം:12244-405.jpg|ലഘുചിത്രം|191x191ബിന്ദു]]
ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 22.. തീയതി സ്കൂളിൽ വെച്ച് നടന്നു  സ്കൂൾ പൂർവ വിദ്യാർത്ഥിയും ശതാബ്ദി ആഘോഷം..സുവനീർ കമ്മിറ്റി ചെയർമാനുമായ പ്രശസ്ത കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി മൂന്ന് വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു  മത്സരം നടന്നത്.


== മാലിന്യമുക്തനവകേരളം(30-10-24) ==
== മാലിന്യമുക്തനവകേരളം(30-10-24) ==
വരി 161: വരി 165:
പ്രമാണം:12244-397.jpg|alt=
പ്രമാണം:12244-397.jpg|alt=
</gallery>
</gallery>
== നാഷണൽ ബിൽഡർ അവാർഡ്(23.1.2025) ==
[[പ്രമാണം:12244-404.jpg|ലഘുചിത്രം]]
അധ്യാപക മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷണൽബിൽഡർ അവാർഡ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകൻ എം വി.രവീന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു.നിയുക്ത റോട്ടറി ഗവർണർ എംപി മോഹൻദാസ് മേനോൻ പുരസ്കാര ദാനം നിർവഹിച്ചു.കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് അഡ്വക്കേറ്റ് എം രാധാകൃഷ്ണൻ അധ്യക്ഷനായി.പുല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ടിവി കരിയൻ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർവി. വി.ഹരീഷ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി ശ്രീജിത്ത് പ്രഥമാധ്യാപകൻ പി ജനാർദ്ദനൻ പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ  ഷാജി എ, സീനിയർ അസിസ്റ്റന്റ് പി വി ശൈലജ പുരസ്കാര ജേതാവ് എം വി രവീന്ദ്രൻ എന്നിവ സംസാരിച്ചു.
== കഥകളി സോദാഹരണ ശില്പശാല (31.1.2025) ==
[[പ്രമാണം:12244-419.jpg|ഇടത്ത്‌|ലഘുചിത്രം|110x110ബിന്ദു]]
[[പ്രമാണം:12244-417.jpg|ലഘുചിത്രം]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി  ഭാഗമായി കഥകളി സോദാഹരണ ശില്പശാല  സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്  അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി.
== വാനനിരീക്ഷണ ക്ലാസ്(22-2-2025) ==
[[പ്രമാണം:12244 543.jpg|ഇടത്ത്‌|ലഘുചിത്രം|122x122ബിന്ദു]]
[[പ്രമാണം:12244 544.jpg|ലഘുചിത്രം|122x122ബിന്ദു]]
2025 ഫെബ്രുവരി 22 ശനിയാഴ്ച്ച വൈകുന്നേരം 4.30  മുതൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ഭാസ്കരൻ.കെ,  ശ്രീ അനിൽകുമാർ എ എന്നിവരുടെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു.  6,7 ക്ലാസ്സിലെ കുട്ടികൾക്കായിരുന്നു ക്ലാസ്. നക്ഷത്രങ്ങളെ കുറിച്ചും അവയുടെ സവിശേഷതകളെ കുറിച്ചും വിശദമാക്കി. രാശി,കേതു എനിവ ചർച്ച ചെയ്തു.
== പഠനോത്സവം(15-03-2025) ==
2024-25 വർഷത്തെ ക്‌ളാസ്,സ്കൂൾ തല പഠനോത്സവം  15/03/2025 ശനിയാഴ്ച  മികച്ച രീതിയിൽ നടന്നു. അതിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ റീലിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു.രാവിലെ 10 മണി  മുതൽ ക്ലാസ്സ്‌തല പഠനോത്സവം ആരംഭിച്ചു. ഓരോ ക്ലാസ്സിലും വിഷയത്തിലും ഈ അക്കാദമിക വർഷം കുട്ടി നേടിയ പഠന മികവുകൾ അവതരിപ്പിക്കുന്ന പഠനോത്സവം കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.ഓരോ പഠനപ്രവർത്തനത്തിന്റെയും ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പഠനവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ക്ലാസ് തല പഠനോത്സവത്തിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു.  അതിൽ നിന്നും മികച്ചതാണ് സ്കൂൾതലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തത്.വളരെ നല്ല അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.പഠനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുരുന്നുകൾ ഒരുക്കിയ കഥാസമാഹാരമായ '''അപ്പൂപ്പൻതാടി'''യുടെ പ്രകാശനം ഹെഡ്മാസ്റ്ററും പി ടി എ വൈസ് പ്രെസിഡന്റും ചേർന്ന് നിർവഹിച്ചു.കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തന്നെ ഡയറി സമാഹാരമായ തേന്മൊഴി, യൂ പി വിഭാഗം കുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ സ്വാതന്ത്രരചനാ പുസ്തകം സത് രംഗ്  എന്നിവയുടെ പ്രകാശന കർമ്മവും നിർവഹിക്കപ്പെട്ടു.പങ്കെടുത്ത രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠനത്തിന്റെ വേറിട്ട ഒരനുഭവം നൽകി ഈ വർഷത്തെ പഠനോത്സവവും ഏറെ മികച്ച രീതിയിൽ അവസാനിച്ചു.
== '''അപ്പൂപ്പൻതാടിയുടെ പ്രകാശനം(15-03-2025)''' ==
[[പ്രമാണം:12244 536.jpg|ലഘുചിത്രം|113x113ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളുന്ന" അപ്പൂപ്പൻ താടി" പ്രകാശനം ചെയ്തു. സർവ്വശിക്ഷ  അഭിയാന്റെ  രചനോത്സവത്തിന്റെ ഭാഗമായാണ് കഥയെഴുത്ത് ആരംഭിച്ചത്.. ക്ലാസ് അധ്യാപകർ ഇതിന് നേതൃത്വം നൽകി.
== രവീന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി (28.3.2025) ==
[[പ്രമാണം:12244-422.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
അധ്യയന വർഷത്തിന്റെ അവസാന ദിനത്തിൽ രവീന്ദ്രൻ മാസ്റ്റർക്ക് പിടിഎ വക യാത്രയയപ്പ് സംഘടിപ്പിച്ചു. സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്  പി ബാലകൃഷ്ണൻ അധ്യക്ഷനായി.കേന്ദ്ര സർവകലാശാല മലയാള വിഭാഗം തലവൻ ഡോക്ടർ ചന്ദ്രബോസ് ഉപഹാരം നൽകി. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ അരവിന്ദ,  സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ, വാർഡ് മെമ്പർ  നാരായണൻ വി,  മുൻ സ്കൂൾ ഹെഡ്മാസ്റ്റർ. വി. വി.പ്രഭാകരൻ, എം പി ടി എ പ്രസിഡണ്ട്  കെ നിഷ,  ഷാജി എ,  ബാബു , സി കെ സുനിൽകുമാർ , പി വി ശൈലജ എന്നിവർ സംസാരിച്ചു.
== '''സ്മാർട്ട് ക്ലാസ് ഉദ്ഘാടനം(27-04-2025)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ 14 സ്മാർട്ട് ക്ലാസ് മുറികൾ   27-04--2025 ന്  പുല്ലൂർ- പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
== '''സി  സി ടി വി പ്രവർത്തനം ആരംഭിച്ചു.(28-04-2025)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഏറെ നാളെത്തെ പരിശ്രമ ഫലമായാണ്  ഇത് സാധിച്ചത്.
== '''എൽ.എസ്.എസ് , യു.എസ്.എസ്  പരീക്ഷയിൽ ചരിത്ര വിജയവുമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ''' (16-5-25) ==
ശതാബ്ദി വർഷത്തിൽ  സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ കുട്ടികൾ വൻവിജയം നേടി. 20 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പും 22 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പുല്ലൂർ ഗവ.യു.പി സ്കൂൾ നേടിയത്.