"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 56: വരി 56:

ഈ വോളണ്ടിയർ സേവനം എന്റെ വ്യക്തിത്വത്തെ പല രീതിയിലും പ്രയോജനപ്പെടുത്തി. കൃത്യസമയത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്തബോധം, മറ്റുള്ളവരുടെ ആശയങ്ങളെ ബഹുമാനിക്കാനുള്ള മനസ്സ്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവ് എന്നിവയെല്ലാം ഈ കാലയളവിൽ ഞാൻ ആർജ്ജിച്ചതാണ്. ലിറ്റിൽ കൈറ്റ്സിൽ ഉണ്ടായിരുന്ന ഓരോ നിമിഷവും ഒരു വിദ്യാർത്ഥി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്നെ മുന്നോട്ട് നയിച്ചു. എന്റെ ക്രിയാത്മക കഴിവുകൾക്ക് അവസരം നൽകുകയും അത് പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയും ചെയ്ത ഈ പ്രസ്ഥാനത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. ലിറ്റിൽ കൈറ്റ്സ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായങ്ങളിൽ ഒന്നാണ്.

'''ലിറ്റിൽ കൈറ്റ്‌സ് : പുതിയ കാലത്തിന്റെ പുതുവിദ്യാഭ്യാസം'''
പഠനരീതികളൊക്കെ മാറിയ കാലമാണിത്. എല്ലാം ഡിജിറ്റൽ ഫോർമാറ്റിലേക്കെത്തുന്നു. വിവര ശേഖരണം മുതൽ അവതരണം വരെ. ഇത്തരമൊരു പഠനക്രമത്തിന്റെ ആദ്യ അനുഭവം എനിക്ക് പകർന്നത് ലിറ്റിൽ കൈറ്റ്‌സ് ആയിരുന്നു. അതുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ വിദ്യാഭ്യാസമാണ് ഇതെന്ന് അഭിമാനത്തോടെ ഞാൻ പറയും. ഫോട്ടോയും വീഡിയോയുമൊക്കെ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. റീലുകളില്ലാതെ ആഘോഷങ്ങളും ഇല്ല. ഇതിന്റെയൊക്കെ ബാലപാഠങ്ങൾ എന്നെ തേടിയെത്തിയത് ലിറ്റിൽ കൈറ്റ്‌സിലൂടെയായിരുന്നു. കേവലം ഒരു ഫ്‌ളാഷിൽ ഒതുങ്ങുന്നതല്ല ഒരു ചിത്രമെന്നും എങ്ങനെ എങ്കിലും എടുക്കുന്നതല്ല ഒരു വീഡിയോയെന്നും ഞാൻ അനുഭവിച്ചു പഠിച്ചു. ഇതെന്റെ ക്രിയേറ്റീവ് ചിന്തകളെ ബലപ്പെടുത്തുകയും എന്റെ ഇത്തരം സൃഷ്ട്കളെ മെച്ചപ്പെടുത്തുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്‌സ് എന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ വെളിച്ചമെന്ന് ഞാൻ വിശേഷിപ്പിക്കും. കൂടുതൽ കുട്ടികൾക്ക് ഇത്തരം പദ്ധതികളിൽ ഇടം നൽകണമെന്ന ആഗ്രഹവും ഞാൻ പങ്കുവയ്ക്കട്ടെ. എന്റെ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹ്രസ്വ ചിത്രവും ഡോക്യുമെന്ററിയുമൊക്കെ തയാറാക്കി എന്ന വാർത്ത കേൾക്കുമ്പോഴും കാണുമ്പോഴും ഒട്ടും അതിശയം തോന്നാറില്ല. ഇത്തരം മേഖലകളെ പരിചയപ്പെടുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും പരിയപ്പെടാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം. ലിറ്റിൽ കൈറ്റ്‌സ് കൂടുതൽ പ്രവർത്തനങ്ങളുമായി അതിന്റെ ജൈത്ര യാത്ര തുടരട്ടെ....
885

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911510" എന്ന താളിൽനിന്ന് ശേഖരിച്ചത്